തിങ്കള്‍
“ജനം മുഴുവൻ നശിക്കാതിരിക്കാനായി അവർക്കുവേത്ഭി ഒരുവൻ മരിക്കുന്നതുയുക്തമാണെന്നു നിങ്ങൾ മനÊിലാക്കുന്നുമില്ല.” “അവൻ ഇതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വർഷത്തെ പ്രധാന പുരോഹിതൻ എന്ന നിലയിൽ, ജനത്തിനുവേത്ഭി യേശു മരിക്കേത്ഭിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു. “ജനത്തിനുവേത്ഭി മാഽതമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുവേത്ഭിയും.” – യോഹന്നാൻ 11: 50 – 52.
ഈശോയെ വധിക്കാനുള്ള ഗൂഢാലോചനയാണ് സുവിശേഷഭാഗം. ജനം മുഴുവന്‍ നശിക്കാതിരിക്കുന്നിന് അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത് യുക്തമാണെന്ന പ്രയോഗം സുവിശേഷകന്‍ അടിവരയിടുന്നു. ഫരിസേയ പുരോഹിത പ്രമാണിമാര്‍ ഈശോ വധിക്കപ്പെടണമെന്നാഗ്രഹിച്ചത് തങ്ങളുടെ നന്മയ്‌ക്കുവേണ്ടിയായിരുന്നു. ലോകരക്ഷയ്‌ക്കായി വന്ന മിശിഹ അനേകര്‍ക്കു പകരമുള്ള പരിഹാരബലിയാണ്. ലോകത്തിന്റെ പാപങ്ങള്‍വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന പ്രയോഗം അവനില്‍ അര്‍ത്ഥവത്താകുകയാണ്. അനുദിനജീവിതത്തില്‍ ദൈവപുത്രനെ സ്വന്തം താല്‍പര്യത്തിന് വേണ്ടി ബലികൊടുക്കുന്ന പ്രമാണികളുടെ മനോഭാവത്തില്‍ വീഴാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം. ഒപ്പം ലോകംമുഴുഴുവനുംവേണ്ടി ബലിയായ് പുത്രന്‍തമ്പുരാന്റെ സഹനമരണ ഉത്ഥാനരഹസ്യങ്ങളാണ് എന്റെ രക്ഷയ്‌ക്ക് അടിസ്ഥാനമെന്ന് ഏറ്റു പറയാം.
Prepared by Bro. Jithin Vallarkattil
ഓശാന ഞായര്‍: ജറുസലേമിലേയ്‌ക്കുള്ള രാജകീയ പ്രവേശനം ബലിയര്‍പ്പണത്തിനുള്ള ഒരുക്കമാണെന്ന്
തിങ്കള്‍: ജനം മുഴുവന്‍ നശിക്കാതിരിക്കുന്നിന് അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത്
ചൊവ്വ: ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ
ബുധന്‍: പിതാവേ, കഴിയുമെങ്കില്‍ ഈ മണിക്കൂര്‍ കടന്നുപോകട്ടെ
ദുഖവെള്ളി: ദൈവസ്‌നേഹത്തിന്റെ ആഴം അളക്കാനുള്ള അളവുകോലത്രേ വിശുദ്ധ കുരിശ്
വലിയ ശനി: പാപത്തിന് മരിച്ച് മിശിഹായില്‍ ഉയര്‍ക്കുന്ന മാമ്മോദീസായടെ അനുസ്‌മരണം
ഉയിര്‍പ്പു ഞായര്‍: കാല്‍വരിയിലെ കുരിശ് പുഷ്‌പിക്കുന്ന സമയങ്ങളാണ് ഈസ്റ്റര്‍