മിഷന്‍ചൈതന്യമായി ആറായിരത്തോളം കുഞ്ഞുമിഷനറിമാര്‍ അണിനിരന്ന റാലി.
മിഷന്‍ലീഗ് കോട്ടയം അതിരൂപതാ പ്ലാറ്റിനം ജൂബിലി സമാപനവും പ്രേഷിത റാലിക്കും മുട്ടത്ത് പ്രൗഢോജ്ജ്വലസമാപനം. രാവിലെ 9.30 ന് വിശുദ്ധ കുര്‍ബാനയോടെയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളായിരുന്ന മിഷന്‍ലീഗ് മുന്‍കാലഭാരവാഹികളുടെ സംഗമം നടത്തപ്പെട്ടു. ഉച്ചകഴിഞ്ഞ് 2.30 ന് ഷന്താള്‍ ജ്യോതി സ്‌കൂള്‍ മൈതാനത്തു നിന്നും ആരംഭിച്ച പ്രേഷിത റാലി മുട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു, മിഷന്‍ലിഗ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ ഫൊറോനകളില്‍ നിന്നായി ആറായിരത്തോളം കുഞ്ഞുമിഷനറിമാര്‍ റാലിയില്‍ അണിനിരന്നു. തുടര്‍ന്ന നടത്തപ്പെട്ട സമാപന സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാകാന്‍ ജൂബിലി ആഘോഷങ്ങള്‍ വഴിയൊരുക്കട്ടെയെന്ന് പിതാവ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ പ്രസിഡന്റ് റിക്കി ജോസഫ് കോച്ചേരില്‍ അദ്ധ്യക്ഷനായിരുന്നു. ജൂബിലിയോടനുബന്ധിച്ച് മിഷന്‍ലിഗ് മുട്ടം ഇടവകയില്‍ നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ ദാനം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ജൂബിലി സ്മരണികയുടെ പ്രകാശനകര്‍മ്മം ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഡീന്‍ കുര്യാക്കോസ് എം.പി, മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. റ്റിനേഷ് പിണര്‍ക്കയില്‍, ഫാ. ജോസഫ് അരീച്ചിറ, സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, ഡേവിസ് വല്ലൂരാന്‍, ബിനോയി പള്ളിപ്പറമ്പില്‍, സുജി പുല്ലുകാട്ട്, അരുണ്‍ പുത്തന്‍പുരയ്ക്കല്‍, .ഷൈജ ജോമോന്‍, റെജി ഗോപി, യു.കെ.സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.