ആമുഖം
ആശംസ – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
ഭാഗം 1 മെത്രാന്‍ സിനഡ്
1. സിനഡിന്റെ നടത്തിപ്പുരീതി
2. സിനഡിന്റെ ലക്ഷ്യം
3. സിനഡിന്റെ വിഷയം
4. സിനഡാത്മകത: ദൈവശാസ്ത്രാടിസ്ഥാനം
5. വ്യതിരക്തമായ മെത്രാന്‍ സിനഡ്
6. ഒരുമിച്ചുള്ള സഞ്ചാരം
7. സഞ്ചാരത്തിലുള്ളവരുടെ മനോഭാവം
8. പങ്കാളിത്തത്തിനായുള്ള സ്വരം
9. മെത്രാന്മാരുടെ ചുമതല
10. പ്രേഷിതദൗത്യം: കൂട്ടായ ഉത്തരവാദിത്വം
11. രൂപതകളുടെ പങ്കാളിത്തം
12. സിനഡാത്മക പാതയിലെ അടിസ്ഥാന ചിന്തകള്‍
13. സിനഡാത്മകതയുടെ പ്രസക്തി
14. സിനഡ് സഞ്ചാരത്തിലെ അപകടസാധ്യതകള്‍
15. ഉപസംഹാരം
അതിരൂപതാ അസംബ്ലി
ആമുഖം
സഭ: ദൈവത്തിന്റെ കൂടാരം മനുഷ്യരുടെ ഇടയില്‍
1. സഭ: സഭകളുടെ കൂട്ടായ്മ
2. ക്‌നാനായ സമുദായം
3. വിശുദ്ധ ഗ്രന്ഥ പശ്ചാത്തലം
4. കോട്ടയം അതിരൂപതയും അസംബ്ലികളും
1-ാം രൂപതാ അസംബ്ലി
2-ാം അതിരൂപതാ അസംബ്ലി
3-ാം അതിരൂപതാ അസംബ്ലി
4-ാം അതിരൂപതാ അസംബ്ലി
കക. കൂട്ടായ്മ
1. കൂട്ടായ്മയും ശ്രവണവും
2. കൂട്ടായ്മയുടെ തലങ്ങള്‍
വ്യക്തികളുടെ കൂട്ടായ്മ
അതിരൂപതാ കൂട്ടായ്മ
3. കൂട്ടായ്മയും ക്‌നാനായ സമുദായവും
4. കൂട്ടായ്മയും പങ്കാളിത്തവും ചരിത്രത്തില്‍
5. പുനരൈക്യവും തുടര്‍പ്രതീക്ഷയും
6. കുടിയേറ്റങ്ങളും കൂട്ടായ്മയും
പങ്കാളിത്തം
1. പങ്കാളിത്തത്തിന്റെ അടിസ്ഥാനം
2. പങ്കാളിത്ത സംവിധാനങ്ങള്‍ അതിരൂപതയില്‍
1. അതിരൂപതാ ആലോചനാ സമിതികള്‍
പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍
പാസ്റ്ററല്‍ കൗണ്‍സില്‍
അതിരൂപതാ ആലോചനാസംഘം
അതിരൂപതാ അസംബ്ലി
് ഇതര ആലോചനാ സമിതികള്‍
2. അതിരൂപതാ സമുദായ സംഘടനകള്‍
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്
ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍
ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്
3. അതിരൂപതാ ഭക്തസംഘടനകള്‍
4. അതിരൂപതാ കമ്മീഷനുകള്‍
5. ഇടവകതലപങ്കാളിത്തം
ഇടവകപൊതുയോഗം
പ്രതിനിധിയോഗം
കൂടാരയോഗങ്ങള്‍
സമര്‍പ്പിത സമൂഹങ്ങള്‍
6. സാമൂഹ്യ ശുശ്രൂഷാ മേഖലകള്‍
ശ സാമൂഹ്യ സേവനം
ആതുരശുശ്രൂഷ
വിദ്യാഭ്യാസം
3. അകത്തോലിക്കാ-മതാന്തര സംവാദങ്ങള്‍
4. പങ്കാളിത്തവും കൂട്ടുത്തരവാദിത്വവും
5. പങ്കാളിത്തവും കൂട്ടായ്മയും
6. ഫലപ്രദമായ പങ്കാളിത്തം
പ്രേഷിതദൗത്യം
1. പ്രേഷിതത്വത്തിന്റെ പ്രസക്തി
2. പ്രേഷിതദൗത്യം സഭ മുഴുവന്റെയും ഉത്തരവാദിത്വം
3. ക്‌നാനായ സമുദായത്തിന്റെ പ്രേഷിത പാരമ്പര്യം
4. ക്‌നാനായ സമുദായത്തിന്റെ പ്രേഷിതദൗത്യം
5. പ്രവാസികളുടെ പ്രേഷിതദൗത്യം
6. ഭക്തസംഘടനകളും പ്രേഷിതാഭിമുഖ്യവും
7. കോട്ടയം അതിരൂപതയുടെ പ്രേഷിതമുഖം
ഉപസംഹാരം
ആമുഖം
2023 ഒക്ടോബറില്‍ 16-ാമത് മെത്രാന്‍ സിനഡ് (ഛൃറശിമൃ്യ ഏലിലൃമഹ ട്യിീറ) റോമില്‍ സമ്മേളിക്കുകയാണ്. കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കിക്കൊണ്ടുള്ള ഈ സിനഡു വളരെ പ്രാധാന്യ മര്‍ഹിക്കുന്നതാണ്. ഈ സിനഡിന്റെ പ്രാധാന്യം സിനഡിന്റെ വിഷയം തന്നെയാണ്. സിനഡാലിറ്റി-സിനഡാത്മകത എന്നതാണു വിഷയം. ‘ഒരുമിച്ചുള്ള യാത്രയും ശ്രവിക്കലു’മാണ് ഈ കാലഘട്ടത്തിന് ആവശ്യമെന്നും അതു ഫലദായകമാക്കേ ണ്ടതാണ് എന്ന ലക്ഷ്യത്തോടെയും പ്രതീക്ഷയോടെയുമാണു പ്രസ്തുത സിനഡ് സമ്മേളിക്കുന്നത്.
‘സിനഡാത്മകത’ (Synodility) ‘സംഘാതാത്മകത’ എന്നതു സഭയുടെ ശുശ്രൂഷ ക്രമത്തിന്റെ മാര്‍ഗ്ഗമല്ല; സിനഡാത്മകത സഭയുടെ ആന്തരിക സ്വഭാവമാണ്. ഈ തനിമയിലൂടെയാണു സഭ നിലനില്‍ക്കുന്നതും വളരുന്നതും ലക്ഷ്യത്തില്‍ എത്തിച്ചേരു ന്നതും. 2-ാം വത്തിക്കാന്‍ സൂനഹദോസ് തുടക്കം കുറിച്ച പുതിയ സഭാസംവിധാനം അര്‍ത്ഥപൂര്‍ണ്ണമായി പ്രാവര്‍ത്തികമാക്കേണ്ടതു സഭയുടെ സിനഡാത്മക തനിമയിലൂടെയാണ്. അതിനാല്‍ ഒരു ‘സഹയാത്രികസഭ’ സാധ്യമാകുന്നതിനാണ് ഇത്തരത്തില്‍ ഒരു വിഷയം സിനഡിന്റെ ചര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരുമയുടെയും സ്വരുമയുടേയും പന്ഥാവില്‍ മുന്നോട്ടുപോകുന്ന തിന് ‘കൂട്ടായ്മയും’ ‘പങ്കാളിത്തവും’ ‘പ്രേഷിതദൗത്യവും’ മുഖമുദ്രയാക്കി പഠനവും ചര്‍ച്ചകളും നടത്തി ഒരുമിച്ചുള്ള യാത്ര നടത്തി മൂന്നാം സഹസ്രാബ്ദത്തില്‍ സഭ ചരിക്കണമെന്നു സഭതന്നെയാണ് ആഗ്രഹിക്കുന്നത്. അതിന്റെ ബഹിര്‍സ്ഫുരണവും വഴികളും കാണാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും ഇത്തരത്തിലൊരു സിനഡ് സമ്മേളിക്കാന്‍ തീരുമാനിക്കുന്നു. അതിനായി ”ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം” എന്നാണ് ഈ സിനഡിനു പേരു നല്‍കിയിരിക്കുന്നത്.
2023 ല്‍ റോമില്‍ നടക്കുന്ന ഈ സിനഡിന്റെ ‘സിനഡാത്മകത- സിനഡാലിറ്റി’ എന്നതു തന്നെ പഠനവിഷയമാക്കിയാണു 2023 ജനുവരി 24, 25, 26 തീയതികളില്‍ കോട്ടയം അതിരൂപത 4-ാം എപ്പാര്‍ക്കിയല്‍ അസംബ്ലി സമ്മേളിക്കുന്നത്. അതുകൊണ്ടാണ് അസംബ്ലിയുടെ ശീര്‍ഷകം ”ഒരു സിനഡാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം” എന്നു പേരു നല്‍കിയിരിക്കുന്നത്.
സഭയുടെ സ്വഭാവമാണു സിനഡാത്മകത; അതൊരു പ്രവര്‍ത്തനശൈലിയല്ല. എല്ലാവരോടുമൊപ്പം എല്ലാവരെയും ശ്രവിച്ച് എല്ലാവരിലുംനിന്നും അഭിപ്രായങ്ങളും ആശയങ്ങളും സ്വീകരിച്ച് ഒരുമിച്ചു യാത്ര ചെയ്യുന്നതാണു സിനഡാത്മകത. ഈ സഹയാത്രിക സ്വഭാവം അതിരൂപതയില്‍ എത്രമാത്രം നില നില്‍ക്കുന്നുവെന്നും പ്രാവര്‍ത്തിക മാക്കുന്നുവെന്നും അതിലൂടെ ക്രിസ്തുവിലും അവന്റെ സഭയിലുമുള്ള വിശ്വാസം എത്രമാത്രം ആഴപ്പെടുന്നുവെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിരൂപത യില്‍ നിലനില്‍ക്കുന്ന സംഘടനകളിലും കാനോനിക സംവിധാനങ്ങളിലും ഈ സിനഡാത്മകത പ്രായോഗിക തലത്തില്‍ എത്രമാത്രം പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നുവെന്നു വിലയിരുത്തണം. നിലവിലുള്ള സംവിധാനങ്ങളെ തിരുത്തുകയല്ല ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഈ സംവിധാനങ്ങളില്‍ സിനഡാത്മകത എത്രമാത്രം നിലനില്‍ക്കുന്നുവെന്നു വില യിരുത്തുകയാണ്. അതിരൂപതയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്കു ചവിട്ടുപടിയായിരിക്കും ഈ അസംബ്ലി.
സുപരിചിതമല്ല എന്നു തോന്നുന്ന ഈ ‘സിനഡാത്മക ശൈലി’എന്താണെന്നു മനസ്സിലാക്കാനും അതിന്റെ അടിസ്ഥാന ത്തില്‍ അതിരൂപതയില്‍ കൂട്ടായ്മയും പങ്കാളിത്തവും പ്രേഷിതചൈതന്യവും എത്രമാത്രം നിലനില്‍ക്കുന്നുവെന്നു വിലയിരുത്തുവാനുമുള്ള അടിസ്ഥാന ചിന്തകള്‍ പങ്കുവയ്ക്കുക യാണ് ഈ ഒരുക്കരേഖയുടെ ലക്ഷ്യം. ഈ ചെറുഗ്രന്ഥത്തെ പ്രധാനമായും രണ്ടു ഭാഗങ്ങളായാണു തിരിച്ചിരിക്കുന്നത്. ഒന്നാം ഭാഗം 2023 ല്‍ റോമില്‍ നടക്കാനിരിക്കുന്ന സിനഡിന്റെ ചരിത്രപശ്ചാത്തലവും പ്രാധാന്യവും സിനഡാത്മകത എന്ന വിഷയവും ഒരുക്കരേഖയുടെയും കൈപ്പുസ്തകത്തിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നു.
അതിരൂപതാ അസംബ്ലിയുടെ ചര്‍ച്ചാവിഷയം സിനഡാത്മക തയായി സ്വീകരിച്ചുകൊണ്ട് ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുടുംബതലം മുതല്‍ ഔദ്യോഗിക സംഘടനകള്‍വരെ നടത്തുന്നതിനു പ്രായോഗിക ചിന്തകള്‍ പങ്കുവയ്ക്കുന്നതാണു രണ്ടാം ഭാഗം. അതിന്റെ തുടര്‍ച്ചയായി കുടുംബതലം മുതല്‍ ചര്‍ച്ചാവിഷയമാക്കേണ്ട ചില ചോദ്യങ്ങളും നല്‍കിയിരിക്കുന്നു. ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ഈ കൈപ്പുസ്ത കത്തിലെ ചിന്തകള്‍ ഉപകരിക്കുമെന്നു പ്രത്യാശിക്കുന്നു.
ഫലപ്രദമായ ചര്‍ച്ചകളും ശ്രവിക്കലും സ്വീകരിക്കലും അംഗീകരിക്കലും അതിരൂപതാംഗങ്ങളുടെ ഒരുമിച്ചുള്ള യാത്രയില്‍ ഫലപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു. ഈ യാത്രയിലെ സംവാദങ്ങളിലെ കണ്ടെത്തലുകളും വിലയിരുത്തലുകളും എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ചര്‍ച്ചയ്ക്ക് ഉപകരിക്കട്ടെ. അതിന് ആശംസകളും ദൈവാനുഗ്രഹവും നേര്‍ന്നുകൊള്ളുന്നു.
എപ്പാര്‍ക്കിയല്‍ അസംബ്ലി സെന്‍ട്രല്‍ കമ്മിറ്റി
ആശംസ
ഈശോയില്‍ പ്രിയ സഹോദരീ സഹോദരന്മാരെ,
നമ്മുടെ അതിരൂപതയില്‍ 2023 ജനുവരി 24, 25, 26 എന്നീ തീയതികളില്‍ നാലാമത്തെ അസംബ്ലി നടക്കുകയാണ്. ഇതിനു മുന്‍പ് അതിരൂപതയില്‍ നടന്ന മൂന്ന് അസംബ്ലികളുടെ കണ്ടെത്തലുകളും നിഗമനങ്ങളും പൂര്‍ണ്ണമായി സ്വാംശീകരിക്കാനും അജപാലന മണ്ഡലത്തില്‍ കഴിയുന്നത്ര പ്രായോഗികമാക്കാനും നാം ശ്രമിച്ചിട്ടുണ്ട്.
4-ാം അസംബ്ലി, ഇതിനു മുന്‍പു നടന്ന മൂന്ന് അസംബ്ലികളിലും നിന്നു വ്യത്യസ്തമാണ്. ഈ അസംബ്ലിയുടെ പ്രത്യേകത 2023 ഒക്‌ടോബര്‍ മാസത്തില്‍ റോമില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്റെ വിഷയം ചര്‍ച്ച ചെയ്യുന്നു എന്നതാണ്. ‘ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം’ എന്നതാണു വിഷയം. ആദിമസഭയുടെ കാലംമുതല്‍ സഭയില്‍ നിലനിന്നിരുന്നതും കാലക്രമത്തില്‍ പല കാരണങ്ങളാല്‍ മങ്ങിപ്പോയതുമായ ‘സിനഡാത്മകത’ എന്ന സഭയുടെ അസ്തിത്വഭാവമാണു പഠനവിഷയം. ‘ഒരുമിച്ചുള്ള യാത്ര’യെന്നു സിനഡാത്മകതയെ പരിഭാഷപ്പെടുത്താം. സഭാമക്കളെല്ലാവരും ഒന്നുചേര്‍ന്ന് എല്ലാവരെയും ശ്രവിച്ച് എല്ലാവരുമായി സംവദിച്ചും സഹകരിച്ചും പങ്കുവച്ചും നിത്യതയെ ലക്ഷ്യമാക്കി ‘ഒരു സഹയാത്രിക സഭ’യായി മുന്നോട്ടു യാത്ര ചെയ്യുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമാക്കുന്നത്. ഈ വിഷയം ഏതാനും ദിവസങ്ങള്‍കൊണ്ടു ചര്‍ച്ചചെയ്ത് അവസാനിപ്പിക്കാവുന്ന ഒന്നല്ല. 2023 ഒക്‌ടോബര്‍ വരെയുള്ള യാത്രയിലായിരുന്നുകൊണ്ടാണു തുടര്‍ യാത്രയ്ക്ക് സഭ ഒരുങ്ങുന്നത്.
സിനഡിന്റെ ഈ യാത്രയില്‍, ഒന്നാം ഭാഗമാണ് ഓരോ രൂപതയിലും നടക്കേണ്ട ചര്‍ച്ചകളും പഠനങ്ങളും. അതാണു നാം നമ്മുടെ അതിരൂപതയില്‍ അതിരൂപതാ അസംബ്ലിയായി നടത്തുന്നത്. മെത്രാന്‍ സിനഡിന്റെ പശ്ചാത്തലത്തില്‍ ഒരു സഹയാത്രിക അതിരൂപത രൂപപ്പെടുത്തുക എന്നതാണ് അസംബ്ലിയുടെ ലക്ഷ്യം. കുടുംബം മുതല്‍ അതിരൂപതയിലെ എല്ലാ തലങ്ങളിലുമുള്ളവര്‍ ഒരുമിച്ചുള്ള തങ്ങളുടെ യാത്ര തുടരണം. ഈ യാത്ര സുഗമവും ഫലപ്രദവുമാക്കുവാന്‍ നാം ചര്‍ച്ച ചെയ്യുന്ന അടിസ്ഥാന വിഷയങ്ങളാണു കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം. നാം ഒരുമിച്ചുള്ള ഈ യാത്രയില്‍ അതിരൂപത ആഗ്രഹിക്കുന്ന സിനഡാത്മകത എത്രമാത്രം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നു? ഇനിയും എന്തൊക്കെയാണു നാം ചെയ്യേണ്ടത്? അതിന് എനിക്ക് എന്റെ ക്രിസ്തീയ ജീവിതദൗത്യ നിര്‍വ്വഹണത്തിലൂടെ എന്തു ചെയ്യാന്‍ സാധിക്കും? എങ്ങനെ സഹായിക്കാന്‍ കഴിയും? മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലുള്ള സിനഡാത്മക പാതയില്‍ ഞാനും അണിനിരക്കുന്നുണ്ടോ? അതിരൂപതയുടെ കൂട്ടായ്മയില്‍ എന്റെ പങ്കാളിത്തം ഏതു തലത്തിലാണ്? കൂട്ടായ്മ കൂട്ടുത്തരവാദിത്വമായി മാറ്റാന്‍ എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും? കര്‍ത്താവിലുള്ള വിശ്വാസത്തിനു സാക്ഷിയാകുവാന്‍ ഞാന്‍ എന്നെത്തന്നെ എങ്ങനെ ഒരുക്കുന്നു? ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ചിന്തിച്ച് ഒരു സഹയാത്രിക സഭയ്ക്കു നമുക്കു രൂപം നല്‍കാം.
അതിനായി ക്രമപ്പെടുത്തിയിരിക്കുന്ന ഈ ഒരുക്കരേഖ എല്ലാ ഇടവകകളിലെയും സംഘടനകളിലും കൂടാരയോഗങ്ങളിലും കുടുംബം, ഇടവക- അതിരൂപതയിലെ കാനോനിക സമിതികളിലും ഔദ്യോഗിക സംഘടനകളിലും കൂട്ടായ്മകളിലും ചര്‍ച്ച ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിനഡിനെയും അസംബ്ലിയെയും ദൈവജനത്തിന് കൂടുതല്‍ പരിചയപ്പെടുത്തുവാനും അതിരൂപത യുടെ എല്ലാതലങ്ങളിലും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും സഹായിക്കുന്നതി നായി ഒരു റിസോഴ്‌സ് ടീമിനെ രൂപതയില്‍ സജ്ജമാക്കുന്നുണ്ട്. ഈ ടീമിന്റെ നേതൃത്വം ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാക്കാനും ഫലവത്താക്കാനും സഹായിക്കുമെന്നു കരുതുന്നു.
അതിരൂപതാ അസംബ്ലി വളരെ പ്രധാനപ്പെട്ട ഒരു സംരംഭമാണ്. അതിരൂപതയുടെ മുന്നോട്ടുള്ള ചുവടുവയ്പിനുള്ള സുപ്രധാന തീരുമാനങ്ങള്‍ രൂപപ്പെടേണ്ട വേദിയാണിത്. ഈ അസംബ്ലി അനുഗ്രഹപ്രദമാക്കാന്‍ ആത്മാവിന്റെ ചൈതന്യത്താല്‍ അസംബ്ലിയിലേക്ക് ദൈവനിയോഗത്താല്‍ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ അംഗങ്ങളും പൂരിതരാകാന്‍ നമുക്കു നിരന്തരമായി പ്രാര്‍ത്ഥിക്കാം. മുടങ്ങാതെയുള്ള നമ്മുടെ കുടുംബപ്രാര്‍ത്ഥനകളിലൂടെയും ജപമാല സമര്‍പ്പണത്തിലൂടെയും ബലിയര്‍പ്പണത്തിലൂടെയും നമ്മുടെ കൂട്ടായ്മയും പങ്കാളിത്തവും ഉറപ്പുവരുത്താം. അങ്ങനെ കുടുംബങ്ങളിലും ഇടവകയിലും അതിരൂപതയിലുമുള്ള നമ്മുടെ ബന്ധം ആഴപ്പെടുത്തി പരസ്പരം പങ്കുവച്ച് വളര്‍ന്നും വളര്‍ത്തിയും ഒരുമിച്ചു യാത്ര ചെയ്യാന്‍ നമുക്കു സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയില്‍ ഈശോയുടെ തിരുഹൃദയത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ട,്
മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
അതിരൂപത സഹായ മെത്രാന്‍
ഭാഗം 1
മെത്രാന്‍ സിനഡ്
മാര്‍പ്പാപ്പായുടെ സഭാശൂശ്രൂഷയെ സഹായിക്കുന്നതിനായി ലോകമെമ്പാടുമുള്ള മെത്രാന്മാരുടെ പ്രതിനിധികള്‍ ക്രമമായ കാലയളവില്‍ ഒരുമിച്ചുകൂടി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സമ്മേളനമാണു മെത്രാന്‍ സിനഡ് (ഇകഇ 1983, ചീ. 342).
മാര്‍പാപ്പയുടെ ഭരണനിര്‍വഹണത്തിനുള്ള ഉപദേശക സമിതിയാണു മെത്രാന്‍ സിനഡ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലി (1962-65)ന്റെ ചൈതന്യത്തിലാണ് ഈ സമ്മേളനം ആരംഭിച്ചത്. ലോകമെമ്പാടുമുള്ള എല്ലാ മെത്രാന്മാരും ആവശ്യമനുസരിച്ചുപോലും ഒരുമിച്ചുള്ള കൂട്ടായ്മ പ്രായോഗികമായി സാധ്യമല്ല. അതുകൊണ്ടു കൗണ്‍സില്‍ പിതാക്കന്മാരുടെ താല്പര്യമനുസരിച്ച് 1965 സെപ്റ്റംബര്‍ 15 ന് പരിശുദ്ധ പിതാവ് പോള്‍ 6-ാമന്‍ മാര്‍പ്പാപ്പ അുീേെീഹശരമ ടീഹഹശരശൗേറീ എന്ന ങീൗേ ജൃീുൃശീ വഴിയാണു മെത്രാന്‍ സിനഡു സഭയില്‍ ഔദ്യോഗികമായി സമാരംഭിച്ചത്. സഭയെ കൂട്ടുത്തരവാദിത്വത്തോടെ നയിക്കാനും എല്ലാവരും തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു നടത്തുവാനുമാണു മെത്രാന്‍ സിനഡു സ്ഥാപിതമായത്. ഇത്തരത്തില്‍ സമ്മേളിക്കുന്ന സിനഡ് പൊതുവേ രണ്ടായി തരം തിരിച്ചിരിക്കുന്നു.
സാര്‍വ്വത്രിക സഭയെ പൊതുവേ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനഡുകളെ പൊതുസിനഡെന്നും, പ്രത്യേക ഉദ്ദേശ്യത്തോടെ സമ്മേളിക്കുന്ന സിനഡുകളെ പ്രത്യേക സിനഡുകളെന്നും പറയുന്നു. പൊതുസിനഡുകള്‍ ക്രമമായ കാലയളവില്‍ സമ്മേളിക്കുന്നതിനെ സാധാരണ സിനഡെന്നും ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ സഭ നേരിടുന്ന വിശ്വാസത്തെയും സന്മാര്‍ഗത്തെയും കുറിച്ചു ചര്‍ച്ച ചെയ്യാന്‍ സമ്മേളിക്കുന്ന സിനഡിനെ അസാധാരണ സിനഡ് എന്നും പറയുന്നു. 1967 നു ശേഷം ഇത്തരത്തില്‍ 18 സിനഡുകളാണു സഭയില്‍ നടന്നിട്ടുള്ളത്. അതില്‍ 15 എണ്ണം സാധാരണ സിനഡുകളും മൂന്നെണ്ണം അസാധാരണ സിനഡുകളുമാണ്.
ഏതെങ്കിലുമൊരു പ്രത്യേക പ്രദേശത്തെ പ്രശ്‌നങ്ങളെ ക്കുറിച്ചു പഠനം നടത്തുന്ന സിനഡുകളെയാണു സ്‌പെഷ്യല്‍ സിനഡുകള്‍ എന്നുപറയുന്നത്. ഇത്തരത്തില്‍ 10 സിനഡുകള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം സഭയില്‍ നടന്നിട്ടുണ്ട്.
സിനഡിന്റെ നടത്തിപ്പുരീതി
ഒരു സാധാരണ ജനറല്‍ സിനഡാണു നടക്കുന്നതെങ്കില്‍ അതിനു തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ സാര്‍വത്രിക സഭയെ സംബന്ധിക്കുന്നതും ദൈവശാസ്ത്ര അടിസ്ഥാനത്തിലുള്ളതും അജപാലന വിഷയമായിരിക്കണമെന്നും കാലികപ്രാധാന്യ മുള്ളതായിരിക്കണമെന്നും നിബന്ധനയുണ്ട്. ഈ വിഷയം സിനഡല്‍ സെക്രട്ടറിക്കു കൈമാറുന്നു. ജനറല്‍ സെക്രട്ടറി മറ്റു സെക്രട്ടറിമാരുമായി ഇതേക്കുറിച്ചു കൂടിയാലോചനകളും പഠനങ്ങളും നടത്തുന്നു. ഈ പ്രാഥമിക പഠനത്തിന്റെ ഫലമായി ഒരു ഒരുക്കരേഖ (ഹശിലമാലിമേ ീൗഹേശില) തയ്യാറാക്കുന്നു. ഇതു സഭ മുഴുവനുമുള്ള മെത്രാന്‍ കോണ്‍ഫറന്‍സുകളിലും പൗരസ്ത്യ സഭാസിനഡുകളിലും അയയ്ക്കുന്നു. ഈ രേഖയിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എല്ലാ മെത്രാന്‍ കോണ്‍ഫറന്‍സുകളില്‍ നിന്നും സിനഡുകളില്‍ നിന്നും ശേഖരിക്കുന്നു.
ഇങ്ങനെ ലഭിക്കുന്ന പഠന-നിരീക്ഷണ കണ്ടെത്തലുകള്‍ സിനഡ് സെക്രട്ടേറിയേറ്റിലെ അംഗങ്ങള്‍ തുടര്‍പഠനം നടത്തി ഒരു പ്രവര്‍ത്തന രേഖ (കിേെൃൗാലിൗോ ഘമയീൃശെ ണീൃസശിഴ ുമുലൃ) തയ്യാറാക്കുന്നു. അതു മാര്‍പ്പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നു. മാര്‍പ്പാപ്പയും മാര്‍പ്പാപ്പ നിയോഗിക്കുന്ന മറ്റ് അംഗങ്ങളും ഇതിന്മേല്‍ തുടര്‍ പഠനം നടത്തി ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കുന്നു. ഇങ്ങനെ ക്രോഡീകരിക്കുന്ന രേഖയാണു സിനഡില്‍ മെത്രാന്മാര്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, ഒരു പ്രത്യേക സിനഡാണെങ്കില്‍ പ്രാരംഭത്തില്‍ തന്നെ മാര്‍പ്പാപ്പാ ഒരു പ്രി-സിനഡല്‍ കൗണ്‍സില്‍ രൂപീകരിക്കും. പ്രവര്‍ത്തനരേഖ തയ്യാറാക്കുമ്പോള്‍ ഇതിലെ അംഗങ്ങള്‍ സഹായിക്കുന്നു. ഒരു പ്രത്യേക ദേശത്തെയോ പ്രദേശത്തെയോ സംബന്ധിച്ചു നടത്തുന്ന സ്‌പെഷ്യല്‍ സിനഡാണെങ്കില്‍ അതുമായി ബന്ധപ്പെട്ടവര്‍ ഒരുക്കരേഖ തയ്യാറാക്കുന്ന കമ്മിറ്റിയില്‍ ഉണ്ടായിരിക്കും. അവരുടെ സാന്നിദ്ധ്യവും അഭിപ്രായങ്ങളും നിര്‍ണ്ണായകമായിരിക്കുകയും ചെയ്യും.
സിനഡിന്റെ ലക്ഷ്യം
പരിശുദ്ധാത്മാവിനോടു തുറവിയുള്ളവരായി കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനായി സിനഡാത്മക പാതയില്‍ സഞ്ചരിക്കാന്‍ വിശ്വാസികളെ ഒരുക്കുകയാണു സിനഡിന്റെ ലക്ഷ്യം. ഇതു സാധ്യമാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
മ. വിശുദ്ധഗ്രന്ഥത്തിലും സജീവപാരമ്പര്യത്തിലുമുള്ള ദൈവവചനത്തെ ശ്രവിക്കുക
യ. ആരെയും അകറ്റിനിര്‍ത്താതെ പരസ്പരം ശ്രവിക്കുക
ര കാലത്തിന്റെ അടയാളങ്ങള്‍ മനസ്സിലാക്കാന്‍ സമൂഹത്തെ ശ്രവിക്കുക
റ. ഓരോരുത്തരും തങ്ങളുടെ മനസ്സാക്ഷിയെ ശ്രവിക്കുക
സിനഡിന്റെ വിഷയം
‘ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി – കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം’ എന്നതാണു വിഷയം. ഈ ലക്ഷ്യപ്രാപ്തിക്കായി അടിസ്ഥാനപരമായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണ് കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം.
കൂട്ടായ്മ
സഭയിലെ കൂട്ടായ്മയുടെ അടിസ്ഥാനം പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയും സ്‌നേഹവുമാണ്. പിതാവായ ദൈവം പുത്രന്റെ നാമത്തില്‍ പരിശുദ്ധാത്മാവില്‍ വിളിച്ചു കൂട്ടിയിരിക്കുന്നതാണു സഭയെന്ന ദൈവികസത്യമാണു കൂട്ടായ്മയെ ശക്തമാക്കുന്ന ഘടകം. ക്രിസ്തു നമ്മെ പിതാവിനോട് അനുരഞ്ജിപ്പിക്കുന്നു; പരിശുദ്ധാത്മാവ് എല്ലാവരെയും ഒന്നിച്ചു ചേര്‍ക്കുന്നു. ദൈവവചനം ശ്രവിച്ചുകൊണ്ടും സഭയുടെ വിശുദ്ധ പാരമ്പര്യം ജീവിച്ചുകൊണ്ടും വിശ്വാസികള്‍ പങ്കുവയ്ക്കുന്ന-വിശ്വാസബോധ (ലെിൗെ െഎശറലശ) മാണ് ഈ കൂട്ടായ്മയുടെ കാതല്‍.
പങ്കാളിത്തം
പങ്കാളിത്തത്തിന്റെ അടിസ്ഥാനം പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് ഓരോരുത്തരിലും വിവിധങ്ങളായ വരങ്ങളും ദാനങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നു. അതു പരസ്പരം സഹായിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമുള്ള വിളിയാണ്. കര്‍ത്താവു വിഭാവനം ചെയ്ത സഭയില്‍, സഭ മുഴുവനും പ്രാര്‍ത്ഥിക്കുന്നതിനും ശ്രവിക്കുന്നതിനും പരസ്പരം സംഭാഷണത്തിലേര്‍പ്പെട്ടു വളരുന്നതിനും വളര്‍ത്തുന്നതിനും പരസ്പരം വിവേചിച്ചറിയുന്നതിനും തീരുമാനമെടുക്കുന്നതിനും അതുവഴി അനുരഞ്ജനത്തിന്റെ പാതയിലൂടെ നയിച്ചു സഭയെ പുതുതായി നിരന്തരം കെട്ടിപ്പടുക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നതാണു പങ്കാളിത്തം എന്നതുകൊണ്ടു മനസ്സിലാക്കുന്നത്.
