9567789732, 0481 - 2790948 (Reception) | 9400331281 (Office)

BTM OLD AGE HOME

1976 ജൂലായ്‌ 26-ാം തീയതി തന്റെ മുന്‍ഗാമിയായിരുന്ന അഭി. തോമസ്‌ തറയില്‍ പിതാവിന്റെ സ്വപ്‌ന സാക്ഷാത്‌കാരം എന്ന വിധം അദ്ദേഹത്തിന്റെ തന്നെ നാമധേയത്തില്‍ അഭി. കുര്യാക്കോസ്‌ കുന്നശ്ശേരി പിതാവ്‌ സ്ഥാപിച്ചതാണ്‌ ബിഷപ്പ്‌ തറയില്‍ മെമ്മോറിയല്‍ (BTM) വൃദ്ധസദനം. സെന്റ്‌ ജോസഫ്‌സ്‌ സിസ്റ്റേഴ്‌സാണ്‌ ഇവിടെ സേവനം ചെയ്യുന്നത്‌.ജാതിമത ഭേദമെന്യേ വൃദ്ധജനങ്ങള്‍ക്ക്‌ സന്തോഷകരവും സമാധാനപരവുമായ ജീവിതത്തിലൂടെ ദൈവസ്‌നേഹവും സംരക്ഷണവും നല്‍കുക എന്നതാണ്‌ BTMന്റെ ലക്ഷ്യം.
അതിരൂപതാദ്ധ്യക്ഷന്‍ നിയമിക്കുന്ന സിലക്‌ഷന്‍ കമ്മിറ്റിയാണ്‌ അപേക്ഷകള്‍ പരിഗണിച്ച്‌ പ്രവേശനം നടത്തുക. പ്രവേശനം തികച്ചും സൗജന്യം. മാനസിക രോഗികളെയോ, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെയോ, സാമ്പത്തിക ബാധ്യത ഉള്ളവരെയോ ഇവിടെ സ്വീകരിക്കുന്നതല്ല.
ശാന്തമായ അന്തരീക്ഷവും സമീകൃതാഹാരവും, കാരിത്താസ്‌ ആശുപത്രിയില്‍ നിന്നുള്ള സൗജന്യ ചികിത്സയും, പരിശീലനം സിദ്ധിച്ചവരുടെ സംരക്ഷണവും, മാനസിക ശാരീരിക ഉല്ലാസത്തിനുള്ള സൗകര്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്‌. വിദേശത്തും സ്വദേശത്തുമുള്ള ഉദാരമതികളായ വ്യക്തികളുടെ നിര്‍ല്ലോഭമായ സഹകരണം ഈ സ്ഥാപനത്തിനു ലഭിക്കുന്നു. അഭി. കുന്നശ്ശേരി പിതാവും BTM ക്യാമ്പസിലാണ്‌ വിശ്രമ ജീവിതം നയിക്കുന്നത്‌. 

