ദിവ്യകാരുണ്യനാഥനായ ഈശോയെ കൈക്കൊണ്ട എല്ലാ കുഞ്ഞുങ്ങളെയും അവിടുന്നു തീഷ്ണമായി സ്‌നേഹിക്കുകയും മാലാഖമാരുടെ വിശുദ്ധി അവര്‍ക്കു നല്‍കുകയും ചെയ്യുന്നുവെന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത. 2019 ആം ആണ്ടില്‍ അതിരൂപതയില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുഞ്ഞുങ്ങളുടെ സംഗമം 2019 ജൂണ്‍ 23 ഞായറാഴ്ച ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിതാവ്. പരി കുര്‍ബാന വിശുദ്ധിയോടെ കൈക്കൊണ്ട ഓരോരുത്തരും ദൈവത്തിന്റെ സ്‌നേഹം അനുഭവിക്കുന്നവരാണ്. കാരണം, ദൈവം പിതാവാണ് അവിടുന്ന് നിങ്ങളെ സ്‌നേഹിക്കുന്നു. ഈ സ്‌നേഹം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ ഓരോ വ്യക്തിയും കടപ്പെട്ടവനാണ്. പ്രസ്തുത ഉത്തരവാദിത്വമാണ് ക്രൈസ്തവരുടെ മിഷനറി ദൗത്യത്തിന്റെ അടിസ്ഥാനം.
നവ പ്രേഷിതരായ വ്യക്തികള്‍ വി. കൊച്ചുത്രേസ്യയെപ്പോലെ ചെറിയ കാര്യങ്ങളിലൂടെ പുണ്യത്തില്‍ വളരുകയും ഈശോയെ ലോകത്തിന് നല്‍കുകയും ചെയ്യണെമെന്ന് അഭി. മെത്രാപ്പോലീത്ത സൂചിപ്പിച്ചു. കുട്ടികൾക്ക് മിഷൻ ലീഗിലേക്ക്ക്കുള്ള അംഗത്വവും ബാഡ്ജും നൽകി അവരെ CML ലേക്ക് സ്വാഗതം ചെയ്തു
കോട്ടയം അതിരൂപത മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എയ്ഞ്ചല്‍സ് മീറ്റിലും നവപ്രേഷിതസംഗമത്തിലും കോട്ടയം റീജിയണില്‍നിന്നുമായി 500 ഓളം കുഞ്ഞുങ്ങള്‍ സംബന്ധിച്ചു. 65 വര്‍ഷക്കാലം മിഷന്‍ ലീഗില്‍ പ്രവര്‍ത്തിച്ച ശ്രീ സൈമണ്‍ കൊച്ചുപറമ്പിലിനെ മാര്‍ മൂലക്കാട്ട് പിതാവ് പൊന്നാടയണിയിച്ച് ആദരിച്ചു.
അതിരൂപത വികാരിജനറാള്‍ ഫാ. മൈക്കിൾ വെട്ടിക്കാട്ട് പരി കുര്‍ബാനയര്‍പ്പിക്കുകയും മിഷന്‍ലീഗ് മാര്‍ഗരേഖ പ്രകാശനം ചെയ്യുകയും ചെയ്തു. മിഷന്‍ ലീഗ് അതിരൂപത ഡിറക്ടര്‍ ഫാ. ജോബി പുച്ചൂക്കണ്ടത്തില്‍, നാഷണല്‍ സെക്രട്ടറി ശ്രീ സുജി പുല്ലുകാട്ട്, കെ കെ ജെയിംസ്, സിജിൻ സിറിയക്, സി. ജോയിസി എസ് വി എം, സി. ഷൈനി എസ് വി എം., ആല്‍ബിന്‍, ബിനോയി സി കെ, മിഷൻ വാരിയേഴ്‌സ് ടീം (Mission Warriors Team) എന്നിവര്‍ നേതൃത്വം നല്‍കി.