ഉത്തരം: ബിജു ഉതുപ്പിന്റെ അമ്മയുടെ മാതാപിതാക്കള്‍ ക്‌നാനായക്കാരല്ലയിരുന്നു. ബിജു ഉതുപ്പിന്റെ അമ്മയുടെ പേര് അന്നമ്മ എന്നും പിതാവിന്റെ പേര് ഉതുപ്പ്. ബിജു ഉതുപ്പിന്റെ അമ്മയുടെ മാതാപിതാക്കളുടെ പേര് ലില്ലി ചാക്കോ എന്നാണ്. ചാക്കോ ക്‌നാനായ യക്കോബക്കാരനും ലില്ലി തിരുവനന്തപുരം ലത്തിന്‍ രൂപതയിലെ പാളയം പള്ളി ഇടവകാംഗവുമായിരുന്നു. അക്കാലത്ത് യാക്കോബായ സഭയിലെ ഒരാളും കത്തോലിക്കാ സഭയിലെ ഒരാളും തമ്മില്‍ കത്തോലിക്കാ സഭയില്‍ ചേരാതെ വിവാഹം സാധ്യമായിരുന്നില്ല. അതിനാല്‍ ചാക്കോ ലത്തീന്‍ സഭയില്‍ ചേര്‍ന്ന് ലില്ലിയെ വിവാഹം കഴിച്ചു. തുടര്‍ന്ന് അവര്‍ ഓതറ വന്ന് താമസിക്കുകയും തിരുവല്ല രൂപതയിലെ മലങ്കര റീത്തില്‍ പെട്ട പള്ളിയുമായി സഹകരിച്ചു വന്നിരുന്നു. ഇങ്ങനെയിരിക്കെ ചാക്കോയുടേയും ലില്ലിയുടേയും മകള്‍ അന്നമ്മയെ കുമരകം ഇടവകയില്‍ ഒറവന്നകളത്തില്‍ ഉതുപ്പ് കോട്ടയം രൂപതയില്‍ പെട്ട ഓതറ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ വച്ച് തിരുവല്ല രൂപതയില്‍പെട്ട ഒരു വൈദീകന്‍ വിഹാഹം കഴിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ കിഴക്കേ നട്ടാശ്ശേരി പള്ളിയുടെ അതിര്‍ത്തിയില്‍ താമസിച്ചു വരവെ ഈ വസ്‌തുതകള്‍ വെളിപ്പെടുത്താതെ കിഴക്കേ നട്ടാശ്ശേരി പള്ളിയില്‍ വിശ്വാസകാര്യങ്ങള്‍ നടത്തിപ്പോന്നു. ഇങ്ങനെയിരിക്കെ ഉതുപ്പും കുടുംബവും ക്‌നാനായക്കരല്ലെന്നും അവരെ പുറത്താക്കണമെന്നും കാണിച്ച് പിതാവിന് ഒരു പരാതി ലഭിച്ചിരുന്നു. പിന്നീട് ഇവരെ രൂപതയില്‍ നിന്നും പുറംതള്ളണമെന്ന് കാണിച്ച് പി.എം. ചാക്കോ എന്ന വ്യക്തി കോട്ടയം മുന്‍സീഫ് കോടതിയില്‍ കേസ് നല്‍കി. ഈ സമയം ബിജു ഉതുപ്പിന്റെ വിവാഹത്തിന് കുറി നല്‌കണമെന്ന് ആവശ്യപ്പെടുകയും ആയത് നിരസിക്കുകയും ക്‌നാനായക്കാരനെന്ന നിലയില്‍ കുറി നല്‍കാന്‍ സാധിക്കില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിവാഹ കുറി ലഭിക്കുന്നതിന് കേസ് നല്‍കി. കേസില്‍ ബിജു ഉതുപ്പിന്റെ അവകാശം ബിജു ഉതുപ്പിന്റെ അമ്മ അന്നമ്മയെ ക്‌നാനായക്കാരിയായി അംഗീകരിച്ച് ചേര്‍ത്തു എന്നും അതുവഴി കാനാനായക്കാരിയായി എന്നായിരുന്നു കേസ്. ഈ കേസില്‍ ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യമനുസരിച്ച് ക്‌നാനായ മാതാവിനും പിതാവിനും ജനിച്ചവര്‍ മാത്രമേ ക്‌നാനായക്കാരനാവൂ എന്നും ക്‌നാനായക്കാരന്‍ ക്‌നാനായക്കാരിയല്ലാത്തയാളെ വിവാഹം കഴിച്ചാല്‍ സമുദായം അംഗത്വം ഇല്ലാതാകും എന്നായിരുന്നു തര്‍ക്കം. കേസില്‍ കക്ഷിയായി ക്‌നാനായകത്തോലിക്കാ കോണ്‍ഗ്രസ് കക്ഷി ചേര്‍ന്നു. തുടര്‍ന്ന് തെളിവെടുപ്പിന് ശേഷം കേസ് ബിജു ഉതുപ്പിന് അനുകൂലമായി വിധിക്കുകയും അതിനെ തുടര്‍ന്ന് രൂപതയും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസും അപ്പീലുകള്‍ നല്‍കുകയും അപ്പീലുകള്‍ എറണാകുളം ജില്ലാ കോടതിയിലേക്ക് മാറ്റുകയും ആയതും ബിജു ഉതുപ്പാനനുകൂലമായി വിധിച്ചു. അതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കേസ് സ്വീകിരിക്കുന്നതിനുള്ള വാദം കേട്ടപ്പോള്‍ തന്നെ കേസ് തള്ളുകയുണ്ടായി. തുടര്‍ന്ന് രൂപത ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുകയും അതോടൊപ്പം തന്നെ സുപ്രീം കോടതിയില്‍ അപ്പീലിനുള്ള പ്രത്യേകാനുമതി ഹര്‍ജി നല്‍കുകയുണ്ടായി. ഇതൊടൊപ്പം തന്നെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസും പ്രവാസി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസും പ്രത്യേകാനുമതി ഹര്‍ജ്ജി നല്‍കുകയുണ്ടായി. അതിനുവേണ്ടി ഇന്ത്യയിലെ പ്രമുഖ അഭിഭാഷകരായ ഫാലി എസ് നരിമാനും, കെ. പി. വിശ്വനാഥനും രൂപതയ്‌ക്കു വേണ്ടിയും വെങ്കിട്ട രമണി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിനും സല്‍മാന്‍ ഖുര്‍ഷിത് ഉഗഇഇ ക്കും വേണ്ടി ഹാജരായി കേരള ഹൈക്കോടതിയിലെ പുനപരിശോധന ഹര്‍ജി നിലവിലുള്ള കാര്യം എതിര്‍ഭാഗം പറയുകയും എന്നാല്‍ പുനപരിശോധനാ ഹര്‍ജി നിയമപരമായി നിലനില്‍ക്കുമെന്ന് രൂപതയുടെ അഭിഭാഷകനായ ആര്‍.ഡി.ഷേണായി വിശദമായി ചൂണ്ടിക്കാണിക്കുകയും ആ സമയത്തിനുള്ളില്‍ തന്നെ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജ്ജി പരിഗണനയ്‌ക്ക് വരികയും ചെയ്‌തു. ആ സമയം അഡ്വ ഫാലി എസ് നരിമാന്‍ 2 ആഴ്‌ച കഴിഞ്ഞ് കേസ് പരിഗണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഭയ്‌ക്ക് താല്‌പര്യമെങ്കില്‍ പുനപരിശോധനാ ഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ പ്രത്യേകാനുമതി ഹര്‍ജ്ജി പിന്‍വലിച്ചുകൂടെ എന്ന് ജഡ്‌ജി ചോദിച്ചപ്പോള്‍ പുനപരിശോധനാ ഹര്‍ജ്ജി എതിരാവുകയാണെങ്കില്‍ വീണ്ടും സുപ്രീം കോടതിയില്‍ വരുന്നതിന് അനുമതി തരികയാണെങ്കില്‍ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ ഹൈക്കോടതിയില്‍ പുനപരിശോധനാ ഹര്‍ജ്ജി ക്‌നാനായ സമുദായത്തിന് എതിരാവുകയാണെങ്കില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുന്നതിന് ക്‌നാനായ സമുദായത്തിന് അനുമതി നല്‍കി. ഇതാണ് കേസിന്റെ ഇതുവരെയുള്ള നാള്‍ വഴി.