ST. JOHN’S HOME, POOZHIKKOL

നിര്‍ദ്ധനരും നിരാലംബരുമായ വൃദ്ധ ജനങ്ങളെ സ്വീകരിച്ച്‌ സംരക്ഷിക്കുന്ന തിനായി കോട്ടയം രൂപത പൂഴിക്കോലില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ധര്‍മ്മസ്ഥാപനമാണ്‌ St. John’s Home Poozhikkol.
വാര്‍ദ്ധക്യകാലത്ത്‌ കുടുംബവ്യഗ്രതകളില്‍ നിന്നും സാമ്പത്തിക ക്ലേശങ്ങളില്‍നിന്നും അകന്ന്‌, സമാധാനപരമായി ശിഷ്‌ടായുസ്സ്‌ വിനിയോഗിക്കുന്നതിന്‌ ആഗ്രഹിക്കുന്ന സാമ്പത്തികശേഷിയില്ലാത്ത വയോജനങ്ങള്‍ക്ക്‌ ആവശ്യമായ പരിചരണവും സംരക്ഷണവും നല്‍കുക എന്നതാണ്‌ ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. മണ്‍മറഞ്ഞുപോയ ബ. മണലേല്‍ ലൂക്കോസ്‌ അച്ചന്റെയും ബ. മോണ്‍. കൊല്ലാപറമ്പില്‍ ജേക്കബ്‌ അച്ചന്റെയും സ്വപ്‌ന സാക്ഷാത്‌കാരമായി സ്ഥാപിച്ച ഈ സ്ഥാപന ത്തിന്റെ നിര്‍മ്മിതിക്കായി ബ. ലൂക്കാച്ചന്‍ 3 ഏക്കര്‍ റബ്ബര്‍തോട്ടം ഉള്‍പ്പെടുന്ന 5 ഏക്കര്‍ ഭൂമിയും ബ. കൊല്ലാപറമ്പില്‍ അച്ചന്‍ അന്നത്തെ കാലഘട്ടത്തില്‍ രണ്ടര ലക്ഷം രൂപയും മുടക്കുകയുണ്ടായി. ബ. അച്ചന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരവും പിന്തുണയും എന്നവണ്ണം അതിരൂപതയില്‍ നിന്നും ഒന്നര ലക്ഷം രൂപയും പ്രസ്‌തുത ഉദ്യമത്തിനായി നല്‍കിയിട്ടുണ്ട്‌.
1983 ഒക്‌ടോബര്‍ 17-ാം തീയതി ബ. മണലേല്‍ അച്ചന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച്‌ കെട്ടിടം അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ്‌ ആശീര്‍വ്വദിച്ചു. 1983-ല്‍ ഈ സ്ഥാപനത്തിന്‌ ഗവണ്‍മെന്റില്‍ നിന്നും അംഗീകാരം കിട്ടി. എന്നിരുന്നാലും ഗ്രാന്റ്‌ ഒന്നും സ്വീകരിക്കുന്നില്ല.
അനാഥരും നിര്‍ദ്ധനരുമായ 65 വയസ്സിനു മേല്‍ പ്രായമുള്ള എല്ലാ മതവിഭാഗത്തില്‍പ്പെട്ട സ്‌ത്രീപുരുഷന്മാര്‍ക്കും ഈ വൃദ്ധ ഭവനത്തില്‍ പ്രവേശനം നല്‍കുന്നതാണ്‌. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ രൂപതാദ്ധ്യക്ഷന്‌ പ്രായപരിധിക്ക്‌ അയവു വരുത്തുവാന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. മാനസികരോഗം, പകര്‍ച്ചവ്യാധി മുതലായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും സാമ്പത്തിക ബാദ്ധ്യതകളില്‍പ്പെട്ടവര്‍ക്കും, ക്രിമിനല്‍ നടപടി കള്‍ക്ക്‌ വിധേയരായിക്കൊണ്ടിരിക്കുന്നവര്‍ക്കും സ്വഭാവദൂഷ്യം കൊണ്ട്‌ വ്യക്തിബന്ധങ്ങള്‍ സമാധാനപരമായി പാലിക്കാന്‍ കഴിയാത്തവര്‍ക്കും ഈ സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കുന്നതല്ല. ഇവിടെ 20 പുരുഷന്മാര്‍ക്കും 20 സ്‌ത്രീകള്‍ക്കുമുള്ള താമസ സൗകര്യം ഉണ്ട്‌. ഈ ഭവനത്തില്‍ 12 അംഗങ്ങള്‍ താമസിക്കുന്നു.
ഈ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കോട്ടയം അതിരൂപതയ്‌ക്കും തദ്വാരാ അതിന്റെ പരിപൂര്‍ണ്ണ നിയന്ത്രണാധികാരം രൂപതാദ്ധ്യക്ഷനുമാണ്‌. സ്ഥാപനത്തിന്റെ ഭരണസമിതിയിലേക്ക്‌ രൂപതാദ്ധ്യക്ഷന്‍ തെരഞ്ഞെടുത്ത 9 അംഗങ്ങള്‍ അടങ്ങിയ ഒരു അഡൈ്വസറി കമ്മിറ്റി ഉണ്ട്‌.
അനുദിന ആവശ്യങ്ങള്‍ക്കായി അരമയില്‍ നിന്നും സഹായം ചെയ്യുന്നു. കൂടാതെ നല്ലവരായ ആളുകളില്‍ നിന്ന്‌ സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്‌. അതുപോലെ തന്നെ അന്തേവാസികള്‍ക്ക്‌ സൗജന്യ ചികിത്സാ സഹായം കാരിത്താസ്‌ ആശുപത്രിയും നല്‌കി വരുന്നു. 

