9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Eucharistic miracle: the Bread of Life

  • March 31, 2020

കുരിശില്‍ മരിക്കുകയും ഉയര്‍ക്കുകയും നമുക്ക് രക്ഷ നല്‍കുകയും ചെയ്ത ഈശോ ഇന്നും നമ്മോടുകൂടെയുണ്ട്. അവന്റെ പെസഹാ രഹസ്യങ്ങളാണല്ലോ നാം വലിയ ആഴ്ചയില്‍ അനുസ്മരിക്കുന്നത്. ഇന്നും നമ്മോടു കൂടെ വസിക്കുന്ന ഈശോയെയാണ് പരി. കുര്‍ബാനയില്‍ നാം കാണുന്നത്. ദിവ്യകാരുണ്യമെന്നത് ഈശോമിശിഹാ തന്നെയാണ്. ദൈവാലയത്തില്‍ നാം കാണുന്ന രൂപങ്ങളും ചിത്രങ്ങളുമെല്ലാം പ്രതീകങ്ങള്‍ മാത്രം. കാരണം, വി. കുര്‍ബാനയില്‍ അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമായി മാറുന്ന സത്താഭേദം സംഭവിക്കുന്നു. പെസഹാ ദിനത്തിലാണ് അവിടുന്ന് വി. കുര്‍ബാന സ്ഥാപിച്ചത്.

ഈശോ പറയുന്നു ”സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്.” (യോഹ 6, 51). ആദിമ ക്രിസ്ത്യാനികള്‍ ഈശോമിശിഹായുടെ ശരീരത്തില്‍ പങ്കുപറ്റുന്നതിനുവേണ്ടി രഹസ്യമായി സമ്മേളിക്കുമായിരുന്നു. ക്രിസ്ത്യാനികളെ അടക്കം ചെയ്തിരുന്ന റോമിലെ ഭൂഗര്‍ഭ ഗുഹകകളിലും (കാറ്റകൂംബ്‌സ്) അവര്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്. ആദിമ നൂറ്റാണ്ടില്‍ പരി. കുര്‍ബാന രോഗികള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ വേണ്ടി പോയപ്പോള്‍ കൊല്ലപ്പെട്ട തര്‍ച്ചിസിയൂസ് എന്ന വിശുദ്ധനായ ബാലനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?

വി. കുര്‍ബാനയിലെ ഈശോ സത്യമാണോ എന്ന് സംശയിച്ചവരുണ്ട്? ഈശോയുടെ യഥാര്‍ത്ഥ ശരീരമാണ് വി. കുര്‍ബാനയിലേതെന്ന് വ്യക്തമാക്കുന്ന ചില ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്. ഇറ്റലിയിലെ ലഞ്ചാനോയിലെ അത്ഭുതം ഒരു ഉദാഹരണമാണ്. ഫ്രാന്‍സീസ് പാപ്പായുടെ നാടായ അര്‍ജന്റീനായിലെ ബുവനെസ് അയിരെസിലെ ദിവ്യകാരുണ്യം മാംസമായി മാറിയപ്പോള്‍ നടത്തിയ ശാസ്ത്രീയ പരീക്ഷണം വ്യക്തമാക്കിയത് മാറ്റം സംഭവിച്ച ശരീരഭാഗം ജീവനുള്ള വ്യക്തിയുടെ ഹൃദയഭാഗത്തു നിന്നുള്ളതായിരുന്നു വെന്നാണ്.

ഏപ്രില്‍ 2 നുള്ള TASK
വായിക്കാന്‍: വി. മത്തായിയുടെ സുവിശേഷം 15, 16 അധ്യായങ്ങള്‍
ചെയ്യാന്‍: ദൈവത്തെ വാഴ്ത്തിടുവിൻ എന്ന ഗാനത്തിന്റെ വരികൾ ബുക്കിലെഴുതുക . അത് കുരിശുവരക്കു ശേഷം പാടുക.
മനപാഠമാക്കാന്‍: “”സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്ന് ഭക്ഷിച്ചാല്‍ അവന്‍ എന്നേയ്ക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്.” (യോഹ 6, 51).

ഉത്തരമെഴുതുക
1. ഈ ഭൂമിയിലെ ഈശോമിശിഹായുടെ ഏറ്റവും ശക്തമായ സാന്നിധ്യം?
2. അപ്പവും വീഞ്ഞും ഈശോയുടെ ശരീരവും രക്തവുമായി മാറുന്ന മാറ്റത്തെ വിളിക്കുന്ന പേര്?
3. ഈശോ വി. കുര്‍ബാന സ്ഥാപിച്ചതെന്ന്?
4. വി. കുര്‍ബാന സംവഹിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട വിശുദ്ധ ബാലന്‍?
5. ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്ന രണ്ടു സ്ഥലങ്ങള്‍?

Golden Jubilee Celebrations
Micro Website Launching Ceremony