പ്രേഷിതദൗത്യം
സഭയുടെ ലക്ഷ്യം സുവിശേഷ പ്രഘോഷണമാണ്. ലോകത്തില്‍ ദൈവസ്‌നേഹത്തിനു സാക്ഷ്യം വഹിക്കുകയും ക്രിസ്തുവിനെ ഏകരക്ഷകനായി പരിചയപ്പെടുത്തുകയും സഭ രക്ഷയുടെ സാര്‍വ്വത്രിക കൂദാശയായി അനുഭവമാക്കി കൊടുക്കുകയും ചെയ്യുന്നതാണു പ്രേഷിതദൗത്യം. സുവിശേഷംകൊണ്ടു ലോകത്തെ സുന്ദരമാക്കുകയും വിശുദ്ധീ കരിക്കുകയും ചെയ്തു സാക്ഷ്യമാകുന്നതാണു പ്രേഷിതലക്ഷ്യം. ഇത് ഓരോ വ്യക്തിയുടെയും ചുമതലയാണ്. എന്നാല്‍, ഒരു വ്യക്തിയുടേതുമാത്രമായി നടത്തേണ്ടതല്ല പ്രേഷിതദൗത്യം. അതു സഭാംഗങ്ങളുടെ മുഴുവന്‍ വിളിയാണ്. പ്രേഷിതദൗത്യം സഭാംഗങ്ങളുടെ കൂട്ടുത്തരവാദിത്വമാണ്.
സിനഡാത്മകത- ദൈവശാസ്ത്ര അടിസ്ഥാനം
സഭ അവളുടെ സ്വഭാവത്താലും ഘടനാപരമായും സിനഡാത്മകമാണ് (സിനഡ് ഒരുക്കരേഖ 10). സിനഡാത്മകത സഭയുടെ തനതു സ്വഭാവമാണ്; അതു സഭയുടെ അസ്ഥിത്വഭാവമാണ്. സഭയുടെ ആരംഭംമുതല്‍ നിലനിന്നിരുന്ന ശൈലിയാണിത്. കാലക്രമത്തില്‍ ഈ ശൈലിയില്‍ മങ്ങല്‍ സംഭവിച്ചിരിക്കുന്നു. ‘സിനഡാത്മകത’ എന്നതു സഭയുടെ സ്വഭാവവും മുഖമുദ്രയുമാണ് ത്രിതൈ്വക ദൈവത്തിന്റെ ഐക്യത്തില്‍ ഒന്നായിരിക്കുന്ന ജനം എന്ന നിലയില്‍ ‘ഒരുമിച്ചു സഞ്ചരിക്കുക’ എന്നതു സഭയുടെ സാധാരണ രീതിയും ശൈലിയുമായിരുന്നു.
സഭാജീവിതത്തിലെ എല്ലാതലങ്ങളിലും ഈ സിനഡാത്മക പ്രവര്‍ത്തനശൈലിയുടെ വേരുകള്‍ രൂഢമൂലമാണ്. അതിന്റെ പരമോന്നത ഭാവമാണു സൂനഹദോസുകള്‍. സഭാജീവിതത്തില്‍ എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം എന്നതു ഒരു തത്ത്വമാകാതെ സഭാജീവിതശൈലിയായി മാറണം എന്നതു സഭാവിജ്ഞാ നീയത്തില്‍ പിതാക്കന്മാരുടെ കാലം മുതലുള്ള ചിന്തയായിരുന്നു. അതുകൊണ്ടാണു സഭയും സിനഡും പര്യായങ്ങളാണെന്നു വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പഠിപ്പിക്കുന്നത.് വിശ്വാസസത്യങ്ങളുടെ പ്രഖ്യാപനം നടത്തേണ്ടിവന്നപ്പോള്‍ സഭ മുഴുവന്റെയും വിശ്വാസം അറിയുവാനായി മാര്‍പ്പാപ്പാമാര്‍ ദൈവജനം മുഴുവന്റെയും വിശ്വാസബോധത്തെ അടിസ്ഥാനമായി സ്വീകരിച്ചിരുന്നു. ഇതുവഴി വിശ്വസിക്കേണ്ടകാര്യത്തിലും വിശ്വാസികള്‍ക്ക് അപ്രമാദിത്വം ഉണ്ടെന്നു സഭതന്നെ ഈ ശൈലിയിലൂടെ സമര്‍ത്ഥിക്കുകയായിരുന്നു (സുവിശേഷത്തിന്റെ സന്തോഷം 119).
5. 6. വ്യതിരക്തമായ മെത്രാന്‍ സിനഡ്
2023 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന സിനഡ് മറ്റു സിനിഡുകള്‍പോലെ നോക്കി കാണാമെങ്കിലും അതിനു പല പ്രത്യേകതകള്‍ ഉള്ളതാണ്. ഈ പ്രത്യേകതകളാണു സിനഡിനെ വ്യതിരിക്തമാക്കുന്നത്.
1. ഈ സിനിഡിന്റെ പഠനവിഷയം മറ്റു സിനഡുകളുടെ പഠനവിഷയത്തില്‍നിന്നും വ്യത്യസ്തമാണ്. ”ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം” എന്നതാണു പഠനവിഷയം.
2. ഈ സിനഡ് മെത്രാന്മാരുടെ ഒരു ചര്‍ച്ചാവേദിയായി മാത്രം ഒതുങ്ങരുതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആഗ്രഹിക്കുന്നു. ഇതില്‍ സഭ മുഴുവനെയും ഉള്‍ക്കൊള്ളണം എന്നാണ് പരിശുദ്ധ പിതാവിന്റെ ആഗ്രഹം. സഭ മുഴുവനെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സംരംഭം എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരുമിച്ചു ചിന്തിക്കാനും വിലയിരുത്താനും അവസാനം ഓരോ കാര്യത്തിലും വിശ്വാസത്തിന്റെ വെളിച്ചത്തില്‍ സമവായ തീരുമാനത്തി ലെത്തി മുന്നോട്ടു പോകാന്‍ കഴിയണം എന്നാണ് ഈ സിനഡു ലക്ഷ്യം വയ്ക്കുന്നത്.
3. സാധാരണ മെത്രാന്‍ സിനഡില്‍നിന്നു വ്യത്യസ്തമായി രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരുമിച്ചുള്ള യാത്രയാണ് ഈ സിനഡിന്റെ പാത. അതുകൊണ്ട് 2021 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍വരെ സഭ മുഴുവനായി ഒരു സിനഡാത്മക പാതയില്‍ ആയിരിക്കണം എന്നാണു പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാഴ്ചപ്പാട്.
4. 2021 ഒക്ടോബര്‍ 9, 10 തീയതികളില്‍ റോമില്‍ അത് ആരംഭിച്ചു; 2021 ഒക്ടോബര്‍ 17ന് പ്രാദേശിക സഭകളിലും രൂപതകളിലും ഈ ഒരുമിച്ചുള്ള യാത്രയ്ക്കു തുടക്കം കുറിച്ചു.
5. ഈ സിനഡിന് ഒരുക്കമായി ‘സിഡനാത്മക പാതയില്‍’ സഭ സഞ്ചരിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുവാനും ഒരുമിച്ചുള്ള യാത്ര നിയന്ത്രിക്കുവാനും ക്രമപ്പെടുത്താനുമായി സിനഡ് സെക്രട്ടറിയേറ്റില്‍നിന്ന് ഒരു സൂചനാചിത്ര (ലോഗോ) വും ഒരു ഒരുക്കരേഖ (ജൃലുമൃമീേൃ്യ റീരൗാലി)േ യും കൈപ്പുസ്തക(ഢമറലാലരൗാ ഒമിറ യീീസ) വും പഠനത്തിനും പരിചിന്തനത്തിനുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരുമിച്ചുള്ള സഞ്ചാരം
പ്രത്യേകത നിറഞ്ഞ ഈ സിനഡുകൊണ്ട് ഉദ്ദേശിക്കുന്നതു സഭയുടെ വിവിധ തലങ്ങളിലും വിളിയിലുമുള്ളവരും രൂപതകളും ഇടവകകളും പരസ്പരം കേട്ടും സംസാരിച്ചും വിശ്വാസപാതയില്‍ ഒരുമിച്ചു യാത്ര ചെയ്യുക എന്നതാണ്. എല്ലാ അംഗങ്ങളെയും എല്ലാ സംഘടനകളെയും ഇടവകകളെയും ഒരുമിച്ചു സഞ്ചാരപഥത്തില്‍ ആക്കുന്നതിന് ഈ യാത്ര പല ഘട്ടങ്ങളായി തിരിക്കുന്നു
ഈ ചര്‍ച്ചകളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ആദ്യപ്രവര്‍ത്തനരേഖ തയ്യാറാക്കി എല്ലാ ഭൂഖണ്ഡങ്ങളിലേയും മെത്രാന്‍ സംഘങ്ങള്‍ക്ക് തുടര്‍ചര്‍ച്ചയ്ക്കും പഠനത്തിനുമായി അയയ്ക്കുന്നു. ഇങ്ങനെ ലഭിക്കുന്ന കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ രണ്ടാമത്തെ പ്രവര്‍ത്തനരേഖ ക്രമപ്പെടുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു 2023 ഒക്‌ടോബറില്‍ മെത്രാന്‍ സിനഡു നടക്കുന്നത്. ഈ സിനഡിന്റെ രണ്ടാം ഘട്ടം ഒരുക്കരേഖ സഭയുടെ വിവിധ തലങ്ങളിലും സംഘടനകളിലും ചര്‍ച്ച ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സഭയുടെ ഒരുമിച്ചുള്ള യാത്രയുടെ – സിനഡാത്മകതയുടെ ലക്ഷ്യം മനസ്സിലാക്കുകയെന്നതാണ്. എല്ലാവരുമായും എല്ലാതലങ്ങളിലും സംവദിച്ചും ഒരുമിച്ചു യാത്ര ചെയ്തും, ഓരോരുത്തരിലുമുള്ള സിദ്ധികള്‍ തിരിച്ചറിഞ്ഞ് കൂട്ടായ്മാ മനോഭാവത്തിലായിത്തീര്‍ന്ന് ഒരു ‘സംഘാതാത്മക സഭ’യ്ക്കായി ഒരുങ്ങുന്ന സമയമാണിത്.
ഈ സിനഡിന്റെ മൂന്നാം ഘട്ടം റോമില്‍ നടക്കുന്ന സിനഡാണ്. രണ്ടാം പ്രവര്‍ത്തനരേഖയുടെ അടിസ്ഥാനത്തില്‍ സിനഡില്‍ ചര്‍ച്ചകള്‍ നടത്തി ഒരു സിനഡാത്മക സഭയായി വര്‍ത്തിക്കാനുള്ള തീരുമാനമെടുക്കുന്ന സമയമാണിത്. സിനഡിന്റെ കണ്ടെത്തലുകള്‍ ഒരു സിനഡാനനന്തര രേഖയായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
7. സഞ്ചാരത്തിലുള്ളവരുടെ മനോഭാവം
1. ധൈര്യത്തോടും സത്യസന്ധതയോടുംകൂടെ സംസാരി ക്കാനുള്ള സമയം കണ്ടെത്തുക.
2. ശ്രവിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കുവാനുമുള്ള മനോഭാവം ഉണ്ടാവുക
3. കേള്‍ക്കുന്ന അഭിപ്രായങ്ങളുടെ വെളിച്ചത്തില്‍ അവ ശരിയെന്നു തോന്നിയാല്‍ സ്വയം മാറാനുള്ള താല്പര്യം ഉള്ളവരാകണം. സ്വയം മാനസാന്തരത്തിനുള്ള തുറവി ഉള്ളവരായിരിക്കണമെന്നു സാരം.
4. വിവേചിച്ചറിയാനുള്ള കഴിവ് ഉള്ളവരായിരിക്കണം.
5. ശ്രവിക്കുകയും കൂടെ യാത്ര ചെയ്യുന്നവരുമാകണം.
6. മുന്‍വിധികളില്ലാതെ പരസ്പരം സംവദിക്കുന്നവരാകണം.
7. സഭയിലെ വൈദിക നേതൃത്വം എന്നതു വിശ്വാസത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കുക
8. സ്വയംപര്യാപ്തത എന്ന മിഥ്യാബോധം ഉപേക്ഷിക്കുക
9. വിശ്വാസത്തിന്റെ വെളിച്ചത്തില്‍ പ്രത്യയ ശാസ്ത്രങ്ങളെ കീഴടക്കുക
10. പ്രത്യാശയുളളവരും പ്രത്യാശ വളര്‍ത്തുന്നവരുമാകുക
11. നൂതനകാഴ്ചപ്പാടുകള്‍ സ്വീകരിക്കാന്‍ തയ്യാറാവുക
12. ബന്ധങ്ങളിലും ചിന്തകളിലും തുറന്ന മനസ്സു രൂപപ്പെടുത്തുക
13. എല്ലാവര്‍ക്കും ചെവികൊടുക്കുന്നവരാവുക
14. ഒരുമിച്ചുളള സഞ്ചാരത്തിന് ഈ മനോഭാവം വളര്‍ത്തി യെടുക്കുക; കൂട്ടുത്തരവാദിത്വം ജീവിതശൈലിയാവുക
15. നിരന്തരം മാനസാന്തരത്തിന്റെ പാതയിലായിരിക്കുക
16. മറ്റു മതങ്ങളെയും മതസംവാദങ്ങളെയും ആദരവോടെയും വിവേകത്തോടെയും സമീപിക്കുക.
കൂട്ടായ സഞ്ചാരപാതയിലുളളവരുടെ മനോഭാവങ്ങളും ചിന്താധാരകളും യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തിച്ചേരുവാന്‍ ഉപകരിക്കും എന്നതു നിസ്തര്‍ക്കമാണ്. ഇവ ഏതൊക്കെ യാണെന്നു മനസ്സിലാക്കുന്നതു സഞ്ചാരപാതയില്‍ ഉപകരിക്കും.
8. പങ്കാളിത്തത്തിനായുള്ള സ്വരം
സഭയിലെ എല്ലാതലങ്ങളിലും പങ്കാളിത്തത്തിനായുള്ള മുറവിളി തുടരുന്നു. സ്ത്രീകളും യുവജനങ്ങളും കൂടുതല്‍ പങ്കാളിത്തം ആവശ്യപ്പെടുന്ന നിരവധി കാര്യങ്ങള്‍ സഭ അനുഭാവപൂര്‍വ്വം ശ്രമിക്കുകയും സാധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലങ്ങള്‍ വ്യക്തമായി കാണുന്നു എന്നതും മറക്കാവുന്നതല്ല. ഏതാനും ചില ഉദാഹരണങ്ങള്‍ കുറിക്കട്ടെ.
1. ആത്മായ അധ്യാപകരുടെ ശുശ്രൂഷയുടെ സ്ഥാപനവും (അിശേൂൗൗാ ാശിശേെലൃശൗാ) മൂന്നു വനികളെ മെത്രാന്മാര്‍ക്കു വേണ്ടിയുള്ള ഡിക്കാസ്ട്രിയില്‍ നിയമിച്ചതും വ്യക്തമായ അടയാളമാണ്.
2. 2020 ഓഗസ്റ്റ് മാസത്തില്‍ വത്തിക്കാന്‍ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കാനായി ആറു സ്ത്രീകളെ നിയമിച്ചാക്കിയിരിക്കുന്നു.
3. മെത്രാന്‍ സിനഡിന്റെ വോട്ടവകാശമുള്ള സെക്രട്ടറിയായി നത്താലി ബക്കാര്‍ട്ടിനെ (ചമവേമഹശല ആലരൂൗമൃ)േ ഉന്നതതലത്തില്‍ നിയമിച്ചപ്പോള്‍ സഭയില്‍ പങ്കാളിത്തരീതി മുഴുവനായി തുടരാന്‍ സാധ്യമാകണമെന്ന് അനുശാസി ക്കുകയാണ്.
4. റോമന്‍ കൂരിയായെ നവീകരിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസിദ്ധപ്പെടുത്തിയ പ്രതികാത്തെ എവന്‍ജേലിയും (ജൃമലറശരമലേ ഋ്മിഴമഹശൗാ ജൃലമരവ വേല ഏീുെലഹ) എന്ന അപ്പസ്‌തോലിക രേഖ സഭയിലെ പങ്കാളിത്ത മുറവിളിക്കുള്ള വ്യക്തമായ മറുപടിയാണ്.
9. മെത്രാന്മാരുടെ ചുമതല
സഭയുടെ സിനഡാത്മക സഞ്ചാരത്തില്‍ മെത്രാന്മാരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഒരുക്കരേഖ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. വിശ്വാസത്തിന്റെ വിശ്വസ്ത വ്യാഖ്യാതാക്കളും സാക്ഷികളുമായി അപ്പസ്‌തോലന്മാരുടെ പിന്‍ഗാമികളായ ദൈവം നിയോഗിച്ചിരിക്കുന്ന ഇടയന്മാരാണു മെത്രാന്മാര്‍. തങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൈവജനത്തെ ശ്രവിക്കുന്നവരാകണം മെത്രാന്മാര്‍. ഇത്തരത്തിലുള്ള ശ്രവണത്തിലൂടെ ദൈവജനത്തിന്റെ വിശ്വാസബോധവും മെത്രാന്മാരുടെ പ്രബോധന ചുമതലകളും ഒന്നുചേര്‍ന്നു വിശ്വാസത്തില്‍ ആഴപെട്ട സാക്ഷ്യമായി സഭ മാറേണ്ടിയി രിക്കുന്നു. ഇതിനാണ് ‘ഒരുമിച്ചുള്ള സഞ്ചാരം’ സഭ വിഭാവനം ചെയ്യുന്നത്. ദൈവജനത്തെ ശ്രവിച്ചുകൊണ്ട് ആത്മാവു സഭയോടു പറയുന്നവ തിരിച്ചറിഞ്ഞ് ആരെയും ഒറ്റപ്പെടുത്താതെ ഒരുമിച്ച് സഞ്ചരിച്ചു ആത്മാവിന്റെ പ്രവര്‍ത്തനങ്ങളെ കെടുത്തിക്കളയാതെ (1 തെസ 5, 19-21) കര്‍ത്താവു വെളിപ്പെടുത്തുന്ന വഴിയില്‍ വിവേകപൂര്‍വ്വം ദൈവജനത്തെ നയിക്കുന്നവരാകണം മെത്രാന്മാര്‍.
ഈ പശ്ചാത്തലത്തിലാണ് ‘എല്ലാവരെയും കേള്‍ക്കുക’ എന്ന ഈശോയുടെ ശൈലിയും ‘നിരന്തരം നവീകരിക്കുക’ എന്ന അപ്പസ്‌തോലന്മാരുടെ ആഹ്വാനത്തിന്റെ പ്രസക്തിയും ഏറി വരുന്നത്. ഈശോയുടെ സുവിശേഷപ്രഘോഷണ പാതയില്‍ എല്ലാവരെയും, തിരസ്‌ക്കരിക്കപ്പെട്ടവരെപ്പോലും കേള്‍ക്കാനും അവരോടു സംവദിക്കുവാനും കര്‍ത്താവു തയ്യാറായി; കാനാന്‍കാരി സ്ത്രീയും (മത്താ 15, 21-28), സമരിയാക്കാരി സ്ത്രീയും (യോഹ 4,1-42) അന്ധരും (മത്താ 20, 29-34, യോഹ 9,1-34) കുഷ്ഠരോഗികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവര്‍ സമൂഹത്തില്‍നിന്നു തിരസ്‌കൃതരായിരുന്നു. തന്റെ സംവാദത്തിലൂടെ അവരെയും അവര്‍വഴി മറ്റനേകരെയും ഈശോ വിശ്വാസത്തിലേക്കു ക്ഷണിക്കുകയായിരുന്നു. ഈശോയുടെ ചൈതന്യം ഉള്‍ക്കൊണ്ടു വ്യത്യസ്ത ഗണത്തിലും തലത്തിലും ഉള്ളവരുമായി സംവദിക്കുന്ന പാതയിലായിരിക്കണം സഭ എന്നതാണ് ഇതിലൂടെ ഒരുക്കരേഖ ഓര്‍മിപ്പിക്കുന്നത്.
10. പ്രേഷിതദൗത്യം കൂട്ടായ ഉത്തരവാദിത്വം
പ്രേഷിതദൗത്യം അഭിഷിക്തരുടെ മാത്രം ഉത്തരവാദിത്വമല്ല. ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും മിഷനറിമാരാണ്. ക്രിസ്തുവിനെ പരിചയപ്പെടുത്തുകയും രക്ഷ വാഗ്ദാനം ചെയ്യുകയും സുവിശേഷത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്യുകയാണു പ്രേഷിതദൗത്യം.
11. രൂപതകളുടെ പങ്കാളിത്തം
സിനഡാത്മകതയുടെ ആശയസമന്വയീകരണത്തിനായി പ്രാദേശികസഭകളുടെ-രൂപതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തണ മെന്നു സിനഡു കൈപ്പുസ്തകം നിര്‍ദ്ദേശിക്കുന്നുണ്ട് (51-52). അതോടൊപ്പം പാത്രിയാര്‍ക്കല്‍ / മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭകളുടെ പങ്കാളിത്തത്തിന് ഒരുക്കരേഖയും കൈപ്പുസ്തകവും പ്രാധാന്യം കൊടുത്തു പറഞ്ഞിരിക്കുന്നു. ഇങ്ങനെ ആശയ സംവാദങ്ങളും സമന്വയവും നടത്തുമ്പോള്‍ സിനഡിന്റെ മാര്‍ഗ്ഗദര്‍ശന തത്വങ്ങളായ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം എന്നിവ കേന്ദ്രമാക്കിയുള്ളതായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇതിനായി സംവാദങ്ങള്‍ നടത്തേണ്ട അഞ്ചു തലങ്ങളെക്കുറിച്ചു കൈപ്പുസ്തകം എടുത്തുപറയുന്നു.
1. പാത്രിയാര്‍ക്കല്‍, ശ്രേഷ്ഠ മെത്രാപ്പോലീത്തന്‍ സഭകളുടെ സിനഡുകള്‍, വ്യക്തിഗതസഭകളുടെ ഹയരാര്‍ക്കികളുടെ കൗണ്‍സില്‍, ഹയരാര്‍ക്കികളുടെ അസംബ്ലികള്‍, മെത്രാന്‍ സമിതികള്‍ എന്നിവയിലൂടെയാണു പ്രാദേശിക സഭകളില്‍ ദൈവജനവുമായുള്ള കൂടിയാലോചന നടക്കേണ്ടത്. പങ്കാളിത്ത സമിതികള്‍ക്കു നിയമാനുസൃതമായി നല്‍കിയിരിക്കുന്ന ഉപാധികള്‍ അനുസരിച്ചും ഉചിതമെന്നു തോന്നുന്ന ഇതരവഴികള്‍ ഒഴിവാക്കാതെയുമാണ് ഓരോ പ്രത്യേക സഭയിലും ദൈവജനവുമായുള്ള ആലോചന മെത്രാന്മാര്‍ നടത്തേണ്ടത്.
2. സമര്‍പ്പിത ജീവിതത്തിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും അപ്പസ്‌തോലിക ജീവിതത്തിന്റെ സൊസൈറ്റികളിലും ആയിരിക്കുന്ന സ്ത്രീ-പുരുഷന്മാരുടെ ഫെഡറേഷനുകളും കോണ്‍ഫറന്‍സുകളും അവരവരുടെ മേജര്‍ സുപ്പീരിയര്‍ മാരുമായി ആലോചിക്കണം. അവരാകട്ടെ അവരുടെ കൗണ്‍സിലുകളുടെയും പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെയും സൊസൈറ്റികളിലെയും ഇതര സഭാംഗങ്ങളുടേയും അഭിപ്രായങ്ങള്‍ ആരായണം.
3. അപ്രകാരംതന്നെ, പരിശുദ്ധ സിംഹാസനം അംഗീകരിച്ചി ട്ടുള്ള അല്‍മായ സംഘടനകള്‍ തങ്ങളുടെ അംഗങ്ങളുമായി ആലോചന നടത്തണം.
4. സിനഡിന്റെ ജനറല്‍ സെക്രട്ടേറിയേറ്റിനു ദൈവജനവു മായുള്ള ആലോചനയ്ക്ക് ഇതരവഴികളും കണ്ടെത്താവു ന്നതാണ്.
അതോടൊപ്പം, പ്രാദേശികതലത്തിലും സ്വയാധികാര സഭകളിലും സിനഡാത്മക പ്രക്രിയ ഉരുത്തിരിയുമ്പോള്‍ ഉറപ്പാക്കേണ്ട കാര്യങ്ങളും കൈപ്പുസ്തകം എടുത്തുപറയുന്നുണ്ട്.
1. പരിശുദ്ധാത്മാവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഇടമൊരു ക്കുവാന്‍ ശ്രവണത്തിലൂടെയുള്ള വിവേചിച്ചറിയല്‍.
2. ഭൗതിക സമ്പാദ്യങ്ങള്‍, കഴിവും കഴിവുകേടുകളും, സാമൂഹിക സാമ്പത്തിക നിലവാരം, വിദ്യാഭ്യാസം, ഭാഷ, ദേശം എന്നീ പരിഗണനകള്‍ക്കുപരി സാധിക്കുന്നിടത്തോളം ആളുകള്‍ക്കു പങ്കെടുക്കാനുള്ള സാധ്യത ഒരുക്കല്‍.
3. പ്രാദേശിക സമൂഹങ്ങളിലെ വൈവിധ്യങ്ങളെ ആശ്ലേഷിക്കാനും ആഘോഷിക്കുവാനുമുള്ള സാംസ്‌ക്കാ രിക ബോധം
4. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ഒഴിവാക്കപ്പെട്ടു എന്നു തോന്നുന്നവരെയും ഉള്‍ക്കൊള്ളിക്കാനുള്ള തുറവി.
5. കൂട്ടുത്തരവാദിത്വസഭ എന്ന മാതൃകയില്‍ അടിസ്ഥാന മാക്കിയ കൂട്ടായ്മ.
6. ഓരോ അംഗത്തിന്റെയും അഭിപ്രായം, മാഹാത്മ്യം. അവകാശം എന്നിവയോടുള്ള ബഹുമാനം.
7. അംഗങ്ങളിലെ ന്യൂനപക്ഷംപോലും ഉന്നയിക്കുന്ന അഭിപ്രായങ്ങളെ കണക്കിലെടുത്തുകൊണ്ട് എല്ലാ പ്രതികരണങ്ങളുടേയും വിമര്‍ശനാത്മകവും അഭിനന്ദ നാര്‍ഹവുമായ വശങ്ങളെ ഉള്‍ക്കൊള്ളുന്ന വിധത്തിലുളള കൃത്യമായ ആശയസമാഹരണം.
8. ക്ഷണിക്കുക, പങ്കെടുപ്പിക്കുക, ഉള്‍ച്ചേര്‍ക്കുക, ആശയ സമാഹരണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി അറിയിക്കുന്നതിലെ സുതാര്യത.
9. എല്ലാവരുടെയും ശബ്ദം ഉചിതമായി കേള്‍ക്കപ്പെടുന്ന രീതിയില്‍ ശ്രവണത്തിലെ പങ്കാളിത്തം എല്ലാവര്‍ക്കും ഒരുപോലെ ഉറപ്പുവരുത്താനുളള നീതിബോധം.
12. സിനഡാത്മകതയുടെ പാതയിലെ അടിസ്ഥാന
ചിന്തകള്‍
സിനഡാത്മകതയ്ക്കു വേണ്ടിയുള്ള ഒരുമിച്ചുള്ള സഞ്ചാരപഥത്തില്‍ കൂടിയാലോചനകളുടെയും ഒത്തുചേരലു കളുടെയും സംവാദങ്ങളുടെയും വേദിയില്‍ സമൂഹത്തിലെ പല യാഥാര്‍ത്ഥ്യങ്ങളും കണ്ടെത്താന്‍ 10 അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ പാലിക്കപ്പെടണമെന്നു ഒരുക്കരേഖ നിര്‍ദ്ദേശിക്കുന്നു.
1. കൂടിയാലോചനകളിലൂടെയുള്ള സഞ്ചാരപഥത്തില്‍ എല്ലാവരുമാണ് സഹകാരികളായി യാത്ര ചെയ്യുന്നത്. ആരും പാര്‍ശ്വവല്‍ക്കരിക്കപ്പെടാന്‍ പാടില്ല.
2. മുന്‍വിധികളില്ലാതെ എല്ലാവരെയും ശ്രവിക്കുക.
3. സഞ്ചാരപഥത്തില്‍ എല്ലാവരും സ്വാതന്ത്ര്യത്തിലും സത്യത്തിലും ഉപവിയിലും തുറന്നു സംസാരിക്കുക.
4. ആരാധനക്രമം, പ്രത്യേകിച്ച്, പരിശുദ്ധ കുര്‍ബാനയും ദൈവവചന ശ്രവണവും സഞ്ചാരത്തെ എത്രമാത്രം സഹായിക്കുന്നു?
5. അല്മായര്‍ എത്രമാത്രം ആരാധനാനുഷ്ഠാനങ്ങളില്‍ പങ്കുചേരുന്നു ?
6 പ്രേഷിതദൗത്യം കൂട്ടായ ഉത്തരവാദിത്വമായി സ്വീകരിക്കാനുള്ള മനോഭാവം എത്രമാത്രം വളര്‍ന്നിട്ടുണ്ട് ?
7. ഇതര മതവിശ്വാസികളും നിരീശ്വരവാദികളുമായുള്ള സംവാദം സഭയിലും സമൂഹത്തിലും എത്രമാത്രമെന്നു തിരുസഭയെക്കുറിച്ചുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ (ഘൗാലി ഏലിശtuാ) പഠിപ്പിക്കുന്നുണ്ട് ?
8. ഇതര ക്രൈസ്തവ സമൂഹങ്ങളുമായുള്ള സംവാദം എത്രമാത്രം സാധിക്കുന്നു ?
9. സഭയിലെ അധികാരവും പങ്കാളിത്തവും കൂട്ടുത്തര വാദിത്വവും എത്രമാത്രം സാധ്യമാകുന്നു?
10. സംവാദത്തിലൂടെയുള്ള ചര്‍ച്ചകളിലൂടെ എത്രമാത്രം അഭിപ്രായഐക്യം സാധ്യമാകുന്നു? അഭിപ്രായങ്ങളെ വിവേചിച്ചറിയാന്‍ സഭയ്ക്കു സാധിക്കുന്നുണ്ടോ?
13. സിനഡാത്മകതയുടെ പ്രസക്തി
സിനഡാത്മകത വിശുദ്ധ ഗ്രന്ഥത്തിന്റെയും പാരമ്പര്യ ത്തിന്റെയും അടിസ്ഥാനത്തില്‍ പുനര്‍നിര്‍വചനം നടത്തു വാനാണ് ഈ സിനഡ് ശ്രമിക്കുന്നത്. 2-ാം വത്തിക്കാന്‍ കൗണ്‍സിലിന്റെ സഭാവിജ്ഞാനീയത്തിന്റെ തുടര്‍ചിന്തയും പഠനവും ആത്മപരിശോധനയുമാണ് ഈ സിനഡില്‍ നടക്കുന്നത്.
എന്നാല്‍, നിലവിലിരിക്കുന്ന സഭാസംഘടനയെ ഇല്ലാതാക്കുക എന്നത് ഈ സിനഡിന്റെ ലക്ഷ്യമല്ല. ഘടനാപരമായും കാനോനികമായും ഇപ്പോഴുള്ള സമിതികളും കമ്മിറ്റികളും സംവിധാനങ്ങളും വര്‍ദ്ധിത താല്‍പര്യത്തോടും ഉത്തരവാദിത്വത്തോടുംകൂടെ പ്രവര്‍ത്തിക്കാനുള്ള മാര്‍ഗ്ഗരേഖ നല്‍കാനുള്ള കാഴ്ചപ്പാടാണു സിനഡ് പ്രക്രിയയില്‍ ഉള്ളത.് രണ്ടു വര്‍ഷമായുള്ള സഭയുടെ ഒരുമിച്ചുള്ള സഞ്ചാരപഥത്തില്‍ രൂപതകളുടെയും, ഇടവകകളുടെയും, വ്യക്തികളുടെയും സഞ്ചാരപഥത്തില്‍ യാത്ര ക്ലേശകരമാക്കുന്നതും അലട്ടു ന്നതുമായ തെറ്റുകളെ അംഗീകരിക്കുക, അവരെ പശ്ചാത്താപത്തിന്റെ വഴിയിലൂടെ പരിഹാരം കാണാനുള്ള ശ്രമം നടത്തുക എന്നതും ഈ സിനഡാത്മക പ്രക്രിയയില്‍ അന്തര്‍ലീനമാണ്. ആനുകാലികമായ അനുകൂലവും പ്രതികൂലവുമായ സംഭവങ്ങളുടെ നടുവിലൂടെ യാത്രചെയ്യുന്ന സഭയ്ക്കു നിരന്തര പുരോഗതിയുടെ പാതയില്‍ ലക്ഷ്യ ബോധത്തോടെ മുന്നേറുവാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അനിവാര്യമാണെന്നു സഭ മനസ്സിലാക്കുന്നു.
