ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് പരി. പിതാവ് നല്‍കിയ ഊര്‍ബി എത്ത് ഓര്‍ബി എന്ന ആശീര്‍വാദം നാം സ്വീകരിച്ചു. (സാധാരണയായി ക്രിസ്തുമസിനും, ഈസ്റ്ററിനും, പുതിയ മാര്‍പാപ്പമാര്‍ തെരെഞ്ഞെടുക്കപ്പെടുമ്പോഴുമാണ് ഈ ആശീര്‍വാദം നല്‍കപ്പെടുന്നത്). പ്രസ്തുത കര്‍മ്മങ്ങളുടെ സംഗ്രഹമായ വീഡിയോ താഴെക്കൊടുക്കുന്നു.
വീഡിയോ കണ്ടതിന് ശേഷം മാര്‍ച്ച് 27 ന് ഫ്രാന്‍സീസ് മാര്‍പാപ്പ വെള്ളിയാഴ്ച നടത്തിയ തിരുക്കര്‍മങ്ങള്‍ ഏവയെന്ന് നോട്ട് ബുക്കില്‍ എഴുതുക. (ഉദാ. വി. ഗ്രന്ഥവായന, മാര്‍പാപ്പയുടെ സന്ദേശം അഥവാ ക്യാറ്റിക്കിസം, എന്നിങ്ങനെ). ആരാധനയ്ക്ക് മുന്നോടിയായി വായിക്കപ്പെട്ട വി. ഗ്രന്ഥഭാഗം ഈശോ കാറ്റിനെയും കടലിനെയും ശാന്തമാക്കുന്ന സംഭവമാണ്. അത് സമാന്തര സുവിശേഷങ്ങളിലെവിടെയൊക്കെയുണ്ട് എന്ന് കാണുക. കാറ്റിനെയും കടലിനെയും ശാന്തമാക്കുന്ന ഈശോ നമ്മെയും സംരക്ഷിക്കുമെന്ന് നമുക്ക് വിശ്വസിക്കാം.
(മാര്‍ച്ച് 29 നുള്ള TASK)
വായിക്കേണ്ട ഭാഗം: വി. മത്തായിയുടെ സുവിശേഷം 7, 8 അധ്യായങ്ങള്‍
ഉച്ചകഴിഞ്ഞ് പ്രാര്‍ത്ഥിക്കേണ്ട ഭാഗം: 91 ആം സങ്കീര്‍ത്തനം പ്രാര്‍ത്ഥനാപൂര്‍വം വായിക്കുക
മനപാഠമാക്കാന്‍: കര്‍ത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാന്‍ ആരെ ഭയപ്പെടണം? കര്‍ത്താവ് എന്റെ ജീവിതത്തിന് കോട്ടയാണ് ഞാന്‍ ആരെ പേടിക്കണം? (സങ്കീ 27,1)
ചെയ്യാന്‍: ഫ്രാന്‍സീസ് മാര്‍പാപ്പ അരുളിക്കാകൊണ്ട് ലോകത്തെ ആശീര്‍വദിക്കുന്ന ചിത്രം വരയ്ച്ച് ആവശ്യമായ നിറം നല്‍കി അതിന്റെ ഫോട്ടോ മാര്‍ച്ച് 30 ന് രാവിലെ 8 മണിക്കകം Catechism Commission ന്റെ Facebook Group ലിടുക (ചിത്രം വരയ്ക്കുന്ന പേപ്പറിനടിയില്‍ വരയ്ക്കുന്ന കുട്ടിയുടെ പേര്, വീട്ടുപേര്, ക്ലാസ്, ഇടവകയുടെ പേര് എന്നിവ എഴുതേണ്ടതാണ്).
താഴെക്കോടുത്തിരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമെഴുതുക
1. ഊര്‍ബീ എത്ത് ഓര്‍ബി എന്നാലെന്ത്?
2. സാധാരണയായി ഈ ആശീര്‍വാദം നല്‍കപ്പെടുന്നത് എപ്പോഴാണ്?
ഫെയ്‌സ് ബുക്ക് ഗ്രൂപ്പിന്റെ ലിങ്ക് താഴെകൊടുക്കുന്നു. ജോയിന്‍ ചെയ്തതിനുശേഷം ഫോട്ടോയായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്.
NB: FB യിൽ മുതിർന്നവർ (മാതാപിതാക്കളോ അധ്യാപകരോ) മാത്രമേ അംഗങ്ങളാകുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യാവൂ. പ്ലസ് two കാലം വരെ കുട്ടികൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുക. സോഷ്യൽ മീഡിയ ഉപയോഗിക്കാനുള്ള പ്രലോഭനത്തിൽനിന്നു നമുക്ക് അകന്നു നിൽക്കാം
ഓരോ ദിവസവും നല്‍കുന്ന ടാസ്‌കുകള്‍ 5 ആം ക്ലാസുമുതലുള്ള കുട്ടികള്‍ ചെയ്താല്‍ മതിയാവും. എല്‍ പി ക്ലാസുകാര്‍ വീഡിയോകള്‍ കാണുകയും പ്രാര്‍ത്ഥനകള്‍ ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്യണം.