ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി മോട്ടോ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പ്രകാശനം ചെയ്തു. വിശ്വാസം, പൈതൃകം, മാതൃസാക്ഷ്യം എന്നതാണ് ജൂബിലിവര്‍ഷ പ്രവര്‍ത്തനമുദ്രാവാക്യമായി കെ.സി.ഡബ്ല്യു.എ സ്വീകരിച്ചിരിക്കുന്നത്. പ്രസിഡന്റ് ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ് പ്രസിഡന്റുമാരായ മറിയാമ്മ തോമസ് പാറാനിക്കല്‍, പെണ്ണമ്മ ജയിംസ്, ജോയിന്റ് സെക്രട്ടറി ജിജി ഷാജി പൂവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ 2022 നവംബറില്‍ സമാപിക്കും.