9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല ഏകദിനധ്യാനം സംഘടിപ്പിച്ചു

  • June 25, 2022

കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അതിരൂപതാതല ഏകദിനധ്യാനം കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയോടെയാണ് ധ്യാനം ആരംഭിച്ചത്. കടുത്തുരുത്തി ഫൊറോന വികാരി ഫാ. എബ്രാഹം പറമ്പേട്ട് ആമുഖസന്ദേശം നല്‍കി. പാമ്പാടി ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് ചീങ്കല്ലേല്‍ ധ്യാനചിന്തകള്‍ പങ്കുവച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സമാപനസന്ദേശം നല്‍കുകയും ദിവ്യകാരുണ്യപ്രദിക്ഷണത്തിനു കാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. കെ.സി.ഡബ്ല്യു.എ അതിരൂപതാ ട്രഷറര്‍ എല്‍സമ്മ സക്കറിയ, ജോയിന്റെ സെക്രട്ടറി ജിജി ഷാജി, ഫൊറോന പ്രസിഡന്റ് അല്‍ഫോന്‍സ ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫൊറോന ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. വിവിധ യൂണിറ്റുകളില്‍ നിന്നായി 700 ലധികം പേര്‍ പങ്കെടുത്തു.

Golden Jubilee Celebrations
Micro Website Launching Ceremony