വീടുകളില്‍ തനിയെ കഴിയുന്ന നാളുകളിലാണല്ലോ കുട്ടികളായ എല്ലാവരും. ക്വാറന്‍ന്റൈന്‍ കാലത്തും നമ്മുടെ വിശ്വാസപരിശീലനം തുടരുവാന്‍ ശ്രമിക്കാം.
ക്വാറന്റൈന്റെ ആദ്യ ദിവസമായ ഇന്നലെ നമുക്ക് നല്‍കപ്പെട്ട ചലഞ്ച് പുതിയ നിയമം മുഴുവന്‍ ഈ 21 ദിവസം കൊണ്ട് വായിക്കാന്‍ ശ്രമിക്കുകയെന്നതാണ്. അതിന് സാധിക്കുന്ന എല്ലാവരും തുടര്‍ച്ചയായി പുതിയനിയമം വായിക്കാന്‍ ശ്രമിക്കണം. 5 ആം ക്ലാസും അതിനു മുകളിലേയ്ക്കുമുള്ളവര്‍ എല്ലാ ദിവസവും വി. ഗ്രന്ഥം വായിക്കാന്‍ പ്രോത്സാഹനം നല്‍കുന്നതിനു വേണ്ടി ഒരു ക്രമീകരണം നടത്താം.
Challenge for March 27: നാളെ (മാര്‍ച്ച് 27) വി. മത്തായിയുടെ സുവിശേഷത്തിന്റെ ആദ്യത്തെ നാലു അദ്ധ്യായങ്ങള്‍ വായിക്കാന്‍ ശ്രമിക്കാം. കൂടാതെ നാളെയാണ് നാം പരി. ഫ്രാന്‍സീസ് മാര്‍പാപ്പയോട് ചേര്‍ന്ന് ആരാധന നടത്തുവാന്‍ ശ്രമിക്കേണ്ട ദിവസം. അതുകൊണ്ട് നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്ക് കരുണക്കൊന്തയും കുരിശിന്റെ വഴിയും നടത്താന്‍ ഓര്‍ക്കുമല്ലോ.
Video: Quo vadis
ഇന്നലെ വി. ജോസഫ് കുപ്പര്‍ത്തീനോയുടെ (പറക്കുന്ന വിശുദ്ധന്റെ) വീഡിയോ ലിങ്ക് നിങ്ങള്‍ക്ക് അയച്ചു തന്നിരുന്നുവല്ലോ. കൂടാതെ ക്വോ വാദിസ് എന്ന പ്രസിദ്ധമായ ചിത്രത്തിന്റെ ഒരു ഭാഗം കാണാം. വി. പത്രോസ് ശ്ലീഹാ മതമര്‍ദ്ദന കാലത്ത് റോമില്‍ നിന്ന് ആപ്പിയന്‍ വഴിയിലൂടെ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. അപ്പോള്‍ ഈശോ കുരിശുമായി എതിരേ വരുന്നതായി ശ്ലീഹ കണ്ടു. കര്‍ത്താവേ നീ എങ്ങോട്ട്? (ദോമിനേ, ക്വോ വാദിസ് എന്ന് ലത്തീന്‍) എന്ന് പത്രോസ് ചോദിച്ചപ്പോള്‍ നിനക്ക് പകരം റോമയില്‍ ക്രൂശിക്കപ്പെടാന്‍ ഞാന്‍ പോകുന്നുവെന്ന് ഈശോ മറുപടി പറഞ്ഞു. തെറ്റു മനസിലാക്കിയ പത്രോസ് ശ്ലീഹ റോമിലേയ്ക്ക് തിരിച്ചുപോയി. (വീഡിയോയില്‍ ശ്ലീഹായുടെ കൂടെയുള്ള കുട്ടിയാണ് ഈശോയുടെ ശബ്ദത്തില്‍ പറയുന്നതായി കാണുന്നത്). തിരിച്ചു റോമിലെ കൊളോസിയത്തിലെത്തി പീഡിപ്പിക്കപ്പെട്ട ജനത്തിന് ആശ്വാസം പകരുന്ന പത്രോസ് ശ്ലീഹാ പറയുന്നു നീറോയിരിക്കുന്ന സ്ഥലത്ത് ക്രിസ്തു ഭരണം നടത്തുമെന്ന്. (ഇന്ന് റോമ കത്തോലിക്കാ സഭയുടെ ആസ്ഥാനമാണ് – വീഡിയോ സ്പാനിഷ് ആണ്)