14. സിനഡു സഞ്ചാരത്തിലെ അപകടസാധ്യതകള്‍
ഏതൊരു സംരംഭത്തിനും പ്രത്യേകിച്ച് നൂതനമായ കാഴ്ചപ്പാടുകള്‍ പ്രായോഗികതലത്തില്‍ എത്തിക്കാനായി ശ്രമം നടക്കുമ്പോള്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നതായി വരുമെന്നുള്ളതു യാഥാര്‍ത്ഥ്യമാണല്ലോ. അവയെല്ലാം അപ്രതീക്ഷിതമായി സംഭവിക്കുന്നവയാകണമെന്നില്ല. എങ്കിലും, ഇവ ഏതെല്ലാമെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ഒരുമിച്ചുള്ള സഞ്ചാരപാത സുഗമമാക്കുവാന്‍ സഹായിക്കും.
1. ദൈവത്താലും വിശ്വാസത്താലും നയിക്കപ്പെടുക എന്നതിനേക്കാള്‍ സ്വയം നയിക്കപ്പെടുക എന്ന പ്രലോഭനം.
2. സ്വന്തം താല്പര്യങ്ങളിലും തങ്ങളുടെ കഴിവുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക
3. പ്രശ്‌നങ്ങള്‍ മാത്രം കാണുന്ന മനോഭാവം
4. സഭാസംവിധാനങ്ങളില്‍ മാത്രം ശ്രദ്ധിക്കുക
5. സഭയുടെ ദൃശ്യമായ വശങ്ങള്‍ക്കപ്പുറം അദൃശ്യമായ ദൈവീകവശം ചിന്തിക്കാതിരിക്കുക
6. സിനഡാത്മകതയുടെ നന്മയായ വശങ്ങള്‍ കാണാതിരി ക്കാനുള്ള ശ്രമം
7. വിഭജന ചിന്താഗതിയുടെ പ്രലോഭനം
8. സിനഡിനെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കാണുക
9. ജനാധിപത്യ മനോഭാവത്തോടെമാത്രം സഭയെയും സഭാ സംവിധാനത്തെയും കണ്ടു വിമര്‍ശിക്കുക
10. സഭയെ സംഘമോ സംഘടനയോ ആയിമാത്രം കാണാനുള്ള പ്രവണത.
11. സഭയില്‍ ഇന്നു നിലനില്‍ക്കുന്ന ഔദ്യോഗിക സിനഡല്‍ സംവിധാനങ്ങളെല്ലാം കേവലം ഉപദേശകസമിതി മാത്രമാണെന്ന ചിന്ത.
ഉപസംഹാരം
മേല്‍പ്പറഞ്ഞ രീതിയില്‍ ആഗോളതലത്തില്‍ നടക്കുന്ന ആലോചന – പഠനപ്രക്രിയകളുടെ ലക്ഷ്യം ഒരു രേഖ പ്രസിദ്ധീകരിക്കുക എന്നുമാത്രമല്ല. സഭ ഇന്നുവരെ തുടര്‍ന്നുപോന്ന കൂട്ടായ്മയുടെ സഞ്ചാരപാതയിലെ കുറവുകളും മുറിവുകളും കണ്ടുപിടിക്കുകയും അവയുടെ ശാശ്വതമായ പരിഹാരം കാണുകയും, ഓരോരുത്തരും സ്വീകരിച്ചിരിക്കുന്ന ദൗത്യ നിര്‍വഹണത്തില്‍ ലഭിക്കുന്ന പുതിയ പ്രവചനങ്ങളും ദര്‍ശനങ്ങളും വെളിപ്പെടുത്തുകയും, അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യാശയോടെ ജീവിതം ക്രമപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ്. എല്ലാത്തിലുമുപരി വിശ്വാസത്തില്‍ ആഴപ്പെടാനും വിശ്വാസത്തിനു സാക്ഷി കളാകുവാനും ശക്തരാവുക എന്നതാണു ലക്ഷ്യം. ബന്ധങ്ങളിലൂടെ ഒന്നുചേര്‍ന്നു പരസ്പരം പഠിക്കാനും വളരാനും വളര്‍ത്താനും പങ്കുവയ്ക്കുവാനും മനസ്സും ചിന്തയും വളര്‍ത്തുകയും ആത്യന്തികമായി രക്ഷകനും നാഥനുമായ ഈശോമിശിഹായിലുളള വിശ്വാസത്തില്‍ ആഴപ്പെടുകയും ചെയ്യുക എന്നതാണു സിനഡിന്റെ ലക്ഷ്യം.
ഭാഗം 2
അതിരൂപതാ അസംബ്ലി
ആമുഖം
2023 ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന 16-ാമതു സിനഡിനെക്കുറിച്ചും അതിനുളള അടുത്ത ഒരുക്കമായി റോമില്‍ നിന്നും പ്രസിദ്ധീകരിച്ച ‘ഒരുക്കരേഖ’ (ുലൃുമൃമീേൃ്യ റീരൗാലി)േ യുടേയും കൈപ്പുസ്തകത്തിന്റെയും (്മറലാലരൗാ) സംക്ഷിപ്ത രൂപമാണ് ഒന്നാം ഭാഗത്തുനല്‍കിയിരിക്കുന്നത്. ഈ സിനഡിന്റെ വിഷയത്തോടു ചേര്‍ന്നുപോകുന്നതാണു 2023 ജനുവരി 24,25,26 തീയതികളില്‍ നടക്കുന്ന നാലാമത് കോട്ടയം അതിരൂപതാ അസംബ്ലിയുടെ ചര്‍ച്ചാ വിഷയമായി തെരഞ്ഞെടുത്തിരി ക്കുന്നത്. ക്രൈസ്തവ ജീവിതം ഇന്നു നേരിടുന്ന വെല്ലുവിളികളെ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ പ്രതിരോധി ക്കുവാന്‍ ഈ സിനഡും അതിരൂപതാഅസംബ്ലിയും സഹായിക്കു മെന്നു പ്രതീക്ഷിക്കാം.
ക. സഭ: ദൈവത്തിന്റെ കൂടാരം മനുഷ്യരുടെയിടയില്‍
ആധുനിക സാമൂഹിക ശാസ്ത്ര പശ്ചാത്തലത്തില്‍ സഭയെ മനസ്സിലാക്കുന്ന രീതി ഇന്നു പൊതുവേ കണ്ടുവരുന്നു. രാഷ്ട്രീയ ഭാഷയിലും ജനാധിപത്യശൈലിയിലും മാത്രം സഭയെ നിര്‍വ്വചിക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ അത് ദൈവത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള അപകടകരമായ ഭാവിയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. സഭ ത്രിതൈ്വക ദൈവത്തിന്റെ മനുഷ്യനുമായുള്ള കെട്ടുറപ്പാണ്. പിതാവായ ദൈവം പുത്രന്റെ നാമത്തില്‍ പരിശുദ്ധാത്മാവില്‍ മാമ്മോദീസായിലൂടെ വിളിച്ചുകൂട്ടിയിരിക്കുന്ന രക്ഷിക്കപ്പെട്ട അംഗങ്ങളുടെ കൂട്ടായ്മയാണു സഭ. മാമ്മോദീസ സ്വീകരിച്ച എല്ലാവരും സഭയിലെ അംഗങ്ങളാണ്. കര്‍ത്താവിന്റെ മഹത്വത്തിലുള്ള വരവിനെ ലക്ഷ്യമാക്കി അവനെ എതിരേല്‍ക്കാനായി മുന്നോട്ടുമാത്രം ചരിക്കുന്ന തീര്‍ത്ഥാടക സമൂഹമാണു സഭ. പഴയനിയമത്തിന്റെയും കര്‍ത്താവിന്റെ വരവിന്റെയും ലക്ഷ്യം രക്ഷയുടെ സാര്‍വ്വത്രിക കൂദാശയായ ഈ സംവിധാനമായിരുന്നു. പറുദീസായില്‍ ആരംഭിച്ച രക്ഷാകര പദ്ധതിയുടെ ഐഹിക പൂര്‍ത്തീകരണമാണ് പെന്തക്കുസ്തായില്‍ സംഭവിച്ചത്. പുത്രനായ മിശിഹായുടെ നാമത്തില്‍ പരിശുദ്ധാത്മാവാണു സഭയെ നയിച്ചുകൊണ്ടിരി ക്കുന്നത്. ക്രിസ്തു ശിരസ്സായ സഭയുടെ ആത്മാവു ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. ക്രിസ്തുവിന്റെ സാന്നിദ്ധ്യവും ദൃശ്യരൂപവും മൗതിക ശരീരവുമാണു സഭ. പിതാവായ ദൈവം പുത്രനായ മിശിഹായില്‍ പരിശുദ്ധാത്മാവിലൂടെ തുടരുന്ന രക്ഷാകരസംഭവമാണ് സഭ.
1. സഭ: സഭകളുടെ കൂട്ടായ്മ
പെന്തക്കുസ്തായില്‍ ഒരു സഭ മാത്രമാണു സ്ഥാപിതമായത്. എങ്കിലും, ഇന്നു ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ വിവിധ സഭകളിലെ അംഗങ്ങളാണ്. പെന്തക്കുസ്താദിനത്തില്‍ ആത്മാവിനാല്‍ നിറഞ്ഞ ശ്ലീഹന്മാര്‍ ലോകത്തെ വിവിധ ഭൂഖണ്ഡങ്ങളിലെ പ്രദേശങ്ങളില്‍ എത്തി ജനതകളോടു കര്‍ത്താവിന്റെ സുവിശേഷം പ്രഘോഷിച്ചു. ഓരോ പ്രദേശത്തെയും പ്രത്യേക സാമൂഹിക സാംസ്‌കാരിക പശ്ചാത്തലത്തില്‍ വിതക്കപ്പെട്ട ദൈവവചനം സഭയായി രൂപാന്തരപ്പെട്ടു. ഓരോ പ്രദേശത്തും വളര്‍ന്ന സഭയ്ക്ക് അവളുടേതായ ദൈവശാസ്ത്രവും ആരാധനാക്രമവും ആധ്യാത്മികതയും നിയമസംവിധാനവും ഉണ്ടായി. അങ്ങനെ രൂപപ്പെട്ട ആറ് ആരാധന കുടുംബങ്ങളില്‍പ്പെട്ട (അന്ത്യോക്യന്‍, അലക്‌സാന്‍ഡ്രിയന്‍, അര്‍മേനിയന്‍, ബൈസന്റൈന്‍, കാല്‍ഡിയന്‍, ലത്തീന്‍) 24 സ്വയാധികാര സഭകളാണുള്ളത്. (ഇവൗൃരവ ൗെശ ശൗൃശ)െ ഈ സഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാ സഭ (ഇമവേീഹശര ഇവൗൃരവ ഇവൗൃരവ ശ െമ രീാാൗിശീി ീള 24 ടൗശ ശൗൃശ െീൃ ലെഹള വലമറലറ ഇവൗൃരവല)െ. ഓരോ സ്വയാധികാരസഭയും കത്തോലിക്കാ സഭയില്‍ നിലനില്‍ക്കുകയും കത്തോലിക്കാ സഭ ഈ സഭകളില്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. (ഇമവേീഹശര ഇവൗൃരവ ൗെയശെേെ െശി ലമരവ ശിറശ്ശറൗമഹ ടൗശ ൗൃശ െഇവൗൃരവ)
പരിശുദ്ധാത്മാവു പെന്തക്കുസ്താ ദിനത്തില്‍ ഉദ്ഘാടനം ചെയ്ത സഭ മിശിഹായുടെ ഭൂമിയിലെ തുടര്‍ച്ചയും അവിടുത്തെ മൗതിക ശരീരവുമാണ്. മാമ്മോദീസ സ്വീകരിച്ചു സഭയിലെ അംഗമായിരിക്കുന്നവരുടെ പരസ്പരവും ക്രിസ്തുവുമായുള്ള ബന്ധത്തെ ഉപമിക്കുന്നത് ഇങ്ങനെയാണ്. സഭയിലെ അംഗങ്ങള്‍ മിശിഹാ ശിരസ്സായ ശരീരത്തിലെ അവയവങ്ങളാണ്. മാമ്മോദീസാ സ്വീകരിച്ച് അംഗങ്ങളാകുന്ന ഓരോരുത്തരും സഭയാകുന്ന അമ്മയുടെ മക്കളാണ്. ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും കൂട്ടായ്മയും ബലിയര്‍പ്പണവും പങ്കുവയ്ക്കലും വിശ്വാസ പ്രബോധനവുമാണ് (അപ്പ. പ്ര. 2, 42) ഈ സമൂഹത്തിന്റെ പ്രത്യേകത.
പരസ്പരം ശ്രവിച്ചും സംവദിച്ചും അംഗീകരിച്ചും വളര്‍ന്നും വളര്‍ത്തിയുമാണ് സഭയും സഭാംഗങ്ങളും മാനസാന്തരത്തിന്റെ പാതയില്‍ മുന്നോട്ടു യാത്ര ചെയ്യേണ്ടത്. കൂട്ടായ്മയിലുള്ള ഈ ഒരുമിച്ചുള്ള സഞ്ചാരത്തിനാണു സിനഡാത്മകതയെന്നു സഭ പേരു വിളിക്കുന്നത്. കാലങ്ങള്‍ കടന്നുപോകുന്നതോടെ ഈ കൂട്ടായ്മാ മനോഭാവത്തില്‍ നിഴലുകള്‍ വീണിരിക്കുന്നു എന്നു സഭ മനസ്സിലാക്കുന്നു. അതുകൊണ്ടു സിനഡാത്മകഭാവം കൂടുതല്‍ അര്‍ത്ഥവത്തും കാലോചിതവും പ്രോജ്ജ്വലവു മാക്കാനാണു ഈ വിഷയംതന്നെ ചര്‍ച്ച ചെയ്യുന്ന ഒരു സിനഡ് കൂടുവാന്‍ സഭ ആഗ്രഹിച്ചത്.
2. ക്‌നാനായ സമുദായം
എ.ഡി. 345 മാര്‍ച്ച് 7-ാം തീയതി കിനായി തോമായുടെയും ഉറുഹാ മാര്‍ യൗസേപ്പിന്റെയും നേതൃത്വത്തില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ ദക്ഷിണ മെസപ്പെട്ടോമിയായിലെ കിനായി യിലും പരിസര നാടുകളിലും നിന്നുള്ള ഏഴ് ഇല്ലങ്ങളിലെ 72 കുടുംബങ്ങളില്‍പ്പെട്ട 400 ഓളം യഹൂദക്രിസ്ത്യാനികള്‍ കേരളത്തിലെ കൊടുങ്ങല്ലൂര്‍ വന്നിറങ്ങി. അന്നു കേരളത്തിലു ണ്ടായിരുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്തുവാനായിട്ടാണു പേര്‍ഷ്യയിലെ സെലൂഷ്യ സ്റ്റെസിഫോണിലെ പൗരസ്ത്യ സുറിയാനി കാതോലിക്കോസ് മാര്‍ ഷാദോസ്ത് (ങമൃ ടവമറീേെ, അഉ 344എലയൃൗമൃ്യ 347) ഈ മിഷനറി സമൂഹത്തെ അനുഗ്രഹിച്ചു കേരളത്തിലേയ്ക്ക് അയച്ചത്.
3. വിശുദ്ധ ഗ്രന്ഥ പശ്ചാത്തലം
കേരളത്തില്‍ മിഷനറിമാരായി കുടിയേറിയ യഹൂദ ക്രിസ്ത്യാനികളുടെ ചരിത്രം വിശുദ്ധ ഗ്രന്ഥത്തിലെ രക്ഷാകര ചരിത്രവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസികളുടെ പിതാവായ അബ്രാഹമാണ് ഈ വംശത്തിന്റെ പിതാവ്. അബ്രാഹത്തില്‍ തുടങ്ങിയ കുടുംബചരിത്രം നാലു തലമുറകള്‍ക്കുശേഷം ഒരു ജനത്തിന്റെ ചരിത്രമായി; തുടര്‍ന്ന് അതൊരു ദേശത്തിന്റെ ചരിത്രമായി മാറി. ദേശത്തിന്റെ ചരിത്രം രക്ഷാകര ചരിത്രമായി രൂപാന്തരപ്പെട്ടു. ദൈവം ഒരുക്കിയ ഈ ജനതയെ കര്‍ത്താവു തന്റെ പ്രിയപ്പെട്ട വംശമായി വളര്‍ത്തി. അവര്‍ക്കു കല്പനകള്‍ നല്‍കി (പുറ 3, സംഖ്യ 9) വാഗ്ദത്ത ഭൂമിയിലെത്തിച്ചു; 12 ഗോത്രങ്ങള്‍ക്കായി രാജ്യം വിഭജിച്ചു നല്‍കി. ദൈവമായ കര്‍ത്താവിനെ എതിര്‍ത്തു പ്രവര്‍ത്തിച്ച കാനാന്‍ദേശത്തെ വടക്കുളള 10 ഗോത്രങ്ങളെയും അവിടുന്ന് അടിമകളാക്കി ചിതറിച്ചു. തെക്കുഭാഗത്തുണ്ടായിരുന്ന രണ്ടു ഗോത്രങ്ങളില്‍ ബഞ്ചമിന്‍ ഗോത്രത്തെ യൂദാ ഗോത്രത്തോടു ചേര്‍ത്തു യൂദാരാജ്യത്തു യഹൂദജനമാക്കി വേര്‍തിരിച്ചു പരിപാലിച്ചു. യഹൂദമത വിശ്വാസികളായിരുന്നു അവര്‍.
തെരഞ്ഞെടുക്കപ്പെട്ട ഈ ജനവും ദൈവത്തെ എതിര്‍ക്കു കയും കല്പനകള്‍ നിരസിക്കുകയും ചെയതപ്പോള്‍ മൂന്നു പ്രാവശ്യം ദൈവം അവരെയും അടിമകളാക്കി. ഇതില്‍ മൂന്നാമത്തെ അടിമത്തമാണു വലിയ വിപ്രവാസം അല്ലെങ്കില്‍ ബാബിലോണിയന്‍ അടിമത്തം എന്ന പേരില്‍ അറിയപ്പെടുന്നത് (ബി.സി 587-537). പേര്‍ഷ്യയില്‍ ദയാശീലനായ ഒരു ഭരണാധികാരി വന്നതോടെ ഈ ജനത്തിനു യൂദാ രാജ്യത്തേക്കു തിരിച്ചു പോകുവാനും ദൈവാലയം പുനരുദ്ധരിക്കുവാനും അദ്ദേഹം അനുവാദം നല്‍കി. ജറുസലേത്ത് എത്തിയ യഹൂദര്‍ ദൈവാലയം പുനരുദ്ധരിച്ചു ദൈവകല്പനകള്‍ പാലിച്ച് വിശ്വാസത്തിലും സ്വവംശവിവാഹനിഷ്ഠയിലും ജീവിതം തുടര്‍ന്നു. ഈ സാഹചര്യത്തിലാണു ബി.സി. 6 നും 4 നും ഇടയില്‍ മാനവരക്ഷയ്ക്കായി ദൈവപുത്രനായ ഈശോ മനുഷ്യനായി പിറന്നത്.
ഇസ്രായേല്‍ – യഹൂദ ജനതയുടെ ചരിത്രം ഈശോയുടെ വരവില്‍ അവസാനിച്ചില്ല. മിശിഹായുടെ മരണോത്ഥാനത്തിനു ശേഷം യഹൂദര്‍ യുദ്ധവും അടിമത്തവും അനുഭവിക്കേണ്ടി വന്നു. എ.ഡി 70/72 ല്‍ ജറുസലേം ദൈവാലയം വീണ്ടും നശിപ്പിക്കപ്പെട്ടപ്പോള്‍ നിരവധി യഹൂദരും യഹൂദര ക്രിസ്ത്യാനികളും ജറുസലത്തുനിന്നും പലായനം ചെയ്തു. നിയമനിഷ്ഠയും സ്വവംശവിവാഹ നിഷ്ഠയും പാലിച്ചിരുന്ന ജറുസലത്തെ ഈ യഥാര്‍ത്ഥ യഹൂദക്രിസ്ത്യാനികള്‍ കിഴക്കോട്ടു യാത്ര ചെയ്ത് ദക്ഷിണമെസപ്പെട്ടോമിയയിലെത്തി. പേര്‍ഷ്യന്‍ സാമ്രാജ്യത്തെ ദക്ഷിണമെസപ്പെട്ടോമിയായിലെ കിനായി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പടെ 400 കി.മീ. ചുറ്റളവിലുള്ള പ്രദേശത്ത് ഇവര്‍ താമസമാക്കി. ഇങ്ങനെ കുടിയേറിയ യഹൂദ ക്രിസ്ത്യാനികളുടെ പിന്‍തുടര്‍ച്ചക്കാരാണു എ.ഡി 345 ല്‍ ക്‌നാനായ കുടിയേറ്റത്തിലൂടെ കേരളത്തിലെത്തിയത്.
4. കോട്ടയം അതിരൂപതയും അസംബ്ലികളും
ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യവും വിശ്വാസ ദാര്‍ഢ്യവും കെട്ടുറപ്പും അംഗീകരിച്ചുകൊണ്ട് 1911-ല്‍ തെക്കുംഭാഗസമുദായ അംഗങ്ങള്‍ക്കു മാത്രമായി സഭ അംഗീകരിച്ചു നല്‍കിയ സഭാസംവിധാനമാണു കോട്ടയം വികാരിയാത്ത്. തുടര്‍ന്ന്, വികാരിയാത്ത് 1923 -ല്‍ രൂപതയായും 2005 – ല്‍ അതിരൂപതയായും ഉയര്‍ത്തപ്പെട്ടു. ഈ അതിരൂപത യുടെയും തെക്കുംഭാഗസമു ദായത്തിന്റേയും നിലനില്‍പിനായി അവള്‍ അഭംഗുരം പാലിച്ചുപോരുന്നതാണു സ്വവംശവിവാഹ നിഷ്ഠ. ഈ നിഷ്ഠയോടൊപ്പം സമുദായത്തെ യോജിപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങളാണ് അവളുടെ വിശ്വാസവും തനിമയും പാരമ്പര്യങ്ങളും. 2023 ല്‍ റോമില്‍ നടക്കാനിരിക്കുന്ന സിനഡു വിഷയം തന്നെ നാലാം അതിരൂപതാ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യുന്നതു ഉചിതമായിരിക്കുമെന്നാണ് അതിരൂപതാദ്ധ്യക്ഷന്റെ ആഗ്രഹം. അതിരൂപതയില്‍ ഇന്നുവരെ മൂന്ന് അസംബ്ലികളാണ് നടന്നിട്ടുളളത്. ഈ അസംബ്ലികളിലെ ചര്‍ച്ചാവിഷയങ്ങള്‍ മനസ്സിലാക്കുന്നതു 2023 ജനുവരിയില്‍ നടക്കാനിരിക്കുന്ന 4-ാം അതിരൂപതാ അസംബ്ലിയിലെ വിഷയചര്‍ച്ചയ്ക്കു കൂടുതല്‍ ഉപകാരപ്രദമായിരിക്കുമെന്നു കരുതുന്നു.
1-ാം രൂപതാ അസംബ്ലി
‘ക്‌നാനായ സമുദായത്തിന്റെ ക്രൈസ്തവസാക്ഷ്യം’ എന്ന ആപ്തവക്യം സ്വീകരിച്ചുകൊണ്ടാണു പ്രഥമ രൂപതാ അസംബ്ലി 2000 സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ തീയതികളില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സമ്മേളിച്ചത്. ക്‌നാനായ സമുദായത്തിന്റെ ക്രൈസ്തവസാക്ഷ്യത്തെ ആത്മവിമര്‍ശനബുദ്ധ്യാ വിലയിരുത്തി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി അപചയങ്ങള്‍ കണ്ടെത്തി രൂപതയില്‍ വിശ്വാസശാക്തീകരണവും നവീകരണവും സാധ്യമാക്കുകയായിരുന്നു ഈ അസംബ്ലിയുടെ ലക്ഷ്യം. 125 അംഗങ്ങളാണ് ഈ അസംബ്ലിയില്‍ പങ്കെടുത്തത്. സഭ ദൈവശാസ്ത്രവീക്ഷണത്തില്‍, ക്‌നാനായ സമുദായം, ദൈവവിളിയും അതിനുള്ള പ്രേരണയും എന്നീ മൂന്നു ശീര്‍ഷകങ്ങളിലായാണ് അസംബ്ലിയില്‍ പേപ്പറുകള്‍ അവതരിപ്പിച്ചതും ചര്‍ച്ചകള്‍ നടത്തിയതും. ക്‌നാനായ സമുദായത്തിന്റെ തനിമ, ആരാണു ക്‌നാനായക്കാര്‍, സഭ എന്ന ദൈവിക സംവിധാനത്തെക്കുറിച്ചുള്ള പഠനം, സഭയിലും ക്‌നാനായ സമുദായത്തിലും പൂത്തുലഞ്ഞുനില്‍ക്കുന്ന വിവിധ ജീവിതാന്തസ്സുകളിലേക്കുളള ദൈവവിളി, ദൈവവിളി നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍, ദൈവവിളി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത, ക്‌നാനായക്കാരുടെ അനുഷ്ഠാനരീതി തുടങ്ങിയ വിഷയങ്ങളുടെ നാനാവശങ്ങള്‍ 1-ാം രൂപതാ അസംബ്ലി പഠനവിഷയമാക്കി.
2-ാം അതിരൂപതാ അസംബ്ലി
കോട്ടയം വികാരിയാത്തു സ്ഥാപനത്തിന്റെ (1911 ഓഗസ്റ്റ് 29) ശതാബ്ദി ലക്ഷ്യമാക്കിയും അതിനുള്ള ഒരുക്കവുമായാണ് രണ്ടാം അതിരൂപത അസംബ്ലി 2008 ജനുവരി 9 മുതല്‍ 11 വരെ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സമ്മേളിച്ചത്. കുടുംബം, ഇടവക അതിരൂപത എന്നീ മൂന്നു ശീര്‍ഷകങ്ങളിലാണു ചര്‍ച്ചകള്‍ നടന്നത്. പരി. ത്രിത്വത്തിന്റെ ഐക്യത്തില്‍ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ മനോഹര മാതൃകയായി സഭയുടെ അടിസ്ഥാനമായി നിലകൊള്ളുന്നതാണു കുടുംബം. ഈ കുടുംബങ്ങള്‍ അള്‍ത്താരയ്ക്കുചുറ്റും ഒരുമിച്ചുകൂടുന്നതാണ് ഇടവക. ഇങ്ങനെ വിളിച്ചുകൂട്ടുന്ന സമൂഹത്തെ സഭ പരി. കുര്‍ബാനയിലുള്ള പങ്കുകൊള്ളല്‍വഴി പരി. ത്രിത്വത്തിന്റെ മഹത്വത്തില്‍ പങ്കുകാരാകുവാന്‍ ഒരുക്കുന്നു. ഈ ഇടവകകളുടെ കൂട്ടായ്മയാണല്ലോ അതിരൂപത. കോട്ടയം അതിരൂപത ഈശോയുടെ സ്‌നേഹത്തില്‍ വളര്‍ന്നു പിതാക്കന്മാരുടെ പൈതൃകം ജ്വലിച്ചു നില്‍ക്കുന്നവരും തലമുറയുടെ ഉത്ക്കര്‍ഷത്തിനും ജീവിത വിജയത്തിനും ശക്തമായ ഉറപ്പുനല്‍കുന്ന സമൂഹമായി വളരാന്‍ ഐക്യത്തിലും കൂട്ടായ്മയിലും പങ്കാളിത്തത്തിലും വളര്‍ന്നു ക്രിസ്തുവിന്റെ സ്‌നേഹചൈതന്യം പങ്കുവയ്ക്കുന്നവരാകുവാന്‍ അസംബ്ലി എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.
3-ാം അതിരൂപതാ അസംബ്ലി
ശതാബ്ദി നിറവില്‍ ആനന്ദിക്കുന്ന കോട്ടയം അതിരൂപത അവളുടെ തീര്‍ത്ഥാടനം ഐക്യത്തിലും ശുശ്രൂഷയിലും വിശ്വാസനിറവിലുമായിരിക്കണമെന്ന ഉറച്ച വിശ്വാസത്തോടെ യാണ് 2014 സെപ്റ്റംബര്‍ 9 മുതല്‍ 12 വരെ മൂന്നാം അതിരൂപതാ അസംബ്ലി സമ്മേളിച്ചത്. ക്‌നാനായ സമുദായത്തിന്റെ ഐക്യം ശക്തിപ്പെടുത്തുവാനും ശുശ്രൂഷയിലൂടെ വിശ്വാസവെളിച്ചം കൂടുതല്‍ പ്രശോഭിതമാക്കുവാനും ഉതകുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ സമാഹരിക്കുകയും അവ പ്രാവര്‍ത്തികമാക്കാ നുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയുമായിരുന്നു അസംബ്ലിയുടെ ലക്ഷ്യം. ഇതില്‍ ക്രിസ്തീയ കുടുംബത്തെക്കുറിച്ചും മാതാപിതാക്കളുടേയും മക്കളുടേയും ക്രിസ്തീയ ഉത്തര വാദിത്വങ്ങളെക്കുറിച്ചുമുളള പഠനങ്ങളും ചര്‍ച്ചകളും ഏറെ ശ്രദ്ധേയമായിരുന്നു. തുടര്‍ന്നു, മലബാര്‍ കുടിയേറ്റത്തിന്റെ പശ്ചാത്തലവും അതിന്റെ ആത്മീയ ഭൗതികതലങ്ങളിലെ ഭാവാത്മകമായ ഫലങ്ങള്‍, ക്‌നാനായ സമുദായത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്കു നടന്ന കുടിയേറ്റവും അവര്‍ അനുഭവിക്കുന്ന വിഷമതകളും, ക്‌നാനായ സമുദായം സഭയോടൊത്തു വളരേണ്ടതിന്റെ ആവശ്യകതയും അല്‍മായരുടെ പങ്കാളിത്തവും നേതൃത്വവും, വൈദിക-സന്യസ്ത അല്‍മായ കൂട്ടായ്മയും ബന്ധവും, ജീവന്റെ മൂല്യം എന്നിവയും പഠനവിഷയമാക്കി. ചര്‍ച്ചകളുടേയും പഠനങ്ങളുടേയും നിഗമനങ്ങള്‍ 36 നിര്‍ദേശങ്ങളായി ക്രോഡീകരിച്ചു. ആത്മീയ ചൈതന്യത്തിന്റെ ആനന്ദം കൊള്ളുന്നതുവഴി സമുദായത്തിലെ ബന്ധങ്ങള്‍ ഊഷ്മളമാക്കാനും വിശ്വാസനിറവില്‍ മാത്രം മുന്നോട്ടു ചരിക്കാമെന്നും അസംബ്ലി നിഗമനത്തിലെത്തുകയും ചെയ്തു. ഈ പഠനങ്ങള്‍ 116 പേജുള്ള ഒരു ചെറുഗ്രന്ഥമായി പ്രസിദ്ധീകരിച്ചു.
4-ാം അതിരൂപതാ അസംബ്ലി
മെത്രാന്‍ സിനഡിന്റെ വിഷയംതന്നെ ചര്‍ച്ച ചെയ്യുന്ന അതിരൂപതാ അസംബ്ലിയെക്കുറിച്ചുള്ള ഒരു രേഖ തയ്യാറാക്കു മ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. സിനഡ് ആഗ്രഹിക്കുന്ന സിനഡാത്മകത ഉറപ്പുവരുത്തുന്നതും ഇന്നും തുടര്‍ന്നുകൊണ്ടു പോരുന്നതുമായ ചില സംവിധാനങ്ങളുണ്ട്. സീറോ മലബാര്‍ സഭ അവളുടെ തനതായ ശൈലിയില്‍ ഇതു സഭയില്‍ തുടര്‍ന്നുപോരുന്നു. കോട്ടയം അതിരൂപതയിലും സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമമനുസരിച്ചും (ുമൃശേരൗഹമൃ ഹമം) അതിരൂപതാ നിയമസംഹിതയനുസരിച്ചും ഇതു പാലിച്ചു പോരുന്നു. അതിരൂപതയുടേയും ഇടവകകളുടെയും സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ഈ നിയമങ്ങളനുസരിച്ചാണു നടന്നുപോരുന്നത്. ഇതിനായി നിലവിലുള്ള സംവിധാനങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. ആലോചനാ സമിതി
2. ഫിനാന്‍സ് കൗണ്‍സില്‍
3. പ്രസ്ബിറ്ററല്‍ കൗണ്‍സില്‍
4. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍
5. ഇടവക പ്രതിനിധിയോഗം – പാരിഷ് കൗണ്‍സില്‍
6. ഇടവകപൊതുയോഗം
7. കൂടാരയോഗങ്ങള്‍
8. പ്രസ്ബിറ്റേറിയം
മേല്‍പ്പറഞ്ഞ സമിതികളിലും സമിതികള്‍ കൂട്ടായും അതിരൂപതയില്‍ വിശ്വാസകെട്ടുറപ്പിനും പൈതൃകസംരക്ഷ ണത്തിനും സാമൂഹിക വളര്‍ച്ചയ്ക്കുമായി പ്രവര്‍ത്തിച്ചുവരുന്നു. യഥാര്‍ത്ഥത്തില്‍ സഭയുടെ അസ്തിത്വ ശൈലിയായ സിനഡാത്മകത – സംഘാതാത്മകതയുടെ ആവിഷ്‌ക്കാരമാണ് ഈ സമിതികള്‍. ഈ സമിതികളില്‍ കൂട്ടായ്മയും പങ്കാളിത്തവും എത്രമാത്രം നിലനില്‍ക്കുന്നുവെന്നതാണു പ്രധാന ചര്‍ച്ചാ വിഷയം.
