KCC conducts a Knanaya p[rekshitha kudiyetta aghosham at Kidangoor on April 24, 2016
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്ര സിന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ വിവിധ സംഘടനകളുടേയും ഇടവകകളുടേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്‌മരണാ ഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2016 ഏപ്രില്‍ 16 മുതല്‍ 24 വരെ തീയതികളില്‍ കൊടുങ്ങല്ലൂരും കിടങ്ങൂരു മായാണ് ആഘോഷ പരിപാടി കള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എ.ഡി. 345 ല്‍ ക്‌നായി തോമ്മാ യുടെയും ഉറഹായിലെ മാര്‍ യൗസേപ്പ് മെത്രാന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ പൂര്‍വ്വപിതാക്കന്മാരെ അനുസ്‌മരിക്കുവാനും നൂറ്റാണ്ടുകളായി ക്‌നാനായ സമുദായത്തെ തന്റെ കരവലയത്തില്‍ സംരക്ഷിക്കുന്ന ദൈവത്തിന് നന്ദി പറയുവാനും കുടിയേറ്റ അനുസ്‌മരണ ആഘോഷങ്ങള്‍ വഴിയൊരുക്കും.
ഏപ്രില്‍ 16 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3-ന് കൊടുങ്ങല്ലൂരുള്ള കോട്ടപ്പുറം കപ്പേള പള്ളിയില്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ച് പൂര്‍വ്വപിതാക്കന്മാരെ അനുസ്‌മരിച്ച് പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് കോട്ടപ്പുറം ഇ.ജെ. ലൂക്കോസ് നഗറിലെ ക്‌നായി തോമ ഭവനില്‍ സ്ഥാപിക്കുന്ന ക്‌നായി തോമയുടെ പൂര്‍ണ്ണകായ പ്രതിമ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അനാച്ഛാദനം ചെയ്‌തു. കെ.സി.സി അതിരൂപതാ പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപതാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ജോസഫ് കാരിക്കശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി. കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വിപിന്‍ചന്ദ്രന്‍, അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ, തോമസ് പീടികയില്‍, ബിനോയ് ഇടയാടിയില്‍, ജോണി തോട്ടുങ്കല്‍, മാത്യു പൂഴിക്കാല തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തദവസരത്തില്‍ എല്ലാ ഫൊറോന പ്രസിഡന്റുമാര്‍ക്കും മാര്‍ മൂലക്കാട്ട് മെത്രാപ്പോലീത്ത ദീപശിഖ കൈമാറി.
വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കെ.സി.സി യുടെ ആഭിമുഖ്യത്തില്‍ ഫൊറോനതലത്തിലും അതിരൂപതാതലത്തിലും വിവിധ മത്സരങ്ങള്‍ നടത്തി. ഫൊറോന മത്സര വിജയികള്‍ക്കായുള്ള രൂപതാതലമത്സരങ്ങള്‍ ഏപ്രില്‍ 22, 23 തീയതികളില്‍ കിടങ്ങൂരില്‍ നടത്തും. ഫൊറോനാതല ഇനങ്ങള്‍ കൂടാതെ മിസ്റ്റര്‍ ക്‌നാ, മിസ് ക്‌നാ ഫിലിംഫെസ്റ്റ് മത്സരങ്ങള്‍ അതിരൂപതാതലത്തില്‍ ഉണ്ടായിരിക്കുന്നതാണ്.
വാര്‍ഷികാഘോഷങ്ങളുടെ സമാപനദിനമായ ഏപ്രില്‍ 24-ന് രാവിലെ 10 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് പാരിഷ് ഹാളില്‍ വിവിധ രാജ്യങ്ങളിലായുള്ള ക്‌നാനായ ബിസിനസ്സ്‌കാരെ ഒരുമിച്ച് കൂട്ടി ക്‌നാനായ ഇന്റര്‍നാഷ ണല്‍ ബിസിനസ്സ് മീറ്റ് സംഘടി പ്പിക്കും. ഷെവലിയര്‍ ജോയി ജോസഫ് കൊടിയന്തറ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3-ന് കിടങ്ങൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും കിടങ്ങൂര്‍ ഫൊറോന പള്ളിയിലേക്ക് ജപമാലറാലി നടത്തപ്പെടും. തുടര്‍ന്ന് നടത്തപ്പെടുന്ന ക്‌നാനായ പ്രേഷിത കുടിയേറ്റ വാര്‍ഷിക സമാപന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, അതിരൂപതയില്‍നിന്നുള്ള മിഷണറി മെത്രാന്‍മാരായ റൈറ്റ്. റവ. ഡോ. ജെയിംസ് തോപ്പില്‍, റൈറ്റ്.റവ. ഡോ. സൈമണ്‍ കായിപ്പുറം തുടങ്ങി നിരവധി വിശിഷ്‌ട വ്യക്തികള്‍ ആശംസകളര്‍പ്പിക്കും. വൈകുന്നരം 7-ന് കലാസന്ധ്യയും അരങ്ങേറും.