St. Joseph’s Home: Hospice for Cancer patients

St. Joseph’s Home is a place of consolation and treatment for cancer patients who are destitute. It was started on December 1994 near Kottayam Medical College as a tribute to Servant of God Thomas Poothathil, the founder of Sisters of St. Joseph’s Congregation, on his 50th death anniversary. This home facilitates the living of the dying. It provides palliative care to the patients and also prepares them for a peaceful death. All the patients who come toSt. Joseph’s Home are considered God’s children and are treated with love, care and compassion. Patients afflicted with deadly diseases and abandoned by their own children and relatives are accommodated in and are looked after by the sisters.

In this institution, we offer service to the patients free of cost. The criteria for giving admission to our home are the following:

–           Patients who are economically very poor.
–           Patients who have nobody to take care of him or her, during their last stage of life.
–           Patients who had completed the treatment such as chemotherapy or radiation therapy and having no hope with treatment.
–           Patients who are discharged from the hospital, and the family members are not 
able to manage the patients because of the severe pain and wounds.

About 900 patients admitted in this institution since its inception and about 600 of them were rest in the Lord and some returned to their homes. At present there are 20 inmates whose number increases day by day. They are from poor family backgrounds and hence are incapable of affording the expenses of medication and care. Those left abandoned after their death are buried in the vault nearbySt. Joseph’s home. However we believe that there is a limit for cure but there is no limit for care.

 


Jyotir Bhavan : Care and Support centre for HIV/AIDS Patients

“Whenever you did this for one of the least important of these brothers of mine, you did it for me” Mt. 25:40

Jyotir Bhavan is a home for the HIV/AIDS patients, started on September 8, 2004 near Medical College, Kottayam, run by the Sisters of St. Joseph’s Congregation, Kottayam, to realize the above mentioned inspirational words of our founder Servant of God Thomas Poothathil. Most of the patients who come to Jyotir Bhavan are referred from Medical College, or some time left at the gate by someone. The sisters receive these patients whole heartedly without any discretion of caste or creed.  All services provided at Jyotir Bhavan are free of cost, and all the care and services are provided by the Sisters themselves. In this institution, patients abandoned by their dear ones receive love, care and acceptance. It provides palliative care to those who are at the final stage of HIV/AIDS. At present there are 12 patients

The objectives of this institution are the following:

  • Provide basic needs such as food, shelter and clothing
  • Provide necessary medical treatment on timely basis
  • Provide nursing care to the patients so as to promote comfort and alleviate suffering.
  • Counsel and guide to the patients and their relatives to understand and accept the nature of the disease.
  • Prepare the client and family members psychologically and spiritually for a peaceful death.

