9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Assembly Appreciates ‘Personal Parish for Knanaya Catholics’

  • September 11, 2014

കോട്ടയം അതിരൂപത അസംബ്ലി അതിരൂപതാതിര്‍ത്തിക്കു പുറത്തുള്ള ക്‌നാനായക്കാരുടെ അജപാലന ശുശ്രൂഷകളെ സംബന്ധിച്ച്‌ വിശദമായ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ വ്യക്തമായ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി. പ്രവാസി ക്‌നാനായരുടെ ആദ്ധ്യാത്മികവും സഭാപരവും സാമൂഹ്യവും സാമുദായികവുമുയ പുരോഗതിക്കുവേണ്ടി(അവര്‍ക്കായി) പള്ളികളും ഇടവകകളും സ്ഥാപിക്കണമെന്ന്‌ ഈ അസംബ്ലി ആഗ്രഹിക്കുകയും അതിനായുള്ള ശ്രമങ്ങള്‍ തുടരണമെന്നും ആവശ്യപ്പെട്ടു.ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയില്‍ സ്ഥാപിതമായിരിക്കുന്ന ക്‌നാനായ ഇടകകളിലെ അംഗത്വം സംബന്ധിച്ചുണ്ടായ ചില തെറ്റിദ്ധാരണകള്‍ മാറ്റുന്നതിലേയ്‌ക്ക്‌ ഏറ്റവും ഉത്തമമായ ഒരു തീരുമാനം സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ ആലഞ്ചേരി പിതാവും ചിക്കാഗോ രൂപതാദ്ധ്യന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയാത്ത്‌ പിതാവും കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യൂ മൂലക്കാട്ട്‌ പിതാവും സംയുക്തമായി പുറപ്പെടുവിച്ച ‘Personal Parish for Knanaya Catholics” എന്ന രേഖ ഈ അസംബ്ലി ഏകകണ്‌ഠമായി സ്വാഗതം ചെയ്‌തു. ഇത്‌ നമ്മുടെ മുന്നോട്ടുള്ള വളര്‍ച്ചയ്‌ക്ക്‌ ക്‌നാനായ പാരമ്പര്യങ്ങളുടെ ഭദ്രതയ്‌ക്കും സഹായകമാണെന്ന്‌ അസംബ്ലി വിലയിരുത്തി. ഈ രേഖ പുറപ്പെടുവിച്ചത്‌ നമ്മുടെ അഭിവന്ദ്യ പിതാക്കന്മാരുടെ സംയോജിതമായ ഇടപെടലിലൂടെ ആയതിനാല്‍ അവരോട്‌ പ്രത്യേകം നന്ദി ഈ അസംബ്ലി അറിയിക്കുകയുണ്ടായി. ഒപ്പം ഈ തീരുമാനമെടുക്കാന്‍ സഹായിച്ച മേജര്‍ ആര്‍ച്ച്‌ ബിഷപ്പിനെയും അങ്ങാടിയാത്ത്‌ പിതാവിനെയും സിനഡ്‌ പിതാക്കന്മാരെയും യോഗം അഭിനന്ദിച്ചു.

സിനഡ്‌ നമുക്കു നല്‍കിയ ഈ ഡിക്രി പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിനു വെളിയിലും ഇന്ത്യയ്‌ക്കു പുറത്തും കഴിയുന്ന ക്‌നാനായക്കാര്‍ക്ക്‌ വ്യക്തിഗത ഇടവകകള്‍ സ്ഥാപിച്ചെടുക്കാന്‍ അതിരൂപതാധികാരികള്‍ തുടര്‍ന്നും മുന്നോട്ടിറങ്ങണമെന്ന്‌ അസംബ്ലി ആവശ്യപ്പെട്ടു. നിലവിലുള്ള അനുകൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ സമുദായാംഗങ്ങളും ഐക്യത്തോടെ പ്രവര്‍ത്തിച്ച്‌ നമ്മള്‍ ആഗ്രഹിക്കുന്ന സഭാ സംവിധാനങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്‌. ഇതിന്‌ തടസ്സമാകുന്ന എല്ലാവിധ അപവാദപ്രചരണങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും എല്ലാ സമുദായ സ്‌നേഹികളും വിട്ടു നില്‍ക്കണമെന്ന്‌ ഈ അസംബ്ലി ആവശ്യപ്പെട്ടു. ക്‌നാനായ റീജണ്‍ ഉള്‍ക്കൊള്ളുന്ന ചിക്കാഗോ, സീറോ മലബാര്‍ രൂപതയോട്‌ നിര്‍ലോഭം സഹകരിക്കുന്നത്‌ നമ്മുടെ ഇടവകകളുടെ വളര്‍ച്ചയ്‌ക്ക്‌ അത്യന്താപേക്ഷിതമാണ്‌. നമ്മള്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള സഭാസംവിധാനം ലഭിക്കുന്നതിന്‌ ചിക്കാഗോ രൂപതയോടും രൂപതാദ്ധ്യക്ഷനോടും സഹകരിച്ച്‌ മുന്നോട്ടു പോകണമെന്ന്‌ അമേരിക്കയിലുള്ള ക്‌നാനായ സഹോദരങ്ങളോട്‌ സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

Related Articles

1. ക്‌നാനായ സമുദായവും കോട്ടയം അതിരൂപതയും സീറോ മലബാര്‍ സഭയുടെ അവിഭാജ്യഘടകമാണെന്ന്‌ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി

2. സാമൂഹ്യ നന്മ ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്‌ത്‌ നടപ്പിലാക്കുന്ന മദ്യനയം സ്വാഗതാര്‍ഹമെന്ന്‌ കോട്ടയം അതിരൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലി

3. മലബാര്‍ മേഖല കേന്ദ്രമാക്കി ക്‌നാനായ രൂപതയുടെ രൂപീകരണം അനിവാര്യമാണെന്ന്‌ കോട്ടയം അതിരൂപത അസംബ്ലി

4. കോട്ടയം അതിരൂപതയുടെ മൂന്നാമത്‌ എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ഉദ്‌ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ മാര്‍ ജോസഫ്‌ പൗവ്വത്തില്‍ നിര്‍വ്വഹിച്ചു.

Golden Jubilee Celebrations
Micro Website Launching Ceremony