കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ജൂബിലി ഗാനാലാപന അതിരൂപതാതല മത്സരത്തില്‍ മടമ്പം ഫൊറോന കിരീടം നേടി. അതിരൂപതയിലെ വിവിധ ഫൊറോനകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കിടങ്ങൂര്‍ ഫൊറോന രണ്ടും പിറവം ഫൊറോന മൂന്നും സ്ഥാനം സ്വന്തമാക്കി.
മത്സരത്തോടനുബന്ധിച്ചു നടത്തപ്പെട്ട പൊതുസമ്മേളനം കേരളസംസ്ഥാന ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫൊറോന വികാരി ഫാ. മാത്യു മണക്കാട്ട്, ചാപ്ലെയിന്‍ ഫാ. ജോസഫ് ശൗര്യാമ്മാക്കല്‍, ഫാ. സജി മെത്താനത്ത്, എല്‍സമ്മ സക്കറിയ, ബിന്‍സി മാറികവീട്ടില്‍, മറിയാമ്മ പാറാനിക്കല്‍, ജയിനമ്മ ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്ക് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.