കടുത്തുരുത്തി: സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. തിരുനാള്‍ ദിനമായ ചൊവ്വാഴ്ച വൈകിട്ട് 9.00 മണിക്ക് കല്‍ക്കുരിശിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍വച്ച് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിലവിലെ വികാരി ഫാ. എബ്രഹാം പറമ്പേട്ടിനെ ആര്‍ച്ച് പ്രീസ്റ്റ് പദവിയിലേക്കും ഉയര്‍ത്തി. സീറോ മലബാര്‍ സഭാ കൂരിയ ചാന്‍സിലര്‍ ഫാ. വിന്‍സന്‍ ചെറുവത്തൂര്‍ ഇത് സംബന്ധിച്ച മേജര്‍ ആര്‍ച്ചുബിഷപ്പിന്‍്റെ ഡിക്രി വായിച്ചു. കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് സ്വാഗതവും ആര്‍ച്ച് പ്രീസ്റ്റ് ഫാ. എബ്രഹാം പറമ്പേട്ട് നന്ദിയും പറഞ്ഞു. സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, വികാരി ജനറാള്‍മാരായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍, മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ ട്രൈബ്യൂണല്‍ പ്രസിഡന്‍്റ് ഫാ. തോമസ് ആദോപ്പിള്ളി, മോന്‍സ് ജോസഫ് എം.എല്‍.എ, കെ.സി!.സി പ്രസിഡന്‍റ് തമ്പി എരുമേലിക്കര , അതിരൂപതയിലെ വൈദികര്‍, സമര്‍പ്പിതര്‍, അത്മായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.