കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 17-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ലോഗോ പ്രകാശനം ചെയ്‌തു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഹു. കേരള എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു ലോഗോയുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസിസ്റ്റന്റ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, പ്രോഗ്രാം ഓഫീസര്‍മാരായ ബെന്‍ മാത്യു, സിജോ തോമസ്, ബബിത ടി. ജെസ്സില്‍, ഫീല്‍ഡ് സ്റ്റാഫ് പ്രതിനിധി നിമ്മി ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും ജനകീയ മാധ്യമമായ ആകാശവാണിയുടേയും പങ്കാളിത്തത്തോടെ നവംബര്‍ 26 മുതല്‍ 30 വരെ തീയതികളിലാണ് ചൈതന്യ കാര്‍ഷികമേളയും സ്വാശ്രയസംഘമഹോത്സവവും നടത്തപ്പെടുക.