9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Holy Week Reflections V – Maundy Thursday

  • April 10, 2014

പെസഹാവ്യാഴം
“അത്താഴത്തിനിടയിൽ അവൻ എഴുന്നേä്, മേലങ്കി മാäി, ഒരു തൂവാലയെടുത്ത് അരയിൽ കെട്ടി.” “അനന്തരം, ഒരു താലത്തിൽ വെളളമെടുത്ത് ശിഷ്യൻമാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുäിയിരുന്നതൂവാലകൊത്ഭു തുടയ്ക്കാനും തുടങ്ങി.” – യോഹന്നാൻ 13 : 4 – 5. “അവർ ഭക്ഷിച്ചുകൊത്ഭിരിക്കുമ്പോൾ യേശു അപ്പമെടുത്ത് ആശീർവദിച്ചു മുറിച്ച് ശിഷ്യൻമാർക്കു കൊടുത്തുകൊത്ഭ് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിൻ; ഇത് എ൯റെ ശരീരമാണ്.” – മത്തായി 26 : 26

ഒരുപാട്‌ വിരുന്നുണ്ടവന്‍ ഒരിക്കല്‍മാത്രം ഒരു വിരുന്നൊരുക്കി. കടം വാങ്ങിയ മാളിക മുറിയില്‍ അവന്‍ അപ്പമായി മാറി. വെറും അപ്പം എന്നതിലുപരി അത്‌ നിത്യതയോളം നീണ്ടുനില്‍കുന്ന പാഥേയമാണ്‌. അവന്‍ കാലുകഴുകിയത്‌ വിനയത്തിന്റെ മാതൃകയെന്ന പ്രയോഗത്തില്‍ മാത്രം ഒതുക്കരുത്‌. അവന്റെ ഹൃദയത്തിലെല്ലാവര്‍ക്കുമിടമുണ്ട്‌. ഒരു പാത്രത്തിലുണ്ണുന്നവന്‍ തന്നെ സ്‌നേഹത്തിന്റെ ഭാഷയില്‍ ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും അവന്‌ അപ്പം മുറിച്ചുകൊടുക്കാനുള്ള ഹൃദയവലിപ്പം എത്ര ശ്രേഷ്‌ഠമാണ്‌. അവന്റെ സ്‌നേഹം ആരെയും മാറ്റിനിര്‍ത്തുന്നില്ല. ഒറ്റിക്കൊടുത്തവനെയും തള്ളിപ്പറഞ്ഞവനെയും ചേര്‍ത്തുപിടിക്കുന്ന ഹൃദയവിശാലതയാണത്‌. പാപം ചെയ്യാതെ അവനോട്‌ ചേര്‍ന്നിരിക്കാന്‍ ഈ സ്‌നേഹം നമ്മെ നിര്‍ബന്ധിക്കുന്നു. പടയാളികള്‍ കരണത്തടിച്ചതിനേക്കാള്‍ അവന്‌ വേദനിച്ചത്‌ `ഗുരോ സ്വസ്‌തി’യെന്ന്‌ പറഞ്ഞ്‌ ശിഷ്യന്‍ ചുംബിച്ചപ്പോഴായിരിക്കും. ആരെയും സ്‌നേഹത്തിന്റെ ഭാഷയില്‍ ഒറ്റിക്കൊടുക്കാതിരിക്കാം.

ഒറ്റിക്കൊടുത്തവന്റെയും തള്ളിപ്പറഞ്ഞവന്റെയും പക്കലേയ്‌ക്ക്‌ ദിവ്യകാരുണ്യമായി എഴുന്നുള്ളിവന്ന ഈശോയെ, പാപിയായ മനുഷ്യനെ അവസാനംവരെ സ്‌നേഹിക്കുന്ന അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു.

Prepared by Bro. Jithin Vallarkattil

ഓശാന ഞായര്‍: അവിടുത്തെ ജറുസലേമിലേയ്‌ക്കുള്ള രാജകീയ പ്രവേശനം ബലിയര്‍പ്പണത്തിനുള്ള ഒരുക്കമാണെന്ന്‌

തിങ്കള്‍: ജനം മുഴുവന്‍ നശിക്കാതിരിക്കുന്നിന്‌ അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത്‌

ചൊവ്വ: ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ 

ബുധന്‍: പിതാവേ, കഴിയുമെങ്കില്‍ ഈ മണിക്കൂര്‍ കടന്നുപോകട്ടെ

പെസഹാവ്യാഴം: ഒറ്റിക്കൊടുത്തവന്റെയും തള്ളിപ്പറഞ്ഞവന്റെയും പക്കലേയ്‌ക്ക്‌ ദിവ്യകാരുണ്യമായി എഴുന്നുള്ളിവന്ന ഈശോ

ദുഖവെള്ളി: ദൈവസ്‌നേഹത്തിന്റെ ആഴം അളക്കാനുള്ള അളവുകോലത്രേ വിശുദ്ധ കുരിശ്‌

വലിയ ശനി: പാപത്തിന്‌ മരിച്ച്‌ മിശിഹായില്‍ ഉയര്‍ക്കുന്ന മാമ്മോദീസായടെ അനുസ്‌മരണം

ഉയിര്‍പ്പു ഞായര്‍: കാല്‍വരിയിലെ കുരിശ്‌ പുഷ്‌പിക്കുന്ന സമയങ്ങളാണ്‌ ഈസ്റ്റര്‍

Golden Jubilee Celebrations
Micro Website Launching Ceremony