9567789732, 0481 - 2790948 (Reception) | 9400331281 (Office)

PRE MARRIAGE COURSE 2023

 

January – 02,03,04

January – 19,20,21

February – 09,10,11

March – NIL

April – 03,04,05

May – 11,12,13

June – 08,09,10

July – 06,07,08

August – 10,11,12

September – 07,08,09

October – 12,13,14

November – 09,10,11

December – 22,23,24

COMPUTER BASED COURSE GUIDLINES

3 to 5 days

10 Lessons

8 Hours

Exam on the last day

For more details contact: Fr Jibin Manalodiyil +91 8281125076

S C H E M A

Introduction: Marriage – a call to love. Importance, aim and objectives of MPC

Topics:

  • വിവാഹം: ഉടമ്പടിയും കൂദാശയും (Covenant and Sacrament)
  • ലൈംഗികത സ്‌നേഹത്തിന്റെ പ്രകാശനം (Growth in Passionate Love-Sexual Health)

 

Aim:

  1. വിവാഹം സ്‌നേഹിക്കാനും ജീവന്‍ നല്കാനുമുള്ള വിളിയാണെന്നും, വിവാഹജീവിതത്തെ വിജയകരമാക്കുന്ന പല ഘടകങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിവാഹമെന്ന കൂദാശാസ്വീകരണത്തിലൂടെ ദമ്പതികള്‍ സ്വന്തമാക്കുന്ന ദൈവികകൃപാവരമാണെന്നും (Sacramental Grace) മുള്ള അറിവ് നല്‍കുന്നു.
  2. സ്‌നേഹത്തിന്റെ പ്രകാശനമായ ലൈംഗികതയുടെ രണ്ട് ലക്ഷ്യങ്ങളാണ് ഐക്യവും ജീവനും (Union and procreation) എന്ന ബോധ്യം നല്‍കുന്നു.

Topics:

  • വിവാഹവും വിശുദ്ധിയും (Marriage and Holiness- Preparation for confession)

 

Aim:

  • വിവാഹജീവിതത്തിന് വ്യക്തിഗതവിശുദ്ധി അനിവാര്യമാണെന്നും അയോഗ്യമായ മനസ്സോ, ആത്മാവോ ഉള്ള വ്യക്തി ജീവിതപങ്കാളിയെ സ്‌നേഹിക്കുമ്പോള്‍ ആ വ്യക്തിയിലെ അശുദ്ധികൂടി കൈമാറ്റം ചെയ്യപ്പെടുകയാണ് ചെയ്യുന്നതെന്നും, ആയതിനാല്‍ കൂടെക്കൂടെയുള്ള കുമ്പസാരം വിവാഹജീവിതവിജയത്തിന് ആവശ്യമാണെന്നുമുള്ള ബോധ്യം നല്‍കുന്നു.

Topics:

  • സ്ത്രീ-പുരുഷ വ്യത്യാസം: വിവാഹ പൂര്‍ണതയ്ക്ക്‌ (Gender Relationship)

 

Aim:

  • സ്ത്രീയും പുരുഷനും ശാരീരികമായും, മാനസികമായും, വൈകാരികമായും, വ്യത്യസ്തരാണെന്നുള്ള യാഥാര്‍ഥ്യം വിവാഹത്തിന് മുമ്പു തന്നെ മനസ്സിലാക്കിയിരിക്കണം. ഈ അറിവിന്റെ അഭാവമാണ് വിവാഹജീവിതത്തില്‍ ഗൗരവകരമായ പല തെറ്റിധാരണകള്‍ക്കും ഇടയാക്കുന്നത് എന്ന ബോധ്യം നല്‍കുന്നു.

Topics:

  • വിവാഹം: സഭാനിയമങ്ങളും സിവില്‍ നിയമങ്ങളും (Canonical and Civil elements)

 

Aim:

  • സഭാനിയമമനുസരിച്ച് വിവാഹതടസ്സങ്ങള്‍ (Impediments), വിവാഹതടസ്സങ്ങളില്‍ നിന്നുള്ള ഒഴിവ്‌ (Dispensation), സാധുവായ വിവാഹസമ്മതം, കനോനികക്രമം എന്നിവയെക്കുറിച്ചുള്ള അറിവ് നല്‍കുന്നു.

Topics:

  • പ്രജനന ആരോഗ്യം (Reproductive Health)

 

Aim:

  • ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തില്‍ പങ്കാളികളായി പുതിയ ജീവന് ജന്മം നല്കി വളര്‍ത്താന്‍ സ്ത്രീ-പുരുഷ പ്രത്യുല്പാദകവ്യവസ്ഥ, ലൈംഗികബന്ധം, അണ്ഡവിസര്‍ജ്ജനം, ഭ്രുണത്തിന്റെ വളര്‍ച്ച, പ്രസവം, ജനനക്രമീകരണം, ശിശുപരിപാലനം എന്നിവയെക്കുറിച്ചുള്ള ശരീരശാസ്ത്ര, വൈദ്യശാസ്ത്ര കാഴ്ചപ്പാടുകള്‍ എന്തെന്ന് പറഞ്ഞുകൊടുക്കുക.

