“ഏകദേശം ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എ൯റെ ദൈവമേ, എ൯റെ ദൈവമേ, എന്തുകൊത്ഭു നീ എന്നെ ഉപേക്ഷിച്ചു?” – മത്തായി 27 :46. ” യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർത്തിയായിരിക്കുന്നു. അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു.” – യോഹന്നാൻ 19 : 30
ദുഖവെള്ളി
ദൈവം മനുഷ്യനെ സ്‌നേഹിച്ചതിന്റെ ആഴം അളക്കാനുള്ള ദിവസമാണ് ദുഖവെള്ളി. ദൈവസ്‌നേഹത്തിന്റെ ആഴം അളക്കാനുള്ള അളവുകോലത്രേ വിശുദ്ധ കുരിശ്. പീലാത്തോസിന്റെ അരമന മുതല്‍ ഗാഗുല്‍ത്താവരെയുള്ള വഴികളത്രെയും കുഞ്ഞാടിന്റെ മുഖഭാവത്തോടെ അവന്‍ നടന്ന് നീങ്ങിയതിന് പിന്നില്‍ മനുഷ്യരോടുള്ള സ്‌നേഹമാണ്. ഈ സ്‌നേഹത്തിന്റെ ആഴം ഏറ്റവുമധികം ഉള്‍ക്കൊണ്ടത് പരി. അമ്മയാണ്. മാതാവിനെ കുരിശിന്‍ചുവട്ടില്‍ ധൈര്യപ്പെടുത്തിയതും ഈ ചിന്തയാണ്.
ഈശോമിശിഹാ കുരിശിലാണ് ലോകത്തെ രക്ഷിച്ചത്. അതിനാല്‍ കുരിശ്‌മാറ്റിവച്ച് രക്ഷനേടാമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. അനുദിനജീവിതത്തിലെ കുരിശുകള്‍ രക്ഷയിലേയ്‌ക്കുള്ള വഴികളാണെന്ന് കാണാനുള്ള കൃപ തരണമെയെന്ന് പ്രാര്‍ത്ഥിക്കാം.
Prepared by Bro. Jithin Vallarkattil
ഓശാന ഞായര്‍: ജറുസലേമിലേയ്‌ക്കുള്ള രാജകീയ പ്രവേശനം ബലിയര്‍പ്പണത്തിനുള്ള ഒരുക്കമാണെന്ന്
തിങ്കള്‍: ജനം മുഴുവന്‍ നശിക്കാതിരിക്കുന്നിന് അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത്
ചൊവ്വ: ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ
ബുധന്‍: പിതാവേ, കഴിയുമെങ്കില്‍ ഈ മണിക്കൂര്‍ കടന്നുപോകട്ടെ
ദുഖവെള്ളി: ദൈവസ്‌നേഹത്തിന്റെ ആഴം അളക്കാനുള്ള അളവുകോലത്രേ വിശുദ്ധ കുരിശ്
വലിയ ശനി: പാപത്തിന് മരിച്ച് മിശിഹായില്‍ ഉയര്‍ക്കുന്ന മാമ്മോദീസായടെ അനുസ്‌മരണം
ഉയിര്‍പ്പു ഞായര്‍: കാല്‍വരിയിലെ കുരിശ് പുഷ്‌പിക്കുന്ന സമയങ്ങളാണ് ഈസ്റ്റര്‍