പ്രളയക്കെടുതി നേരിടാന്‍ അതിരുപതയിലെ സ്ഥാപനങ്ങളും പാരിഷ് ഹാളുകളും മറ്റു പ്രസ്ഥാനങ്ങളും ആവശ്യാനുസരണം തുറന്നു കൊടക്കാന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍ദേശിച്ചു. അതിരൂപതാധ്യക്ഷനെ നിര്‍ദേശാനുസരണം വിവിധ ദൈവാലയങ്ങളിലെ പാരിഷ് ഹാളുകളും സ്‌കൂളുകളും പ്രളയ ബാധിതര്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്.
അഭിവന്ദ്യ അതിരൂപതാദ്ധ്യക്ഷന്റെ 227 ആം സർക്കുലർ അനുസരിച്ചു കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിച്ചു വരുന്നു. അതിരൂപത നേരിട്ടും സാമൂഹിക സേവന വിഭാഗങ്ങൾ, സംഘടനകൾ, ഇടവകകൾ, സമർപ്പിത സമൂഹങ്ങൾ എന്നിവയുടെ നേതൃത്വത്തിലും സാധിക്കുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. ദുരിതാശ്വാസ ക്യാംപുകൾ പള്ളികളിലും സ്ഥാപനങ്ങളിലുമായി പ്രവർത്തിച്ചു വരുന്നു.
The biggest relief camp in the Diocesan institution is Pavana Pastoral centre, Mananthavady with 164 persons. Along with the already mentioned institutions, Parish halls of Velloor, Mangaladam, Kanthalam, Malloossery etc are opened for people.
Schools – Chingavanam, Kallissery etc opened for affected people. SKPC is ready for the same.
Kottayam Social Service Society (KSSS), Caritas hospital, MASSS,various parishes, religious congregations of the Archdiocese come forward with prepared food (pothichor). more than 2000 packets are distributed in camps.
ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് സര്വ്വാത്മനാ നമ്മുടെ എല്ലാ ബ. വൈദികരും വ്യാപൃതരാകുന്നതില് നന്ദി അറിയിക്കുന്നു. പ്രസ്തുത കാര്യത്തിനായി പ്രത്യേക പ്രാര്ത്ഥനകളും ക്രിയാത്മക പ്രവര്ത്തനങ്ങളും നടത്തുമ്പോഴും താഴെ പറയുന്ന കാര്യങ്ങള് ദയവായി ശ്രദ്ധിക്കണം.
1. അടിയന്തിര സഹായങ്ങളെ തുടര്ന്ന് തുടര് പുനരധിവാസ പ്രവര്ത്തനങ്ങള്ക്ക് നമുക്ക് വളെരെയേറെ ഫണ്ട് അനിവാര്യമാകുന്നതിനാല് അഭി പിതാവിന്റെ 227 ആം നമ്പര് സര്ക്കുലര് പ്രകാരം കഴിയുന്നത്ര സാമ്പത്തിക സമാഹരണം നടത്തി അതിരൂപതാ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിച്ചു തരുമല്ലോ.
2. ദുരിതാശ്വാസ ക്യാമ്പുകള് തുടങ്ങിയിട്ടുള്ള ഇടവകകളും സ്കൂളുകളും സ്ഥാപനങ്ങളും അക്കാര്യം അതാത് പഞ്ചായത്ത് – വില്ലേജ് ഓഫീസുകളില് അറിയിച്ച് രജിസ്റ്റകര് ചെയ്താല് മാത്രമേ ഗവ. ആനുകൂല്യങ്ങള് ക്യാമ്പിലും അവിടെ താമസിക്കുന്നവര്ക്കും ഇപ്പോഴും തുടര്ന്നും ലഭിക്കുകയുള്ളൂ.
3. കൂടാരയോഗങ്ങള്, പാരിഷ് കൗണ്സില്. സംഘടനകല് എന്നിവയുടെ സഹകരണത്തോടെ ഓരോ ഇടവകയിലും കനത്ത നാശനഷ്ടങ്ങള് സംഭവിച്ചവരുടെ പ്രാഥമിക ലിസ്റ്റ് അടുത്ത ഞായറാഴ്ചതന്നെ തയ്യാറാക്കുന്നത് ഇടവകതലത്തില് പുനരധിവാസ പ്രവര്തത്തനങ്ങള് ക്രമീകരിക്കാന് സഹായിക്കും.
4. പള്ളികള് വഴി സമാഹരിക്കുന്ന തുക കൂടാതെ വലിയ തുക നേരിട്ട് ബിഷപ്പ്സ് ഹൗസ് അക്കൗണ്ടിലേയ്ക്ക് വ്യക്തിപരമായി തരാന് താല്പര്യപ്പെടുന്നവര്ക്ക് താഴെകൊടുത്തിരിക്കുന്ന വിവരങ്ങള് ഉപയോഗപ്പെടുത്തുക.
A/c name: M/s. Catholic Diocese of Kottayam
SIB ac no. 0037053000025994
Bank: South Indian Bank Ltd. Kottayam Br.
IFC Code: SIBL0000037
Swift Code: SOININ55XXX