ചൊവ്വ
“സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.” – യോഹന്നാൻ 12 : 24
ഗോതമ്പുമണി ഉയര്‍ത്തുന്ന ചിന്തകള്‍ രണ്ടാണ്. 1. നമ്മുടെ സ്വപനങ്ങളൊക്കെ കുറുക്കുവഴികളിലൂടെ വിജയം നേടാന്‍ ആഗ്രഹിക്കുന്ന തരത്തിലാവാറുണ്ട്. പക്ഷേ തമ്പുരാന്റെ ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നതിന്റെ മഹിമയാണ് പറയുന്നത്. അഴിയാത്ത ഗോതമ്പുമണിക്ക് എങ്ങനെ ഫലം ചൂടി നില്‍ക്കുന്ന ഭാവിയെക്കുറിച്ച് വാചാലമാകാന്‍ സാധിക്കും? ജീവിതത്തിലൊരിക്കലെങ്കിലും മുറിയപ്പെടാത്തതായി ആരാണുള്ളത്? എന്നാല്‍ മുറിയപ്പെടുമ്പോഴുള്ള മനോഭാവമാണ് പ്രധാനം. മെതിക്കപ്പെടുമ്പോഴും തകര്‍ക്കപ്പെടുമ്പോഴും പരിതപിക്കാതെ പ്രത്യാശയോടെ നില്‍ക്കുന്നവനാണ് ഫലം ചൂടുന്നത്.
2. ശൂന്യവത്‌കരണത്തിന്റെ മൂര്‍ത്തിമത്ഭാവമാണ് ഗോതമ്പുമണി. ഒരായിരം ഗോതമ്പുമണികള്‍ക്ക് വേദിയൊരുക്കുന്ന ശൂന്യവത്‌കരണത്തിന്റെ വലിയമാതൃക. നമുക്കുവേണ്ടിയും ആരൊക്കെയോ ഇല്ലാതായിട്ടുണ്ട്. ഒരുപാട് പേരുടെ സ്വപ്‌നങ്ങള്‍ മാറ്റിവയ്‌ക്കപ്പെട്ടിട്ടുണ്ട്. കുറച്ചു കണ്ണുകളെങ്കിലും തോരാതെ പെയ്‌തിട്ടുണ്ട്. മക്കളുടെ പുഞ്ചിരിക്ക് പിന്നില്‍ അപ്പന്റെ വിയര്‍പ്പും അമ്മയുടെ കണ്ണുനീരും നിഴലിക്കുന്നുണ്ടെന്നത് സത്യം. അതുകൊണ്ട് നാമും മുറിക്കപ്പെടണം വെറുതയല്ല, അനേകരുടെ പുഞ്ചിരിക്കുവേണ്ടി.
Prepared by Bro. Jithin Vallarkattil
ഓശാന ഞായര്‍: ജറുസലേമിലേയ്‌ക്കുള്ള രാജകീയ പ്രവേശനം ബലിയര്‍പ്പണത്തിനുള്ള ഒരുക്കമാണെന്ന്
തിങ്കള്‍: ജനം മുഴുവന്‍ നശിക്കാതിരിക്കുന്നിന് അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത്
ചൊവ്വ: ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ
ബുധന്‍: പിതാവേ, കഴിയുമെങ്കില്‍ ഈ മണിക്കൂര്‍ കടന്നുപോകട്ടെ
ദുഖവെള്ളി: ദൈവസ്‌നേഹത്തിന്റെ ആഴം അളക്കാനുള്ള അളവുകോലത്രേ വിശുദ്ധ കുരിശ്
വലിയ ശനി: പാപത്തിന് മരിച്ച് മിശിഹായില്‍ ഉയര്‍ക്കുന്ന മാമ്മോദീസായടെ അനുസ്‌മരണം
ഉയിര്‍പ്പു ഞായര്‍: കാല്‍വരിയിലെ കുരിശ് പുഷ്‌പിക്കുന്ന സമയങ്ങളാണ് ഈസ്റ്റര്‍