ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചൈതന്യ പാസ്റ്റർ സെൻട്രിൽ ഒരുങ്ങിയ കോട്ടയം അതിരൂപത CML പുതിയ ഓഫീസിന്റെ ഉദ്ഘാടനവും വെഞ്ചിരിപ്പും 11/05/2022 വൈകിട്ട് 4:30 നു CML കോട്ടയം അതിരൂപതാ രക്ഷാധികാരി മാർ മാത്യു മൂലക്കാട്ട് പിതാവ്, സഹ രക്ഷാധികാരികളായ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെയും,ഗീവർഗീസ് മാർ അപ്രേം പിതാവിന്റെയും,പാസ്റ്ററൽ & പ്രെസ്ബിറ്ററൽ കൗൺസിൽ അംഗങ്ങളുടെയും നിരവധി വൈദികരുടെയും സംസ്ഥാന രൂപതാ മേഖല ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു…
CML കോട്ടയം അതിരൂപത ഡയറക്ടർ ഫാ. റ്റിനേഷ് കുര്യൻ പിണർകയിലും,പ്രസിഡന്റ് ശ്രീ. റിക്കി ജോസഫ് കൊച്ചേരിലും,മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിന് നേതൃത്വം നൽകി.