ST. THOMAS ASYLUM KAIPUZHA

അംഗഭംഗം വന്ന സ്‌ത്രീജനങ്ങളുടെ വിമോചനത്തിനായി പ്രതിഭാ സമ്പന്നനും ദീനദയാലുവുമായിരുന്ന ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍ 1925-ല്‍ കൈപ്പുഴയില്‍ സ്ഥാപിച്ചതാണ്‌ സെന്റ്‌ തോമസ്‌ അസൈലം. അക്കാലത്ത്‌ അംഗവൈകല്യം ബാധിച്ചവരും, ബുദ്ധിമാന്ദ്യം സംഭവിച്ചവരും വീടിനകത്തും പുറത്തും അവഗണിക്കപ്പെട്ടിരുന്നു. അങ്ങനെയുള്ളവരെ ജനമദ്ധ്യത്തില്‍ ഉയര്‍ത്തിക്കാട്ടണം എന്ന ലക്ഷ്യമാണ്‌ ഈ അഭയകേന്ദ്രം ഉണ്ടാക്കുവാന്‍ അച്ചനെ പ്രേരിപ്പിച്ചത്‌. അതിനുവേണ്ട സാമ്പത്തികശേഷി തനിക്കില്ലാതിരുന്നതിനാല്‍, സ്വദേശത്തും, വിദേശത്തും പിരിവു നടത്തി പണം സമ്പാദിക്കുകയും ചെയ്‌തു. അഭി. മാക്കില്‍ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച കെട്ടിടം പണി അഭി. ചൂളപ്പറമ്പില്‍ പിതാവിന്റെ അനുമതിയോടും, ആശീര്‍വ്വാദത്തോടും കൂടി പൂര്‍ത്തിയാക്കി. 1925 മെയ്‌ 3-ാം തീയതി, വി. യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥ തിരുനാള്‍ ദിവസം വികലാംഗരായ സ്‌ത്രീജനങ്ങള്‍ക്കു വേണ്ടി “സെന്റ തോമസ്‌ അസൈലം” ആശീര്‍വദിച്ചു.

അവരെ സഹായിക്കുന്നതിനുവേണ്ടിയാണ്‌ സെന്റ്‌ ജോസഫ്‌ സമൂഹം സ്ഥാപിതമായത്‌. അസൈലത്തിന്റെ വരുമാന ത്തിനുവേണ്ടിയും അംഗങ്ങളെ സ്വയം പര്യാപ്‌തതയില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയും തുണിനെയ്‌ത്ത്‌, കൊട്ട, വട്ടി കെട്ടല്‍ എന്നീ വിവിധങ്ങളായ കൈത്തൊഴിലുകള്‍ അന്ന്‌ അവരെ അഭ്യസിപ്പിച്ചു. എന്നാല്‍ ഇന്നിന്റെ ആവശ്യങ്ങള്‍ ക്കു അനുയോജ്യമായ ബുക്ക്‌ ബയന്‍ഡിംഗ്‌, പ്രസ്‌, കമ്പ്യൂട്ടര്‍ സെന്റര്‍, തയ്യല്‍ (തിരുവസ്‌ത്രങ്ങളും അതുമായി ബന്ധപ്പെട്ട മറ്റു തയ്യല്‍പണികള്‍) എന്നിവ ഇന്ന്‌ അംഗങ്ങള്‍ ഏറെ സന്തോഷ ത്തോടും ആത്മാര്‍ത്ഥതയോടും കൂടി ചെയ്‌തു വരുന്നു. 75 അംഗങ്ങള്‍ ഈ സ്ഥാപനത്തില്‍ ജീവിക്കുന്നു. അംഗസംഖ്യ വര്‍ദ്ധിച്ചതോടുകൂടി കിടങ്ങൂരും വയനാട്ടില്‍ കാപ്പിസെറ്റിലും ശാഖാഭവനങ്ങള്‍ സ്ഥാപിച്ചു പ്രവര്‍ത്തിച്ചു വരുന്നു.

MARTHA BHAVAN, POOZHIKKOL

1981 ല്‍ വിസിറ്റേഷന്‍ സമൂഹത്തിന്റെ സാരഥിയായിരുന്ന ബഹു. സി. സാവിയോ, ബൗദ്ധികമായി വൈകല്യമനുഭവിക്കുന്ന കുട്ടികള്‍ക്കായി ഒരു സ്ഥാപനം തുടങ്ങണമെന്ന ആവശ്യവുമായി പൂഴിക്കോല്‍ ഇടവാകാംഗമായിരുന്ന ബഹു. ലൂക്കോസ്‌ മണലേലച്ചനെ സമീപിച്ചപ്പോള്‍ ബഹു. അച്ചന്‍സ്ഥലവും കെട്ടിടവും പൂര്‍ണ്ണ സമ്മതത്തോടെ വിസിറ്റേഷന്‍ സമൂഹത്തിന്‌ നല്‍കി. 50000 രൂപ പാരിതോഷികമായി നല്‍കിക്കൊണ്ട്‌ സ്വീകരിച്ച ഈ ഭവനത്തില്‍ ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായി 1981 ഡിസംബര്‍ 27-ന്‌ മര്‍ത്താഭവന്‍ സമാരംഭിച്ചു. 

