ജൂലൈ മുപ്പത്തിയൊന്നാം തിയതി (31 July 2019) ഡെക്കാൻ ക്രോണിക്കിൾ എന്ന ഇംഗ്ലീഷ് ന്യൂസ് പേപ്പർ ക്നാനായ സമുദായത്തിനെതിരെ നൽകിയ വാർത്ത തികച്ചും വാസ്തവ വിരുദ്ധവും അസത്യവും ആശങ്ക ജനിപ്പിക്കുന്നതുമാണ്. ഇത്തരം തെറ്റായ വാർത്തകളെ അതിരൂപത വിജിലൻസ് കമ്മീഷൻ ശക്തമായി അപലപിക്കുന്നു .
1 .ക്നാനായ സമുദായം നൂറ്റാണ്ടുകളായി പാലിച്ചു പോരുന്ന സ്വവംശവിവാഹ നിഷ്ഠ നിർത്തലാക്കാൻ അതിരൂപത തീരുമാനിച്ചിട്ടില്ല.
2. സ്വവംശവിവാഹ നിഷ്ഠ തുടരരുത് എന്ന് ഇതുവരെയും റോമിൽ നിന്നും അറിയിച്ചിട്ടില്ല.
3 . ആരാണ് ക്നാനായക്കാരൻ എന്നതിനെക്കുറിച്ചുള്ള നിർവചനം മാത്രമാണ് അതിരൂപതയുടെ മുഖപത്രമായ അപ്നദേശിലുടെ നൽകിയിരിക്കുന്നത് . ഇത് പാരമ്പര്യങ്ങളുടെയും ചരിത്ര രേഖകളുടെയും സിവിൽ -കാനോനിക നിയമങ്ങളുടെയും അടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് .
4 . സത്യാവസ്ഥ എന്തെന്ന് മനസിലാക്കി വ്യാജവാർത്തകൾ പിൻവലിക്കാനും മാധ്യമധർമം കാത്തുസൂക്ഷിക്കാനും അതിരൂപത വിജിലൻസ് കമ്മീഷൻ പ്രസ്തുത പത്രത്തോട് രേഖമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വസ്തുതാ വിരുദ്ധമായ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടു വന്നതിൽ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നു.
കോട്ടയം അതിരൂപത വിജിലൻസ് കമ്മീഷൻ