കോട്ടയം അതിരൂപതയില്‍ നടപ്പാക്കുന്ന ദോമൂസ് കാറ്റിക്കേസിസ് (Domus Catechesis) എന്ന ഓണ്‍ലൈന്‍ വിശ്വാസ പരിശീലനപദ്ധതിയുടെ ഒന്നാം ദിവസത്തിലേയ്ക്ക് സ്വാഗതം. ദോമൂസ് എന്ന ലത്തീന്‍ വാക്കിനര്‍ത്ഥം ഭവനം, വീട് എന്നൊക്കെയാണ്. കാറ്റിക്കേസിസ് എന്നാല്‍ മതബോധനം എന്നും. വിശ്വാസ പരിശീലനത്തിന്റെ അടിസ്ഥാന കളരി കുടുംബമാണെന്നതാണ് സഭയുടെ ബോധ്യം. മാതാപിതാക്കളോട് ഒന്നിച്ച് പ്രാര്‍ത്ഥിച്ചും വിശുദ്ധരുടെ ജീവചരിത്രങ്ങളും കഥകളും കേട്ടും വിശ്വാസവഴികളിലേയ്ക്ക് ഇറങ്ങിയവരാണ് നമ്മുടെ പൂര്‍വികരെല്ലാരും തന്നെ. ഈ വിശ്വാസ ജീവിതത്തെ ബലപ്പെടുത്തുന്നതിനാണ് സണ്‍ഡേ സ്‌കൂളുകളിലൂടെ നാം പരിശ്രമിക്കുന്നത്. വിശ്വാസ പരിശീലനമെന്നത് സമയം കിട്ടുമ്പോള്‍ മാത്രം നടത്തേണ്ട ഒന്നല്ല. അനുദിനം ജീവിക്കേണ്ട പ്രക്രിയ തന്നെയാണ്. ദോമൂസ് കാറ്റിക്കേസിസ് എന്ന കുടുംബ മതബോധന പ്രക്രിയയില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്ന് അതിരൂപത ആഗ്രഹിക്കുന്നു.
പഠിക്കാന്‍
1. (L P ക്ലാസുകാര്‍) കാണാതെ പഠിപ്പിക്കേണ്ട പ്രാര്‍ത്ഥനകള്‍: കര്‍ത്താവിന്റെ മാലാഖാ, സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ, ത്രിത്വ സ്തുതി
2 UP ക്ലാസുകള്‍: പെസഹാക്കാല ത്രിസന്ധ്യാ ജപം, വിശ്വാസ പ്രമാണം
3. HS ക്ലാസുകള്‍ : കുമ്പസാരത്തിനു മുമ്പുള്ള ജപം, ശേഷമുള്ള ജപം, കുമ്പസാരത്തിന് ഒരുങ്ങേണ്ടതെങ്ങനെ,
4. Plus I &II: സുവിശേഷ ഭാഗ്യങ്ങള്‍, മനുഷ്യന്റെ അന്ത്യങ്ങള്‍, പരി. രാജ്ഞി
ഉത്തരമെഴുതുക
1. സക്കേവൂസിന്റെ സംഭവം വിവരിക്കുന്ന വി. ഗ്രന്ഥഭാഗം കണ്ടെത്തി റഫറന്‍സ് എഴുതുക. കാണാതെ പഠിക്കുക ”നഷ്ടപ്പെട്ടു പോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്”.
2. മരിയ ഗൊരേത്തിയെ വിശുദ്ധയെന്ന് നാമകരണം ചെയ്ത മാര്‍പാപ്പ ആര്?
3. എസ്തപ്പാനോസ് സഹദാ എതു പട്ടം സ്വീകരിച്ച വ്യക്തിയായിരുന്നു.
4. മരണസമയത്ത് വി. എസ്തപ്പാനോസ് ചെയ്ത പ്രാര്‍ത്ഥന വി.ഗ്രന്ഥം വായിച്ചു എഴുതുക. കൂടാതെ, ഈശോ കുരിശില്‍ കിടന്ന് ശത്രുക്കള്‍ക്കുവേണ്ടി ചെയ്ത പ്രാര്‍ത്ഥനയും രേഖപ്പെടുത്തുക.
ക്ലാസ് ടെക്സ്റ്റുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊ നിര്‍ദേശങ്ങളോ നല്‍കേണ്ടത് ഇടവകയുടെ പശ്ചാത്തലത്തില്‍ അതാത് ക്ലാസിലെ അധ്യാപകരാണ്.
Class 1, Chapter 1, Part 1 https://youtu.be/I3vtqtuykTE
Class 2, chapter 1, Part 1 https://youtu.be/D-30herwo-A
Class 3, chapter 1, Part 1 https://youtu.be/GoPev0hENRw or https://www.youtube.com/
Class 4, Chapter 1, Part 1 https://youtu.be/qIZ3c6SA20Q
Class 5, Chapter 1, Part 1 https://youtu.be/0KTgyXzm8Ec
Class 6, chapter 1, Part 1 https://youtu.be/Vim_e1pU3Tg
Class 7, chapter 1, Part 1 https://youtu.be/akBjMpBpa5g
Class 8, chapter 1, Part 1 https://youtu.be/j8w6-TOB9VY
Class 9, Chapter 1, Part 1 https://www.youtube.com/watch?v=m6agkiO_D8w or https://youtu.be/MFmNAzob1Bg
Class 10, Chapter 1, Part 1 https://youtu.be/IB5b0v6CEVo
Class 11, Chapter 1, Part 1 https://youtu.be/3s-3FzBBrXI
Class 12, Chapter 1, https://www.youtube.com/watch?