1981 ഡിസംബര്‍ 27-ന്‌ അഭി. കുന്നശ്ശേരിപിതാവ്‌ കെട്ടിടം വെഞ്ചരിക്കുകയും അന്നുതന്നെ കോട്ടയം ജില്ലാ കളക്‌ടര്‍ ശ്രീ. മോഹന്‍ദാസ്‌ സ്ഥാപനം ഉദ്‌ഘാടനം ചെയ്‌ത്‌ പത്ത്‌ കുട്ടികളോടു കൂടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. സ്‌കൂളിന്റെ ആദ്യത്തെ മാനേജര്‍ സിസ്റ്റര്‍ നിക്കോളാസും അദ്ധ്യാപികമാര്‍ സി. ആനിമാത്യൂസും, സി.സോഫിയും ആയിരുന്നു. വിസിറ്റേഷന്‍ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും സോഷ്യല്‍ വര്‍ക്കിന്റെ ചാര്‍ജ്‌ വഹിക്കുന്ന സിസ്റ്ററും ഉള്‍പ്പെടുന്ന ഏഴംഗ സമിതിയാണ്‌ ഈ സ്‌കൂളിന്റെ ഭരണം നിര്‍വ്വഹിക്കുന്നത്‌.

ജാതിമതഭേദ്യമെന്യേ 7 മുതല്‍ 12 വയസ്സു വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടെ പ്രവേശനം നല്‌കുന്നു. 45 കുട്ടികള്‍ക്ക്‌ താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ട്‌. പ്രായം, കഴിവ്‌, ബുദ്ധിനിലവാരം എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രീ-പ്രൈമറി, പ്രൈമറി, സെക്കന്‍ഡറി, പ്രീ-വൊക്കേഷണല്‍,വൊക്കേഷണല്‍ എന്നിങ്ങനെതിരിച്ച്‌ ക്ലാസ്സുകള്‍ എടുത്തു കൊണ്ടിരിക്കുന്നു. കുട്ടികളുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്‌ക്കുവേണ്ടി ഇപ്പോള്‍ 20 അദ്ധ്യാപക അനദ്ധ്യാപകര്‍ പ്രവര്‍ത്തിക്കുന്നു.

18 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക്‌ വൊക്കേഷണല്‍ ട്രെയിനിംഗ്‌ നല്‌കുന്നു. അതിന്റെ ഭാഗമായി സോപ്പുപൊടി, വിം, മെഡിസിന്‍ കവര്‍, ലോഷന്‍, മെഴുകുതിരി എന്നിവയുണ്ടാക്കാന്‍ പരിശീലനം നല്‌കിവരുന്നു. 

JOSEGIRI, ETTUMANOOR

കോട്ടയം രൂപതയിലെ സെന്റ്‌ ജോസഫ്‌സ്‌ സന്യാസിനീ സമൂഹത്തിന്റെ ഏറ്റുമാനൂരിലെ ശാഖയായി 1957 ജൂലൈ 3 ന്‌ സെന്റ്‌ ജോസഫ്‌സ്‌ കോണ്‍വെന്റ്‌ ആരംഭിച്ചു. 1958 ഫെബ്രുവരി 2 ന്‌ ബിഷപ്പ്‌ മാര്‍ തോമസ്‌ തറയില്‍ ഈ ഭവനത്തിന്റെ ഔദ്യോഗിക വെഞ്ചരിപ്പ്‌ നടത്തി. 1958 ജൂലൈ 16 ന്‌ റവ. ഫാ. ജോണ്‍ ചാരാത്ത്‌ പുതിയ മഠത്തിന്‌ കല്ലിടുകയും 1960 ഓഗസ്റ്റ്‌ 15 ന്‌ റവ. ഫാ. സിറിയക്‌ മറ്റത്തില്‍ വെഞ്ചരിപ്പ്‌ കര്‍മ്മം നടത്തുകയും ചെയ്‌തു.

