Skip to main content

Kottayamad

KCWA Bengaluru Women’s Meet

ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ  ബാംഗ്ലൂരിൽ വനിതാസംഗമം സംഘടിപ്പിച്ചു
കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ ബാംഗ്ലൂർ ഫൊറോനയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ മാർ മാക്കീൽ ഗുരുകുലത്തിൽ മാതൃസംഗമം സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് സംഗമത്തിനു തുടക്കമായത്.    ഫൊറോന പ്രസിഡന്റ് മേഴ്‌സി ബെന്നി കെ.സി.ഡബ്ല്യു.എ പതാക ഉയർത്തി.  മാതൃത്വം മാതൃകയും സാക്ഷ്യവും എന്ന വിഷയത്തിൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ക്ലാസ്സ് നയിച്ചു. ഉച്ചകഴിഞ്ഞ്  ബാംഗ്ലൂർ ഫൊറോന പ്രസിഡന്റ് മേഴ്സി സിന്നിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. കുര്യൻ വെള്ളായിക്കൽ, ഫാ. സ്റ്റീഫൻ കൊളക്കാട്ടുകുടി, ഫാ. ജെഫ്രിൻ തണ്ടാശ്ശേരിൽ, ബിൻസി ഷിബു മാറികവീട്ടിൽ, ജിൻസ് ടോമി, സി. സോളി എസ്.വി.എം, സി. സോഫി എസ്.ജെ.സി, ഷൈല തോമസ്, ജാസ്മിൻ ഷിജു എന്നിവർ പ്രസംഗിച്ചു.   എല്ലാ അമ്മമാരെയും നഴ്‌സുമാരെയും സമ്മേളനത്തിൽ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.  കെ.സി.ഡബ്ല്യു.എ ഫൊറോന, യൂണിറ്റു ഭാരവാഹികളും പ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തു.