ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം ആർച്ചു ബിഷപ് മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. പ്രസിഡന്റ് ലിന്‍സി രാജന്‍, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജനറല്‍ സെക്രട്ടറി ഷൈനി സിറിയക്, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ് പ്രസിഡന്റുമാരായ മറിയാമ്മ തോമസ് പാറാനിക്കല്‍, പെണ്ണമ്മ ജയിംസ്, ജോയിന്റ് സെക്രട്ടറി ജിജി ഷാജി പൂവേലില്‍, മേഴ്‌സി ജോണ്‍ തുടങ്ങിയവർ പങ്കെടുത്തു.