അതിരൂപതയിലെ എല്ലാ അംഗങ്ങളും ഈ സമിതികളില്‍ ഓരോന്നിലെങ്കിലും അംഗങ്ങളാണ്. ഇവര്‍ ഒരുമിച്ചുള്ള അതിരൂപതയുടെ യാത്രയില്‍ മൂന്നുകാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടണ മെന്നതാണു സിനഡു നല്‍കുന്ന നിര്‍ദ്ദേശം; കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം. ഒരു സിനഡാത്മകസഭയ്ക്കായി യത്‌നിക്കുന്ന മെത്രാന്‍ സിനഡിന്റെ മാര്‍ഗ്ഗിനിര്‍ദ്ദേശങ്ങളും ഇതുതന്നെയാണ്.
രണ്ടു തരത്തിലാണു തെക്കുംഭാഗസമുദായത്തിലെ അംഗങ്ങള്‍ രക്ഷകനായ മിശിഹായുമായി ബന്ധം പുലര്‍ത്തുന്നത്. ദൈവം തെരഞ്ഞെടുത്ത ജനം എന്ന നിലയില്‍ തന്റെ പുത്രനായ മിശിഹായുമായി വംശീയ ബന്ധം പുലര്‍ത്തുന്നവരാണ് തെക്കുംഭാഗര്‍. തന്റെ പുത്രനായ മിശിഹായുടെ നാമത്തില്‍ പിതാവായ ദൈവം പരിശുദ്ധാത്മാവിനാല്‍ വിളിച്ചു ചേര്‍ക്ക പ്പെട്ടവരാണു ക്‌നാനായ കത്തോലിക്കര്‍/തെക്കുംഭാഗ കത്തോലിക്കര്‍. ക്രിസ്തു കേന്ദ്രമാക്കി സഭയിലും സമുദായത്തിലും ബന്ധം പുലര്‍ത്തുന്നവരാണ് ഇവര്‍. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ അവയവങ്ങളാണ് ഓരോ ക്രിസ്ത്യാനിയും. സഭയാകുന്ന അമ്മയുടെ മക്കളാണു മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും. ക്രിസ്തുവില്‍ ഒന്നിച്ചു ചേര്‍ക്കപ്പെട്ട സഭയുടെ ലക്ഷ്യം ഒന്നാണ്; അതുകൊണ്ട് അതിനായുള്ള യാത്രയും ഒരുമിച്ചാകണം. ഇതു സഭയില്‍ പ്രായോഗിക മാകുന്നതുപോലെ അതിരൂപതയിലും പ്രായോഗികമാകണം. അതാണു അതിരൂപത വിഭാവനം ചെയ്യുന്നതും പ്രാവര്‍ത്തി കമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സിനഡാത്മകത.
അതിരൂപത അവളുടെ സ്വഭാവത്താലും ഉത്ഭവത്താലും ലക്ഷ്യപ്രാപ്തിയിലും സഭയിലെപ്പോലെതന്നെ ഒരുമിച്ചായിരി ക്കേണ്ടവരുടെ കൂട്ടായ്മയാണ്. അതിരൂപതയുടെയും അതിലെ ഓരോ അംഗത്തിന്റേയും വിളിയാണിത്. സഭയില്‍ മാമ്മോദീസാ യിലൂടെയാണ് ഈ കൂട്ടായ്മയില്‍ പങ്കാളിയാകുന്നതും അയയ്ക്കപ്പെടുന്നതും. അതിരൂപതയില്‍ ക്‌നാനായ മാതാപിതാ ക്കളില്‍നിന്നു ജനിക്കുകയും മാമ്മോദീസാ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ പ്രഥമതഃ ഈ ഐക്യത്തിലേക്കു കടന്നു വരുന്നു. ഈ പങ്കാളിത്തത്തില്‍നിന്നും ആരും മാറി നില്‍ക്കാന്‍ പാടില്ല; ആരെയും മാറ്റി നിര്‍ത്താനും പാടില്ല.
കക. കൂട്ടായ്മ
സഭയില്‍ സിനഡാത്മക ശൈലി കൂടുതല്‍ ആഴപ്പെടുന്നതി നായിട്ടാണു മെത്രാന്‍ സിനഡില്‍ കൂട്ടായ്മാഭാവം പഠനവിഷയ മാക്കുന്നത്. അതേലക്ഷ്യത്തോടെതന്നെയാണ് അതിരൂപതാ അസംബ്ലിയില്‍ കൂട്ടായ്മ ചര്‍ച്ച ചെയ്യുന്നത്. അതിരൂപതയില്‍ വിശ്വാസനിറവിനും കെട്ടുറപ്പിനും കൂട്ടായ്മ ഉറപ്പിക്കപ്പെടണം.
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഏകനായിരിക്കാനല്ല (ഉത്പ 2,18). ഒരു സമൂഹമായി ജീവിക്കാനാണ്. മനുഷ്യസൃഷ്ടിയില്‍ ദൈവം അതു പറയുന്നുണ്ടല്ലോ, നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം'(ഉത്പ 1, 26). ത്രിതൈ്വകദൈവത്തിന്റെ നിശ്ചയമാണു മനുഷ്യന്‍ സമൂഹമായി ജീവിക്കണമെന്നത്. മനുഷ്യന്‍ അവന്റെ ഉത്ഭവത്തില്‍തന്നെ സാമൂഹ്യഭാവമുള്ളവനാണ്. സൃഷ്ടാവിനെ ധിക്കരിച്ചു പാപം ചെയ്തു മനുഷ്യന്‍ നിപതിച്ചെങ്കിലും ദൈവം അവനെ വീണ്ടും ഉയര്‍ത്തി ഒരു വംശമായി പരിപാലിച്ചു. പറുദീസായില്‍ ദൈവവുമായി നഷ്ടപ്പെട്ട കൂട്ടായ്മ ദൈവപുത്രനായ മിശിഹാ കൂട്ടിയോചിപ്പിച്ചു. കുരിശില്‍ ജനം ഒന്നിച്ചു ചേര്‍ക്കപ്പെട്ടു. കര്‍ത്താവിന്റെ പുനരുത്ഥാനത്തില്‍ അവര്‍ പ്രശോഭിതരായി; പെന്തക്കുസ്തായിലെ പരിശ്ദ്ധാത്മാവിന്റെ വരവോടെ അവര്‍ പുതിയ ഇസ്രായേലായ സഭയായി രൂപാന്തരപ്പെട്ടു. ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തില്‍ ഒന്നായിരിക്കുന്ന ജനമാണ്’ (സിപ്രിയാന്‍, ഘീൃറ’ െുൃമ്യലൃ ു. 23) സഭ. സഭ കൂട്ടായ്മയാണ്. ഈ കൂട്ടായ്മയുടെ അടിസ്ഥാനം പരിശുദ്ധ ത്രിത്വമാണ്. ‘പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവത്തിന്റെ നാമത്തില്‍ മാമ്മോദീസാ സ്വീകരിച്ചവരാണു സഭയായി മാറുന്നത്. അവരെ ഒരു ജനപഥമാക്കുവാന്‍ ദൈവം തിരുമനസ്സായത് ‘വിശുദ്ധിയില്‍ അവിടുത്തെ ശുശ്രൂഷിക്കാനാണ്’ (തിരുസഭ 9). മാമ്മോദീസാ യിലൂടെ എല്ലാവരെയും പരിശുദ്ധ ത്രിത്വത്തിന്റെ ഛായ നിലനില്‍ക്കുന്ന കൂട്ടായ്മയിലേക്കാണു ദൈവം വിളിച്ചിരിക്കുന്നത്. ആരും ഒറ്റപ്പെട്ടവരല്ല, ആരും ഒറ്റപ്പെട്ടവരാകാന്‍ പാടില്ല എന്നതാണ് കൂട്ടായ്മയുടെ അര്‍ത്ഥം.
1. കൂട്ടായ്മയും ശ്രവണവും
കൂട്ടായ്മയുടേയും പങ്കാളിത്തത്തിന്റേയും പ്രകാശനമാണു പരസ്പരമുള്ള ശ്രവണം. വിശ്വാസികളിലോരോരുത്തരിലും വസിച്ചുകൊണ്ടു സംസാരിക്കുന്ന പരിശുദ്ധാത്മാവിനെ ശ്രവിച്ചു ദൈവഹിതം തിരിച്ചറിയാന്‍ ഇത് ഉപകരിക്കും. അതുവഴി ദൈവവിശ്വാസത്തില്‍ ഉറച്ചുനിന്നു സുവിശേഷത്തിനു സാക്ഷ്യം വഹിക്കാന്‍ ഈ ശ്രവണം ഉപകരിക്കും.
ഈ ശ്രവിക്കലിനെ അഞ്ചു തരത്തില്‍ കാണാം. ദൈവവചനത്തിലൂടെയും ഇടയലേഖനങ്ങള്‍ ഉള്‍പ്പടെയുള്ള സഭാപ്രബോധനങ്ങളിലൂടെയും സംസാരിക്കുന്ന ദൈവത്തെ ശ്രവിക്കുകയെന്നതാണു പ്രഥമതലം. രണ്ടാമത്തെതലം സഭയ്ക്കുള്ളിലെ അംഗങ്ങളെ കൂടുതല്‍ ആര്‍ജ്ജവത്തോടെ ശ്രവിക്കുക എന്നതാണ്. സഭയ്ക്കുള്ളിലെ പാര്‍ശ്വവത്ക്കരിക്ക പ്പെട്ടവരായിരിക്കുന്നവരെ ശ്രവിക്കുക എന്നതാണ് മൂന്നാമത്തെ തലം. ഇവര്‍ ഒരുപക്ഷേ ന്യൂനപക്ഷമാകാം. എന്നാല്‍, ദൈവം അവരിലൂടെയും സംസാരിക്കുന്നു. നാലാം തലത്തില്‍ സഭയ്ക്കു പുറത്തുള്ള മറ്റു മതസ്ഥരെ ശ്രവിക്കണം. ഓരോരുത്തരുടേയും ഹൃദയത്തില്‍ മന്ത്രിക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കുകയെന്നതാണ് അഞ്ചാംതലം. ഇത്തരത്തില്‍ സഭയിലും പുറത്തുമുള്ള എല്ലാവരും ഈ തലത്തില്‍ ഉള്‍പ്പെടും. ദൈവിക വെളിപാടുകള്‍ സഭയിലും വ്യക്തികളിലും സജീവമാണല്ലോ. കര്‍ണ്ണപുടങ്ങള്‍ കൊണ്ടുമാത്രം ശ്രവിക്കാതെ ഹൃദയംകൊണ്ടു കേട്ട് ഈശോയുടെയും സഭാചരിത്രത്തിലെ സംഭവങ്ങളുടേയും മാതൃകയില്‍ പങ്കുവച്ച് ക്രിസ്തുവിനെ ലക്ഷ്യമാക്കി ഒരുമിച്ചു സഞ്ചരിക്കുമ്പോഴാണ് സിനഡ് ചൈതന്യത്തിലായിരിക്കാന്‍ സാധിക്കുന്നത്. ഇതില്‍ അതിരൂപതയും ഇടവകകളും ഇടവകയിലെയും അതിരൂപതയിലെയും കാനോനിക സമിതികളും പങ്കുകൊള്ളണം. അംഗങ്ങള്‍ക്കിടയിലും സമിതികള്‍ തമ്മിലും ഉണ്ടായിട്ടുള്ള വിള്ളലുകള്‍ സ്‌നേഹബുദ്ധ്യാ പരിശോധി ക്കപ്പെടണം. അകന്നുപോയ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കപ്പെടണം. സഭയ്ക്കും സമുദായത്തിനുമെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ ഏകമനസ്സോടെ സധൈര്യം നേരിടണം. സ്വാര്‍ത്ഥത വെടിഞ്ഞ് ഹൃദയ തുറവിയോടെ അംഗീകരിക്കാനായി സമഗ്രമായ ഒരു ആത്മപരിശോധന നടത്തണം. അങ്ങനെ ക്രിസ്തുവിലുള്ള വിശ്വാസത്തിലടിയുറച്ച് ആത്മാവില്‍ ശക്തിപ്രാപിച്ചു സഭയ്ക്കും സുവിശേഷത്തിനും സാക്ഷികളായി തീരണം. അങ്ങനെ വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും ഇടവകകളിലും അതിരൂപതയിലും ഒരു നവീകരണം സാധ്യമാകണം. അതുവഴി സഭ മുഴുവനിലും. അതിനു വിശദമായ ചര്‍ച്ചകള്‍ നടത്താനായിട്ടാണു സിനഡു തന്നെ നിശ്ചയിച്ചിരി ക്കുന്ന കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം എന്നീ മൂന്ന് അടിസ്ഥാന തത്വങ്ങള്‍ അസംബ്ലിയില്‍ പഠനവിഷയമാക്കുന്നത്.
2. കൂട്ടായ്മയുടെ തലങ്ങള്‍
മാമ്മോദീസായില്‍ കര്‍ത്താവിന്റെ നാമത്തില്‍ വിളിച്ചുകൂട്ടി യിരിക്കുന്ന സഭാംഗങ്ങളുടെ കൂട്ടായ്മ പല തലങ്ങളിലാണ്.
ശ വ്യക്തികളുടെ കൂട്ടായ്മ
കുടുംബത്തിലെയും കുടുംബങ്ങളുടേയും കുടുംബങ്ങള്‍ ഒരുമിച്ചുളള ഇടവകകളുടേയും കൂട്ടായ്മയാണിത്. ഇതില്‍ അടിസ്ഥാനമായി നിലകൊള്ളുന്നത് സഭയുടെ തന്നെ അടിസ്ഥാന ഘടകമായ കുടുംബമാണ്. വിശ്വാസത്തിലും സ്‌നേഹത്തിലും പങ്കുവയ്ക്കലിലുമുള്ള കൂട്ടായ്മയാണിത്. വിശ്വാസം പങ്കുവയ്ക്കുകയും ആര്‍ജ്ജിക്കുകയും ചെയ്യുന്ന പ്രഥമ പരിശീലന കേന്ദ്രമാണു കുടുംബം. വിശ്വാസം ജീവിക്കാനും അതു പ്രായോഗികതലത്തില്‍ പരിശീലിക്കാനുമുള്ള അടിസ്ഥാനതലം കുടുംബമാണ്. വ്യക്തികളുടെ കൂട്ടായ്മയില്‍ പ്രധാനപ്പെട്ട ഒന്നാണു കുടുംബബന്ധങ്ങള്‍. എന്നാല്‍ കോവിഡാനന്തര സമൂഹത്തില്‍ മേല്‍പ്പറഞ്ഞ അടിസ്ഥാന ചിന്തകള്‍ക്കു കാതലായ മാറ്റം സംഭവിച്ചിരിക്കുന്നു. വ്യക്തികളും കുടുംബങ്ങളും തങ്ങളിലേക്കു ചുരുങ്ങുന്ന അനുഭവമാണു കാണുന്നത്. സ്വാര്‍ത്ഥത കുടുംബബന്ധങ്ങളെ ബാധിച്ചിരിക്കുന്നു. പ്രാര്‍ത്ഥനയോടും ദൈവാലയ കേന്ദ്രീകൃതമായ ബലിയര്‍പ്പണ ത്തോടും വിരസതയും വിമുഖതയും വളര്‍ന്നുവരുന്നു. വിദേശരാജ്യങ്ങളില്‍ പഠനം നടത്താനും അവിടെ ആയിരിക്കാനും യുവജനങ്ങള്‍ കൂടുതല്‍ തല്പരരാകുന്നു. ഇതോടെ മാതാപിതാക്കള്‍ ഒറ്റപ്പെടുകയും കുടുംബബന്ധങ്ങള്‍ കുറയുകയും ചെയ്യുന്നു. ഈ പ്രവണത കൂടുതലായി കാണുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കൂട്ടുകുടുംബത്തിന്റെ മാധുര്യം അനുഭവിക്കുന്ന കുടുംബജീവിതം ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കും. മാതാപിതാക്കളും മക്കളും കൊച്ചുമക്കളും പങ്കുവയ്ക്കുകയും കൂട്ടായ്മയിലും പ്രാര്‍ത്ഥനയിലും ആഴപ്പെട്ടു ജീവിക്കുകയും ചെയ്യുന്നത് വ്യക്തിബന്ധങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.
അതിരൂപതാ കൂട്ടായ്മ
അതിരൂപതയിലെ എല്ലാ ഇടവകകളും ചേരുന്നതാണ് അടുത്ത തലമായ അതിരൂപതാ കൂട്ടായ്മ. രൂപതാ മെത്രാപ്പോലീ ത്തായും വൈദികരും സമര്‍പ്പിതരും അല്‍മായരും ചേരുന്ന കൂട്ടായ്മയാണിത്. വിശ്വാസത്തിന്റെ സംരക്ഷകനും കാവല്ക്കാ രനും ആടുകളുടെ ഉറങ്ങാത്ത കാവല്‍ക്കാരനുമായ മെത്രാന്‍ ശുശ്രൂഷാ സമിതികളിലുള്ളവരുടെ വിശ്വാസ പരിശീലനം നടത്തുകയും അവരെ വിശ്വാസത്തില്‍ ഉറപ്പിക്കുകയും ചെയ്യുന്ന തലമാണിത്. ഇടയലേഖനങ്ങള്‍ വഴിയും വിവിധ സംഘടനകളുടെ കൂട്ടായ്മയില്‍ നേതൃത്വം വഹിക്കുന്നതിലൂടെയും ഔദ്യോഗികവും അനൗദ്യോഗികവുമായ ഇടവക സന്ദര്‍ശനങ്ങളും കൂദാശകളും കൂദാശാനുകരണങ്ങളും പരികര്‍മ്മം ചെയ്യുന്നതിലൂടെയുമാണ് ഇതു നടക്കുന്നത്. നിത്യപുരോഹിതനായ ഈശോയുടെ കാരുണ്യത്തിന്റെ മുഖങ്ങളായ വൈദികരെ ഒരുമിച്ചു കൂട്ടുന്നതിലൂടെയും വൈദികവിദ്യാര്‍ത്ഥികളെ പരിശീലിപ്പി ക്കുന്നതിലൂടെയും തനിക്കേല്പിക്കപ്പെട്ടിരിക്കുന്ന സന്യസ്തരുടെ വിശ്വാസവും സാക്ഷ്യവും നിയന്ത്രിക്കുന്നതിലൂടെയും ഈ കൂട്ടായ്മ ബലപ്പെടുത്തുന്നു.
3. കൂട്ടായ്മയും ക്‌നാനായ സമുദായവും
പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ മാമ്മോദീസാ സ്വീകരിച്ചവരാണ് സഭയിലെ അംഗങ്ങളായ ക്‌നാനായ കത്തോലിക്കര്‍. അതിനാല്‍തന്നെ ത്രിതൈ്വക കൂട്ടായ്മയിലാണ് നമ്മുടെ ക്രൈസ്തവജീവിതത്തിന്റെ അസ്തിത്വം കണ്ടുമുട്ടുന്നത്. എ. ഡി. 345 ല്‍ സെലൂസ്യാ സ്റ്റെസിഫോണിലെ സഭാ ഘടകത്തില്‍ നിന്നാണു ക്‌നായിത്തോമയുടെയും ഉറുഹാ മാര്‍ യൗസേപ്പിന്റെയും നേതൃത്വത്തില്‍ ക്‌നാനായ കുടിയേറ്റം നടത്തപ്പെട്ടത്. ക്‌നായിതോമ്മായെ കുടിയേറ്റത്തിനായി മുന്‍കൈ എടുക്കാന്‍ പ്രേരിപ്പിക്കുന്നത് കിഴക്കിന്റെ കാതോലിക്കോസാണെന്നതും അദ്ദേഹത്തെയും ജനത്തെയും ആശീര്‍വദിക്കുന്നതും ബാഗ്ദാദിലെ സഭാതലവാനാണെന്നതും പുരാതനപ്പാട്ടുകളില്‍നിന്നും വട്ടക്കുറ്റേല്‍ മത്തായി കത്തനാരുടെ വിവരണങ്ങളില്‍നിന്നും വ്യക്തമാണ്. അതായത് മാമ്മോദീസാ വഴിയുണ്ടായ കൂട്ടായ്മയും സഭയുടെ ഹയരാര്‍ക്കിയുമായുള്ള കൂട്ടായ്മയും നാലാം നൂറ്റാണ്ടുമുതല്‍ ഈ ജനത്തിനുണ്ടായിരുന്നു. കാലക്രമത്തില്‍ 17 -ാം നൂറ്റാണ്ടില്‍ ഒരു വിഭാഗം ജനങ്ങള്‍ പൗരസ്ത്യസുറിയാനി സഭയുടെ പാരമ്പര്യങ്ങള്‍ ഉപേക്ഷിച്ച് യാക്കോബായ – പാശ്ചാത്യ സുറിയാനി – ബന്ധം സ്ഥാപിച്ചുവെങ്കിലും മറ്റൊരു ഹയരാര്‍ക്കി ബന്ധം ഉണ്ടായി. കൂട്ടായ്മയിലാണ് ഈ സമുദായബന്ധം എന്നും നിലനിന്നിരുന്നത്. ഭാരതത്തിലേയ്ക്കുവന്ന ഈ സമൂഹം മാര്‍തോമ്മ പാരമ്പര്യത്തിലുള്ള സഭയിലാണ് ഐക്യത്തിലായത്. ഭാരതസഭ മാര്‍തോമ്മാ പാരമ്പര്യത്തിലുള്ള സഭയാണന്നതുപോലെതന്നെ പൗരസ്ത്യ സുറിയാനി സഭയും മാര്‍തോമ്മാ പാരമ്പര്യത്തിലുള്ള സഭയാണ്. അതിനാല്‍ തന്നെ, കുടിയേറ്റജനം മാര്‍തോമ്മാ പാരമ്പര്യം പേറുന്നവരാണ്. ക്‌നാനായ കുടിയേറ്റം ഒരു മാര്‍തോമ്മാ സഭയില്‍നിന്നു ഭാരതത്തിലെ മാര്‍തോമ്മാ സഭയിലേക്കുള്ള കുടിയേറ്റമാണ്.
പൗരസ്ത്യ സുറിയാനി സഭയായ സെലൂഷ്യ സ്റ്റെസിഫോണിലെ ഉറഹാ രൂപതയിലും അതിന്റെ പരിസര നാടുകളിലുമുണ്ടായിരുന്ന ജറുസലേമില്‍ നിന്നു എ.ഡി 70/72 കളില്‍ കുടിയേറിയ തെക്കുംഭാഗ വംശത്തിന്റെ പിന്‍ഗാമികളാണ് കേരളത്തിലേക്കു കുടിയേറിയ തെക്കുംഭാഗവംശം. ഇവര്‍ വിശുദ്ധ പത്രോസിന്റെയും യാക്കോബിന്റെയും നേതൃത്വത്തില്‍ ജറുസലേമില്‍ ആരംഭിച്ച മാതൃസഭയിലെ അംഗങ്ങളായിരുന്നു. റോമാക്കാര്‍ ജറുസലേം ആക്രമിച്ചപ്പോള്‍ പലായനം ചെയ്ത് പേര്‍ഷ്യാ സാമ്രാജ്യത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ഇടയില്‍ കാലക്രമത്തില്‍ ഉറുഹാ രൂപതയുടെ ഭാഗമായിത്തീര്‍ന്ന യഹൂദക്രിസ്ത്യാനികളായിരുന്നു ഇവര്‍. പേര്‍ഷ്യയിലെ മാര്‍ത്തോമാ സഭയിലേക്കു കുടിയേറിയ ഇവരാണു പിന്നീടു മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ഇടയിലേക്കു തന്നെ കേരളത്തിലെത്തിയത്. ഉത്തമവിശ്വാസം സൂക്ഷിച്ചിരുന്നവരും തനതായ പാരമ്പര്യം കൈവിടാതെ പാലിച്ചു പോന്നവരുമായ യഹൂദ ക്രിസ്ത്യാനികളായിരുന്നു ഇവര്‍. വിശ്വാസത്തില്‍ മറ്റൊരു സഭാഘടകമായി കൂട്ടായ്മയില്‍ ജീവിച്ചവരാണു തെക്കുംഭാഗര്‍.
4. കൂട്ടായ്മയും പങ്കാളിത്തവും ചരിത്രത്തില്‍
കൂട്ടായ്മയും ഒരുമിച്ചുള്ള യാത്രയും തെക്കുംഭാഗ ജനത്തിന്റെ ചരിത്രത്തിലുടനീളം കാണാം. തങ്ങളുടെ സമൂഹത്തിന്റെ വ്യക്തിത്വം നിലനിര്‍ത്തുന്നതോടൊപ്പം സഭയുടെ തനിമയും സ്വാതന്ത്ര്യവും വീണ്ടെടുക്കുന്നതിനും കാലാകാലങ്ങളില്‍ ഈ സമുദായം ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. പറമ്പില്‍ ചാണ്ടി മെത്രാന്റെ തെരെഞ്ഞെടുപ്പിലും കരിയാറ്റി യൗസേപ്പ് മല്‍പാന്റെയും പാറേമാക്കല്‍ തോമ്മാ കത്തനാരുടെയും റോമിലേയ്ക്കുള്ള പ്രതിനിധി സംഘത്തിന്റെ തെരെഞ്ഞെടുപ്പിലും പിന്നീടു പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ ഗോവര്‍ണദോറായി ഭരണം നടത്തിയിരുന്ന കാലത്തുമെല്ലാം മഹായോഗത്തിലും കൂട്ടായ്മയിലും ഈ സമൂഹം സഭയോടൊന്നിച്ചു നിന്നിരുന്നുവെന്നതു ചരിത്രത്തിലെ തെളിവുകളാണ്.
5. പുനരൈക്യവും തുടര്‍പ്രതീക്ഷയും
ഒന്നായിരുന്ന ക്‌നാനായ സമുദായം രണ്ടു സഭാകൂട്ടായ്മകളില്‍ ആയതുമുതല്‍ ക്‌നാനായക്കാരുടെ ഇടയില്‍ പുനരൈക്യത്തിനു വേണ്ടിയുള്ള അഭിവാഞ്ഛ ശക്തമായിരുന്നു. കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടുന്ന യാക്കോബായ ക്കാര്‍ക്ക് തുടര്‍ന്നും അന്ത്യേക്യന്‍ റീത്ത് ഉപയോഗിക്കാന്‍ അനുവദിക്കുന്ന ഡിക്രി 1921 ല്‍, മലങ്കര ഹയരാര്‍ക്കി സാധ്യമാകുന്നതിന് ഒന്‍പതുവര്‍ഷം മുന്‍പുതന്നെ ലഭിച്ചുവെന്നതും അതിന്റെ ശതാബ്ദി വര്‍ഷത്തില്‍ പുനരൈക്യപ്പെട്ട മലങ്കരവിഭാഗത്തിനായി അതിരൂപതയ്ക്ക് ഒരു സഹായമെത്രാനെ ലഭിച്ചുവെന്നതും സന്തോഷകരമാണ്. കൂട്ടായ്മയിലൂടെ സമുദായത്തെ ശക്തിപ്പെടുത്തി അതിരൂപതയുടെ അവിഭാജ്യഘടകമായി തുടര്‍ന്നുകൊണ്ട് ക്‌നാനായ മലങ്കര വിശ്വാസികളും അവരുള്‍ക്കൊള്ളുന്ന ഇടവകകളും കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ വൈദിക സമര്‍പ്പിത ജീവിതാന്തസ്സു കളിലേക്കുള്ള ദൈവവിളികള്‍ കൂടുതലായി ഉണ്ടാകേണ്ടതുണ്ട്.
6. കുടിയേറ്റങ്ങളും കൂട്ടായ്മകളും
ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ മലബാറിലേയ്ക്കു നടത്തിയ കുടിയേറ്റത്തിലും സമുദായത്തിന്റെ കൂട്ടായ്മയും ഐക്യവും രൂപതയുടെ നേതൃത്വവും കാണാം. പ്രൊഫ. ജോസഫ് കണ്ടോത്ത് സാറിന്റെ നേതൃത്വവും മാര്‍ ചൂളപ്പറമ്പില്‍ മെത്രാന്റെ ദീര്‍ഘവീക്ഷണവും മലബാര്‍ കുടിയേറ്റത്തില്‍ വ്യക്തമാണ്. സമൂഹം ഒരേമനസും ഒരേഹൃദയവുമായി പ്രവര്‍ത്തിച്ചതുകൊണ്ടാണു പ്രതിസന്ധി ഘട്ടത്തിലും മലബാര്‍ കുടിയേറ്റം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. മലബാറില്‍ കുടിയേറിയ ജനത്തിന്റെമേല്‍ കോട്ടയം രൂപതാധ്യക്ഷന് അധികാരം ലഭിക്കണമെന്ന് ആവശ്യവുമായി അഭി. ചൂളപ്പറമ്പില്‍ പിതാവും പിന്നീട് തറയില്‍ പിതാവും റോമാ സിംഹാസനത്തെ സമീപിച്ചപ്പോള്‍ സീറോ മലബാര്‍ സഭയിലെ മറ്റു പിതാക്കന്മാരുടെ പിന്തുണ ലഭിച്ചിരുന്നു. ഒരു സഭ എന്ന നിലയില്‍ ഒന്നിച്ചു നീങ്ങിയത് 1955 ലെ അധികാര വിപുലീകരണത്തിന്റെ കാലത്ത് ക്‌നാനായയക്കാരുടെ സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായി. കാലക്രമത്തില്‍ ലോകത്തിന്റെ വിവിധ ദേശങ്ങളിലേയ്ക്കു കുടിയേറിയപ്പോള്‍ ആദ്യം അസോസിയേഷനുകളിലൂടെയും പിന്നീട് ക്‌നാനായ മിഷനുകളും ഇടവകകളും വഴിയും അവരെ ഒന്നിപ്പിക്കുന്നതിനു സാധിക്കുന്നത് സമുദായത്തിനുള്ളിലെ ഐക്യം വഴിയും സഭാശരീരത്തോടുള്ള ബന്ധം വഴിയുമാണ്.
7. സിനഡാലിറ്റിയും കൂട്ടായ്മയും അതിരൂപതയില്‍
നാമെല്ലാവരും മാമ്മോദീസായിലൂടെ ത്രിതൈ്വക ദൈവത്തിന്റെ കൂട്ടായ്മയിലാണ്. ഈ കൂട്ടായ്മയാണു നമ്മുടെ ക്‌നാനായ ക്രൈസ്തവ ജീവിതത്തിന്റെയും അടിസ്ഥാനം. ഒരു വ്യക്തിയെന്ന നിലയില്‍ സഭയില്‍ അംഗമാകുന്ന നാം ക്‌നാനായ സമുദായ അംഗമെന്ന നിലയില്‍ കോട്ടയം അതിരൂപതയിലും കത്തോലിക്കാ സഭയിലും അംഗങ്ങളാണ്. കത്തോലിക്കാസഭയെന്നതു വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണെന്നതാണ് ഇതിനടിസ്ഥാനം.
ഒരേ ലക്ഷ്യത്തിലേയ്ക്കു തീര്‍ത്ഥാടനം ചെയ്യാനുള്ള പരിശ്രമത്തില്‍ പരസ്പരം കേള്‍ക്കുവാനും ബലപ്പെടുത്തുവാനും ശ്രമിക്കുന്നതു കൂട്ടായ്മ ശക്തമാക്കും. ദൈവാധിപത്യം മാത്രമാണു സിനഡാത്മകപാതയിലെ ശൈലി. വിശ്വാസികളെ വിവിധ ചേരികളില്‍ നിറുത്തുകയും വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനോഭാവം പാടില്ലയെന്നാണു സിനഡിന്റെ മനോഭാവം (സിനഡ് കൈപ്പുസ്തകം പേജ് 64).
