9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

The Facts about Parish Mobile Apllication

  • October 13, 2020

പാരിഷ് മൊബൈൽ ആപ്ലിക്കേഷൻ

 

സീറോ മലബാർ സഭയിൽ മേജർ ആർച്ചുബിഷപ്പുമുതൽ ഇടവക വികാരിവരെ ഉള്ളവർക്ക് സഭാമക്കളുമായി ആശയവിനിമയം സുഗമമാക്കുന്നതിന് വേണ്ടി സീറോ മലബാർ ഇന്റർനെറ്റ് മിഷന്റെ ആഭിമുഖ്യത്തിൽ സ്ഥാപിതമായ മൊബൈൽ ആപ്ലിക്കേഷനാണ് പാരിഷ് മൊബൈൽ ആപ്ലിക്കേഷൻ. ഇതിലൂടെ സഭാപരമായ കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കുവാനും ആശയവിനിമയം നടത്തുവാനും ഇതിൽ ചേരുന്നവർക്ക് അവസരം ലഭിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങളും അർദ്ധസത്യങ്ങളും വേർതിരിച്ചറിയുന്നതിനും സത്യം ഗ്രഹിക്കുന്നതിനും ഈ ആപ്ലിക്കേഷൻ സഹായകമാകുമെന്ന് കരുതപ്പെടുന്നു. ഇപ്പോൾതന്നെ നമ്മുടെ പല ഇടവകകളിലും വിശ്വാസികൾക്ക് വി. കുർബാന ബുക്ക് ചെയ്യുന്നതുൾപ്പടെയുള്ള പല കാര്യങ്ങൾക്കും ഇത് പ്രയോജനപ്പെടുന്നുണ്ട്. ഇതിൽ ചേരാനും ചേരാതിരിക്കാനും ഏതൊക്കെ വിവരങ്ങൾ ചേർക്കണമെന്ന് തീരുമാനിക്കാനും ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. അതേപ്പറ്റിയുള്ള തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളിൽ പെട്ടുപോകാതിരിക്കാൻ ഏവരും ശ്രദ്ധിക്കുമല്ലോ. ഇതേപ്പറ്റി കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് അതിരൂപതയുടെ മാധ്യമകമ്മീഷനെ സമീപിക്കാവുന്നതാണ്.

ഫാ. ജോൺ ചേന്നാകുഴി
പി.ആർ.ഒ, കോട്ടയം അതിരൂപത

Golden Jubilee Celebrations
Micro Website Launching Ceremony