കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായി 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടപ്പിലാക്കുന്ന എഡ്യുഹെല്‍പ്പ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി ക്ക് തുടക്കമായി. പദ്ധതിയുടെ ഫണ്ട് വിതരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍.എ നിര്‍വ്വഹിച്ചു. കെ.സി.ഡബ്ല്യു.എ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപതാ ഭാരവാഹികളായ ലിന്‍സി രാജന്‍, ഷൈനി ചൊള്ളമ്പേല്‍, പെണ്ണമ്മ ജെയിംസ്, ബിന്‍സി ഷിബു, എല്‍സമ്മ സക്കറിയ, ജിജി ഷാജി, സിസ്റ്റര്‍ അഡൈ്വസര്‍ സി. സൗമി എസ്. ജെ. സി. ഇ, ഫാ. ഫില്‍മോന്‍ കളത്തറ എന്നിവര്‍ സന്നിഹിതരായിരുന്നു. സാമ്പത്തിക പരിമിതിയുള്ള കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന മക്കള്‍ക്കായാണ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സമുദായത്തിലെ ഉദാരമതികളുടെ സഹകരണവും പങ്കാളിത്തവും പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ഫൊറോനകളില്‍ നിന്നു ലഭിച്ച അപേക്ഷകളില്‍ നിന്നായി …. പേര്‍ക്ക് 5 ലക്ഷം രൂപയാണ് വിദ്യാഭ്യാസ സഹായമായി ലഭ്യമാക്കുന്നത്.