ആഗോള സമൂഹം അതിവേഗ മാറ്റങ്ങളിലൂടെയും അപ്രതീക്ഷിതമായ പല പ്രതിസന്ധികളിലൂടെയും കടന്നു പോകുമ്പോള്‍ കാലഹരണപ്പെട്ട ഒരു സംവിധാനം എന്ന ധ്വനി സഭയയില്‍ നിലനില്‍ക്കുന്നതു നന്മയല്ല. ദൈവജനത്തിന്റെ വ്യത്യസ്തവും സങ്കീര്‍ണവുമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തി യഥാര്‍ത്ഥത്തില്‍ ദൈവജനം അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അവരോടു കൂടിനിന്നു ധീരമായി നേരിടുമ്പോഴാണു സഭ കാലികമാകുന്നത്. ഇതു സുവിശേഷ ജീവിതത്തിനു പ്രചോദനം നല്‍കുകയും സുവിശേഷ ദര്‍ശനങ്ങളുടെ ആഴങ്ങളിലേക്കു സഭയെ നയിക്കുകയും ചെയ്യും. ഇടവകകള്‍, അത്മായപ്രസ്ഥാനങ്ങള്‍, സമര്‍പ്പിതസമൂഹങ്ങള്‍, ഇതരകൂട്ടായ്മകള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, യുവാക്കള്‍, പ്രായമുള്ളവര്‍ എന്നിവരുടെ പരസ്പരമുള്ള ശ്രവണംവഴി പരിശുദ്ധാത്മാവിന്റെ നിയന്ത്രണങ്ങളെ വിവേചിച്ചറിഞ്ഞുവേണം ഈ വിളിയോടു നാം പ്രതികരിക്കേണ്ടത.് പരിശുദ്ധാത്മാവ് നമ്മുടെ മാനുഷീക യത്‌നങ്ങളെ നയിക്കുകയും സഭയ്ക്കു പങ്കാളിത്ത ത്തിലൂടെ ജീവനും ശക്തിയും പ്രദാനം ചെയ്തുകൊണ്ടു നമ്മെ ആഴമുള്ള കൂട്ടായ്മയിലൂടെ ലോകത്തില്‍ പ്രേഷിതദൗത്യത്തിനു സജ്ജരാക്കുകയും ചെയ്യുന്നു.
സഭയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരെ മാത്രമല്ല സഭയില്‍നിന്നു മാറിനില്‍ക്കുന്നവരെയും സഭക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവരെയും ശ്രവിക്കണം. മുറിവേറ്റ വരുടെയും തിരസ്‌കൃതരുടെയും വേദന അറിയണം. സിനഡാത്മക തീര്‍ത്ഥാടനം സഭയില്‍ ആരംഭിച്ചിരിക്കുന്നതിനാല്‍ യഥാര്‍ത്ഥ ശ്രവണത്തിന്റെയും തിരിച്ചറിവിന്റെയും അനുഭവങ്ങളില്‍ സ്വയം ഊന്നി നിന്നുകൊണ്ട് ദൈവം നമ്മെ ഏതു സഭയായി മാറാന്‍ വിളിച്ചുവോ അതായിതീരുന്ന പാതയില്‍ നീങ്ങണം.
സഭയില്‍ നിലനില്‍ക്കുന്ന ഘടനകളെ എങ്ങനെ കൂടുതല്‍ സുവിശേഷാത്മകമാക്കാമെന്നു ഗൗരവപൂര്‍വം ഈ സിനഡിലൂടെ സഭ ലക്ഷ്യം വയ്ക്കുന്നു. സിനഡല്‍ സഭ എന്ന നിലയില്‍ ഒരുമിച്ചുള്ള യാത്ര പ്രാദേശിക തലംമുതല്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാം; വിവിധമേഖലകളില്‍ ഇത് എങ്ങനെ നടപ്പില്‍ വരുത്താം. സഭയുടെ യഥാര്‍ഥ ദൗത്യവുമായി ഇവ എന്തുമാത്രം യോജിച്ചു പോകുന്നു; എന്നു ബോദ്ധ്യപ്പടണം. അതോടൊപ്പം നിലനില്‍ക്കുന്ന രീതികളെ സൂക്ഷ്മമായി വിലയിരുത്തുകയും മുമ്പോട്ടുള്ള യാത്ര സുഗമമാക്കുന്ന പുതിയവഴികള്‍ നിര്‍മിക്കുകയും വേണം. ഈ സിനഡില്‍ പ്രാദേശികഘടകം മുതല്‍ പങ്കെടുക്കുന്നവര്‍ തുറമനസ്സോടെ വേണം ഇത്തരത്തില്‍ സംവദിക്കുവാന്‍. സ്വതന്ത്രവും സുതാര്യവും സത്യസന്ധവുമായ മനസ്സോടെ കാര്യങ്ങളെ സമീപിക്കാനാവണം. ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിഭാവനംചെയ്യുന്ന പങ്കാളിത്തവും സുതാര്യതയും സഭയുടെ എല്ലാതലങ്ങളിലും നടന്നാല്‍ വലിയമാറ്റങ്ങള്‍ സംജാതമാകും. പ്രാദേശിക സഭയില്‍ സജീവമായിരിക്കുന്ന സഭാജീവിതത്തെ അതിന്റെ തനിമയില്‍ കണ്ടെത്താനും അതിന്റെ നന്മകളെ സഭ മുഴുവനും വ്യാപിപ്പിക്കാനും കഴിയും. ഹയരാര്‍ക്കിയെ അധികാര സ്ഥാപനമായി കണ്ടിരുന്ന രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിനു മുമ്പുള്ള മനോഭാവത്തിന്റെ ശേഷിപ്പ് ഇന്നും തുടരുന്നുണ്ടെങ്കില്‍ അതു തിരിച്ചറിയുകയും സഭാസംവിധാനങ്ങളെ പങ്കാളിത്ത ശൈലിയുടെ സിനഡല്‍ പാതയിലേക്കു പരിവര്‍ത്തനം ചെയ്യുകയും അതിനുള്ള ഉത്തരവാദിത്വം മുഴുവന്‍ സഭാംഗങ്ങളും ഒന്നുചേര്‍ന്നു നടത്തുകയും വേണമെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുന്നു.
പങ്കാളിത്തം
സിനഡാത്മക പാതയില്‍ യാത്രചെയ്യുന്ന സഭ അതിന്റെ ലക്ഷ്യത്തില്‍ എത്താനുള്ള മാര്‍ഗ്ഗങ്ങളില്‍ രണ്ടാമതായി നിര്‍ദ്ദേശിക്കുന്നതാണു മെത്രാന്‍ സിനഡില്‍ ചര്‍ച്ച ചെയ്യുന്നതും എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ പഠനവിഷയമാക്കുന്നതുമായ പങ്കാളിത്തം എന്നതാണ്. അതിരൂപതയുടെ സുഗമമായ നടത്തിപ്പിനും അതിരൂപത പിന്‍തുടരാനാഗ്രഹിക്കുന്ന പാതയും ഇതുതന്നെയാണ്. സഭയില്‍ അടിസ്ഥാനഘടകം ദൈവജനമാണ്. ഈ ദൈവജനത്തെ രക്ഷയുടെ മാര്‍ഗ്ഗത്തിലൂടെ നയിക്കാനും പഠിപ്പിക്കാനും വിശുദ്ധീകരിക്കാനുമായി ശുശ്രൂഷയുടെ ചൈതന്യത്തിലായിരിക്കേണ്ടതാണു ഹയരാര്‍ക്കി എന്നാണു സഭ നിര്‍ദ്ദേശിക്കുന്നത്. ഇതില്‍ പങ്കാളിത്തത്തിനു പ്രധാന സ്ഥാനമാണുള്ളത്. അതിരൂപതയിലെ ഓരോ അംഗവും സഭാ ജീവിതത്തിലെ സജീവവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പങ്കാളിത്തത്തിലൂടെയാണു തന്റെ വിശ്വാസജീവിതപൂര്‍ണ്ണത കൈവരിക്കുന്നതും തദ്വാരാ സഭ സിനഡാത്മകപാതയിലേക്കു കടന്നുവരുന്നതും. അതു ലക്ഷ്യമാക്കിക്കൊണ്ടാണു അതിരൂപതയിലെ എല്ലാ വ്യക്തികളെയും മേഖലകളെയും ഉള്‍പ്പെടുത്തി അവരുമായി സംവദിച്ചു നടത്തുന്ന പങ്കാളിത്ത പ്രക്രിയയിലൂടെ പൂര്‍ണ്ണമാകുന്ന ഒരു അസംബ്ലി അതിരൂപത നടത്തുന്നത്. അതിലൂടെ അതിരൂപതയിലെ സംഘാത ചിന്തകളും നിര്‍ദ്ദേശങ്ങളും സ്വാംശീകരിക്കാനും പങ്കാളിത്തപരമായ സഭാശൈലി സജീവമാക്കാനുമുള്ള സാധ്യതകള്‍ തുറക്കപ്പെടും.
സഭയില്‍ എല്ലാവര്‍ക്കും പങ്കാളിത്തം ഉണ്ടാകണം. സഭയിലുള്ള എല്ലാവര്‍ക്കും സ്വീകാര്യത അനുഭവവേദ്യമാകുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനാകണം. ഇതേക്കുറിച്ചു മതബോധന ന്ഥ്രം ഇങ്ങനെ പഠിപ്പിക്കുന്നു: പങ്കുചേരല്‍ എന്നത് ഒരു വ്യക്തി സ്വതന്ത്രമായും ഉദാരമായും സമൂഹത്തിന്റെ പരസ്പര കൈമാറ്റത്തില്‍ ഉള്‍പ്പെടുന്നതാണ്. ഓരോരുത്തരും താന്താങ്ങളുടെ നിലയും ധര്‍മ്മവുമനുസരിച്ചു പൊതു നന്മ വളര്‍ത്താനായി പങ്കുചേരേണ്ടതുണ്ട്, ഈ ഉത്തരവാദിതം മനുഷ്യ വ്യക്തിയുടെ മാഹാത്മ്യത്തില്‍ത്തന്നെ അന്തര്‍ലീനമാണ്” (മതബോധന ഗ്രന്ഥം 1913).
കത്തോലിക്കാ സാമൂഹ്യ അദ്ധ്യാപനത്തിന്റെ തൂണുകളില്‍ ഒന്നായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു; ‘നമ്മള്‍ ഓരോരുത്തരും കഴിയുന്ന രീതിയില്‍ മനുഷ്യാവശ്യങ്ങളോടു പ്രതികരിക്കണം, മിശിഹായുടെ ശരീരമായ സഭയെ കെട്ടിപ്പടുക്കാനുള്ള കര്‍ത്താവിന്റെ ആഹ്വാനം നാം സ്വീകരിക്കണം”. നമ്മള്‍ സമൂഹത്തില്‍ പരസ്പരസ്‌നേഹത്തില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ട വരാണെന്നും നാം ജീവിക്കുന്ന സമൂഹത്തെ ഒരുമിച്ചു രൂപപ്പെടുത്താനും സംഘടിപ്പിക്കാനും ദൈവം നമ്മോട് ആവശ്യപ്പെടുന്നുണ്ടെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിക്കുന്നു.
മനുഷ്യന്റെ പങ്കാളിത്ത സ്വഭാവവും അതിന്റെ ആദ്ധ്യാത്മി
കതയും വിശുദ്ധ ഗ്രന്ഥത്തില്‍ അധിഷ്ഠിതമാണ്. ഉല്പത്തി പുസ്തകത്തിലെ സൃഷ്ടി വിവരണത്തില്‍ തന്നെ ഇതു വ്യക്തമാണ്. ‘മനുഷ്യന്‍ ഏകനായിരിക്കുന്നത് നല്ലതല്ല’ (ഉല്‍പത്തി 2:18) എന്നതാണല്ലോ ദൈവനിശ്ചയം. അവരുടെ സഹവാസം പരസ്പരകൂട്ടായ്മയുടെ പ്രാഥമികരൂപം ഉണ്ടാക്കുന്നു. കാരണം, ആന്തരിക സ്വഭാവത്താല്‍ മനുഷ്യന്‍ ഒരു സാമൂഹികജീവിയാണ്, മറ്റുള്ളവരുമായി ബന്ധപ്പെടുന്നില്ലെങ്കില്‍ അവനു ജീവിക്കാനോ അവന്റെ കഴിവുകള്‍ വികസിപ്പിക്കാനോ കഴിയില്ല (സഭ ആധുനിക ലോകത്തില്‍ 12). അങ്ങനെ, മനുഷ്യരാശിയുടെ സാമൂഹികജീവിതത്തിന്റെ അടിസ്ഥാന ഘടകമായി കുടുംബം മാറുന്നു, സ്വാഭാവികവും സാമൂഹികവുമായ അന്തരീക്ഷത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രാദേശി കവും ദേശീയവും ആഗോളവുമായ ജീവിതവുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ വികസനത്തിനും സാമൂഹിക പരിവര്‍ത്തനത്തിനും ഓരോരുത്തരും ഉത്തരവാദി കളാണ്.
1. പങ്കാളിത്തത്തിന്റെ അടിസ്ഥാനം
പങ്കാളിത്തത്തിന്റെ അടിസ്ഥാനം പരിശുദ്ധാത്മാവാണ്. എല്ലാ വിശ്വാസികളും പരിശുദ്ധാത്മാവില്‍നിന്നും സ്വീകരിച്ചിരിക്കുന്ന ദാനങ്ങള്‍ക്കനുസരിച്ചു പരസ്പരം ശുശ്രുഷിക്കുന്നതിനു വിളിക്കപ്പെട്ടവരാണ്. സിനഡാത്മകസഭയില്‍ സഭാസമൂഹം മുഴുവന്‍ പ്രാര്‍ഥിക്കുന്നതിനും ശ്രവിക്കുന്നതിനും സംഭാഷണ ത്തില്‍ ഏര്‍പ്പെടുന്നതിനും വിവേചിച്ചറിയുന്നതിനും അജപാലന പരമായ തീരുമാനങ്ങള്‍ എടുക്കുന്നതിനും ഉപദേശം നല്‍കുന്നതിനും വിളിക്കപ്പെട്ടിരിക്കുന്നു.
പാശ്ചാത്യ സഭയിലും മറ്റു പൗരസ്ത്യസഭകളിലും ഒരിക്കലും ദര്‍ശിക്കാന്‍ സാധിക്കാത്ത ഒരു അത്മായപങ്കാളിത്ത ശൈലി ആദ്യകാലം മുതല്‍ സിറോ-മലബാര്‍ സഭയില്‍ നിലനിന്നിരുന്നു. ഈ രീതി എന്തായിരുന്നുവെന്നു മനസ്സിലാക്കുകയും അതില്‍നിന്നു ചൈതന്യമുള്‍ക്കൊള്ളുകയും ചെയ്തുകൊണ്ടു സഭയെ കരുപ്പിടിപ്പിക്കുവാന്‍ ശ്രമിക്കുകയും വേണം. സഭാഭരണത്തെ സംബന്ധിച്ചു മലബാര്‍ സഭക്കു നൂറ്റാണ്ടുകളുടെ പാരമ്പര്യമാണു ള്ളത്. പള്ളിയോഗമെന്നതു സഭാഭരണ സമ്പ്രദായത്തിന്റെ പൊതുവിലുള്ള പേരാണ്. കുടുംബത്തലവന്മാരും തദ്ദേശ്ശിയവൈദീ കരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോസ്ഥലത്തെയും പള്ളിഭരണം നടത്തിയി രുന്നത്. ഇടവകവൈദികരില്‍ പ്രായംചെന്ന ആള്‍ യോഗത്തില്‍ ആദ്ധിക്ഷ്യം വഹിച്ചിരുന്നു. പള്ളികളുടെ ഭൗതികവസ്തുക്കള്‍ മാത്രമല്ല ഇടവകയിലെ ക്രിസ്തീയ കൂട്ടായ്മയുടെ മുഴുവന്റെയും മേലന്വേഷണം നടത്തിയിരുന്നത് പള്ളിയോഗമായിരുന്നു. പള്ളിയോഗത്തില്‍ വൈദികര്‍ക്കും അത്മായര്‍ക്കും തുല്യമായ അവകാശം അനുവദിച്ചിരുന്നു. പൊതുതാത്പര്യമുള്ള കാര്യങ്ങള്‍ എല്ലാ ഇടവകകളുടെയും പ്രിതിനിധികള്‍ ഒരുമിച്ചുകൂടിയാണു തീരുമാനിച്ചിരുന്നത്. പൂര്‍വീകര്‍ സഭയെ കണ്ടിരുന്നതു വിശ്വാസികളുടെകൂട്ടായ്മ എന്നനിലയിലും ദൈവജനം എന്ന രീതിയിലുമാണ്.
സഭയുടെ ആദ്യത്തെ നൂറ്റാണ്ടുകളില്‍ അപ്പസ്‌തോലിക കാലങ്ങളിലെ സഭയുടെ മാതൃകയിലുള്ള ഒരു കൂട്ടായ്മയായിരുന്നു സഭയിലെല്ലായിടത്തും നിലനിന്നിരുന്നത്. സഭയിലെന്നും തീരുമാനമെടുത്തിരുന്നതു അപ്പസ്‌തോലന്മാരോടും മൂപ്പന്മാരോടും ചേര്‍ന്നു ദൈവജനം മുഴുവനും ആയിരുന്നു. അതായതു മാമ്മോദീസ സ്വീകരിച്ച എല്ലാവരിലും നിലനിന്നിരുന്ന തുല്യത സഭയുടെ കൂട്ടായ്മക്കും ഐക്യത്തിനും കാരണമായി. ഇവിടുത്തെ സഭാസമൂഹത്തില്‍ സഭ അവരുടേതാണെന്ന ബോധ്യം ഉണ്ടായിരുന്നു.
2. പങ്കാളിത്ത സംവിധാനങ്ങള്‍ അതിരൂപതയില്‍
അതിരൂപതയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഭാവിശ്വാസികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയില്‍ അതിരൂപത-ഫൊറോന-ഇടവക തലങ്ങളില്‍ വിവിധങ്ങളായ സമിതികള്‍ പ്രവര്‍ത്തിക്കുന്നു.
1. അതിരൂപത ആലോചനാ സമിതികള്‍
പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍
അതിരൂപതയുടെ നന്മയേയും അജപാനപ്രവര്‍ത്തനങ്ങളേയും സംബന്ധിച്ച കാര്യങ്ങളില്‍ നിയമാനുസൃതം അതിരൂപതാധ്യക്ഷനെ ഉപദേശംനല്‍കി സഹായിക്കാന്‍ വൈദികസമൂഹത്തെ മുഴുവന്‍ പ്രതിനിധീകരിച്ചുകൊണ്ട് നിശ്ചിത കാലഘട്ടത്തിലേയ്ക്ക് അതിരൂപതയില്‍ സ്ഥാപിതമാകുന്ന സംഘമാണ് വൈദികസമിതി (രര. 264270). അതിരൂപതാധ്യക്ഷന്‍ അംഗീകരിച്ച നിയമാവലിപ്രകാരം ഔദ്യോഗികാംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരും അതിരൂപതാധ്യക്ഷന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവരുമായിരിക്കും ഈ സമിതിയിലെ അംഗങ്ങള്‍.
അതിരൂപതയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലും പൊതുനിയമം വ്യക്തമായി പറയുന്ന കാര്യങ്ങളിലും അതിരൂപതാദ്ധ്യക്ഷന്‍ ഈ സമിതിയുടെ ആലോചന നടത്തുന്നതാണ്. പ്രത്യേകമായി, അതിരൂപതായോഗം വിളിക്കുക (ര. 236), ഇടവകകള്‍, ഫൊറോനകള്‍ എന്നിവ സ്ഥാപിക്കുകയോ
(ര. 276ങ്ങ2) മാറ്റുകയോ നിര്‍ത്തലാക്കുകയോ ചെയ്യുക (ര. 280ങ്ങ12, 282ങ്ങ1), തിരുക്കര്‍മ്മധര്‍മ്മവിവരം നിശ്ചയിക്കുക (ര. 291), പള്ളികള്‍ മറ്റേതെങ്കിലും ഉപയോഗങ്ങള്‍ക്കായി മാറ്റുക
(ര. 873ങ്ങ2) തുടങ്ങിയ കാര്യങ്ങളില്‍ ഈ സമിതിയുമായി ആവശ്യമായ ആലോചന നടത്തിയാണ് തീരുമാനങ്ങളില്‍ എത്തിച്ചേരുന്നത്.
ശശ. പാസ്റ്ററല്‍ കൗണ്‍സില്‍ (ജമേെീൃമഹ ഇീൗിരശഹ)
അതിരൂപതയിലെ ദൈവജനത്തിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്കുതകുന്ന നയങ്ങള്‍ രൂപീകരിക്കുന്നതിലും അവ പ്രാവര്‍ത്തികമാക്കുന്നതിലും ഓരോ കാലത്തും ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അതിരൂപതാധ്യക്ഷനെ സഹായിക്കുന്ന ഒരു ആലോചനാസമിതിയാണ് പാസ്റ്ററല്‍ കൗണ്‍സില്‍ (ര. 272). അതിരൂപതയിലെ എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും (വൈദികര്‍, സമര്‍പ്പിതര്‍, അല്മായര്‍) പ്രതിനിധികള്‍ ഈ സമിതിയിലെ അംഗങ്ങളാണ് (ര. 273).
സഭയുടേയും ഓരോ രൂപതയുടേയും അജപാലനപരമായ നിര്‍വ്വഹണത്തില്‍ ദൈവജനത്തിന്റെ എല്ലാ വിഭാഗത്തില്‍ പ്പെട്ടവര്‍ക്കും സാധിക്കുന്നത്ര പ്രാതിനിധ്യവും ഭാഗഭാഗിത്വവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദര്‍ശനമുള്‍ക്കൊണ്ടു പാസ്റ്ററല്‍ കൗണ്‍സിലു കള്‍ക്കു തുടക്കം കുറിച്ചത്. നമ്മുടെ അതിരൂപതയില്‍ 1966 മെയ് 3 മുതല്‍ പാസ്റ്ററല്‍ കൗണ്‍സിലുകള്‍ക്കു രൂപം നല്‍കി രൂപതാദ്ധ്യക്ഷന് ആവശ്യമായ നിര്‍ദ്ദേശങ്ങളും ആലോചനകളും നല്‍കിവരുന്നു. ഇടവകതലം, ഫൊറോനതലം തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ കൂട്ടായ്മയാണ് പാസ്റ്ററല്‍ കൗണ്‍സില്‍ എന്നതിനാല്‍ അതിരൂപതയിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും ഇതില്‍ പ്രാതിനിധ്യമുണ്ട്. അതിരൂപതയില്‍ സുപ്രധാന തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോള്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ചേര്‍ന്നു ചര്‍ച്ചകള്‍ നടത്തി പൊതുവായ നിര്‍ദ്ദേശങ്ങള്‍ അതിരൂപതാദ്ധ്യക്ഷനു സമര്‍പ്പിക്കുകയും തീരുമാനങ്ങള്‍ അതിരൂപതാദ്ധ്യക്ഷന്റെ സര്‍ക്കുലര്‍വഴി നിയമമായി പ്രാബല്യത്തില്‍ വരുകയും ചെയ്യുന്നു. ‘മെത്രാന്മാരുടെ അജപാലനധര്‍മ്മം’ എന്ന രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ ഇപ്രകാരം പറയുന്നു, ‘ഓരോ രൂപതയിലും ഓരോ പാസ്റ്ററല്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നതു തികച്ചും അഭിലഷണീയമാണ്. അതിന്റെ അദ്ധ്യക്ഷന്‍ മെത്രാന്‍ തന്നെയാണ്. അതില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട വൈദികര്‍ക്കും സന്യാസീ-സന്യാസിനികള്‍ക്കും അല്‍മായര്‍ക്കും സ്ഥാനമുണ്ടായിരിക്കണം. അജപാലന പ്രവര്‍ത്തനങ്ങള്‍ പരിപോഷണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുക. അവയെപ്പറ്റി പ്രായോഗിക നിമനങ്ങളില്‍ എത്തിച്ചേരുക എന്നത് പ്രസ്തുത കൗണ്‍സിലിന്റെ ചുമതലയാണ് (ഇവൃശേൌ െഉീാശിൗ െ27). അതേസമയം വിശ്വാസവും സന്മാര്‍ഗ്ഗവും സംബന്ധിച്ച കാര്യങ്ങള്‍ ഈ സമിതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല(തിരുസഭ 25, വൈദികര്‍ 9).
അതിരൂപത ആലോചനസംഘം
അതിരൂപതാഭരണത്തില്‍ മെത്രാപ്പോലീത്തയെ സഹായിക്കാന്‍ നിയമാനുസൃതം അഞ്ചു വര്‍ഷകാലഘട്ടത്തിലേയ്ക്കു നിയമിതരാകുന്ന ഒരു സമിതിയാണ് അതിരൂപതാ ആലോചന സമിതി (അൃരവലുമൃരവശമഹ ഇീഹഹലഴല ീള ഇീിൗെഹീേൃ െര. 271). അതിരൂപതാധ്യക്ഷനാണ് ഈ സംഘത്തിന്റെ അദ്ധ്യക്ഷന്‍ (ര. 271ങ്ങ5). പൊതുനിയമത്തിലും പ്രത്യേക നിയമത്തിലും പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ അതിരൂപതാധ്യക്ഷന് അതിരൂപതാ ആലോചനാസമിതിയുടെ സമ്മതമോ, ആലോചനയോ ആവശ്യമാണ് (രര. 255;262ങ്ങ12; 263ങ്ങ1; 284ങ്ങ3;ി.3, 363, ി.2, 750ങ്ങ1, ി.2, 928.ിീ.2, 1036ങ്ങ1,ിി 12).
ശ്. അതിരൂപതാ അസംബ്ലി (അൃരവലുമൃരവശമഹ അലൈായഹ്യ)
സീറോ മലബാര്‍ സഭയ്ക്ക് പരമ്പരാഗതമായി ഉണ്ടായിരുന്ന സഭായോഗത്തിന്റെ മാതൃകയില്‍, പൊതുനിയമത്തിനും പ്രത്യേകനിയമത്തിനും വിധേയമായി, അതിരൂപതയുടെ വളര്‍ച്ചയ്ക്കാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അതിരൂപതാധ്യക്ഷന്‍ വിളിച്ചുകൂട്ടുന്ന അതിരൂപതാദൈവജനത്തിനു മുഴുവന്‍ പ്രാതിനിധ്യമുള്ള സമ്മേളനമാണ് അതിരൂപതായോഗം (ര.235). അതിരൂപതായോഗത്തിന്റെ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ തീരുമാനങ്ങളും നിയമങ്ങളും പ്രഖ്യാപിക്കാനും പ്രാബല്യത്തില്‍ വരുത്തുവാനും അധികാരപ്പെട്ട വ്യക്തി അതിരൂപതാധ്യക്ഷന്‍ മാത്രമാണ്.
്. ഇതര ആലോചനാ സമിതികള്‍
അതിരൂപതയില്‍ ആവശ്യാനുസരണം അതിരൂപതാ കൂരിയാ, ഫിനാന്‍സ് കൗണ്‍സില്‍, ഫൊറോനവികാരിമാരുടെ യോഗം, സ്ഥാപനങ്ങളുടെ ഗവേണിംഗ് ബോഡികളുടെയും ഡയറക്ടര്‍മാരുടെയും യോഗം, ചൈതന്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവിധ പാസ്റ്ററല്‍ കമ്മീഷന്‍ ചെയര്‍മാന്‍മാരുടെ യോഗം തുടങ്ങിയ ആലോചനാസമിതികളിലൂടെ അതിരൂപതയുടെ കാര്യനിര്‍വ്വഹണ ങ്ങളില്‍ എല്ലാ വിശ്വാസികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു.
2. അതിരൂപതാ സമുദായ സംഘടനകള്‍
ക്‌നാനായ സമുദായത്തിന്റെ വിശ്വാസവും പൈതൃകവും പരിപോഷിപ്പിക്കുവാനും അതുവഴി തെക്കുംഭാഗജനത യ്ക്കുവേണ്ടിയുള്ള കോട്ടയം അതിരൂപതയെ ശക്തിപ്പെടുത്തുവാ ്‌നുമായി കോട്ടയം അതിരൂപതാ അദ്ധ്യക്ഷന്‍ രക്ഷാധികാരിയായിട്ടുള്ള ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സമുദായസംഘടനകള്‍ ഇടവക-ഫൊറോന-അതിരൂപതാ തലങ്ങളില്‍ അതിരൂപതാ അദ്ധ്യക്ഷനാല്‍ അംഗീകരിക്കപ്പെട്ട നിയമാവലി അനുസരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്നു.
ശ. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് (KCC)
അതിരൂപതയുടെ സമുദായസംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് അതിരൂപതുടെയും ക്‌നാനായ സമുദായത്തിന്റെയും സര്‍വ്വോമുഖമായ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടു കത്തോലിക്കാ വിശ്വാസത്തിലും സമുദായ ബോധത്തിലും അടിയുറച്ചുനിന്നു സാമൂഹ്യ ഇടപെടലുകള്‍ നടത്തുകയെന്നതാണു കെ.സി.സിയുടെ പ്രവര്‍ത്തന ലക്ഷ്യം. തെക്കുംഭാഗ സമുദായത്തിനുവേണ്ടി സ്ഥാപിതമായ ഈ കത്തോലിക്കാ സമുദായ സംഘടനകളില്‍ (ഗഇഇ,ഗഇണഅ) സ്വവംശവിവാഹ നിഷ്ഠ പാലിക്കുന്നവര്‍ക്കു മാത്രമാണ് അംഗത്വമുള്ളത്.
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പങ്കാളിത്താധിഷ്ഠിത പ്രവര്‍ത്തനശൈലിയില്‍ കോട്ടയം അതിരൂപതയോടു ചേര്‍ന്നു നില്‍ക്കുന്നു. അതിരൂപതയുടെ സുപ്രധാന ആലോചനാസമിതി കളായ പാസ്റ്ററല്‍ കൗണ്‍സില്‍, പാരിഷ് കൗണ്‍സില്‍ എന്നിവയിലെ സംഘടനാ പ്രസിഡന്റുമാരുടെ സാന്നിദ്ധ്യവും പൊതുവായ കാര്യങ്ങളില്‍ സംഘടനാ ഭാരവാഹികളുമായി നടത്തുന്ന ആലോചനകളും എടുത്തുപറയേണ്ടതാണ്. സംഘടനയുടെ ഉന്നതാധികാരസമിതികളായ ജനറല്‍ ബോഡിയും വര്‍ക്കിംഗ് കമ്മിറ്റിയും എടുക്കുന്ന തീരുമാനങ്ങ ളാണ് പ്രധാനമായും അതിരൂപതാസമിതി നടപ്പില്‍വരുത്തുന്നത്.
ഇടവകയിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് അല്മായ മുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ കെ.സി.സി യൂണിറ്റുകള്‍ ഇടവകയോടു ചേര്‍ന്നു പങ്കാളിത്ത സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നു. സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങളില്‍ അവസരോചിതമായ ഇടപെടലുകള്‍ നടത്തുന്നതിനും ക്‌നാനായ സമുദായ പാരമ്പര്യം കാത്തുപരിപാലിക്കുന്നതിനും സമുദായ അവബോധം വളര്‍ത്തുന്നതിനും അതിരൂപതയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.
ശശ. ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസ്സിയേഷന്‍ (ഗഇണഅ)
ക്‌നാനായ കത്തോലിക്കാ വനിതകളുടെ സര്‍വ്വോന്മുഖമായ അഭിവൃദ്ധിയെ ലക്ഷ്യമാക്കി അതിരൂപതയുടെ വിഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണു ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസ്സിയേഷന്‍.
അതിരൂപതയുടെ വനിതാസംഘടനയെന്ന നിലയില്‍ ഇടവക-ഫൊറോന-അതിരൂപതാതലത്തില്‍ കെ.സി.ഡബ്ല്യു.എ എല്ലാ ഘട്ടങ്ങളിലും സജീവമായി പങ്കാളികളാകുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ വിശ്വാസപരിശീലനം തുടങ്ങി സാമൂഹ്യ വളര്‍ച്ചയുടെ എല്ലാതലങ്ങളിലും കെ.സി.ഡബ്ല്യു,എ സംഘടനയുടെ സജീവപങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഇടവകകളെയും ഇടവകയിലെ കൂടാരയോഗ ങ്ങളെയും സംഘടനകളെയും ശക്തിപ്പെടുത്തുന്നതിലും പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിലും കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ നല്‍കുന്ന പങ്കാളിത്തം ശ്രദ്ധേയമാണ്.
ശശശ. ക്‌നാനായ കത്തോലിക്കാ യൂത്ത് ലീഗ് (ഗഇഥഘ)
കോട്ടയം അതിരൂപതയിലെ യുവജനങ്ങള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചു സംഘാതമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്നതിനു പരിശീലനം ലഭിക്കുന്നതിനും സമുദായിക അവബോധത്തില്‍ വളരുന്നതിനും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ യുവജന വിഭാഗമായി ഗഇഥഘ പ്രവര്‍ത്തിക്കുന്നു.
