“അവൻ കിടന്ന സ്ഥലം വന്നുകാണുവിൻ. വേഗം പോയി അവ൯റെ ശിഷ്യൻമാരോട്, അവൻ മരിച്ചവരുടെയിടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടെന്നും നിങ്ങൾക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ച് നിങ്ങൾ അവനെ കാണുമെന്നും പറയുവിൻ. ഇതാ, ഇക്കാര്യം ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു.” – മത്തായി 28 : 7
ഉയിര്‍പ്പു ഞായര്‍
പാപത്തിന്റെ ആധിപത്യം ലോകത്തെ ഇരുട്ടിലാഴ്‌ത്തുന്ന നാളുകള്‍ ആരെയും വേദനിപ്പിക്കും. എന്നാല്‍ പാപത്തിന്റെയും മരണത്തിന്റെയും ആധിപത്യത്തിന് ഇരുണ്ടുവെളുക്കുന്നത്ര ആയുസ്സേയുള്ളുവെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് ഉയര്‍പ്പു ഞായര്‍. പ്രത്യാശയോടെ ജീവിതത്തെ സമീപിക്കുവാന്‍ ഉയിര്‍പ്പിന്റെ സന്ദേശം നമ്മെ ബലപ്പെടുത്തുന്നു. കാല്‍വരിയിലെ കുരിശ് പുഷ്‌പിക്കുന്ന സമയങ്ങളാണ് ഈസ്റ്റര്‍. മനുഷ്യന്റെ തിന്മയെയും നന്ദികേടിനെയും ജയിച്ച മിശിഹാ നമ്മെ ഇനിയും പ്രതീക്ഷയോടെ രക്ഷയിലേയ്‌ക്ക് ക്ഷണിക്കുന്നതാണിത്. അരിമത്തിയാക്കാരന്‍ ജോസഫിന്റെ പൂന്തോട്ടത്തില്‍ അവശേഷിച്ച ശൂന്യമായ കല്ലറയും മടക്കിവയ്‌ക്കപ്പെട്ട തുവാലയും വെറും തെളിവുകളല്ല അവന്റെ ഉയിര്‍പ്പിന്റെ പ്രത്യാശയിലേയ്‌ക്കുള്ള ക്ഷണമാണ്. അനുദിന ജീവിതത്തിലെ വേദനകളള്‍ക്കപ്പുറത്ത് പ്രത്യാശയുടെയും വിജയത്തിന്റെയും സന്തോഷം ഈശോ വാഗ്‌ദാനം ചെയ്‌തിരിക്കുന്നുവെന്ന തിരിച്ചറിവ്, കുരിശുകളെ മിശിഹായോട് ചേര്‍ന്ന് സ്വീകരിക്കുവാനും പ്രത്യാശയോടെ ജീവിക്കുവാനും നമ്മെ ബലപ്പെടുത്തട്ടെ.
Prepared by Bro. Jithin Vallarkattil
ഓശാന ഞായര്‍: ജറുസലേമിലേയ്‌ക്കുള്ള രാജകീയ പ്രവേശനം ബലിയര്‍പ്പണത്തിനുള്ള ഒരുക്കമാണെന്ന്
തിങ്കള്‍: ജനം മുഴുവന്‍ നശിക്കാതിരിക്കുന്നിന് അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത്
ചൊവ്വ: ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ
ബുധന്‍: പിതാവേ, കഴിയുമെങ്കില്‍ ഈ മണിക്കൂര്‍ കടന്നുപോകട്ടെ
ദുഖവെള്ളി: ദൈവസ്‌നേഹത്തിന്റെ ആഴം അളക്കാനുള്ള അളവുകോലത്രേ വിശുദ്ധ കുരിശ്
വലിയ ശനി: പാപത്തിന് മരിച്ച് മിശിഹായില്‍ ഉയര്‍ക്കുന്ന മാമ്മോദീസായടെ അനുസ്‌മരണം
ഉയിര്‍പ്പു ഞായര്‍: കാല്‍വരിയിലെ കുരിശ് പുഷ്‌പിക്കുന്ന സമയങ്ങളാണ് ഈസ്റ്റര്‍