വയനാട് ജില്ലയിലെ പനമരം ടൗണില്‍ നിന്നും 7 കിലോ മീറ്റര്‍ തെക്ക്- പടിഞ്ഞാറായും, കമ്പളക്കാട് ടൗണില്‍ നിന്നും 7 കിലോമീറ്റര്‍ വടക്ക് -പടിഞ്ഞാറായും, കമ്പളക്കാട് – പനമരം റോഡ് സൈഡില്‍ ഏച്ചോം ഇടവക ദേവാല യം സ്ഥിതി ചെയ്യുന്നു.
ഇടവകയിലെ കുടുംബങ്ങള്‍ അരിഞ്ചേര്‍മല, പള്ളിക്കുന്ന്, വിളമ്പുകണ്ടം, കൈപ്പാട്ടുകുന്ന്, ഏച്ചോം സൗത്ത്, ഏച്ചോം നോര്‍ത്ത് എന്നീ 6 വാര്‍ഡുകളായി വിഭജിച്ച് കാര്യനടത്തിപ്പുകള്‍ക്കായി സൗകര്യപ്പെടു ത്തിയിരിക്കുന്നു.
ഈ ആറു വാര്‍ഡുകളിലെ കുടുംബങ്ങളില്‍പ്പെട്ട 23 പേര്‍ 1960 ഒക്‌ടോബര്‍ 16-ാം തീയതി അരിഞ്ചേര്‍മലയില്‍ മുണ്ടയ്ക്കല്‍ ഔതയുടെ വീട്ടില്‍ ഒത്തുചേര്‍ന്ന് ”തിരുഹൃദയമാസക്കൂട്ടം അരിഞ്ചേര്‍മല” എന്ന പേരില്‍ ഒരു ക്‌നാനായ കത്തോലിക്കാ സംഘടന രൂപികരിച്ചു. തങ്ങള്‍ക്ക് സ്വന്തമായി ഒരിടവക ദേവാലയം എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം.
ഇതിനായി മാര്‍ തോമസ് തറയില്‍ പിതാവിനെ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തുകയും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് അന്നത്തെ കോഴിക്കോട് രൂപതാ അദ്ധ്യക്ഷന്‍ അഭി. പത്രോണി പിതാവിന്റെ കല്പനപ്രകാരം ഇവിടുത്തെ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ഒരു ദേവാലയം ഉണ്ടാകുന്നതു വരെ അവരുടെ ആത്മീയാവശ്യങ്ങള്‍ പള്ളിക്കുന്ന് ലൂര്‍ദ്മാതാ ഇടവകയില്‍ നിര്‍വ്വഹിക്കാന്‍ അനുവദിക്കുകയും ചെയ്തു.
തിരുഹൃദയ യോഗങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. 1961 ജനുവരി 21 ന് അന്നത്തെ തേറ്റമല പള്ളിവികാരി ഫാ. ജോസഫ് കണിയാംപറമ്പിലിന്റെ മേല്‍ നോട്ടത്തില്‍ അരിഞ്ചേര്‍മലയില്‍ ഒന്നര ഏക്കര്‍ സ്ഥലം വിലയ്ക്ക് വാങ്ങി.
തിരുഹൃദയ മാസക്കൂട്ടത്തിന്റെ ശ്രമഫലമായി ഏച്ചോം ഭാഗത്ത് പള്ളിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി. ഇപ്പോള്‍ ഇടവക ദേവാലയം സ്ഥിതി ചെയ്യുന്ന പരിമംഗലം കുന്നില്‍ 3 ഏക്കര്‍ 83 സെന്റ് സ്ഥലം വാങ്ങി.
1977 ല്‍ അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ഇന്നുള്ള പള്ളിക്ക് ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു. തേറ്റമല പള്ളിയുടെ അന്നത്തെ വികാരി ഫാ. തോമസ് മാമ്പുഴയുടെ നേതൃത്വത്തില്‍ 60ല്‍ പരം വീട്ടുകാര്‍ പള്ളിയുടെയും അതിനോട് ചേര്‍ന്നുള്ള വൈദിക മന്ദിരത്തിന്റെയും നിര്‍മ്മാണത്തില്‍ അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരുന്നു.