യുവജനങ്ങളെ ക്രിസ്തീയ വിശ്വാസത്തില്‍ നിലനിര്‍ത്താനും സാമുദായിക കെട്ടുറപ്പില്‍ ഉറപ്പിച്ചു നിര്‍ത്താനുമായിട്ടാണു കെ.സി.വൈ.എല്‍ അതിരൂപതയില്‍ സ്ഥാപിതമായിരിക്കുന്നത്. ഓരോ ഇടവകയിലും പ്രവര്‍ത്തനനിരതരായ യുവജനങ്ങള്‍ ഇടവകയുടെയും അതിരൂപതയുടെയും കൂട്ടായ്മയില്‍ ആയിരുന്നുകൊണ്ടു നിരവധി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായി വര്‍ത്തിക്കുന്നു. ഇടവക പ്രതിനിധിയോഗത്തിലും അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സിലിലും അതുപോലുള്ള മറ്റു കാനോനിക സംഘടനകളിലും യുവാക്കളുടെ സാന്നിദ്ധ്യം അതിരൂപത ഉറപ്പുവരുത്തുന്നുണ്ട്. അതിരൂപതയുടെ നിര്‍ണ്ണായക തീരുമാനങ്ങളിലും പ്രധാന സംരംഭങ്ങളിലും യുവാക്കളുടെ പ്രതിനിധികള്‍ പ്രധാന ഘടകമായി വര്‍ത്തിക്കുന്നു. ഈ പങ്കാളിത്തത്തിലൂടെയും കൂട്ടായ്മയിലൂടെയുമാണു യുവജനങ്ങള്‍ അതിരൂപതയില്‍ പ്രവര്‍ത്തനനിരതരാകുന്നത്. സംഘടനയിലെ എക്‌സിക്യൂട്ടീവ്, സിനഡിക്കേറ്റ്, സെനറ്റ് എന്നീ സമിതികളില്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ ഒന്നായി എടുക്കുന്ന തീരുമാനങ്ങളാണ് സംഘടനയില്‍ പ്രാവര്‍ത്തികമാകുന്നത്.
ആധുനിക യുഗത്തിലെ ഒരു പ്രധാന ശക്തിയാണു യുവജനങ്ങള്‍. വര്‍ദ്ധിതമായ ഈ പ്രാധാന്യം അവരില്‍നിന്നു തത്തുല്യമായ പ്രേഷിത പ്രവര്‍ത്തനവും ആവശ്യപ്പെടുന്നു (അല്‍മായ പ്രേഷിതത്വം 12) . ക്രിസ്തീയ വിശ്വാസത്തിലും ക്രിസ്തീയ മൂല്യങ്ങളിലും ഉറച്ചുനിന്നുകൊണ്ട് മറ്റു മതങ്ങളുടെയും സഭാവിരുദ്ധ പ്രസ്ഥാനങ്ങളുടെയും പഠനങ്ങളെ ചെറുക്കാനും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തെ മറികടക്കാനും യുവാക്കള്‍ക്കു കഴിയണം. എല്ലാ പ്രായത്തിലുള്ളവരുമായി ഇടപെട്ട് അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സേവന സന്നദ്ധരാകണം യുവജനങ്ങള്‍. സഭയില്‍ വിശ്വസിച്ചും സമുദായത്തെ സ്‌നേഹിച്ചും സഭയ്ക്കുവേണ്ടി നിലകൊള്ളുന്നവരാകണം യുവജനങ്ങള്‍.
സ്വന്തം വിശ്വാസത്തെക്കുറിച്ചുള്ള തീഷ്ണത മിശിഹായുടെ ചൈതന്യത്താല്‍ നിറച്ച് അജപാലകരോടുള്ള സഭയുടെ അനുസരണത്താലും സ്‌നേഹത്താലും പൂരിതമാക്കുകയും ചെയ്താല്‍ കുടുതല്‍ സമൃദ്ധമായ ഫലങ്ങള്‍ പ്രതീക്ഷിക്കുവാന്‍ കഴിയും. യുവജനങ്ങള്‍തന്നെ യുവജനങ്ങളുടെ നേരിട്ടുള്ള പ്രഥമ പ്രേഷിതരാകണം. അവര്‍ ജീവിക്കുന്ന സാമൂഹിക രംഗം പരിഗണിച്ചു തങ്ങളുടെ ഇടയില്‍ തങ്ങളാല്‍ത്തന്നെയുള്ള പ്രേഷിതത്വം അതിരൂപതയോടൊത്തു നിര്‍വ്വഹിക്കുന്നവരാകണം (അല്‍മായ പ്രേഷിതത്വം 12).
3. അതിരൂപതാ ഭക്തസംഘടനകള്‍
ക്രൈസ്തവപരിശീലനവും ക്രിസ്തീയ പുണ്യങ്ങളിലുള്ള വളര്‍ച്ചയും ലക്ഷ്യമാക്കി അല്മായ ദൈവവിളിക്കനുസരിച്ചുള്ള കര്‍മ്മ പരിപാടികളും പ്രാര്‍ത്ഥനാജീവിതവുമുള്ള സംഘടനകളാണ് ഭക്തസംഘടനകള്‍ (ജശീൗ െഅീൈരശമശേീി,െ ര. 401). സഭയുടെ യഥാര്‍ത്ഥ ചൈതന്യം സമൂഹത്തില്‍ പ്രകാശിപ്പിക്കുന്ന പ്രായോഗിക വേദികളാണവ. സഭയുടെ ആദ്ധ്യാത്മികവും സാമൂഹികവുമായ സന്ദേശം അനുദിന ജീവിതത്തില്‍ പ്രായോഗികമാക്കാനുള്ള മാര്‍ഗ്ഗങ്ങളായാണ് വിവിധ പ്രായത്തിലും പ്രവൃത്തിമണ്ഡല ങ്ങളിലുമുള്ള സ്ത്രീപുരുഷന്മാര്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഭക്തസംഘ ടനകളെ കാണേണ്ടത്. ആദ്ധ്യാത്മിക നന്മയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടു സംഘടനകള്‍ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന തിരുബാലസഖ്യം, ചെറുപുഷ്പ മിഷന്‍ലീഗ്, കെ.സി.എസ്.എല്‍, ലീജിയന്‍ ഓഫ് മേരി, സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, ഫ്രാന്‍സിസ്‌കന്‍ അല്‍മായസഭ തുടങ്ങിയവ പങ്കാളിത്ത സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നു.
4. അതിരൂപതാ അജപാലന കമ്മീഷനുകള്‍
അതിരൂപതയിലെ വിവിധമേഖലയിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അതിരൂപതാദ്ധ്യക്ഷന്‍ നിയമിക്കുന്ന ചെയര്‍മാന്‍മാരുടെ നേതൃത്വത്തില്‍ ചൈതന്യപാസ്റ്ററല്‍ സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അജപാലന കമ്മീഷനുകളും പങ്കാളിത്ത സ്വഭാവം ഉറപ്പുവരുത്തുന്നു.
ബൈബിള്‍, ആരാധനാക്രമം, വിശ്വാസപരിശീലനം, ദൈവവിളി, ഫാമിലി, യുവജനം, സഭൈക്യം, സാമൂഹ്യസേവനം, തൊഴില്‍, മദ്യനിരോധനം, വിദ്യാഭ്യാസം, കരിസ്മാറ്റിക്, ആരോഗ്യപരിപാലനം, ജാഗ്രതാ, മീഡിയ, ഹാദൂസാ എന്നിങ്ങനെ വിവിധ കമ്മീഷനുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
5. ഇടവകതല പങ്കാളിത്തം
ഇടവകയില്‍ പങ്കാളിത്തസ്വഭാവം പ്രകടമാക്കുന്ന പൊതുയോഗം, പാരിഷ്‌കൗണ്‍സില്‍, കൂടാരയോഗങ്ങള്‍, ഇടവകയിലെ സംഘടനകളുടെ യൂണിറ്റുകള്‍, ഭക്തസംഘടനകളുടെ യൂണിറ്റുകള്‍, സാമൂഹ്യസേവന പ്രസ്ഥാനങ്ങള്‍ എന്നിവയുടെ സജീവാത്മകത സിനഡാത്മക ഭാഷയില്‍ ഒരുമിച്ചുള്ള യാത്രയില്‍ ആയിരിക്കുന്നതാണ്.
ഇടവകവികാരിയെ സഹായിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാനും, ഇടവകയിലെ അജപാലനശുശ്രൂഷയിലും സാമ്പത്തിക കാര്യങ്ങളുടെ നിര്‍വ്വഹണത്തിലും അദ്ദേഹത്തോടു സഹകരിച്ച് പ്രവര്‍ത്തിക്കാനും വേണ്ടി രൂപീകൃതമാകുന്ന കാനോനിക സമിതിയാണ് പള്ളിയോഗം. പള്ളിയോഗത്തിനു പൊതുയോഗം, പ്രതിനിധിയോഗം എന്നിങ്ങനെ രണ്ട് രൂപങ്ങളുണ്ട്.
ശ. ഇടവകപൊതുയോഗം
സിറോമലബാര്‍സഭയുടെ പൈതൃകങ്ങളില്‍ ഒന്നാണ് ഇടവകയുടെ പൊതുയോഗം. ക്രൈസ്തവസഭയുടെ വിശ്വാസ ജീവിതത്തിന്റെ കാഴ്ചപ്പാടു രൂപീകരിക്കുന്നതിനും ഐക്യത്തിന്റെ ശക്തി അനുഭവപ്പെടുന്നതിനും പങ്കുവയ്ക്കുന്ന സ്‌നേഹത്തിന്റെ ഔന്നത്യം കണ്ടെത്തുന്നതിനുമുള്ള വേദിയാണു പൊതുയോഗം. ഒരേ പിതാവിന്റെ മക്കളും ഒരേ നായകന്റെ അനുയായികളും എന്ന നിലയില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട പൊതു യോഗാംഗങ്ങള്‍ താല്പര്യത്തോടെ പങ്കുചേരുമ്പോള്‍ ഇടവക സമൂഹത്തെ പടുത്തുയര്‍ത്തുകയാണ്. പ്രബുദ്ധരായ അല്‍മായ സമൂഹം അഭിമാനത്തോടെ ഇടവകയുടെ പ്രവര്‍ത്തനത്തില്‍ പങ്കുചേരുമ്പോള്‍ അത് ഇടവകയുടെ സമഗ്രമായ വളര്‍ച്ചയ്ക്കു കാരണമാകുന്നു.
അല്‍മായ പ്രേഷിതത്വത്തിന്റെ സവിശേഷമായ മാര്‍ഗ്ഗമാണു പൊതുയോഗം. അതിരൂപതയുടെ നിയമങ്ങളും പൊതുയോഗ നടപടിക്രമങ്ങളും യോഗത്തില്‍ പങ്കുചേരുന്നവര്‍ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. പര്‌സപരം ശ്രവിക്കാനും മനസ്സിലാ ക്കാനുമുള്ള വേദിയാണു പൊതുയോഗം. ദുര്‍ബലരുടേയും അവശരുടേയും ശബ്ദത്തെ അവഗണിക്കാതെ, പൊതുയോഗ വിഷയങ്ങള്‍ കൂടാരയോഗങ്ങളിലൂടെ രൂപപ്പെടുന്നത് അഭികാമ്യമായിരിക്കും. അതുവഴി സഭയിലെ എല്ലാ വിശ്വാസികളിലൂടെയും സഭാത്മക കൂട്ടായ്മയെ അനുഭവവേദ്യമാംവിധം പ്രകടമാകുന്നു. അതിരൂപത ഈ സംവിധാനം നിയമപ്രകാരം തന്നെ തുടര്‍ന്നു പോരുന്നു. പള്ളിയോഗങ്ങള്‍ പ്രധാനമായും പൊതുയോഗമായും പ്രതിനിധിയോഗമായും പ്രവര്‍ത്തിക്കുന്നു.
ഇടവകയിലെ ദൈവജനകൂട്ടായ്മയുടെ പ്രകാശനം എന്ന നിലയിലുള്ള പളളിയോഗത്തിന്റെ ലക്ഷ്യം അജപാലന ശുശ്രൂഷയുടെ നിര്‍വ്വഹണത്തിലും സാമ്പത്തിക കാര്യങ്ങളുടെ നടത്തിപ്പിലും ഇടവക വികാരിയെ ഉപദേശിക്കുകയും സഹായിക്കുകയും അദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നതാണ്. ഓരോ ഇടവകയുടേയും കഴിവനുസരിച്ചു വസ്തുക്കളും സേവനങ്ങളും പങ്കുവയ്ക്കുന്നതിന്റെ സവിശേഷചൈതന്യംകൊണ്ടു സമൂഹത്തെ പ്രോജ്വപ്പിച്ചു സഭയുടേയും സമൂഹത്തിന്റേയും ക്ഷേമം വളര്‍ത്തുകയെന്നതു പൊതുയോഗ ത്തിന്റെ ഉത്തരവാദിത്വമാണ്. ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിര്‍ദേശം നല്‍കുന്നതിനും പൊതുയോഗത്തിന് ഉത്തരവാദിത്വം ഉണ്ട്. ഓരോ രൂപതയുടേയും നിയമാവലിക്കനുസൃതമായി കൈക്കാരന്മാര്‍, ഓഡിറ്റര്‍മാര്‍ മുതലായവരെ തെരഞ്ഞെടുക്കുകയും ഇടവകകളുടെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു പാസ്സാക്കാനും കണക്കുകള്‍ പരിശോധിച്ചശേഷം അംഗീകാരത്തിനായി രൂപതാദ്ധ്യക്ഷനു സമര്‍പ്പിക്കുകയും ചെയ്യണം. ഇടവകയുടെ ഏതെങ്കിലും സ്ഥാപനത്തിലുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണത്തെ സംബന്ധിച്ചും സ്ഥാപന ജംഗമ വസ്തുക്കളുടെ കൊടുക്കല്‍ വാങ്ങല്‍, കടംകൊടുക്കല്‍, ദാനം ചെയ്യല്‍ എന്നിവയെ സംബന്ധിച്ചും തീരുമാനങ്ങള്‍ അതിരൂപതാ നിയമസംഹിതയ്ക്കു വിധേയമായി കൂട്ടായി കൈക്കൊള്ളാന്‍ ഉത്തരവാദിത്വപ്പെട്ട സമിതിയാണു പൊതുയോഗം.
ഇതു സഭാകൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്റെയും ഒരു പ്രാദേശികരൂപമാണ്. ഇടവക മുഴുവന്റെയും ആദ്ധ്യാത്മികവും ഭൗതികവും സാമൂഹികവും സാംസ്‌കാരികവും വിശുദ്ധഗ്രന്ഥപരവും മതബോധനപരവും ആരാധനാക്രമപരവുമായ നവീകരണത്തെ വളര്‍ത്തുതിനുള്ള സമഗ്രവീക്ഷണത്തോടെ സമയബന്ധിതമായ അജപാലനപദ്ധതി തയ്യാറാക്കാനുള്ള ഉത്തരവാദിത്വം പൊതുയോഗത്തിനുണ്ട്.
ശശ. പ്രതിനിധിയോഗം – പാരിഷ് കൗണ്‍സില്‍
ക്രിസ്തു സ്ഥാപിച്ച സഭയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനായി സഭയുടെ പ്രാദേശിക ഘടകമായ ഇടവകയില്‍ വികാരിയോടു ചേര്‍ന്നു തികഞ്ഞ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന വിശ്വാസികളുടെ പ്രതിനിധിസംഘമാണ് ഇടവകപാരിഷ് കൗണ്‍സില്‍. ഇടവകയിലെ അജപാലന പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ കാര്യങ്ങളിലും കൗണ്‍സില്‍ ശ്രദ്ധിക്കണം. അജപാലന ശുശ്രൂഷകള്‍ ക്രമപ്പെടുത്തുന്നതിനും അജപാലനസേവനങ്ങള്‍ മെച്ചപ്പെടുത്തുതിനും നിലവിലുള്ള ശുശ്രൂഷകളുടേയും സേവനങ്ങളുടെയും ഫലപ്രാപ്തി വിലയിരുത്തുന്നതിനും മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും, വ്യത്യാസപ്പെടുത്തേണ്ടവ കാലത്തിന്റെ ആവശ്യമനുസരിച്ചു മാററുന്നതിനും ആവശ്യമെങ്കില്‍ അവസാനിപ്പിക്കേണ്ട ചിലതുണ്ടെങ്കില്‍ അപ്രകാരം ചെയ്യുന്നതിനു വികാരിയോടൊത്തു തീരുമാനമെടുക്കാനും പ്രതിനിധി യോഗത്തിനു സാധിക്കണം. ഇടവകയുടെ മതാന്തരീക്ഷത്തിന് അനുഗുണമായി ഇടവകയുടെ ആധ്യാത്മികവും സാമൂഹികവും സാംസ്‌കാരികവും മതബോധനപരവും അജപാലനപരവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങളും യുവജന സ്വഭാവരൂപീകരണവും പരിപോഷിപ്പിക്കുകയും സുഗമമാക്കുകയും വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സജീവവും സൃഷ്ടിപരവുമായ പങ്കിനു നേതൃത്വം നല്‍കുകയെന്നതു പ്രതിനിധിയോഗത്തിന്റെ ഉത്തരവാദിത്വമാണ്.
ഇടവക സമൂഹത്തിന്റെ മുഴുവന്‍ പ്രാതിനിധ്യം കൗണ്‍സിലിന് ഉണ്ടാകണം. അംഗങ്ങള്‍ സഭയുമായി പൂര്‍ണ്ണമായ സഹവര്‍ത്തി ത്വത്തില്‍ ആയിരിക്കുകയും അതിനെ സ്‌നേഹി ക്കുകയും അവരുടെ വിശ്വാസം, ക്രിസ്തീയജീവിതം, സംഭാഷണത്തിനുള്ള തുറവി, അജപാലനസഹകരണത്തിനുള്ള കഴിവ് എന്നിവയാല്‍ വേറിട്ടു നില്‍ക്കുകയും വേണം. പാരിഷ്‌കൗണ്‍സിലില്‍ സാധിക്കുന്നിടത്തോളം തീരുമാനങ്ങള്‍ ഏകകണ്ഠമായിരിക്കണം. ഇടവകയുടെ സമഗ്രമായ വളര്‍ച്ചയും പുരോഗതിയും മുന്നില്‍കണ്ടുകൊണ്ട് ഭരണപരമായ കാര്യങ്ങളില്‍ ഉത്തര വാദിത്വത്തോടെ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ പ്രവര്‍ത്തി ക്കുമ്പോള്‍ ഇടവക പ്രവര്‍ത്തനങ്ങള്‍ സുതാര്യവും വ്യക്തവുമായിരിക്കും.
ശശശ. കൂടാരയോഗങ്ങള്‍
ഇടവക ഒരു കുടുംബമാണ്. കുടുംബങ്ങളുടെ കൂട്ടായ്മയാണ്. ഒരേ മനസ്സോടും ഒരേ ഹൃദയത്തോടും കൂടി ജീവിച്ച ആദിമസഭയുടെ ചൈതന്യം കാലിക പ്രസക്തിയോടെ സംരക്ഷിക്കുവാനും എല്ലാവരുടേയും പങ്കുചേരല്‍ ഉറപ്പുവരുത്തു വാനും കൂടാരയോഗങ്ങള്‍ ഉപകരിക്കുന്നു. ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും തിരുവചനപഠനവും സഭാപ്രബോധനം പങ്കുവയ്ക്കലും ചര്‍ച്ചകളും സജീവമായി അനുഭവവേദ്യമാകേണ്ട വേദിയാണു കൂടാരയോഗങ്ങള്‍. ഇടവകയുടേയും അതിരൂപത യുടേയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സഭാംഗങ്ങള്‍ പ്രബുദ്ധരാകും. അറിവു സ്‌നേഹത്തിലേക്കും സ്‌നേഹം കൂട്ടായ്മയിലേക്കും നയിക്കും. ഓരോരുത്തരുടേയും സാന്നിദ്ധ്യം വിലപ്പെട്ടതാണെന്നും മാറിനില്‍ക്കുന്നത് ശരിയല്ലെന്നും ഓരോ വിശ്വാസിക്കും തോന്നത്തക്ക വിധത്തില്‍ കൂടിയോഗങ്ങള്‍ സജീവമാകണം. വിശ്വാസ വ്യതിചലനത്തെ ചെറുത്തു നില്‍ക്കാനും സഭാവിരുദ്ധ പ്രവണതകളെ നേരിടാനും കൂടാരയോഗ ഭാരവാഹികള്‍ വികാരിയെ സഹായിക്കണം.
സര്‍വ്വോപരി കൂടാരയോഗ ഭാരവാഹികള്‍ ഇടവകയെ വികാരിയുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണെന്നും ഇടവകയുടെ ഉന്നമനത്തിനുവേണ്ടി വികാരിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാനും ഓരോ വാര്‍ഡിലേയും പ്രധാനകാര്യങ്ങള്‍ വികാരിയെ അറിയിക്കുവാനുള്ള കടമയും തങ്ങള്‍ക്കുണ്ടെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരാകണം. നമ്മുടെ അതിരൂപതയിലെ അത്മായപങ്കാളിത്ത സംവിധാനത്തിന്റെ അടിസ്ഥാനഘടകം കൂടാരയോഗങ്ങളാണ്. എന്നാല്‍, ഇന്നതു പങ്കാളിത്തവും കൂട്ടുത്തരവാദിത്വവും വര്‍ധിപ്പിക്കുന്ന സാഹചര്യമെന്നതിലുപരി ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയോ ഒരു സാമൂഹികയോഗമോ മാത്രം ചുരുങ്ങി പ്പോകുന്ന സാഹചര്യമാണുള്ളത്. സഭയെയും വിശ്വാസത്തെയും സംബന്ധിക്കുന്ന സുപ്രധാനകാര്യങ്ങള്‍ സത്യസന്ധമായും സുതാര്യമായും ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടോയെന്നു സംശയിക്കണം. കൂടാരയോഗങ്ങളില്‍ സംബന്ധിക്കുന്ന ആളുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇക്കാരത്തില്‍ അതിനു വലിയ പ്രസക്തിയുണ്ടോയെന്നു സംശയിച്ചുപോകും. യുവജനപങ്കാളിത്തവും മുതിര്‍ന്ന പുരുഷന്മാരുടെ പങ്കാളിത്തവും തുലോം കുറവാണ്. സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടെങ്കിലും കാര്യമായ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലായെന്നതും കൂടാരയോഗത്തിന്റെ അടിസ്ഥാനപരമായ കുറവായി കാണേണ്ടിയിരിക്കുന്നു. അതിനാല്‍ കാര്യമായ ഒരു മാറ്റം ഈ വേദിയില്‍ ഉണ്ടാകണം. കൂടാരയോഗങ്ങള്‍ സജീവമാകുന്നതുവഴി ഇടവക പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ കഴിയും. ഓരോ മേഖലയിലെയും ആവശ്യങ്ങളും ആത്മീയ പ്രവര്‍ത്തനങ്ങളും സാമൂഹിക പശ്ചാത്തലങ്ങളും പഠനവിധേയമാക്കി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും കാര്യഗൗരവത്തോടെ പ്രവര്‍ത്തിക്കാനും കൂടാരയോഗത്തിനു കഴിയുമ്പോള്‍ ഇടവകയുടെ സര്‍വ്വതോമുഖമായ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. കൂടാരയോഗങ്ങളെ പ്രാര്‍ത്ഥനാ കൂട്ടായ്മകളായി മാറ്റാതെ ഒരു പ്രദേശത്തു വസിക്കുന്ന ഇടവക സമൂഹത്തിന്റെ മുഴുവന്‍ പരിച്ഛേദമായി മാറ്റിയെടുത്ത് എല്ലാം ചര്‍ച്ചചെയ്തു പരിഹരിക്കുന്ന വേദിയായി മാറ്റപ്പെടണം. ബൈബിള്‍ പഠനവും സഭാ-സമുദായ പഠനവും നല്‍കുകയും അതുവഴി സഭയോടും സമുദായത്തോടും പ്രതിബദ്ധതയുള്ള അംഗങ്ങളായി തീരുവാനുമുള്ള പഠനക്കളരികളാകണം കൂടാരയോഗങ്ങള്‍. സഭാംഗങ്ങളുടെ ശാക്തീകരണത്തിനും സഭാശുശ്രുഷകളിലെ നേതൃത്വത്തിനും അടിസ്ഥാനവും മാര്‍ഗ്ഗവും സഭാവിശ്വാസ പഠനത്തിനുള്ള വേദിയും ആകേണ്ടതാണു കൂടാരയോഗങ്ങള്‍.
ശ് . സമര്‍പ്പിത സമൂഹങ്ങള്‍
അതിരൂപതയിലെ സന്യാസ സമര്‍പ്പിത സമൂഹങ്ങള്‍ എങ്ങനെ സിനഡാത്മക പാതയില്‍ സഭയോടു ചേര്‍ന്നും അതിരൂപതയോടു ചേര്‍ന്നും യാത്ര തുടരുന്നുവെന്നു ചിന്തിക്കുന്നതും ഇത്തരുണത്തില്‍ ഉചിതമത്രേ. സഭാ നിയമങ്ങളുടെ പിന്‍ബലത്തില്‍ സന്യാസ നിയമങ്ങളുടെ കെട്ടുറപ്പില്‍ പരിപൂര്‍ണ്ണതയ്ക്കായുള്ള പാതയിലാണ് ഇതിലെ അംഗങ്ങള്‍. ദൈവജനത്തിന്റെ ഭാഗമായ ഈ അംഗങ്ങള്‍ക്കു തങ്ങളുടെ സമൂഹത്തിലും അതിരൂപതയുമായുള്ള ബന്ധത്തിലും ആശയവിനിമയത്തിലൂടെ പങ്കുകാരാകാനുള്ള വിളിയാണുള്ളത്.
സഭയെ പച്ചകെടാതെ സൂക്ഷിച്ചിരുന്നവരും ഏതു പ്രതിസന്ധിയിലും സഭയ്ക്കു താങ്ങായി നിന്നവരുമാണു സന്യാസിനികള്‍. ഇന്ന് സന്യാസ ജീവിതാന്തസ്സും വൈദിക വൃത്തിയും തെരഞ്ഞെടുക്കുന്നവര്‍ കുറഞ്ഞുവരുന്നു. അണുകുടുംബങ്ങള്‍, ചെറുപ്പക്കാരുടെ വിദേശകുടിയേറ്റം, പൗരോഹിത്യസന്യാസ ജീവിതങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന പ്രവണത തുടങ്ങിയവ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ഇവ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. സന്ന്യാസ സമൂഹാംഗങ്ങളും ക്രിസ്തു ശിരസ്സായ ശരീരത്തിലെ അവയവങ്ങളാണ്. സന്ന്യാസ സഭാംഗങ്ങള്‍ അതിരൂപതയുടെ പിതാവും തലവനുമായ മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ തങ്ങളുടെ ധര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ടു സമൂഹം മുഴുവനും പരിപൂര്‍ണ്ണത പ്രാപിക്കാന്‍ ശ്രമിക്കുന്നവരാണ്. ആദിമ ക്രൈസ്തവ സമൂഹത്തെ മാതൃകയാക്കി സമൂഹ ജീവിതത്തിലൂടെ സന്യാസ സാക്ഷാത്ക്കാരം തേടുന്ന സന്ന്യസ്തര്‍ വ്രതത്രയങ്ങളിലൂടെ ഈശോയുടെ സഹനജീവിതത്തോടു ചേര്‍ന്നുകൊണ്ടു തങ്ങളുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. ഇതു തങ്ങളുടേതുപോലെതന്നെ അതിരൂപതയിലുള്ളവരുടേയും അതുവഴി സഭ മുഴുവന്റെയും വിശുദ്ധീകരണത്തിനും രക്ഷയ്ക്കും വേണ്ടിയാണെന്നുള്ള അവബോധത്തില്‍ തങ്ങളെത്തന്നെ സമര്‍പ്പിക്കുമ്പോഴാണു യഥാര്‍ത്ഥ പങ്കാളിത്തം അനുഭവിക്കാന്‍ സാധിക്കുന്നത്. സിനഡ് വിഭാവന ചെയ്യുന്ന കൂട്ടായ്മയും അര്‍ഹമായ പങ്കാളിത്തവും ഉറപ്പുവരുത്തിയും ലഭിക്കുന്ന ക്രിസ്തുവാനുഭവം പങ്കുവയ്ക്കുവാന്‍ തയ്യാറാകുന്നവരാകണം സന്ന്യാസിനീ സന്ന്യാസികള്‍. ഈ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കുമ്പോഴാണു സ്വര്‍ഗ്ഗീയ ജറുസലേമിനെ നോക്കി ഈശോയോടൊപ്പം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ഒരുമിച്ചു യാത്ര ചെയ്യുവാന്‍ സാധിക്കുന്നത്.
6. സാമൂഹിക ശുശ്രൂഷാ മേഖലകള്‍
1. സാമൂഹ്യസേവനം
ജാതിമത വ്യത്യാസമില്ലാതെ എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ക്‌നാനായ ജനതയും കോട്ടയം അതിരൂപതയും എക്കാലവും പ്രാധാന്യം നല്‍കി വരുന്നു. 1964 ല്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും പ്രാദേശിക ആവശ്യങ്ങള്‍ പ്രത്യേകമായി പരിഗണിക്കുന്നതിനുവേണ്ടി 1983 ല്‍ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും 2011 ല്‍ ഗ്രീന്‍വാലി ഡെവലപ്‌മെന്റ് സൊസൈറ്റിയും രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ചു. ഇടവകതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിന് ഇടവകതല പ്രാദേശിക കമ്മിറ്റികള്‍ (ലോക്കല്‍ കെ.എസ്.എസ്, ലോക്കല്‍ മാസ്സ്, ലോക്കല്‍ ജി.ഡി,എസ്) ഓരോ ഇടവകയിലും പ്രവര്‍ത്തിച്ചു വരുന്നു. സ്വാശ്രയസംഘങ്ങളിലൂടെ സമഗ്രവികസനം എന്ന കാഴ്ചപ്പാടോടെ ജനകീയ കൂട്ടായ്മകള്‍ക്കു രൂപം നല്‍കിയത് അതിരൂപതയുടെ സാമൂഹ്യശുശ്രൂഷകളിലൂടെ നടപ്പിലാക്കിയ നിശബ്ദ വിപ്ലവമാണ്. മൂന്ന് സാമൂഹ്യസേവന വിഭാഗങ്ങളിലൂടെ പങ്കാളിത്താധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതുവഴി എല്ലാവിഭാഗം ജനങ്ങളിലേക്കും സുവിശേഷമൂല്യങ്ങളെത്തിക്കാന്‍ അതിരൂപതയ്ക്കു സാധിക്കുന്നു. രൂപതയിലെ സുമനസ്സുകളുടെ സഹായത്തോടുകൂടി ആരംഭിച്ചിരിക്കുന്ന ലാന്‍ഡ് ഫോര്‍ ലാന്‍ഡ്‌ലെസ്സ് പദ്ധതി നിരവധി പേര്‍ക്ക് സ്വന്തമായി ഭവനമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സഹായകമായി തീരുന്നുണ്ട്.