Topics:

  • കുടുംബവും സാമ്പത്തിക ഭദ്രതയും (Family & Budgeting)

 

Aim:

  • ഭദ്രമായ സമൂഹം, കുടുംബജീവിതം ഇവയുടെ ആവിര്‍ഭാവത്തിനും നിലനില്പ്പിനും ക്രമീകൃതമായ ഒരു ജീവിതശൈലി (Budgeting) അത്യാവശ്യമാണ് എന്ന അറിവു നല്‍കുന്നു.

Topics:

  • വിവാഹവും മറ്റു കുടുംബബന്ധങ്ങളും (Marital Love and Relationship with in – law. – Psychology of Leaving and Cleaving
  • വൈകാരിക പക്വത-ദാമ്പത്യജീവിതത്തില്‍ (Growth in Intimate Love-Emotional Health)

 

Aim:

  1. ആരോഗ്യകരമായ ഭാര്യാഭര്‍ത്തൃബന്ധം ദമ്പതികളെ മറ്റ് ബന്ധങ്ങളിലും വളര്‍ത്തും. മറ്റ് ബന്ധങ്ങള്‍ ആരോഗ്യകരമാണെങ്കില്‍ അവ ഭാര്യാഭര്‍ത്തൃബന്ധത്തെ വളര്‍ത്താനും സഹായിക്കും എന്ന തിരിച്ചറിവ് നല്‍കുന്നു.
  2. സ്ത്രീയും പുരുഷനും തമ്മിലുള്ള വൈകാരിക അടുപ്പം (Intimacy) വൈവാഹിക സ്‌നേഹത്തിന്റെ പ്രധാന ഘടകമാണെന്നും, ദമ്പതികളുടെ ഇടയിലെ ആശയ വിനിമയം, ഭാവാത്മകമായ സമീപനം എന്നിവയിലൂടെയാണ് വൈകാരികമായ അടുപ്പം ആഴപ്പെടുന്നതെന്നുമുള്ള ബോധ്യം നല്‍കുന്നു.

Topics:

  • ഫലദായകദാമ്പത്യം (The Fruitfulness of Marital Love – Prolife Attitude)
  • കുടുംബത്തിന്റെ ആധ്യാത്മികതയും പ്രാര്‍ത്ഥനാജീവിതവും

 

Aim:

  1. ദമ്പതികളുടെ സ്‌നേഹത്തിന്റെ പ്രകാശനമായ ലൈംഗികബന്ധത്തില്‍ നിന്നാണ് കുഞ്ഞുങ്ങള്‍ ജനിക്കേണ്ടതെന്നും (ഫ്രാന്‍സിസ് മാര്‍പാപ്പ, അമോരീസ് ലെത്തിസ്യാ), മനുഷ്യോചിതമായി എത്ര മക്കളെ വളര്‍ത്താന്‍ കഴിയുമോ, അത്രയും മക്കള്‍ക്ക് ജന്മം നല്കി വളര്‍ത്തേണ്ടത് ദമ്പതികളുടെ കടമയാണെന്നുമുള്ള ബോധ്യം നല്‍കുന്നു.
  2. കുടുംബജീവിതത്തില്‍ അനുദിന പ്രാര്‍ത്ഥനയുടെയും, കൂടെക്കൂടെയുള്ള ബലിയര്‍പ്പ ണത്തിന്റെയും പ്രാധാന്യം ഏതെങ്കിലുമൊരു മാതൃകാദമ്പതികളുടെ ജീവിതാനുഭവത്തെ സാക്ഷിയാക്കി ബോധ്യം നല്‍കുന്നു.

Topics:

  • വിവാഹത്തിന്റെ ലിറ്റര്‍ജിയും ക്‌നാനായ വിവാഹാചാരങ്ങളും (Liturgy of Marriage and Knanaya wedding Ceremonies)

 

Aim:

  • ബലിയാല്‍ മുദ്രവയ്ക്കപ്പെടുന്ന ഉടമ്പടിയാണ് വിവാഹം. ക്‌നാനായ തനിമ പാലിക്കുന്നതിന്റെ ശ്രേഷ്ഠതയെപ്പറ്റി ബോധ്യം നല്‍കുന്നു.
LESSON REFERENCES

VIEW RECORDED VIDEOS & PDF's

Kindly login to to get access to these videos.

To be accessed only by registered users.
Click here if you are already logged-in.

Golden Jubilee Celebrations
Micro Website Launching Ceremony