കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി
അതിരൂപതയിലെ കോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് അതിരൂപതാ നേതൃത്വത്തോട്‌ചേര്‍ന്ന് നേതൃത്വവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‌കുക എന്നതാണ് വിദ്യാഭ്യാസ കമ്മീഷന്റെ ലക്ഷ്യം. അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി പ്രഥമാദ്ധ്യാകരുടെയും ലോക്കല്‍ മാനേജര്‍മാരുടെയും യോഗംകൂടി പുതിയ അദ്ധ്യയ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ തയ്യാറാക്കുക, അതിരൂപതയിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുക, നമ്മുടെ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തുവാന്‍ സഹായിക്കുക എന്നിവയൊക്കെ ഈ കമ്മീഷന്റെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
2010 വരെ ഈ കമ്മീഷന്‍ എയ്‌ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളില്‍ മാത്രമേ ശ്രദ്ധച്ചിരുന്നുള്ളൂ. എന്നാല്‍ കാലഘട്ടത്തിന്റെ ആവശ്യകത മനസ്സിലാക്കി ഇന്ന് വിദ്യാഭ്യാസമേഖലയില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ അതിജീവിക്കാന്‍ കോളേജ്, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിലും കമ്മീഷന്‍ പ്രത്യേകം ശ്രദ്ധവയ്‌ക്കുന്നു. വിദ്യാഭ്യാസമേഖലയുടെ കാലോചിതമായ മാറ്റങ്ങള്‍ മനസ്സിലാക്കി ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‌കുവാന്‍ 2010-ല്‍ അഭി. മാര്‍ മാത്യുമൂലക്കാട്ട് മെത്രാപ്പോലീത്ത വിദ്യാഭ്യാസ കമ്മീഷനെ പുനഃസംഘടിപ്പിക്കുകയുണ്ടായി. എയ്‌ഡഡ് മേഖലയില്‍ 9 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, 1 വി. എച്ച്. എസ്. എസ്. സ്‌കൂള്‍, 16 ഹൈസ്‌കൂള്‍, 24 അപ്പര്‍ പ്രൈമറി സ്‌കൂള്‍, 41 ലോവര്‍ പ്രൈമറി സ്‌കൂളുകളും അണ്‍ എയ്‌ഡഡ് മേഖലയില്‍ 5 ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, 9 ഹൈസ്‌കൂള്‍, 7 അപ്പര്‍ പ്രൈമറി സ്‌കൂള്‍, 19 ലോവര്‍ പ്രൈമറി സ്‌കൂള്‍, 4 കോളേജുകളുമാണ് ഇപ്പോള്‍ അതിരൂപതയിലുള്ളത്. എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് കോളേജുതലങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാന്‍ പുനഃസംഘടിപ്പിച്ച വിദ്യാഭ്യാസ കമ്മീഷന്റെ ത്രിതല ഉപദേശസമിതിയുടെ കണ്‍വീനര്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ ആണ്. ഡോ. സ്റ്റീഫന്‍ ആനാലില്‍ ഈ കമ്മീഷന്റെ ചെയര്‍മാനും, അതിരൂപതാ കോര്‍പറേറ്റ് സെക്രട്ടറി, റവ. ഡോ. തോമസ് ആദോപ്പിള്ളില്‍ വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറിയുമാണ്.
for more information visit education agency