ലത്തീന്‍ സമുദായത്തില്‍പെട്ട ലില്ലിയുടേയും ചാക്കോയുടേയും മകള്‍ അന്നമ്മ സ്വാഭാവികമായി ലത്തീന്‍ കാരിയാണ് ലത്തീന്‍ കാരിയായ വ്യക്തിക്ക് ലത്തീന്‍ രൂപതയുടേയും ചേരുന്ന രൂപതയുടേയും മെത്രാന്റെയും രേഖാമൂലമുള്ള അനുവാദം വേണമെന്നിരിക്കെ ഇതൊന്നുമില്ലാതെയാണ് രൂപതയില്‍ അംഗമായി ചേര്‍ന്നു എന്ന് അവകാശപ്പെടുന്നത്. ക്‌നാനായ സമുദായത്തിന് അനുവദിച്ച കോട്ടയം രൂപത എന്നത് ഒരു റീത്തായാണ് കോടതി മനസ്സിലാക്കിയത്. കൂടാതെ ഉപോല്‍പലകമായി സൂചിപ്പിച്ച ചില കോടതി വിധികള്‍ സുപ്രീം കോടതിയും കേരള ഹൈക്കോടതിയും തിരുത്തിയെഴുതിയ വസ്‌തുതയും കോടതിയുടെ ശ്രദ്ധയില്‍ വന്നില്ല. കോട്ടയം രൂപതയില്‍ പാലിച്ചു പോരുന്ന പാരമ്പര്യങ്ങള്‍ കോടതി വേണ്ടവിധം പരിഗണിച്ചുമില്ല സമുദായത്തിന് അനുകുലമായ നിരവധി വാദമുഖങ്ങള്‍ ഇപ്പോള്‍ കേസ് കൈകാര്യം ചെയുന്ന ക്‌നാനായ സമുദായത്തിന്റെ അഭിഭാഷകരും, നിയമവിദഗ്‌ദ്ധരും രൂപത വികാരി ജനറാളിന്റെ മേല്‍നോട്ടത്തില്‍ വളരെ നല്ല നിലയില്‍ എല്ലാ നിയമവശങ്ങളും, പാരമ്പര്യങ്ങളും പഠിച്ച് പഴുതുകള്‍ ഇല്ലാതെയാണ് കേസ് നടത്തികോണ്ടുപോകുന്നത്. ക്‌നാനായ കത്തോലിക്ക പുനപരിശോധന ഹര്‍ജി കേരള ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.
ഈ കേസ് കൂടാതെ നവീകരണ സമിതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ മാറികെട്ടിയവരെ കോട്ടയം രൂപതയില്‍ അംഗങ്ങളാക്കണമെന്ന് കാണിച്ച് കോടതിയില്‍ വേറെ കേസ് ല്‍കിയിട്ടുണ്ട്. ഈ കേസുകളേയും രൂപതയ്‌ക്ക് എതിരായി വരുന്ന എല്ലാ പ്രവര്‍ത്തനങ്ങളേയും പ്രതിരോധിക്കേണ്ടത് ആവശ്യമാണ്.
Chairman, Media Commission