9567789732, 0481 - 2790948 (Reception) | 9400331281 (Office)

Kerala Catholic Students League (KCSL)

KCSL

കേരള വിദ്യാര്‍ത്ഥി സഖ്യത്തിന്റെ ചരിത്രത്തിലെ ഒരു അവിസ്മരണീയമായ ദിനമാണ് 1917 മെയ് 13. കോട്ടയം അതിരൂപതയിലെ കെ.സി.എസ്.എല്‍ മക്കളെ സംബന്ധിച്ച് തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട ദിവസം. അന്നാണ് കോട്ടയം അതിരൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവ് ഈ സംഘടനയുടെ ഉദ്ഘാടനം ആലപ്പുഴ ലിയോ 13-ാമന്‍ ഹൈസ്‌കൂളില്‍ നടത്തിയത്. സഖ്യത്തിന്റെ ഉന്നതി അതിയായി ആഗ്രഹിച്ചിരുന്ന ആ വത്സലപിതാവിന്റെ മക്കളിലും ആ ചൈതന്യം ഉണ്ടായിരുന്നു എന്ന് ചരിത്രം സാക്ഷിക്കുന്നു. 1917 ല്‍ രൂപതയില്‍ രൂപം കൊണ്ട ഈ സംഘടനയുടെ ശക്തമായ ഒരു നേതൃത്വം അന്നുമുതലേ ഉണ്ടായിരുന്നു എന്നും ചരിത്രം സാക്ഷിക്കുന്നു. ശ്രീ. ജോസഫ് മാളിയേക്കല്‍, ശ്രീ. റ്റി. സി ജോസഫ്, ബ്രദര്‍ സി. ജെ തോമസ് ബി.എ എന്നിവര്‍ ആദ്യകാലഘട്ടത്തില്‍ ശക്തമായ നേതൃത്വം കൊടുത്തിരുന്നു. സംസ്ഥാന ഘടകവുമായി ആദ്യം മുതലേ രൂപതയ്ക്ക് അഭേദ്യമായ ബന്ധമുണ്ട് എന്നതിന്റെ തെളിവുതന്നെയാണ് 1939 ലെ സംസ്ഥാനവാര്‍ഷികം അഭി. ചൂളപ്പറമ്പില്‍ പിതാവിന്റെ മെത്രാഭിഷേക രജതജൂബിലിയോടനുബന്ധിച്ച് എസ്.എച്ച് മൗണ്ട് ഹൈസ്‌കൂളില്‍ വച്ച് നടത്തപ്പെട്ടത്. വിദ്യാഭ്യാസ മാര്‍ഗ്ഗദര്‍ശക ക്യാമ്പുകളും, മാനേജിംഗ് കമ്മറ്റികളും നേതൃത്വ പരിശീലന ക്യാമ്പുകളും രൂപതയിലെ വിവിധ സ്‌കൂളുകളിലും ബി.സി.എം കോളേജിലും ചൈതന്യ പാസ്റ്ററല്‍ സെന്ററിലും നടത്തപ്പെട്ടത് രൂപതയിലെ സ്‌കൂളുകളില്‍ സംഘടന സജീവമായിരുന്നു എന്നതിന്റെ തെളിവാണ്.
1976 മുതല്‍ 1988 വരെ സംസ്ഥാന പ്രസിഡന്റായിരുന്ന കോട്ടയം അതിരൂപതാംഗം അഡ്വ. സിറിയക് ജോസഫ് പീന്നീട് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുകയും പരിശുദ്ധ പിതാവില്‍ നിന്നും ‘പ്രോ എക്ലേസ്യാ പൊന്തിഫിച്ചെ’ എന്ന ബഹുമതി ലഭിക്കുകയും ചെയ്തു എന്നത് അതിരൂപതയെ സംബന്ധിച്ച് അഭിമാനാര്‍ഹമാണ്. അതുപോലെ സിസ്റ്റര്‍ ജോവാന്‍ എസ്.ജെ.സി, സി. വിമല്‍ എസ്.ജെ.സി എന്നിവര്‍ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവില്‍ പ്രവര്‍ത്തിച്ചിരുന്നു. 6 വര്‍ഷക്കാലം സ്റ്റേറ്റ് എക്ലിക്യൂട്ടീവ് മെമ്പറായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ച സി. വിമലിനെ 2012 -13 വര്‍ഷത്തെ ബെസ്റ്റ് അനിമേറ്റര്‍ ആയി തിരഞ്ഞെടുക്കുകയുണ്ടായി. ബിനോയി, അലീന മാത്യു, ഡിയോ ചാക്കോ എന്നിവര്‍ അംഗങ്ങളായിരുന്ന 2010-11 വര്‍ഷത്തിലെ ഏറ്റവും മികച്ച HS, UP യൂണീറ്റുകള്‍ക്കുള്ള ട്രോഫികള്‍ ഹോളിക്രോസ് എച്ച്.എസ് മോനിപ്പള്ളി, സെന്റ് ആന്റണീസ് യു.പി സ്‌കൂള്‍ അറുനൂറ്റിമംഗലം എന്നീ സ്‌കൂളുകള്‍ നേടി എന്നത് അഭിമാനാര്‍ഹമാണ്.

Members of KCSL.

Fr. Chacko vandankuzhiyil
(Director)

Fr. Sibin koottakallunkal
(Malabar Region Director)

Jose M Edassery(President)

Sr. Vimal SJC ( Vice Director)

Sr. Tomy SJC (Executive Member)

Sr. Nisha (Carithas)
(Executive Member

Golden Jubilee Celebrations
Micro Website Launching Ceremony