2. ആതുരശുശ്രൂഷ
സഭയുടെ സേവനശുശ്രൂഷയുടെ മറ്റൊരു മുഖമായ ആതുരശുശ്രൂഷാരംഗത്തുകോട്ടയം അതിരൂപത ആരോഗ്യ സുരക്ഷ സാധ്യമാക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരുന്നു. കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ആധുനിക ചികിത്സാ സൗകര്യങ്ങളൊരുക്കി എന്നാല്‍ സാമ്പത്തി കമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ക്കും അതിരൂപതാംഗ ങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കി കാരിത്താസ്, കിടങ്ങൂര്‍, മോനിപ്പള്ളി, പയ്യാവൂര്‍, കൈപ്പുഴ എന്നിവിടങ്ങളില്‍ ആശുപത്രികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
3. വിദ്യാഭ്യാസം
അതിരൂപതയില്‍ സാഹചര്യങ്ങള്‍ അനുകൂലമായ എല്ലാ പള്ളികളോടും ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് പ്രാഥമിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുവാന്‍ രൂപത എക്കാലവും ശ്രദ്ധിച്ചിരുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് അതിരൂപതയുടെ കോളേജുകളും ഹയര്‍ സെക്കണ്ടറി യുള്‍പ്പടെയുള്ള സ്‌കൂളുകളും ടെക്‌നിക്കല്‍ സ്‌കൂളുകളും ആരോഗ്യവിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു
വരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സാധിക്കുന്നിടത്തോളം രൂപതാംഗങ്ങള്‍ക്ക് ജോലി ലഭ്യമാക്കുവാനും പഠനാവസരങ്ങള്‍ ഒരുക്കുവാനും സവിശേഷ ശ്രദ്ധ പുലര്‍ത്തുന്നു. ഉന്നതവിദ്യാ ഭ്യാസരംഗത്ത് അതിരൂപതാംഗ ങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി രണ്ടാം അതിരൂപതാ അസംബ്ലിയെത്തുടര്‍ന്ന് അതിരൂപതാ ശതാബ്ദിയുടെ ഭാഗമായി 2011 ല്‍ ആരംഭിച്ചതാണ് ശതാബ്ദി വിദ്യാഭ്യാസ ഫണ്ട് (ഇഋഎഅഗ). അതോടൊപ്പം സിവില്‍ സര്‍വ്വീസ് പോലുള്ള ഉന്നതമത്സരപരീക്ഷാ പരിശീലനത്തിനായി വിദ്യാര്‍ത്ഥികളെ ഒരുക്കുന്നതിനായി ആരംഭിച്ചിട്ടുള്ളതാണ് ക്‌നാനായ സ്റ്റാര്‍സ്, പ്ലാറ്റിനം സ്റ്റാര്‍സ് പദ്ധതികള്‍, ഹൈറേഞ്ച് സ്റ്റാര്‍സ് പദ്ധതികള്‍. ക്‌നാനായ സമുദായത്തെക്കുറിച്ചു ശാസ്ത്രീയമായി പഠനം നടത്തുന്നതിനു സഹായിക്കാനായി ആരംഭിച്ചിട്ടുള്ള മറ്റൊരു സംരംഭമാണ് കാര്‍ട്ട് (ഗിമിമ്യമ അരമറലാ്യ ളീൃ ഞലലെമൃരവ & ഠൃമശിശിഴ ഗഅഞഠ).
3. അകത്തോലിക്ക – മതാന്തരസംവാദങ്ങള്‍
മതാന്തരസംവാദങ്ങളും സഭകള്‍ തമ്മിലുള്ള സംവാദങ്ങളും തടസ്സമില്ലാതെ നടക്കേണ്ടതാണ്. സഭ ഒരിക്കലും സഭാംഗങ്ങള്‍ക്കു വേണ്ടി മാത്രം സ്ഥാപിതമല്ല . ലോകം മുഴുവന്റെയും രക്ഷ ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കേണ്ട, സാര്‍വ്വത്രിക സഭയുടെ കൂദാശപോലെയാണു സഭ. അതുകൊണ്ടുതന്നെ ലോകത്തു സംഭവിക്കുന്ന ധാര്‍മ്മികച്യുതിയുടെ വിഷപ്പുക വമിക്കുമ്പോള്‍ സുവിശേഷാത്മകമായി ഒത്തുതീര്‍പ്പില്ലാതെയും കലര്‍പ്പില്ലാ ത്ത’ഭാഷയിലും ഓരോരുത്തരും അതിനോടു പ്രതികരിക്കണം. ആനുകാലികവിഷയങ്ങളോടു പ്രതികരിച്ചു സഭ കാലികമാകണം. കാലഘട്ടത്തിന്റെ ആവശ്യങ്ങളോടു സംവദിക്കണം. ഇതര ക്രൈസ്തവസഭകളുമായും മതസമുദായങ്ങളുമായും വിവേക ത്തോടും പക്വതയോടുംകൂടി ബന്ധപ്പെടാനും പരസ്പര ബഹുമാനത്തോടെ യോജിപ്പിന്റെയും ഒരുമിച്ചുള്ള പ്രവര്‍ത്തന ങ്ങളുടെയും മേഖലകള്‍ കണ്ടെത്താനും തീവ്രമായ ശ്രമങ്ങള്‍ ഉണ്ടാകണം. അവയൊക്കെ സുവിശേഷ സാക്ഷ്യത്തിന്റെ അവസരങ്ങളാക്കാനും കഴിയണം.
4. പങ്കാളിത്തവും കൂട്ടുത്തരവാദിത്വവും
മനുഷ്യരായ നാം മറ്റുള്ളവരുമായി സമൂഹത്തില്‍ ഒരുമിച്ചു ജീവിക്കുന്നു; ഒരുമിച്ചു വളരുന്നു. പ്രാദേശികവും ആഗോളവുമായ സമൂഹങ്ങളില്‍ സജീവ അംഗങ്ങളാകാന്‍ സഭയുടെ വിളി ലഭിച്ചിരിക്കുന്നവരെ സംബന്ധിച്ചു പങ്കാളിത്തം പ്രോത്സാഹിപ്പി ക്കുക എന്നതിനര്‍ത്ഥം നമുക്ക് ഓരോരുത്തര്‍ക്കും സമൂഹത്തിനു സംഭാവനചെയ്യാന്‍ അദ്വിതീയവും പ്രധാനപ്പെട്ടതുമായ എന്തെങ്കിലും ഉണ്ടെന്ന് തിരിച്ചറിയുക എന്നതാണ്. എല്ലാ ജനങ്ങളുടെയും ക്ഷേമം മെച്ചപ്പെടുത്തുന്നതിനു ജീവിക്കുന്ന സമൂഹങ്ങളിലെ സജീവ അംഗങ്ങളായി പ്രവര്‍ത്തിക്കണം. ഐക്യദാര്‍ഢ്യം, കൂട്ടുത്തരവാദിത്തം, ദൈവകുടുംബത്തിലെ ക്രിയാത്മക അംഗമാകാനുള്ള തീരുമാനം, പൊതുനന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നീ വ്യക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പുകളിലൂടെയാണു പങ്കാളിത്ത പ്രക്രിയയില്‍ പങ്കുചേരാന്‍ സാധിക്കുന്നത്.
ഇടവകസമൂഹങ്ങളും, രൂപതാ സമൂഹങ്ങളും പങ്കാളിത്ത പ്രക്രിയയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ നമ്മള്‍ ജീവിക്കുന്ന സഭാകൂട്ടായ്മകളെ കഴിയുന്നത്ര സൗഹാര്‍ദ്ദപരവും സ്വാഗതാര്‍ ഹവുമാക്കുന്നതിന് എവിടെയും എപ്പോള്‍ വേണമെങ്കിലും സംലഭ്യമാക്കുന്നതിനും ഏറ്റവും മികച്ചതു ചെയ്യാന്‍ ഞങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്നതിനാല്‍ അവ ഏതെന്നു മനസ്സിലാക്കാന്‍ ആ സമൂഹത്തില്‍ നിന്നുതന്നെ അഭിപ്രായ രൂപീകരണം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം.
നമ്മുടെ കൂടാരയോഗങ്ങളിലും ഇടവകകളിലും പദ്ധതികള്‍ ആലോചിക്കുമ്പോഴും അവ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമ്പോഴും തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയകളിലും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ഉത്തരവാദിത്തമുണ്ട്. എല്ലാവര്‍ക്കും പങ്കെടുക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിന് ഇപ്രകാരമുള്ള സഭാസമ്മേളനങ്ങളുടെ ഘടനാപരമായ തലങ്ങളില്‍ ക്രിയാത്മകത ഉണ്ടാകണം.
പ്രാദേശികതലത്തില്‍ പങ്കാളിത്തവുമായി ബന്ധപ്പെട്ട പരിമിതികള്‍ പരിഹരിക്കുന്നതിലൂടെ സമൂഹത്തിന്റെ ശാക്തീകരണം, ശുശ്രുഷയുടെ കാര്യക്ഷമത, ഫലപ്രാപ്തി, പ്രതികരണശേഷി, സുസ്ഥിരത, പ്രാദേശിക മനുഷ്യശേഷി സമാഹരണം, കഴിവുകള്‍ വര്‍ധിപ്പിക്കല്‍, സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കല്‍ എന്നിവ ഉണ്ടാവുകയും അതു പൊതുവെ സഭാംഗങ്ങള്‍ക്കു കൂടുതല്‍ പ്രയോജനം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ രാഷ്ട്രീയ രംഗത്തേക്കും സര്‍ക്കാര്‍ ജോലികളിലേക്കും ഇനിയും കൂടുതല്‍പേര്‍ കടന്നുവരേണ്ടിയിരിക്കുന്നു. നാട്ടിലുള്ള ധാരാളം തൊഴില്‍ സാധ്യതകള്‍ നമ്മുടെ ചെറുപ്പക്കാര്‍ ഉപയോഗിക്കുന്നോ എന്നു വിശദമായി ചര്‍ച്ച ചെയ്യേണ്ട ഒരു വസ്തുതയാണ്.
5.. പങ്കാളിത്തവും കൂട്ടായ്മയും
ക്രിസ്തീയ സമൂഹങ്ങളിലെ ഓരോ അംഗത്തിന്റെയും സ്വത്വബോധം വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഭാഷയില്‍ പരസ്പര ബന്ധത്തിന്റെയും സ്വയം ശൂന്യവത്കരണ ത്തിന്റേതുമാണ്. ദൈവപുത്രന്റെ മനുഷ്യവതാരത്തിലൂടെ തുടക്കമിട്ട യേശുക്രിസ്തുവിന്റെ പങ്കാളിത്തശൈലിയാണു സ്വന്തം ശുശ്രൂഷയില്‍ വി. പൗലോസിനെ പങ്കാളിത്ത ശൈലിയില്‍ സുവിശേഷ പ്രഘോഷണം നടത്താന്‍ സഹായിച്ചത്.
പങ്കാളിത്തത്തില്‍ ദൈവജനം സജീവമാകണമെങ്കില്‍, താനായിരിക്കുന്ന സഭയെക്കുറിച്ചു വ്യക്തമായ അറിവുണ്ടാകണം. പ്രാദേശികവും ദേശീയവും ആഗോളവുമായ അനുദിന സഭാവാര്‍ത്തകളറിയാന്‍ താത്പര്യമുണ്ടാകണം. പ്രാദേശികമായി ഓരോരുത്തരുടെയും പ്രായത്തിലുള്ള സംഘടനയില്‍ (ഭക്ത-സമുദായ) ചേര്‍ന്നു സജീവമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. സഭയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളി യാവുക, സഭയുടെ പൊതുശുശ്രുഷകളിലും പ്രവര്‍ത്തന പരിപാടികളിലും പങ്കെടുക്കുക, സഭയുടെ വളര്‍ച്ചക്ക് കൂടുതല്‍ സമയം നല്‍കുക തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടതാണ്.
പങ്കാളിത്തത്തിന്റെ മറ്റൊരു വശം വിമര്‍ശനാത്മക പ്രതിഫലനമാണ്. നാം ജീവിക്കുന്ന സമൂഹത്തോടുള്ള നമ്മുടെ സ്‌നേഹം അതിലെ ന്യൂനതകളും പ്രശ്‌നങ്ങളും കാണാന്‍ തടസ്സമാകരുത്. അവ പരിഹരിക്കപ്പെടണമെങ്കില്‍ വിമര്‍ശനാത്മക മായിതന്നെ അവയെ വിലയിരുത്തണം.അതിനു സഭയിലെ വിശ്വാസങ്ങളും മൂല്യങ്ങളും ജീവിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ വിലയിരുത്തലുകള്‍ ഉണ്ടാകണം. പങ്കാളിത്തത്തിലൂടെ, സമൂഹത്തിലെ ബുദ്ധിമുട്ടുകള്‍, സാമൂഹിക പ്രശ്‌നങ്ങള്‍, ധാര്‍മ്മികചോദ്യങ്ങള്‍ എന്നിവയെ ക്കുറിച്ചു നാം ബോധവാന്മാരാകുന്നു; കൂടാതെ ഒരു സമൂഹത്തെ മാറ്റാനും കെട്ടിപ്പടുക്കാനുമുള്ള സാധ്യതകള്‍ എപ്രകാരമാണെന്ന ബോധ്യം സൃഷ്ടിക്കുന്നു. സജീവമായ ഇടപഴകലിലൂടെ മാത്രമേ വ്യക്തികള്‍ക്ക് അവരുടെ സമൂഹങ്ങളില്‍ നല്ല’ഭാവിക്കായി മാറ്റംവരുത്താന്‍ സാധിക്കുകയുള്ളൂ.
പങ്കാളിത്തം മറ്റുള്ളവരെ അവരുടെ തീരുമാനങ്ങള്‍ എടുക്കുന്നതിനു സഹായിക്കുന്നതും അവരുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതുമാണ്. ഓരോരുത്തര്‍ക്കും തങ്ങളുടേതായ കഴിവുകളും പ്രത്യേകതകളും ഉണ്ട്. മറ്റുള്ളവരുടെ കഴിവുകള്‍ മനസ്സിലാക്കാനും പരമാവധി അതില്‍ അവരെ ശാക്തീകരിക്കുന്ന തിനുമുള്ള ഒരുവിളി നമുക്കുണ്ട്. ഇവിടെ നമ്മുടെ ഹൃദയം തുറക്കുകയും പരസ്പരം ദൈവത്തെ കാണുകയും ചെയ്യുക എന്നതു തീര്‍ച്ചയായും നമ്മില്‍ സംഭവിക്കേണ്ട വെല്ലുവിളിനിറഞ്ഞ വ്യായാമങ്ങളില്‍ ഒന്നാണ്. പൊതുജീവിതത്തില്‍ നമ്മുടെ പങ്കാളിത്തം എന്നത്തേക്കാളും ഇപ്പോള്‍ ആവശ്യമാണ്. നിത്യതയിലേക്കുള്ള സഭയുടെ യാത്രയില്‍ പങ്കാളിത്തമില്ലാതെ വന്നാല്‍, അപൂര്‍ണ്ണവും അപകടകരവുമായ സാമൂഹിക പ്രത്യയശാസ്ത്രങ്ങളുടെ നിരവധി പ്രസ്ഥാനങ്ങള്‍ സമൂഹത്തിന്റെ പ്രധാന ധാരയില്‍നിന്നു സഭയെ പുറന്തള്ളി, ഒരു കത്തോലിക്ക നായി സ്വതന്ത്രമായി ജീവിക്കുക എന്നതു ഒരു വൈരുദ്ധ്യമാക്കി ത്തീര്‍ക്കും. ചിലര്‍ വിശ്വാസത്തിന്റെയും ധാര്‍മ്മികതയുടെയും ഉടമസ്ഥത അവകാശപ്പെട്ടു സഭാശൈലികളില്‍ സംശയം ജനിപ്പിക്കുകയും സഭയെ എതിര്‍ക്കുന്നവരുമായി കാണപ്പെടുകയും ചെയ്യുന്നുണ്ടല്ലോ?
6.. ഫലപ്രദമായ പങ്കാളിത്തം
പങ്കാളിത്തം എങ്ങനെ മെച്ചപ്പെടുത്താം എന്നു ചിന്തക്കുന്നിടത്താണ് അതിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുന്നത്. ആ ചിന്ത തന്നെ പങ്കാളിത്തം ഇപ്പോള്‍ മെച്ചമല്ല എന്ന ഒരു ധ്വനി നല്‍കുന്നുണ്ട്. ജീവിതത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രാദേശികജനങ്ങളുടെ പങ്കാളിത്തം എന്ന ആശയം മനുഷ്യശാക്തീകരണത്തിന്റെയും വികസനത്തിന്റെയും പ്രക്രിയയില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളെ ബാധിക്കുന്ന ജീവിതം അതില്‍ ഇടപെടാനാഗ്രഹിക്കുന്നവര്‍, വേണ്ടവിധത്തില്‍ ഇടപെടാന്‍ സാധിക്കാതെ വരുമ്പോള്‍ സഭാസ്ഥാപനങ്ങളെയും സംവിധാനങ്ങളെയും അനീതിയുടെ ഒരു നിഴലില്‍ ബോധപൂര്‍വം നിര്‍ത്താനുള്ള ശ്രമം നടത്തി യെന്നുവരാം. വിശ്വാസത്തെയും ധാര്‍മ്മികതയെയും സംബന്ധി ക്കുന്ന കാര്യങ്ങള്‍ ഒഴികെ അജപാലനപരമായ കാര്യങ്ങള്‍ സമ്പൂര്‍ണമായ പങ്കാളിത്തരീതിയില്‍ പാലിക്കപ്പെടേണ്ടതാണ്. വിശ്വാസികള്‍ക്ക് അവരുടെ ജീവിതത്തെ ബാധിക്കുന്ന പദ്ധതികളില്‍ പങ്കാളികളാകാന്‍ പരിഗണന നല്‍കണമെന്ന വിശ്വാസമാണ് ഇതിനു പിന്നിലെ അടിസ്ഥാന ചിന്ത. പങ്കാളിയാവുക എന്നത് അധികാരമുള്ളവനാവുക എന്നുകൂടി മനസിലാക്കാം. പങ്കാളിത്തത്തിനു സമൂഹത്തെ ശാക്തീകരിക്കാനും സ്വയം ചിന്തിക്കാനും പരിഹാരങ്ങള്‍ വികസിപ്പിക്കാനുമുള്ള അവസരം നല്‍കാനും കഴിയും. അതു വിശ്വാസികളുടെ ആവശ്യങ്ങളോട് പ്രതികരണശേഷി ഉറപ്പാക്കും, അത് ആശ്രിതത്വത്തിന്റെ മാനസികാവസ്ഥ കുറയ്ക്കാനും സഹായിക്കും.
കൂടിയാലോചനാ മീറ്റിംഗുകളില്‍ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നത്, അവരെ അറിയിക്കുന്നതുപോലെ, അവരുടെ പൂര്‍ണ്ണപങ്കാളിത്തത്തിലേക്കുള്ള നിയമാനുസൃതമായ ചുവടു വെയ്പ്പായിരിക്കും. കൂടിയാലോചിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ രീതികള്‍ അംഗങ്ങളുടെ ആശയങ്ങളുടെ സ്വീകരണം മാത്രമായി പരിമിതപ്പെടുത്തുമ്പോള്‍, പങ്കാളിത്തം വെറുമൊരു കടമതീര്‍ക്കല്‍ ആയിമാറുന്നു. പ്രവര്‍ത്തനങ്ങളില്‍ അംഗങ്ങള്‍ എപ്രകാരം പങ്കുചേര്‍ന്നു’എന്നതിലുപരി സംഘാടകര്‍ക്ക് പ്രാധാന്യം പങ്കെടുത്ത അംഗങ്ങളുടെ എണ്ണം ആണ്. പങ്കാളിത്തം ആള്‍ക്കൂട്ടബലമായി വ്യാഖ്യാനിക്കുന്നു. കൂടുതല്‍ പേര്‍ പങ്കെടുത്തതുകൊണ്ടു കൂടുതല്‍ പങ്കാളിത്ത മായെന്ന വ്യാഖ്യാനം ഉണ്ടാക്കുന്നു.
പങ്കാളിത്തത്തിലൂടെയാണ് സഭയില്‍ വലിയ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്. ഗ്രൂപ്പുകളായി ചിന്തിക്കാനുള്ള നമ്മുടെ സമാനത കളില്ലാത്ത കഴിവാണ് സഭയിലെ എല്ലാ വളര്‍ച്ചയുടെയും പ്രേരകശക്തി.
കഢ. പ്രേഷിതദൗത്യം
സഭ അവളുടെ സ്വഭാവത്താല്‍തന്നെ പ്രേഷിതയാണ്. സഭ നിലകൊള്ളുന്നതു ഉത്ഥിതനായ കര്‍ത്താവ് ഏല്പിച്ച പ്രേഷിതദൗത്യനിര്‍വ്വഹണത്തിനാണ്. പ്രേഷിതദൗത്യത്തിനു ത്രിതൈ്വകവും സഭാത്മകവും വിശുദ്ധ ഗ്രന്ഥത്തില്‍ അധിഷ്ഠിതവുമായ മാനങ്ങളുണ്ട്. ലോകത്തെ പാപത്തില്‍നിന്നും മരണത്തില്‍നിന്നും പിശാചില്‍നിന്നും കുരിശിലെ ബലിയിലൂടെ മോചിപ്പിക്കാനാണു പിതാവായ ദൈവം പുത്രനെ ലോകത്തിലേക്ക് അയച്ചത്. ഈ വിമോചന ദൗത്യം ലോകാവസാനംവരെ തുടരുന്നതിനാണു പുത്രനായ മിശിഹാ ശ്ലീഹന്മാരെ അയച്ചത്. അവരെ പരിശുദ്ധാത്മാവിനാല്‍ പൂരിതരാക്കി ലോകത്തിന്റെ വിശുദ്ധീകരണത്തിനായി അയച്ചത് അവരിലൂടെ കര്‍ത്താവില്‍ വിശ്വസിക്കുന്നവരുടെ – രക്ഷിക്കപ്പെട്ടവരുടെ സഭ സ്ഥാപിക്കാനാണ്. പരിശുദ്ധാത്മാവില്‍ വിളിച്ചുകൂട്ടപ്പെട്ട സമൂഹമായ ഈ സഭയില്‍ തന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് ഈശോ വാഗ്ദാനം ചെയ്യുകയും ചെയ്തു. (മത്താ 28, 17-21).
കര്‍ത്താവു ശ്ലീഹന്മാര്‍ക്കു നല്‍കിയ കല്പന ഓരോ വിശ്വാസിയിലും നിക്ഷിപ്തമാണ്. ശ്ലീഹന്മാര്‍ മാമ്മോദിസാ നല്‍കി സഭാകൂട്ടായ്മയിലേക്കു ജനത്തെ ഒരുമിച്ചു ചേര്‍ത്തതുപോലെതന്നെ സുവിശേഷം വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രസംഗിച്ചു സഭാകൂട്ടായ്മയിലേക്കു ജനതയെ ക്ഷണിക്കാനാണ് ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത്. ഓരോ ജനതയുടേയും സ്വന്തമായ വംശീയ സാംസ്‌കാരിക തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ സഭാകൂട്ടായ്മയില്‍ അംഗമാകാന്‍ സാധിക്കുമെന്ന് അപ്പസ്‌തോലിക കാലം മുതല്‍തന്നെയുള്ള പ്രേഷിത പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു.
ഓരോ ക്രിസ്ത്യാനിയിലും കത്തി നില്‍ക്കേണ്ടതു ക്രിസ്തുവാകുന്ന പ്രകാശമാണ്. ഈ പ്രകാശത്തില്‍ അപരനെ പ്രകാശിതമാക്കുന്നതാണു സുവിശേഷ പ്രഘോഷണം. കുരിശു മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും രക്ഷ പകര്‍ന്നുതന്ന ദൈവപുത്രനായ ഈശോയാണ് ഏക രക്ഷകനെന്നു പ്രഘോഷിക്കുകയും സ്വന്തം ജീവിതത്തില്‍ പരിചയപ്പെടുത്തുകയുമാണ് ഓരോ ക്രിസ്ത്യാനിയുടെയും പ്രഥമ പ്രേഷിത ദൗത്യം.
കര്‍ത്താവു തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍തന്നെ തന്നോടുകൂടെ ആയിരിക്കുന്നതിനും പ്രഘോഷിക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നതിനുമായി ശ്ലീഹന്മാരെ നിയോഗിച്ചു (മര്‍ക്കോ 3, 13-14). ഉത്ഥാനത്തിനുശേഷം സ്വര്‍ഗ്ഗത്തിലും ഭൂമിയിയിലുമുളള എല്ലാ അധികാരവും കൈക്കൊണ്ട കര്‍ത്താവ് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതിനു മുന്‍പു പിതാവ് തന്നെ അയച്ചതുപോലെ ശ്ലീഹന്മാരെ ലോകത്തിലേക്കു അയച്ചു. ഇക്കാരണത്താല്‍ സഭയ്ക്കു മിശിഹായിലുള്ള വിശ്വാസവും രക്ഷയും പ്രചരിപ്പിക്കുന്നതിനുളള ഉത്തരവാദിത്വം ലഭിച്ചു (മത്താ, 28, 17-21). സഭയുടെ ദൗത്യം പൂര്‍ത്തിയാക്കപ്പെടുന്നതു മിശിഹായുടെ കല്പനയനുസരിച്ചു കൊണ്ടു പരിശുദ്ധാത്മാവിന്റെ സ്‌നേഹത്താല്‍ പ്രചോദിതരായി എല്ലാ മനുഷ്യര്‍ക്കും പൂര്‍ണ്ണമായും പ്രവര്‍ത്തനനിരതമായ സാന്നിദ്ധ്യം നല്‍കുന്നതിനാലാണ്. അവരെ ജീവിത മാതൃകവഴിയും സുവിശേഷ പ്രഘോഷണംവഴിയും കൂദാശകളും ഇതര പ്രസാദവരമാര്‍ഗ്ഗങ്ങള്‍വഴിയും വിശ്വാസത്തി ലേക്കും മിശിഹായുടെ സമാധാനത്തിലേക്കും നയിക്കുകയും അതുവഴി മിശിഹായുടെ രഹസ്യത്തില്‍ മുഴുവനായും പങ്കുപറ്റുന്നതിനുള്ള സുനിശ്ചിതമായ വഴി അവര്‍ക്കായി തുറക്കുന്നതിനും വേണ്ടിയാണ്. അങ്ങനെ തീര്‍ത്ഥാടകസഭ സ്വഭാവത്തില്‍ത്തന്നെ പ്രേഷിതയാണ് എന്നത് അന്വര്‍ത്ഥമാകുന്നു. ഇതു പിതാവായ ദൈവത്തിന്റെ സ്‌നേഹത്തില്‍നിന്നും പുത്രനിലൂടെ ഒഴുകിവരുന്ന പദ്ധതിയാണ്. അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കാന്‍ സ്വപുത്രനെ ലോകത്തിലേക്കയച്ച (യോഹ 3,16) പിതാവിന്റെ സ്‌നേഹപദ്ധതിയാണ്. ഇത് ഇന്നും തുടരുന്നതാണു പ്രേഷിതദൗത്യം.
1. പ്രേഷിതത്വത്തിന്റെ പ്രസക്തി
വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്കനുസരിച്ചു സഭാ സിനഡിന്റെ നിര്‍ദ്ദേശാനുസരണം പ്രാര്‍ത്ഥിച്ചും സഹകരിച്ചും സഭ മുഴുവന്‍ ഏറ്റെടുത്തു നടത്തേണ്ട ഒരു ദൗത്യമാണു പ്രേഷിതപ്രവര്‍ത്തനം. സഭ അയയ്ക്കുന്ന സുവിശേഷ പ്രഘോഷകര്‍ മിശിഹായെ അറിയാത്ത ഇടങ്ങളില്‍ സഭ നട്ടുവളര്‍ത്താന്‍വേണ്ടി സവിശേഷമായി ചെയ്യുന്ന ഉദ്യമങ്ങളാണ് പൊതുവേ സുവിശേഷ പ്രവര്‍ത്തനം എന്നു വിളിക്കപ്പെടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം ഇതുവരെ സഭ വേരൂന്നിയിട്ടില്ലാത്ത ജനങ്ങളുടേയും സമൂഹ ങ്ങളുടേയും ഇടയിലുള്ള സുവിശേഷവത്ക്കരണവും സഭയുടെ നട്ടുവളര്‍ത്തലുമാണ്. ”അങ്ങുമാത്രമാണു യഥാര്‍ത്ഥ പിതാവായ ദൈവമെന്നും അങ്ങേ പ്രിയ പുത്രനായ ഈശോമിശിഹായെ ലോകത്തിലേക്ക് അയച്ചുവെന്നും'(4-ാം ഗ്ഹാന്താ പ്രാര്‍ത്ഥന) അറിയിക്കുകയാണ് സുവിശേഷ പ്രഘോഷണം.
ഏകരക്ഷകനായ ക്രിസ്തുവിനെ അറിഞ്ഞു രക്ഷയിലേക്കു വരുവാന്‍ എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ട്. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്റെ മഹത്വത്തിലേക്ക് എത്തിക്കപ്പെടണമെന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാല്‍ ഒരു ദൈവമേ ഉള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ മദ്ധ്യസ്ഥനായി ഒരുവനേ ഉള്ളൂ – മനുഷ്യനായി പിറന്ന ഈശോമിശിഹാ ( 1 തിമോ 2, 4-6). അവന്‍ എല്ലാവര്‍ക്കുംവേണ്ടി തന്നെത്തന്നെ മോചനദ്രവ്യമായി നല്‍കി. രക്ഷയ്ക്കുള്ള ഏകനാമമായ ഈശോയുടെ നാമം അറിയാതെ അവനില്‍ വിശ്വസിക്കാതെ നിത്യരക്ഷ സാധ്യമല്ലെന്നു സഭ എന്നും പഠിപ്പിക്കുന്നു.
2. പ്രേഷിതദൗത്യം സഭ മുഴുവന്റെയും ഉത്തരവാദിത്വം
തീര്‍ത്ഥാടകസമൂഹവും ദൈവത്തിന്റെ മിഷനറി ശുശ്രൂഷകരെന്ന നിലയില്‍ മനുഷ്യകുടുംബത്തിന്റെ നന്മയ്ക്കും രക്ഷയ്ക്കും വേണ്ടി ഈശോമിശിഹായുടെ സാക്ഷികളായി വര്‍ത്തിക്കേണ്ടവരാണ് ഓരോ ക്രൈസ്തവനും. സുവിശേഷ ത്തിനു യോജിച്ച സാക്ഷ്യം നല്‍കാന്‍ പ്രത്യേകിച്ചു നമ്മുടെ ലോകത്തിന്റെ ആത്മീയ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ഭൗമിക അസ്തിത്വ മേഖലകളില്‍ ദൈവരാജ്യത്തിന്റെ വരവിനായുള്ള ശുശ്രൂഷ ഒരു പുളിമാവു കണക്കെ നിര്‍വ്വഹിക്കപ്പെടണം. ഇതിനൊരു ഉദാഹരണമായി സഭാപിതാക്കന്മാര്‍ ചൂണ്ടിക്കാണിക്കുന്ന സുവിശേഷ ഭാഗം ലൂക്ക 12,1-10 വരെയുള്ള വചനങ്ങളാണ്. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന 72 എന്നതു സഭയുടെ മിഷനറി സ്വഭാവത്തിന്റെ സാര്‍വ്വത്രികതയെ സൂചിപ്പിക്കുന്നതാണ്. 72 എന്നതു സര്‍വ്വരെയും ഉള്‍ക്കൊള്ളുന്നുവെന്നു വ്യക്തമാക്കുന്നു. എല്ലാ ക്രൈസ്തവരും വിളിക്കപ്പെട്ടവരും അയയ്ക്കപ്പെട്ടവരുമാണ്. ഓരോ ക്രൈസ്തവന്റെയും സത്ത എന്നുപറയുന്നത് അയയ്ക്കപ്പെടുവാനും പ്രഘോഷിക്കപ്പെടുവാനുമുള്ള ദൗത്യമാണ്. ഓരോ ക്രൈസ്തവനിലും വചനത്തിന്റെ വിത്തു വിതച്ചിരിക്കുന്നു. ഓരോ ക്രൈസ്തവനിലും ദൈവത്തിന്റെ ആത്മാവും നിവേശിച്ചിരിക്കുന്നു. അതായത് സര്‍വരും രക്ഷിക്കപ്പെടണമെന്ന ദൈവത്തിന്റെ ആഗ്രഹം ആത്മാവുവഴി ഓരോ വ്യക്തിയിലും നിക്ഷേപിച്ചിരിക്കുന്നു. ഈ അത്മാവിനെ മറനീക്കി വെളിപ്പെടുത്തുകയാണ് (മഹമവേലശമ) സുവിശേഷ പ്രഘോഷണം. അതു സാധ്യമാകേണ്ടത് ഓരോ ക്രൈസ്തവന്റേയും ജീവിത സാക്ഷ്യത്തിലൂടെയാണ്. അതിനാണു സുവിശേഷം ഇപ്രകാരം ഓര്‍മ്മപ്പെടുത്തുന്നത്.
”മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ടു സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ” (മത്താ 5, 16) എന്ന വചനത്തിലൂടെ പ്രകാശവും ഉപ്പുമായി വര്‍ത്തിക്കാനാണു സഭാതനയര്‍ വിളിക്കപ്പെട്ടിരിക്കുന്നത് എന്നു സഭ ബോദ്ധ്യപ്പെടുത്തുന്നു. പൊതുസമൂഹത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തനമേഖ ലകളില്‍ പ്രേഷിതാഭിമുഖ്യത്തോടെയും അതുവഴി അപരന്റെ രക്ഷയിലുള്ള താല്പര്യത്തോടെയും പ്രവര്‍ത്തന നിരതരാകാന്‍ എല്ലാവര്‍ക്കും കടമയും ഉത്തരവാദിത്വവുമുണ്ട്. ഇതാണു പങ്കാളിത്ത ഭാവത്തോടെയുള്ള പ്രേഷിത ദൗത്യം. ആത്മാവില്‍ നിറഞ്ഞ് ആത്മരക്ഷ ലക്ഷ്യമാക്കി പ്രാര്‍ത്ഥനയും പരിത്യാഗവും സാമ്പത്തിക സഹായവും മിഷന്‍ സഹകരണങ്ങളുംവഴി അല്മായ സഹോദരങ്ങളും സമര്‍പ്പിതരും വൈദികരും, സഭാനേതൃത്വത്തോടു ചേര്‍ന്നു നടത്തുമ്പോഴാണ് ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലദായകമാകുന്നത്.
