Aug 01 – സുവര്‍ണ്ണജൂബിലി വര്‍ഷം അടുക്കളത്തോട്ട വ്യാപനപദ്ധതിക്കു തുടക്കമായി
കെ.സി.ഡബ്ല്യു.എ അംഗങ്ങൾ തങ്ങള്‍ക്കാവശ്യമായ പച്ചക്കറികള്‍ സ്വന്തം വീട്ടുമുറ്റത്തു തന്നെ ഉല്പാദിപ്പിക്കുവാനും അതുവഴി ഭവനങ്ങളില്‍ ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കെ.സി.ഡബ്ല്യു.എ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപതാ ഭാരവാഹികളായ ലിന്‍സി രാജന്‍, ഷൈനി ചൊള്ളമ്പേല്‍, പെണ്ണമ്മ ജെയിംസ്, ബിന്‍സി ഷിബു, എല്‍സമ്മ സക്കറിയ, ജിജി ഷാജി എന്നിവര്‍ സന്നിഹിതരായിരുന്നു. അടുക്കളത്തോട്ട വ്യാപന പദ്ധതിയുടെ ഭാഗമായി അംഗങ്ങള്‍ക്കായി അടുക്കളത്തോട്ട മത്സരവും ക്രമീകരിച്ചിട്ടുണ്ട്. അടുക്കളത്തോട്ടങ്ങള്‍ യൂണിറ്റ്, ഫൊറോന, അതിരൂപതാതലത്തില്‍ വിലയിരുത്തി ഏറ്റവും മികച്ചവയ്ക്ക് അതിരൂപതാതലത്തില്‍ സമ്മാനങ്ങള്‍ നല്‍കും.
Aug 02 – ഹൂസ്റ്റണ്‍ ക്നാനായ കത്തോലിക്കാപള്ളിയില്‍ വനിതാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിലെ വിമെന്‍സ് മിനിസ്ട്രിയുടെ പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. വിമെന്‍സ് മിനിസ്ട്രി ഭാരവാഹികളായ ടെസ്സി മുണ്ടപ്പുഴ, ഷേര്‍ളി ചെറുതാനിയില്‍,സെലിൻ മാക്കോറ കെ.സി.ഡബ്ല്യു.എ മുന്‍സെക്രട്ടറി ബീന രാജു എന്നിവര്‍ പ്രസംഗിച്ചു. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. സുനി പടിഞ്ഞാറേക്കര പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
Aug 04 – Feast day of priest – എല്ലാ യൂണീറ്റുകളിലും വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ, KCWA യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ, ഇടവക വൈദികരെ ആദരിച്ചു.
Aug 05 – സുവർണ്ണജൂബിലി വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി.
Aug 06 – ദമ്പതീസംഗമം– പടമുഖം ഫൊറോന
August 27 – അതിരൂപതാ സ്ഥാപകദിനാചരണം
Aug 30 – executive meeting online
Sep 03 – ഓണാഘോഷം . കെ.സി.ഡബ്ല്യു.എ അതിരൂപതാതല ഓണാഘോഷം സംഘടിപ്പിച്ചു
അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം യുവവനിതാസംരംഭക പ്രീതി പറക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി ഫാ. ഷാജി പൂത്തറ, കെ.സി.ഡബ്ല്യു.എ ഫൊറോന ചാപ്ലെയിന്‍ ഫാ. ഷെല്‍ട്ടണ്‍ അപ്പോഴിപറമ്പില്‍, അതിരൂപതാ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ഫൊറോന പ്രസിഡന്റ് ലിന്‍സി കുര്യന്‍, വൈസ് പ്രസിഡന്റ് മഞ്ജു ജിന്‍സ്, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെക്ലാര്‍ക്ക് എന്നിവര്‍ പ്രസംഗിച്ചു. മലയാളി മങ്ക മത്സരം, പൂക്കള മത്സരം, വടംവലി തുടങ്ങി വിവിധ മത്സരങ്ങളും നൂറിലധികം പേര്‍ പങ്കെടുത്ത മെഗാതിരുവാതിര വിവിധ കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു. അതിരൂപതയിലെ വിവിധ ഫൊറോനകളില്‍ നിന്നുള്ള പ്രതിനിധികളും കെ.സി.ഡബ്ല്യു.എ പടമുഖം ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങളും ആഘോഷങ്ങളില്‍ പങ്കെടുത്തു. അതിരൂപതാ വിനോദ യാത്ര– നാടുകാണി വ്യൂ പോയിന്റ്, ഇടുക്കി ഡാം, കാൽവരി മൗണ്ട്
Sep 05 – അധ്യാപകദിനം എല്ലാ യൂണീറ്റുകളിലും
Sep 06 – വർക്കിംഗ് കമ്മറ്റി online
Sep 10 – ദമ്പതി സംഗമം വയനാട്, ഓണാഘോഷം – യൂണിറ്റുകളിലും ഫൊറോനകളിലും
Sep 17 – ദമ്പതി സംഗമം – കടുത്തുരുത്തി ഫൊറോന