ബഹുമാനപ്പെട്ട മാമ്പുഴ അച്ചനും ഫാ. അലക്‌സ് കൊരട്ടിയും വളരെ ഉത്സാഹത്തോടെ തുടര്‍ന്ന് നേതൃത്വം നല്‍കി. പള്ളിയും വൈദിക മന്ദിരവും പണിപൂര്‍ത്തിയാക്കി 1981 നവംബര്‍ 29-ാം തീയതി അന്നത്തെ എപ്പിസ്‌കോപ്പല്‍ വികാരിയായിരുന്ന ഫാ. ജേക്കബ് ചൊള്ളമ്പേല്‍ ദേവാലയം വെഞ്ചരിച്ച് പ്രഥമദിവ്യബലിയര്‍പ്പിച്ചു. അങ്ങനെ ഈ പ്രദേശത്തെ ക്‌നാനായക്കാരുടെ ചിരകാല സ്വപ്നം സഫലമായി.
തേറ്റമലപള്ളിയിലെ വികാരിമാര്‍ ഞായറാഴ്ചകളിലും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും ഇവിടെവന്ന് ആത്മീയ ശുശ്രൂഷകള്‍ നടത്തിക്കൊണ്ടിരുന്നു. തന്റെ സ്വന്തം ജനങ്ങളുടെ അദ്ധ്യാത്മിക ഭൗതിക ക്ഷേമത്തില്‍ തത്പ്പരനായ പിതാവ് 1982 മെയ് മാസത്തില്‍ അബ്രഹാം വാലേല്‍ എന്ന യുവവൈദികനെ ഏച്ചോം ഇടവക വികാരിയായി നിയമിച്ചു.
ഫാ. സൈമണ്‍ കോയിത്തറയുടെ കാലത്താണ് പള്ളിയുടെ മുഖവാരം നിര്‍മ്മിച്ചതും പള്ളിക്കകം സിമന്റിട്ടതും. ഫാ. സ്റ്റീഫന്‍ ചീക്കപ്പാറയില്‍ പാരീഷ് ഹാളിന്റെ പണികളാരംഭിച്ചു. ഇതിന്റെ നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹാ യം തന്നത് കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററിന്റെ വികാരി ജനറലായിരുന്ന ഫാ. സ്റ്റീഫന്‍ ജയരാജ് കൂന്തമറ്റത്തില്‍ ആയിരുന്നു.
ബ.സ്റ്റീഫന്‍ ചീക്കപ്പാറയില്‍ അച്ചന്റെ കാലത്താണ് സെന്റ് ജോസഫ്‌സ് സന്യാസ സമൂഹം ഏച്ചോത്തേക്ക് കടന്നുവന്നത്.
ഫാ. ഡൊമനിക് മഠത്തില്‍കളത്തില്‍ വികാരി ആയിരിക്കെ 2010 ഫെബ്രു വരി 18-ാം തീയതി കോട്ടയം അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.
ഡൊമിനിക് അച്ചന്റെ സൗഹൃദവലയം സ്വദേശത്തും വിദേശത്തും വ്യാപിച്ചിരുന്നതിനാല്‍ അവിടെ നിന്നൊക്കെ ധാരാളം സാമ്പത്തിക സഹായവും പ്രാര്‍ത്ഥനകളും ലഭിച്ചു.
സെന്റ് ജോസഫ്‌സ് സന്യാസ സമൂഹം നല്കിയ സാമ്പത്തിക സഹായവും സേവനവും പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.
2011 ഫെബ്രുവരി 15-ാം തീയതി ചൊവ്വാഴ്ച കോട്ടയം അതിരൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടു പിതാവ് ദേവാലയത്തിന്റെ കൂദാശകര്‍മ്മം നിര്‍വ്വഹിച്ചു.
ഇടവകയിലെ ഭക്ത സംഘടനകള്‍ , സാമൂഹ്യ സംഘടനകള്‍ .
തിരുബാല സഖ്യം, ചെറുപുഷ്പ മിഷന്‍ ലീഗ്, കെ.സി.വൈ.എല്‍ , സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ , ഉദയ വയോജനഗ്രൂപ്പ് – (സാമൂഹ്യ സംഘടന)
MASSS- ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 5 വനിതാ സംഘങ്ങള്‍
പരേതനായ ഫാ. മത്തായി മൈല്‍ക്കുന്നേല്‍ ഉള്‍പ്പെടെ 20 സമര്‍പ്പിതര്‍ ഇടവകയില്‍ നിന്നുള്ളവരാണ്.