1992-ല്‍ അഭി. കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ കല്‌പനപ്രകാരം കോട്ടയം അതിരൂപതയില്‍ കരിസ്‌മാറ്റിക് കമ്മീഷന്‍ നിലവില്‍ വന്നു. ബഹു. ജേക്കബ് വേഴപ്പറമ്പിലച്ചനായിരുന്നു ആദ്യത്തെ ചെയര്‍മാന്‍. തുടര്‍ന്ന് ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍, ഫാ. ജോസ് കുറുപ്പന്തറ, ഫാ. വിന്‍സണ്‍ കുരുട്ടുപറമ്പില്‍, ഫാ. അബ്രഹാം കൊച്ചുപറമ്പില്‍ എന്നിവര്‍ ചെയര്‍മാന്‍മാരായി കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‌കി. ശ്രീ. മത്തായി കാവനാല്‍, ശ്രീ. തമ്പി ഒട്ടക്കാട്ടില്‍, ശ്രീ. ജോസഫ് മാളിയേക്കല്‍ എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി ശുശ്രൂഷ ചെയ്‌തു. ഇപ്പോള്‍ ഫാ. ജിബില്‍ കുഴിവേലില്‍ ചെയര്‍മാനായും, ശ്രീ. ടോമി തയ്യില്‍ കോ-ഓര്‍ഡിനേറ്ററായും, കരിസ്‌മാറ്റിക് കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുവാനീസ പ്രാര്‍ത്ഥനാലയം കേന്ദ്രമാക്കി നേതൃത്വം നല്‌കി വരുന്നു.
പ്രധാന പ്രവര്‍ത്തനങ്ങള്‍
1. സര്‍വ്വീസ് ടീം:- എല്ലാ മാസത്തിലും കമ്മീഷന്‍ അംഗങ്ങള്‍ ഒരുമിച്ചുകൂടി അതിരൂപതയ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും, കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു.
2. ഇടവക നവീകരണ ധ്യാനങ്ങള്‍:- വികാരിയച്ചന്മാരുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് കമ്മീഷന്‍ അംഗങ്ങള്‍ ഇടവകകളിലെ വാര്‍ഷിക ധ്യാനത്തിന് ചെയര്‍മാന്റെ നേതൃത്വത്തില്‍ വചനപ്രഘോഷണം നടത്തുന്നു.
3. തൂവാനീസായില്‍ ധ്യാനങ്ങള്‍:- കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ എന്നീ വിഭാഗങ്ങളിലായി എല്ലാ മാസത്തിലും ചുരുങ്ങിയത് ഒരു ധ്യാനമെങ്കിലും തൂവാനീസായില്‍ നടത്തിവരുന്നു.
4. ക്രിസ്റ്റീന്‍ ധ്യാനം:- അതിരൂപതാ ക്രിസ്റ്റീന്‍ ടീം രൂപീകരിച്ച് ഇടവകകളിലും, സ്‌കൂളുകളിലും, വൈദികരും, അല്‌മായരും, സമര്‍പ്പിതരും ചേര്‍ന്ന് കുട്ടികള്‍ക്കായി ധ്യാനങ്ങള്‍ നടത്തിവരുന്നു.
5. തൂവാനീസ ബൈബിള്‍ കണ്‍വെന്‍ഷന്‍:- മഹാജൂബിലി 2000 മുതല്‍ കരിസ്‌മാറ്റിക് കമ്മീഷന്‍ അംഗങ്ങള്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും ശക്തമായ നേതൃത്വം നല്‌കിവരുന്നു.
6. പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍:- നവീകരണ അനുഭവത്തില്‍ ജീവിക്കുന്ന ആളുകളെ സംഘടിപ്പിച്ച് ഇടവകകളില്‍ വികാരിയച്ചന്മാരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ രൂപീകരിച്ച് പരിപോഷിപ്പിച്ച് വരുന്നു.
7. ജാഗരണ പ്രാര്‍ത്ഥന:- എല്ലാ ആദ്യ വെള്ളിയാഴ്‌ചകളിലും തൂവാനിസായില്‍ ജാഗരണ പ്രാര്‍ത്ഥന നടത്തി വരുന്നു. ശതാബ്‌ദി വര്‍ഷത്തോടെ എല്ലാ രണ്ടാം വെള്ളിയാഴ്‌ചകളിലും ജപമാല രാത്രി ആചരണം ആരംഭിച്ചു. കൂടാതെ വിവിധ ഇടവകകളില്‍ കമ്മീഷന്‍ അംഗങ്ങള്‍ ജാഗരണ പ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം നല്‌കി വരുന്നു.
8. മദ്ധ്യസ്ഥ പ്രാര്‍ത്ഥന:- എല്ലാ ബുധനാഴ്‌ചകളിലും തൂവാനീസായില്‍ നടത്തിവരുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥന ശതാബ്‌ദിയെ തുടര്‍ന്ന് ജപമാലദിനമായി ആചരിക്കുന്നു. അതോടൊപ്പം, എല്ലാ വെള്ളിയാഴ്‌ചകളിലും 2 മുതല്‍ 4 വരെ സ്‌ത്രീകളുടെ കൂട്ടായ്‌മയും, 7 മുതല്‍ 11 വരെ പുരുഷന്മാരുടെ കൂട്ടായ്‌മയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തിവരുന്നു.
The Charismatic Commission of the Archeparchy of Kottayam is reconstituted with the following members with effect from August 22, 2022.