Skip to main content

Kottayamad

February 18: വിശുദ്ധ ശിമയോന്‍

യേശുവിന്റെ രക്തബന്ധത്തില്‍ പെട്ട ഒരാളായിരുന്നു വിശുദ്ധ ശിമയോന്‍. അപ്പസ്തോലിക കാലഘട്ടത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ക്ലിയോഫാസിന്റെ മകനായിരുന്ന ശിമയോന്‍ അപ്പസ്തോലനായ യാക്കോബിന്റെ പിന്‍ഗാമിയായി ജെറുസലേമിലെ രണ്ടാമത്തെ മെത്രാനായി എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഗവര്‍ണറായിരുന്ന അറ്റിക്കൂസ് വിശുദ്ധനെ ‘ഒരു ക്രിസ്ത്യാനിയും, യേശുവുമായി രക്തബന്ധമുള്ളവനെന്നും’ പറഞ്ഞ് കുറ്റം ചുമത്തി തടവിലാക്കി. യേശുവിന്റെ മരണത്തിനു ശേഷം കുറച്ച് കാലത്തോളം ദാവീദിന്റെ പിന്‍ഗാമികളായിട്ടുള്ള എല്ലാവരേയും പിടികൂടി തടവിലാക്കിയിരുന്നു. എല്ലാവിധത്തിലുള്ള പീഡനങ്ങള്‍ക്ക് ശേഷം രക്ഷകനേ വധിച്ചതുപോലെ പോലെ വിശുദ്ധനേയും കുരിശില്‍ തറച്ചു കൊന്നു.

തന്റെ 120 മത്തെ വയസ്സില്‍ ധൈര്യത്തോടും സന്തോഷത്തോടും കൂടിയാണ് കുരിശു മരണം ഏറ്റുവാങ്ങിയതെന്ന് അതിനു സാക്ഷ്യം വഹിച്ചവര്‍ പ്രശംസിച്ചിട്ടുണ്ട്. 106 ഫെബ്രുവരി 18നാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചത്‌. ജെറുസലേമിനെ ഉപരോധിക്കുന്നതും, നാശമാക്കുന്നതും ഈ വിശുദ്ധന്റെ മെത്രാന്‍ ഭരണ സമയത്താണ്.

 

Saint Simeon was one who belonged to the bloodline of Jesus. He attained martyrdom in the very early days of the Apostolic period. Simeon, the son of Clopas, is recorded as having succeeded Apostle James and served as the second Bishop of Jerusalem.

Under Emperor Trajan, the governor Atticus accused the saint of being both a Christian and someone related to Jesus by blood and imprisoned him. After the death of Jesus, all those who were successors of David were also arrested and imprisoned for some time. After enduring all kinds of tortures, Simeon was crucified, just as the Savior had been.

Witnesses praised that at the age of 120, he accepted crucifixion with courage and joy. Saint Simeon attained martyrdom on February 18, 106. It was during his episcopacy that Jerusalem was besieged and devastated.