തുടര്‍ന്ന്‌ ഈ ഭവനം, ബുദ്ധിമാന്ദ്യം സംഭവിച്ചതും 20 വയസ്സിനുമേല്‍ പ്രായമുള്ളതുമായ പെണ്‍കുട്ടികളെ ആജീവനാന്തം താമസിപ്പിച്ച്‌ പരിശീലനം കൊടുക്കുന്ന ജോസ്‌ഗിരി എന്ന പ്രേഷിതരംഗമായി മാറ്റി. സാമ്പത്തികമായി പിന്നോക്കമുള്ളവരും സംരക്ഷിക്കുവാന്‍ മാതാപിതാക്കള്‍ ഇല്ലാത്തവരുമായ 5 ബുദ്ധിമാന്ദ്യമുള്ള കുട്ടികളുമായി ജോസ്‌ഗിരി ഹോം ഫോര്‍ ദ്‌മെന്റലി റിട്ടാര്‍ഡഡ്‌ എന്നസ്ഥാപനം 1983-ല്‍ സഭാമദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച്‌ 19 -ന്‌ സ്ഥാപിതമായി. 1983-ല്‍ തന്നെ ഓര്‍ഫനേജ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ കേരള സ്റ്റേറ്റിന്റെ അംഗീകാരം ലഭിച്ചു. ഈ സ്‌ഥാപനത്തിന്റെ ആദ്യഡയറക്‌ട്രസ്‌ ആയി നിയമിതയായത്‌ ബഹു. മാര്‍ഗരറ്റമ്മയായിരുന്നു

ഇന്ന്‌ ഈ സ്ഥാപനത്തില്‍ 26 അംഗങ്ങള്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച സിസ്റ്റേഴ്‌സിന്റെ സംരക്ഷണയില്‍ ഉണ്ട്‌. ഇവര്‍ സിസ്റ്റേഴ്‌സിന്റെ സഹായത്തോടെ എന്‍വലപ്‌ ഉണ്ടാക്കി അതിന്റെ വില്‌പന നടത്തുന്നതോടൊപ്പം ഗൃഹജോലി, തയ്യല്‍, കൃഷി, കന്നുകാലിവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ തുടങ്ങിയവയും ചെയ്യുന്നു 

PRATHEEKSHA BHAVAN, KANNUR

“ഈ ചെറിയവരില്‍ ഒരുവന്‌ നിങ്ങള്‍ ചെയ്‌തു കൊടുത്തപ്പോള്‍ എനിക്കുതന്നെയാണ്‌ ചെയ്‌തുതന്നത്‌” (Mt 24:40) ക്രിസ്‌തുനാഥന്റെ ഈ വാക്കുകള്‍ ഹൃദയത്തിലേറ്റുവാങ്ങി 1992 ജൂലൈ 15-ാം തീയതി തുടങ്ങിയ സ്ഥാപനമാണ്‌ പ്രതീക്ഷാഭവന്‍. കണ്ണൂരിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ബുദ്ധിമാന്ദ്യം സംഭവിച്ച വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രതീക്ഷ നല്‍കിക്കൊണ്ട്‌ ഈ സ്ഥാപനം ഇന്ന്‌ പ്രവര്‍ത്തിക്കുന്നു.

പ്രതീക്ഷാഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ ഒരു ഡയറക്‌ടര്‍ ബോര്‍ഡും, മാനേജര്‍ സഭയുടെ സുപ്പീരിയര്‍ ജനറലുമാണ്‌. ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്‌ കേരളാ ഗവണ്‍മെന്റിന്റെ രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുണ്ട്‌. സെന്റ്‌ ജോസഫ്‌സ്‌ സമൂഹത്തിന്റെ സഹായത്തോടെയാണ്‌ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ പോകുന്നത്‌. ഇപ്പോള്‍ സ്‌റ്റേറ്റ്‌ ഗവണ്‍മെന്റിന്റെ ധന സഹായവും ലഭിക്കുന്നുണ്ട്‌.