3. ക്‌നാനായ സമുദായത്തിന്റെ പ്രേഷിത പാരമ്പര്യം
പ്രേഷിത പ്രവര്‍ത്തനം സഭ മുഴുവന്റേയും ഉത്തരവാദിത്വമാണ് എന്നതു കൃത്യമായി നിറവേറ്റപ്പെട്ട ചരിത്രസംഭവമാണ് എ.ഡി. 345 ല്‍ നടന്ന ഐതിഹാസികമായ ക്‌നാനായ കുടിയേറ്റം. ഒരു സഭാഘടകം നടത്തിയ പ്രേഷിത കുടിയേറ്റമായിരുന്നു അത്. ഉറഹാ മാര്‍ യൗസേപ്പു മെത്രാനും കിനായി തോമായും നാലു വൈദികരും ശെമ്മാശന്മാരും 72 കുടുംബങ്ങളില്‍പ്പെട്ട നാനൂറോളം അല്‍മായരും സംഘടിതമായി ഒരു സഭാഘടകമായിട്ടാണു കുടിയേറ്റം നടത്തിയത്. ഒരു സഭാഘടകമായി കേരളത്തിലെത്തി ഇവിടുത്തെ സഭയെ ശക്തി പ്പെടുത്താനും സഭാസംവിധാനങ്ങള്‍ രൂപപ്പെടുത്താനും വിശ്വാസം പരിപോഷിപ്പിക്കാനും വിശ്വാസജീവിതത്തില്‍ പുളിമാവായി വര്‍ത്തിക്കാനും കഴിഞ്ഞുവെന്നത് ഈ സഭാസമൂഹത്തിന്റെ പ്രേഷിതതീഷ്ണതയുടെ പ്രത്യക്ഷമായ അടയാളമാണ്.
ക്‌നാനായ സമുദായം അവളുടെ സ്വഭാവത്താലെ പ്രേഷിതയാണ്. ഈ വംശത്തിന്റെ ഉത്ഭവത്തിലും വളര്‍ച്ചയിലും അവള്‍ പ്രേഷിതയാണ്. ഈ സമുദായം സഭാഘടകമായി കാനോനികമായി അംഗീകരിക്കപ്പെടുന്നതിനു മുന്‍പുതന്നെ അവള്‍ തന്റെ പ്രേഷിതദൗത്യം തുടര്‍ന്നുപോന്നിരുന്നു. കേരളത്തിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളെ വിശ്വാസത്തില്‍ സ്ഥിരപ്പെടുത്തുകയായിരുന്നല്ലോ കുടിയേറ്റ ലക്ഷ്യം. ഇന്നു നാം പ്രേഷിത പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുന്നതില്‍നിന്നും വ്യത്യസ്തമായ രീതിയിലാണു പ്രേഷിത കുടിയേറ്റക്കാര്‍ തങ്ങളുടെ ദൗത്യം തുടര്‍ന്നു പോന്നത്. സാന്നിദ്ധ്യത്തിലൂടെ സുവിശേഷ പ്രഘോഷണം നടത്തിപ്പോന്നവരാണു ക്‌നാനായക്കാര്‍. തങ്ങളുടെ വിശുദ്ധമായ സാന്നിദ്ധ്യത്തിലൂടെ ഉപ്പും, പ്രകാശവും, പുളിമാവുമായി വര്‍ത്തിച്ച പാരമ്പര്യമാണു ക്‌നാനായക്കാരുടേത്. കൊടുങ്ങല്ലൂരില്‍ മൂന്നു ക്രൈസ്തവ ദൈവാലയങ്ങള്‍ സ്ഥാപിച്ച് ആരംഭിച്ച ഈ പ്രേഷിത പാരമ്പര്യം നൂറ്റാണ്ടുകളിലൂടെ മധ്യതിരുവിതാംകൂറിലും മലബാറിലും ഹൈറേഞ്ചിലും, വിദേശരാജ്യങ്ങളിലും ദൈവാലയ കേന്ദ്രീകൃതമായ വിശ്വാസ സമൂഹമായി വിളങ്ങുന്നുവെന്നത് അഭിമാനകരമാണ്, അത് ഈ സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവകൃപയുടെ നേര്‍ ക്കാഴ്ചയാണ്.
4. ക്‌നാനായ സമുദായത്തിന്റെ പ്രേഷിത ദൗത്യം
വൈദികമേലദ്ധ്യക്ഷനും വൈദികരും ശുശ്രൂഷകരും അല്‍മായ സഹോദരങ്ങളുമടങ്ങിയ ക്‌നാനായക്കാരുടെ സഭാഘടകം ആദിമ ക്രൈസ്തവ ചൈതന്യത്തോടെ വിശ്വാസികളുടെ കൂട്ടായ്മ, വിശുദ്ധ കുര്‍ബാന, പങ്കുവയ്ക്കല്‍, പ്രാര്‍ത്ഥന, അപ്പസ്‌തോല നേതൃത്വം തുടങ്ങിയ മൂല്യങ്ങള്‍ അടിസ്ഥാന സ്തംഭങ്ങളായി നിലനിര്‍ത്തിക്കൊണ്ടു വിശ്വാസ നിറവിലും തനിമയിലും ഒരുമയിലും വളര്‍ന്നു വരുന്നു. വ്യക്തികളിലൂടെയും സ്ഥാപനങ്ങളിലൂടെയും മിഷണറിമാരി ലൂടെയും പ്രേഷിത പ്രവര്‍ത്തനം സാധ്യമാകുന്നു.
മിശിഹായെ അറിയാത്ത ഇടങ്ങളില്‍ സംഘടിത- അസംഘടിത കുടിയേറ്റങ്ങള്‍ നടത്തി ആ ദേശത്തെ ആദ്ധ്യാത്മിക സാമൂഹികസാംസ്‌കാരിക രംഗങ്ങളില്‍ നേതൃത്വവും അനന്യമായ സംഭാവനകളും നല്‍കാന്‍ ഈ സമുദായത്തിനു കഴിഞ്ഞിട്ടുണ്ട്. എത്തിപ്പെടാവുന്ന ഇടങ്ങളിലെല്ലാം കുടിയേറി ദൈവാലയങ്ങള്‍ സ്ഥാപിച്ചു മിശിഹായുടെ സാന്നിദ്ധ്യവും പ്രകാശവും ലോകത്തിനു നല്‍കാന്‍ ഈ ജനത എന്നും ശ്രദ്ധിക്കുന്നു. അതിരൂപതയ്ക്കുള്ളില്‍ തുടരുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെ നാം തുറന്ന നയനങ്ങളോടെ കാണണം. വ്യക്തികളിലൂടെയും സ്ഥാപനങ്ങളിലൂടെയും പ്രത്യേകിച്ച് നാനാജാതി മതസ്ഥര്‍ ഒരുമിച്ചു പഠിക്കുന്ന വിദ്യാലയ ങ്ങളിലൂടെയും സാമൂഹികസേവന പ്രവര്‍ത്തനങ്ങളിലൂടെയും ആതുരശുശ്രൂഷ യിലൂടെയും അതിരൂപത തുടര്‍ന്നുപോരുന്ന പ്രേഷിത ദൗത്യങ്ങള്‍ എടുത്തുപറയതക്കതാണ്.
ക്രിസ്തുവിനെ അറിയാത്ത ഇടങ്ങളിലേക്കു മിഷനറിമാരെ സംഭാവന ചെയ്യുന്നതില്‍ ക്‌നാനായ കുടുംബങ്ങള്‍ എന്നും മുന്‍പന്തിയിലാണ്. ജനസംഖ്യാനുപാതികമായി ഏറ്റവുമധികം മിഷനറിമാരെ സംഭാവന നല്‍കിയതില്‍ കോട്ടയം അതിരൂപത യുടെ സ്ഥാനം എന്നും അനന്യമായി നിലകൊള്ളുന്നു.
ക്‌നാനായേതര സഭാഘടകങ്ങള്‍ ഇന്നു നടത്തുന്നതുപോലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കോട്ടയം അതിരൂപതയും താല്പര്യപൂര്‍വ്വം നടത്തുന്നുണ്ട്. മിഷനറി പ്രവര്‍ത്തനംവഴി ക്രിസ്തീയ സഭയിലേക്കു കടന്നുവരുന്നവര്‍ ക്‌നാനായ വംശീയ കൂട്ടായ്മയിലോ ക്‌നാനായ സഭാഘടകത്തിലോ സ്വീകരിക്കപ്പെടണമെന്നില്ല. പൊതുവായ ക്രിസ്തീയ സഭാസമൂഹത്തിലേക്കാണ് അവര്‍ സ്വീകരിക്കപ്പെടുന്നത്. ഇത്തരത്തില്‍ ക്‌നാനായ സമുദായം കര്‍ത്താവു കല്പിച്ച സുവിശേഷ പ്രഘോഷണം തുടര്‍ന്നു പോരുന്നു,
5. പ്രവാസികളുടെ പ്രേഷിതദൗത്യം
എ.ഡി. 345 ലെ ക്‌നാനായ പ്രേഷിത കുടിയേറ്റത്തിന്റെ തുടര്‍ച്ചയായി ഇന്നും തുടര്‍കുടിയേറ്റങ്ങള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കു നടന്നുകൊണ്ടിരിക്കുന്നു. ക്‌നാനായ സമുദായാംഗങ്ങള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളിലെല്ലാം ക്‌നാനായ ക്കാരായ വൈദികരുടേയും സമര്‍പ്പിതരുടേയും സേവനങ്ങള്‍ ലഭ്യമാക്കി മിഷനുകളും പള്ളികളും സ്ഥാപിക്കുവാനും വിശ്വാസവും ക്‌നാനായ പൈതൃകവും തുടരുവാനും അതിരൂപത അതീവ ശ്രദ്ധ പുലര്‍ത്തുന്നു. അതുവഴി ക്‌നാനായ പ്രവാസികള്‍ സമുദായത്തിന്റെ കുടിയേറ്റ പ്രേഷിതദൗത്യം തുടരുവാന്‍ വഴിയൊരുക്കുന്നു. ലോകമെമ്പാടു മുള്ള ക്‌നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം രൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭിക്കണമെന്ന നമ്മുടെ നിരന്തര ആഗ്രഹത്തിനും ആവശ്യത്തിനും ഉള്ള ആദ്യ ചുവടുവയ്പാണ് 2017 നവംബര്‍ 15 ലെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നു നമുക്കു ലഭിച്ച പ്രത്യേക അനുമതി. അതുവഴി കോട്ടയം രൂപതാദ്ധ്യക്ഷന് ലോകമെമ്പാടുമുള്ള ക്‌നാനായ കത്തോലിക്കരുടെ പൈതൃക പരിപാലനത്തിനായി ബന്ധപ്പെട്ടു പ്രവത്തിക്കുവാന്‍ അനുമതി ലഭിക്കുകയുണ്ടായി. ഈ സാധ്യത പ്രയോജനപ്പെടുത്തി മുന്‍പോട്ടുപോകേണ്ടത്.
6. ഭക്തസംഘടനകളും പ്രേഷിതാഭിമുഖ്യവും
സംഘടിത സംവിധാനങ്ങളിലൂടെയാണ് ഏതു പ്രവര്‍ത്തനങ്ങളും ഫലപ്രദവും ക്രിയാത്മകവുമാകുന്നത്. മാമ്മോദീസയിലൂടെ സഭാമാതാവിന്റെ മക്കളാകുന്ന ക്‌നാനായക്കാര്‍ക്കു അവരുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ക്‌നാനായ സമുദായം വഴിയൊരുക്കുന്നു. പ്രാര്‍ത്ഥന, പരിത്യാഗം, സഹനം, സുവിശേഷ പ്രഘോഷണം, കാരുണ്യപ്രവര്‍ത്തികള്‍ എന്നിവയിലൂടെ സഭയില്‍ പ്രേഷിതരായി പ്രവര്‍ത്തിക്കാനും സഭയ്ക്കു പുറത്തു പ്രേഷിതരാകാനും തിരുബാലസഖ്യം, ചെറുപുഷ്പ മിഷന്‍ലീഗ്, കെ.സി.എസ്.എല്‍, വിന്‍സന്റ് ഡി പോള്‍ തുടങ്ങിയ സംഘടനകള്‍ സഭയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഈ സംഘടനകള്‍ സുവിശേഷ മൂല്യങ്ങള്‍ക്ക നുസരണം ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും അംഗങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം സുവിശേഷചൈതന്യം പൊതു സമൂഹത്തില്‍ പ്രസരിപ്പിക്കാനുതകുന്ന വിധത്തില്‍ അംഗങ്ങളെ പരിശീലിപ്പിക്കാനും ഈ സംഘടനകള്‍ ശ്രമിക്കുന്നു. തങ്ങള്‍ക്ക് അനുവദനീയമായ രീതിയില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ പോരാടാനും ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച ജീവിതശൈലി ക്രമപ്പെടുത്താനും അംഗങ്ങള്‍ ശ്രദ്ധിക്കണം. ഓരോ ക്രൈസ്തവനും സുവിശേഷത്തിലെ ഈശോയുടെ ഭാവവും മൂല്യങ്ങളും സ്വന്തമാക്കി ജനങ്ങള്‍ക്കു മാര്‍ഗവും ജീവനും പ്രകാശവുമായി മാറണം. സാമൂഹ്യ – വിദ്യാഭ്യാസ – സാംസ്‌ക്കാരിക – നവീകരണ മുന്നേറ്റങ്ങളില്‍ ചെറുതല്ലാത്ത വിധത്തില്‍ പങ്കാളികളാകാന്‍ ഈ സംഘടനകളിലെ സജീവ പങ്കാളിത്തം സഹായിക്കുന്നു. സംഘടനകളില്‍ നേതൃത്വവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുവാന്‍ അര്‍പ്പണബോധമുള്ള അല്‍മായ സഹോദരങ്ങള്‍ കൂടുതലായി മുമ്പോട്ടു വരേണ്ടതുണ്ട്.
7. കോട്ടയം അതിരൂപതയുടെ പ്രേഷിത മുഖം
കോട്ടയം അതിരൂപത തെക്കുംഭാഗസമുദായത്തിനു മാത്രമുള്ളതായതിനാല്‍ ഈ സമുദായം പ്രേഷിതയല്ല എന്ന് ആക്ഷേപിക്കു ന്നവര്‍ക്കുള്ള മറുപടിയാണ് അതിരൂപതയ്ക്കു വെളിയിലുള്ള മിഷന്‍ കേന്ദ്രങ്ങളിലേക്ക് അതിരൂപതയില്‍നിന്നും വൈദികരെ പരിശീലിപ്പിച്ച് അയയ്ക്കുവാന്‍ സ്ഥാപിത മായിരിക്കുന്ന മിഷനറി സൊസൈറ്റി ഓഫ് സെന്റ് പയസ് ടെന്‍ത് (എം.എസ്.പി) കഴിഞ്ഞ 37 വര്‍ഷത്തെ കാലയളവിനുള്ളില്‍ രാജ്‌കോട്ട്, ഗോഹട്ടി, അരുണാചല്‍ പ്രദേശ് തുടങ്ങിയ മിഷന്‍ കേന്ദ്രങ്ങളിലും ജര്‍മ്മി, ഇറ്റലി, ആഫ്രിക്ക, അമേരിക്ക, സ്‌പെയിന്‍, യു.കെ, ആസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും മിഷനറി വൈദികരെ അയച്ചു സാര്‍വ്വത്രികസഭയുടെ മിഷന്‍ പ്രവര്‍ത്തനത്തില്‍ ഉത്സാഹത്തോടെ പങ്കാളികളാകാന്‍ ഈ സൊസൈറ്റിക്കു സാധിക്കുന്നു. 2021 മുതല്‍ ഫരീദാബാദ് രൂപതയുടെ കീഴില്‍ കോട്ടയം അതിരൂപതയും എം.എസ്.പിയും ചേര്‍ന്ന് ആരംഭിച്ച പഞ്ചാബ് മിഷന്‍ ഈ രംഗത്തെ നൂതന കാല്‍വയ്പാണ്. മൂന്നു ജില്ലകളിലെ നൂറുകണക്കിനു ഗ്രാമങ്ങളിലേക്കു സുവിശേഷ വെളിച്ചം എത്തിക്കാനുള്ള സാഹസിക ദൗത്യമാണ് എം.എസ്.പിയിലെ വൈദികര്‍ പഞ്ചാബില്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ മൂന്നു വാടക ഭവനങ്ങളെ മിഷന്‍ കേന്ദ്രങ്ങളാക്കി ആറു വൈദികര്‍ അവിടെ പ്രവര്‍ത്തിക്കുന്നു. അവരോടൊപ്പം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകാരികളാകാന്‍ വിസിറ്റേഷന്‍ സന്യാസിനി സഭയിലെ സിസ്റ്റേഴ്‌സും ശുശ്രൂഷ നടത്തുന്നു. അതോടൊപ്പം ഉജ്ജയിന്‍, രാജ്‌കോട്ട് തുടങ്ങിയ രൂപതകളില്‍ സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെയും കാണ്ട്‌വായിലെ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെയും മിഷനറി പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിക്കേണ്ട താണ്.
സാര്‍വ്വത്രിക സഭയുടെയും സീറോ മലബാര്‍ സഭയുടേയും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു സംഭാവനകള്‍ നല്‍കുന്നതിനും ക്‌നാനായ സഭാമക്കള്‍ക്കിടയില്‍ പ്രേഷിത ചൈതന്യ ജ്വലിപ്പിക്കുന്നതിനും കുടിയേറ്റ പ്രദേശങ്ങളില്‍ ക്‌നാനായ മിഷന്‍ ചൈതന്യം വളര്‍ത്തുന്നതിനും മിഷനറിമാരാകാന്‍ ആഗ്രഹിക്കു ന്നവര്‍ക്കു പ്രത്യേക പരിശീലനം നല്‍കുന്നതിനും ഈ സൊസൈറ്റി പ്രതിജ്ഞാബദ്ധമായി ദൗത്യം തുടരുന്നു. രൂപതാ വൈദികര്‍ക്കു മിഷന്‍ പരിശീലനം നല്‍കുന്ന പ്രത്യേക മൈനര്‍ സെമിനാരിയും, രൂപതയ്ക്കു മിഷനറി സൊസൈറ്റിയുമുള്ള ഏക രൂപത കോട്ടയം അതിരൂപതയാണ് എന്നതു പ്രത്യേകം ശ്രദ്ധേയമാണ്.
അതിരൂപതയില്‍നിന്നും മിഷനറിമാരായി ജോലി ചെയ്യുന്ന വൈദികരും സന്യാസിനികളും ഇന്ന് അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന സമര്‍പ്പിതരുടേതിനേക്കാള്‍ പതിന്മടങ്ങാണ്. ഇതു കത്തോലിക്കാ കൂട്ടായ്മയിലെ ക്‌നാനായ സമുദായത്തിന്റെ മിഷണറി ദൗത്യ പങ്കാളിത്തം വലുതാണെന്നതിന്റെ തെളിവാണ്. പ്രേഷിത പ്രവര്‍ത്തനം പ്രധാനമായും ലക്ഷ്യമാക്കുന്നത് മത പരിവര്‍ത്തിനത്തേക്കാള്‍ മനഃപരിവര്‍ത്തനമാണ്. സ്‌നേഹവും സേവനവുംവഴി സ്‌നേഹത്തിന്റെ കൂട്ടായ്മയായ ദൈവരാജ്യത്തിനു സാക്ഷ്യം നല്‍കുവാനും അതില്‍ എല്ലാവരെയും പങ്കുകാരാക്കാനുമാണു മിഷനറിമാര്‍ ശ്രമിക്കേണ്ടത്. ഈ സംരംഭത്തിനാണു എം.എസ്.പി നേതൃത്വം നല്‍കുന്നത്.
കേരളം മുഴുവനിലും ഭാരത്തിലെ പല നഗരങ്ങിളും വിദേശ രാജ്യങ്ങളിലും വ്യാപിച്ചു ജീവിക്കുന്ന ക്‌നാനായ ജനതയ്ക്ക് സ്‌നേഹസമ്പര്‍ത്തിലൂടെ ജനകോടികളുടെ ഇടയില്‍ മാനവികതയും ക്രിസ്തീയതയും വളര്‍ത്തുന്ന ലവണമായി വര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്. ഈ ചെറിയ സമുദായത്തില്‍നിന്നും മേല്‍പ്പട്ട ശുശ്രൂഷയിലേക്ക് ഉയര്‍ത്തപ്പെട്ടവരായിരുന്നു അഭിവന്ദ്യ അബ്രാഹം വിരുത്തിക്കുളങ്ങര, തോമസ് തെന്നാട്ട്, സൈമണ്‍ കായിപ്പുറം എന്നിവര്‍. ഇന്നു ഭാരതത്തിന്റെ മിഷന്‍ രൂപതകളില്‍ രൂപതാദ്ധ്യക്ഷന്മാരായി അഭിവന്ദ്യ ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ (മിയാവ്), ജെയിംസ് തോപ്പില്‍ (കൊഹിമ) എന്നിവര്‍ ശുശ്രൂഷ ചെയ്തു വരുന്നു. കൂടാതെ ക്‌നാനായ സമുദായത്തില്‍ നിന്നുള്ള വത്തിക്കാന്‍ സ്ഥാനപതിയാണു അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ മാര്‍ കുര്യന്‍ വയലുങ്കല്‍. ഈ സമുദായത്തിന്റെ മിഷനറി ചൈതന്യത്തെ സംശയരഹിതമായി വിളിച്ചോതുന്ന അടയാളപ്പെടു ത്തലുകളാണ് ഇവയെല്ലാം.
ഉപസംഹാരം
‘ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം’ എന്ന ശീര്‍ഷകത്തില്‍ 16-ാമതു മെത്രാന്‍ സിനഡു റോമില്‍ സമ്മേളിക്കുന്നത് ഒരു സഹയാത്രിക സഭ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. സിനഡാത്മക പാതയില്‍ യാത്ര ചെയ്ത് സഹയാത്രിക സഭയായിരിക്കുകയെന്നതു സഭയുടെ അസ്തിത്വശൈലിയാണ്. കാലക്രമത്തില്‍ ഈ ശൈലിയില്‍ ഭ്രംശങ്ങളും വിള്ളലുകളും മങ്ങലും സംഭവിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈ വിഷയം സഭ സിനഡിന്റെ പഠനവിഷയമാക്കുന്നത്. ഈ സിനഡ് ഒരിക്കല്‍ നടക്കുന്ന സംഭവമായി അവസാനിക്കാന്‍ പാടില്ല; അതു സിനഡാത്മകതയിലുള്ള നിരന്തരമായ യാത്രയാകണം. അതുകൊണ്ടാണു സിനഡ് എന്നതുകൊണ്ട് സഭ വിഭാവനം ചെയ്യുന്നത് എന്താണെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഇങ്ങനെ കുറിക്കുന്നത്.
”സ്വപ്നങ്ങള്‍ നട്ടുപിടിപ്പിക്കാനും
പ്രവചനങ്ങളും ദര്‍ശനങ്ങളും പുറത്തെടുക്കാനും
വിശ്വാസമുറപ്പിക്കുന്നതു പ്രചോദിപ്പിക്കാനും
മുറിവുകള്‍ വച്ചുകെട്ടാനും
ബന്ധങ്ങള്‍ ഒരുമിച്ചു തുന്നിച്ചേര്‍ക്കാനും
പ്രതീക്ഷയുടെ ഒരു പുലരി ഉണര്‍ത്താനും
മറ്റുള്ളവരില്‍നിന്നും പരസ്പരവും പഠിക്കാനും
മനസ്സുകളെ ഉദ്ദീപ്തമാക്കുന്ന
ഹൃദയങ്ങളെ ഊഷ്മളമാക്കുന്ന
നമ്മുടെ കരങ്ങള്‍ക്കു ശക്തിപകരുന്ന
പ്രദീപ്തമായ ഒരു വിഭവസമ്പന്നത സൃഷ്ടിക്കാനും വേണ്ടിയാണ്”.
ഇതേലക്ഷ്യത്തോടെയാണ് അതിരൂപതയുടെ 4-ാം അസംബ്ലിയില്‍ ‘സിനഡാത്മകത’ പഠനവിഷയമാക്കുന്നത്. സിനഡാത്മകത ഒരേസമയം ലക്ഷ്യവും മാര്‍ഗ്ഗവുമാണ്. സിനഡാത്മക പാതയില്‍ യാത്രചെയ്യുക എന്നു പറഞ്ഞാല്‍ കൂട്ടായ്മയില്‍ ഉറപ്പിക്കപ്പെട്ട പങ്കാളിത്തത്തില്‍ ആനന്ദിച്ച് പ്രേഷിതദൗത്യത്തിനായി സഭ തയ്യാറാവുക എന്നതാണ്. അതുകൊണ്ടാണ് അതിരൂപതയുടെ മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ നിത്യതയിലേക്കുള്ള യാത്രയില്‍ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം എന്നീ വിഷയങ്ങള്‍ അവധാനപൂര്‍വ്വം ചര്‍ച്ച ചെയ്യുന്നത്.
സിനഡാത്മകപാത എന്നുപറഞ്ഞാല്‍ കുരിശുമുന്നില്‍ക്കണ്ട്, കുര്‍ബാന ഭക്ഷണമാക്കിക്കൊണ്ട് കര്‍ത്താവിനോടൊപ്പം ഒരുമിച്ചു വളര്‍ന്നും വളര്‍ത്തിയും ശ്രവിച്ചും സംവദിച്ചും സ്വാംശീകരിച്ചും സഹകരിച്ചും മാപ്പുപറഞ്ഞും സ്വപ്നങ്ങള്‍ നെയ്തും ഒരുമിച്ച് ഒരേ ലക്ഷ്യത്തോടെ യാത്രചെയ്യുക എന്നാണര്‍തഥമാക്കുന്നത്. ഈ യാത്രയില്‍ ആരും ഉപേക്ഷിക്കപ്പെടാനോ പാര്‍ശ്വവത്ക്കരിക്കപ്പെടാനോ പാടില്ല. വൈരാഗ്യബുദ്ധിയോടെ ആരെയും എതിര്‍ചേരിയില്‍ നിര്‍ത്താതെ ഒരുമിച്ച് ഒരേ ലക്ഷ്യത്തോടെ യാത്ര ചെയ്യുന്ന രീതിയാണ്. ഈ യാത്രയുടെ മറ്റൊരു പ്രത്യേകത മറ്റുള്ളവരെ തിരിച്ചറിയാനുള്ള കഴിവു വളര്‍ത്തുകയും മറ്റുള്ളവരുടെ മനസ്സ് മാറ്റാനുള്ള പ്രവണതയേക്കാള്‍ തങ്ങള്‍തന്നെ മാറാനുള്ള മനോഭാവം രൂപപ്പെടുത്തുകയാണ്. തങ്ങള്‍ അംഗീകരിക്കപ്പെടണം എന്നതിനേക്കാള്‍ അംഗീകരിക്കാനുള്ള മനസ്സിന്റെ ഉടമകളായി വളരുകയെന്നത് ഈ യാത്രയുടെ പ്രത്യേകതയാണ്. നീതിയുടേയും ന്യായത്തിന്റെയും സ്വരത്തേക്കാള്‍ സത്യത്തിന്റെ സ്വരം ശ്രവിച്ചുകൊണ്ടുള്ള യാത്രയാവണം ഇത്. ഇവിടെ ഭൂരിപക്ഷമാണു ശരിയെന്ന ജനാധിപത്യ തത്വത്തേക്കാള്‍ ന്യൂനപക്ഷത്തിലെ നിസ്സാര വ്യക്തികളില്‍പ്പോലും സത്യത്തിന്റെ സ്വരം തെളിഞ്ഞാല്‍ അതു സ്വീകരിക്കുവാന്‍ തയ്യാറാവുക എന്ന ശൈലി സ്വീകരിച്ചുകൊണ്ടുള്ള യാത്രയാകണമിത്.
അതിരൂപത ആഗ്രഹിക്കുന്നതും ഈ ലക്ഷ്യം തന്നെയാണ്, അതിനായി സിനഡിന്റെ അടിസ്ഥാന വിഷയങ്ങളായ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം എന്നീ വിഷയങ്ങള്‍ സിനഡാത്മക പാതയിലായിരുന്നുകൊണ്ട് ചര്‍ച്ച ചെയ്ത് ഐക്യത്തിലും സ്‌നേഹത്തിലും വളര്‍ന്നു വിശ്വാസത്തില്‍ ആഴപ്പെടാന്‍ സഹായിക്കണം. അതിനുതകുന്ന ചിന്തകളാണ് ഈ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തു പങ്കുവയ്ക്കുന്നത്. അതിരൂപതയിലെ വിവിധ തലങ്ങളിലെ ചര്‍ച്ചകള്‍ക്ക് ഇത് അടിസ്ഥാനമാകട്ടെ. അതിന്റെ കണ്ടെത്തലുകളും നിഗമനങ്ങളും അതിരൂപതയുടെ സിനഡാത്മക പാത സുഗമമാക്കുവാന്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
അതിരൂപതാ അസംബ്ലി സെന്‍ട്രല്‍ കമ്മിറ്റി
ചര്‍ച്ചയ്ക്കുള്ള ചോദ്യങ്ങള്‍
1. സിനഡാത്മകത എന്ന ശീര്‍ഷകത്തിലുളള പൊരുളും പ്രസക്തിയും
2. കോട്ടയം അതിരൂപതാ കൂട്ടായ്മയെ (മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, അല്‍മായര്‍) എങ്ങനെ വിലയിരുത്തുന്നു ? മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍.
3. ഇടവക വികാരിയും സമര്‍പ്പിതരും അല്‍മായരും ഒരു ഭവനമായാണു യാത്ര ചെയ്യുന്നത് എന്ന അനുഭവപ്പെടു ന്നുണ്ടോ? തടസ്സങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍
4. ഇടവക അജപാലന ശുശ്രൂഷയില്‍ പ്രത്യേകിച്ചു പ്രതിനിധിയോഗം, പൊതുയോഗം, സമുദായ സംഘടനാ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഇടവക ജനങ്ങളുടെ പങ്കാളിത്തത്തെ എങ്ങനെ വിലയിരുത്തുന്നു. സജീവ പങ്കാളിത്തത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുക
5. ക്‌നാനായ കുടുംബങ്ങളിലെ കൂട്ടായ്മയും പങ്കാളിത്തവും മൂല്യബോധവും കുറഞ്ഞു വരുന്നുണ്ടോ? കാരണങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുക.
6. പ്രേഷിത ചൈതന്യമുള്ള അല്മായരെ രൂപപ്പെടുത്തുവാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊള്ളണം?
7. സഭയുടെ ശുശ്രൂഷകളിലും സംവിധാനങ്ങളിലും പ്രേഷിതത്വം ഉറപ്പുവരുത്തി അല്‍മായ ശുശ്രൂഷാ മേഖലകള്‍ എങ്ങനെ മെച്ചപ്പെടുത്താം.
8. വിശ്വാസവും സമുദായ സ്‌നേഹവുമുള്ള യുവജന കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ ഇടവക-രൂപതാതലങ്ങളില്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് ?
9. ഒരുമിച്ചുള്ള യാത്രയില്‍ (അതിരൂപതാ – ഇടവക പ്രവര്‍ത്തന ങ്ങള്‍) ശ്രവണം എത്രമാത്രം നടക്കുന്നു. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍.
10. ക്‌നാനായ സമുദായത്തിന്റെ മിഷന്‍ സ്വഭാവത്തെ എങ്ങനെ വളര്‍ത്തിയെടുക്കാം. മിഷന്‍ പ്രവര്‍ത്തനങ്ങളെ/ മേഖലയി ലായിരിക്കുന്നവരെ എങ്ങനെ പ്രോത്സാഹിപ്പിക്കാം.
11. ക്‌നാനായ സമുദായവും ഇതര കത്തോലിക്കരും മറ്റു മതവിഭാഗങ്ങളുമായുള്ള കൂട്ടായ്മയും സൗഹൃദവും എങ്ങനെ വിലയിരുത്തുന്നു. കൂടുതല്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുക.
12. ഒരുമിച്ചുള്ള യാത്ര അതിരൂപതയില്‍/ഇടവകയില്‍ എത്ര മാത്രം കാര്യക്ഷമമായി നടക്കുന്നു. ഈ യാത്രയില്‍ ആരെങ്കിലും അകന്നു നില്‍ക്കുന്നുണ്ടോ? ആരെയെങ്കിലും അകറ്റി നിര്‍ത്തുന്നുണ്ടോ? ഉണ്ടെങ്കില്‍ അവരെ ചേര്‍ത്തു നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുക.