കോട്ടയം രൂപതയിലെ ആരാധാന കമ്മീഷന്‍ ചെയര്‍മാനായി 1965 മുതല്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതു വടവാതൂര്‍ സെമിനാരി ലിറ്റര്‍ജി പ്രൊഫസറും കേരളസഭയുടെ ആരാധനക്രമ നവോത്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനുമായ റവ. ഡോ. ജേക്കബ് വെള്ളിയാനായിരുന്നു. അദ്ദേഹം സീറോ മലബാര്‍ ലിറ്റര്‍ജി കമ്മിറ്റി അംഗമായിരുന്നതിനാല്‍ കാലാകാലങ്ങളില്‍ സഭയുടെ ലിറ്റര്‍ജി നവീകരണത്തെപ്പറ്റിയും പുതുതായി പുനരുദ്ധരിക്കപ്പെട്ട ലിറ്റര്‍ജി ടെസ്റ്റുകളെപ്പറ്റിയും രൂപതാംഗങ്ങളെ അറിയിച്ചുകൊണ്ടിരുന്നു.
പുനഃരുദ്ധരിക്കപ്പെട്ട കുര്‍ബാന, കൂദാശകള്‍, കാനോന നമസ്‌കാരം എന്നിവ പ്രചാരത്തിലാക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
മലബാര്‍ മേഖലയില്‍ പ്രത്യേകം ലിറ്റര്‍ജി കമ്മീഷന്‍ ഉണ്ടാകുന്നതിനുമുന്‍പും അവിടുത്തെ ലിറ്റര്‍ജി പ്രബോധനത്തില്‍ സാമന്യമായ ശ്രദ്ധ ചെലുത്തിയിരുന്നു. നമ്മുടെ സീറോ മലങ്കര പള്ളികളില്‍ ലിറ്റര്‍ജി അദ്ധ്യാപനത്തില്‍ പ്രത്യേക സംവിധാനം നടപ്പിലായിട്ടുണ്ട്.
വീട്ടില്‍വച്ച് നടത്താറുള്ള നമ്മുടെ വിവാഹശുശ്രൂഷകളുടെ ആരംഭത്തില്‍ ഉപയോഗിക്കാനുള്ള പ്രാര്‍ത്ഥനാശുശ്രൂഷകള്‍ ഫാദര്‍ വെള്ളിയാന്‍, ശ്രീ. ജോണ്‍ പുല്ലാപ്പള്ളി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കി സംലഭ്യമാക്കി.
ഒത്തുകല്യാണത്തിനുള്ള പ്രത്യേക ടെക്‌സ്റ്റും കൂടാരയോഗത്തില്‍ ചൊല്ലാനുള്ള പ്രാര്‍ത്ഥനകളും ലിറ്റര്‍ജി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയിട്ടുള്ളതാണ്. സുറിയാനി ആരാധനാക്രമവും, സംഗീതശൈലിയും നമ്മുടെ പൂര്‍വ്വപിതാക്കന്മാരുടെ, കുടിയേറ്റ സംഭാവനയാണ് എന്ന് കരുതി ആരാധനാക്രമത്തെ അതിന്റെ തനിമയില്‍ സൂക്ഷിക്കുവാനും ശ്രേഷ്‌ഠവും അനന്യവുമായ നമ്മുടെ സുറിയാനി സംഗീതം നഷ്‌ടപ്പെടാതിരിക്കാനും മറ്റുള്ളവരേക്കാള്‍ നാം ശ്രദ്ധിക്കേണ്ടതാണ്.
The Liturgy Commission of the Archeparchy of Kottayam is reconstituted with the following members with effect from August 22, 2022.