Inauguration of Karunyadeepam scheme will be held at Kidangoor.
നിര്‍ദ്ധന കുടുംബങ്ങളെ സ്വയം പര്യാപ്‌തതയിലെത്തിക്കുന്നതിന് കാരുണ്യവര്‍ഷത്തില്‍ കോട്ടയം അതിരൂപത വിഭാവനം ചെയ്‌തിരിക്കുന്ന പ്രായോഗിക കര്‍മ്മപദ്ധതിയായ കാരുണ്യദീപം കുടുംബശാക്തീകരണ പദ്ധതിയുടെ ഉദ്‌ഘാടനം ഏപ്രില്‍ 24 ന് കിടങ്ങൂരില്‍ സംഘടിപ്പിക്കുന്ന ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്‌മരണ സമ്മേളനത്തോടനുബന്ധിച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നിര്‍വ്വഹിക്കും.
നിശ്ചിത സ്ഥിര വരുമാനമാര്‍ഗ്ഗമില്ലാത്തതും നിര്‍ദ്ധനരുമായ കോട്ടയം അതിരൂപതയിലെ കുടുംബങ്ങള്‍ക്ക് തുടര്‍ച്ചയായി അഞ്ച് വര്‍ഷക്കാലം പ്രതിമാസം 1000 രൂപ വീതം ലഭ്യമാക്കുവാനും വിവിധ പരിശീലനങ്ങളിലൂടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെയും വ്യക്തമായ ലക്ഷ്യബോധം നല്‍കി കുടുംബത്തെ സ്വയം പര്യാപ്‌തതയിലെത്തിക്കുവാനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് കാരുണ്യദീപം പദ്ധതി. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ നിന്നും ആദ്യഘട്ടമായി 40 കുടുംബങ്ങള്‍ക്ക് ഏപ്രില്‍ മാസം മുതല്‍ സഹായം ലഭ്യമാക്കും.