കുട്ടികളുടെ പരിശീലന പദ്ധതിക്ക്‌ നേതൃത്വം കൊടുക്കു ന്നത്‌ ശാസ്‌ത്രീയ പരിശീലനം നേടിയ അദ്ധ്യാപകരാണ്‌. സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ മാസ്റ്റര്‍ ഡിഗ്രിയും, ഡിഗ്രിയും ലഭിച്ചവരും അദ്ധ്യാപനരംഗത്ത്‌ വര്‍ഷങ്ങളോളം പ്രവൃത്തി പരിചയം സിദ്ധിച്ചവരും, സംഗീതം, നൃത്തം, ബാന്‍ഡ്‌, യോഗ, സ്‌പോര്‍ട്‌സ്‌, ഫിസിയോതെറാപ്പി എന്നിവയില്‍ വൈദഗ്‌ധ്യം നേടിയിട്ടുള്ള ടീച്ചേഴ്‌സുമാണ്‌ ഇവിടെ സേവനമനുഷ്‌ഠിക്കുന്നത്‌. 15 കുട്ടികളുമായി തുടങ്ങിയ ഈ സ്‌കൂളില്‍ 80 കുട്ടികള്‍ ഇപ്പോള്‍ പരിശീലനം നേടിവരുന്നു. 

ST JOSEPH SPECIAL SCHOOL, CHULLIKKARA

2004 ജൂണ്‍ 4-ാം തീയതി സെന്റ്‌ ജോസഫ്‌സ്‌ സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിതമായി. മാനസികവും ശാരീരികവുമായ വൈകല്യ മുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ അതിരൂപതയിലെ കുടിയേറ്റ മേഖലയായ രാജപുരം ഫൊറോനായിലെ ചുള്ളിക്കര ഇടവക അതിര്‍ത്തിയില്‍ ഈ സ്ഥാപനം നിലകൊള്ളുന്നു.

കേരള ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളില്‍ ഇപ്പോള്‍ 40 കുട്ടികള്‍ പരിശീലനം നേടുന്നു. സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ പ്രത്യേക പരിശീലനം ലഭിച്ച 4 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഏറെ വിശ്വസ്‌തതയോടും അര്‍പ്പണമനോഭാവത്തോടും കൂടി ഇവി ടെ സേവനം ചെയ്യുന്നു.

വ്യക്തികളില്‍ അന്തര്‍ലീനമായിരിക്കുന്ന സാമൂഹികവും സാംസ്‌കാരികവും കലാകായി കവും തൊഴില്‍പരവുമായ കഴിവുകളുടെ സമഗ്ര വികസനമാണ്‌ വിദ്യാഭ്യാസംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കുട്ടികളുടെ പ്രായം, കഴിവ്‌, ആവശ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ച്‌ കുട്ടികള്‍ക്ക്‌ അനുയോജിച്ച പാഠ്യപദ്ധതി തയ്യാറാക്കുന്നു. നിരന്തരമായ പരിശീലനത്തിലൂടെ അച്ചടക്കവും അടുക്കും, ചിട്ടയും, ശുചിത്വവും പാലിക്കുവാന്‍ പരിശീലനം നല്‍കുന്നു. കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വികാസത്തിനായി ഒരു ഫിസിയോതെറാപ്പി യൂണിറ്റും, കമ്പ്യൂട്ടര്‍ലാബും കുട്ടികള്‍ക്കായി ഇവിടെ പ്രവര്‍ത്തി ക്കുന്നു.

കൃത്യനിഷ്‌ഠയുള്ളതും ക്രമീകൃതവുമായ തൊഴില്‍ പരിശീലനത്തിലൂടെ കുട്ടികളെ സ്വയം പര്യാപ്‌തയയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ബുക്ക്‌ ബൈന്‍ഡിംഗ്‌, കവര്‍, സോപ്പ്‌, ചോക്ക്‌, പാളപ്ലെയിറ്റ്‌ എന്നിവ ഉണ്ടാക്കുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്‌. 

MARIA BHAVAN, NEEZHOOR

സെന്റ ്‌ ജോസഫ്‌സ്‌ കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ 1987 ഏപ്രില്‍ 26-ാം തീയതി ഞീഴൂര്‍ ഗ്രാമപഞ്ചായത്തില്‍ മാനസിക വൈകല്യമുള്ള യുവതികള്‍ക്കായി മരിയഭവന്‍ സ്ഥാപിതമായി. ജാതിമതഭേദമെന്യേ 20 വയസ്സിനു മുകളില്‍ പ്രായമുള്ള യുവതികള്‍ക്കാണ്‌ ഇവിടെ പ്രവേശനം നല്‍കുന്നത്‌.

സ്വയം ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ സാധിക്കാത്തവരെ പുനരധിവസിപ്പിക്കുക, സംരക്ഷിക്കുക, അവരെ സ്വയം പര്യാപ്‌തതയില്‍ എത്തിക്കുക എന്നതാണ്‌ ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. കവര്‍, പേപ്പര്‍ബാഗ്‌ എന്നിവ ഉണ്ടാക്കുന്നതിനും, പൂന്തോട്ടം നിര്‍മ്മിക്കുന്നതിനും ഇവര്‍ക്ക്‌ പരിശീലനം നല്‍കുന്നു. ഓണം, ക്രിസ്‌മസ്‌ മുതലായ ആഘോഷങ്ങള്‍ നടത്തുകയും, മാനസിക ഉല്ലാസത്തിനു വിനോദയാത്ര നടത്തുകയും ചെയ്യാറുണ്ട്‌. ഇവരുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ബോധവല്‍ക്കരണക്ലാസ്സുകള്‍ കൊടുക്കുകയും ചെയ്യുന്നുണ്ട്‌. 10 യുവതികള്‍ ഇപ്പോള്‍ മരിയഭവനില്‍ താമസിക്കുന്നു 

ST. JOSEPH BHAVAN, THOTTARA

സെന്റ ്‌ ജോസഫ്‌സ്‌ കോണ്‍ഗ്രിഗേഷന്റെ സ്ഥാപകപിതാവായ തൊമ്മിയച്ചന്റെ ചൈതന്യം ഉള്‍ക്കൊണ്ട്‌ സമൂഹ ത്തില്‍ അവഗണിക്കപ്പെട്ടവര്‍ക്കും, ആലംഹീനര്‍ക്കും, ബുദ്ധിവികാസം പ്രാപിക്കാത്തവര്‍ക്കും ആജീവനാന്തം സംരക്ഷണം നല്‍കുക എന്ന ദൗത്യം മുന്നില്‍ കണ്ട്‌ 1990 ഒക്‌ടോര്‍ 14ന്‌ തോട്ടറയില്‍ സെന്റ ്‌ ജോസഫ്‌സ്‌ ഭവന്‍ രൂപം കൊണ്ടു. 1991 ജൂണ്‍ മാസത്തില്‍ ഇത്‌ ബുദ്ധിമാന്ദ്യം സംഭവിച്ച പെണ്‍കുട്ടികള്‍ക്ക്‌ അഭയകേന്ദ്രമായിത്തീര്‍ന്നു.

ഓരോരുത്തരുടെയും ശാരീരികവും മാനസികവും, ആദ്ധ്യാത്മികവുമായ കാര്യങ്ങള്‍ക്ക്‌ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. സ്ഥാപനത്തെ സ്വന്തം ഭവനമെന്നപോലെ കാണുന്ന ഇവര്‍ ഇവിടുത്തെ ഓരോ ജോലിയിലും പങ്കാളികളാകുന്നു. ആരോഗ്യ പരിപാലനം, ശുചിത്വം, സാമാന്യമര്യാദ തുടങ്ങിയവയെക്കുറിച്ച്‌ ആവശ്യാനുസരണം നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കിവരുന്നു. ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 35നും 60നും ഇടയ്‌ക്ക്‌ പ്രായമുള്ള 12 സ്‌ത്രീകള്‍ ഉണ്ട്‌.

 

 

 

 

 

 

 

Golden Jubilee Celebrations
Micro Website Launching Ceremony