സുമനസുകളുടെ സഹായം അതിജീവനത്തിനു അനിവാര്യം മാർ മാത്യു മൂലക്കാട്ട് .
സുമനസുകളായിട്ടുള്ളവരുടെ സഹായം കോവിഡ് അതിജീവനത്തിന്അനിവാര്യമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയും കാരിത്താസ് സെക്കുലർ സന്യാസ സമൂഹവും ചേർന്ന് പ്രവർത്തന ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന തിരുഹൃദയ വികസന പാക്കേജിന്റെ നാലാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരിന്നു അദ്ദേഹം. കോവിഡിന്റെ പശ്ചാത്തലത്തിൽ തകർന്നുപോയ സാമ്പത്തിക മേഖല സാധാരണക്കാരായ ആളുകളുടെ ജീവിതത്തെ വല്ലാതെ മാറ്റിമറിച്ചിട്ടുണ്ടെന്നും ഈ പ്രതിസന്ധി മറികടക്കുന്നതിന് സുമനസുകളുടെ കൈത്താങ്ങ് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ സാഹചര്യത്തിൽ കാരിത്താസ് സെക്കുലർ സന്ന്യാസ സമൂഹം നൽകുന്ന സഹായത്തിനു വളരെ പ്രാധാന്യം ഉണ്ടെന്ന് അദ്ദേഹം എടുത്തുപറയുകയുണ്ടായി. കോട്ടയം അതിരൂപത വികാരി ജനറാളും ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈസ് പ്രസിഡന്റ് ഫാ. ജോബി പൂച്ചുകണ്ടത്തിൽ, ജി ഡി എസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറസ് ജനറൽ ലിസി ജോൺ മുടക്കോടിൽ, സിസ്റ്റർ മറിയക്കുട്ടി വടക്കേക്കര, സിസ്റ്റർ സോളി നിരപ്പിൽ, സിസ്റ്റർ നിഷ വി ജോൺ എന്നിവർ പങ്കെടുത്തു പദ്ധതിയുടെ ഭാഗമായിവിവിധ വനിതാ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും വനിതകളുടെ തുടർ വിദ്യഭ്യാസം, പരിശീലന കേന്ദ്രങ്ങൾ, സ്വാശ്രയ സംരംഭങ്ങൾ, വിപണന കേന്ദ്രങ്ങൾ, സ്വാശ്രയ വാഹിനി എന്നിങ്ങനെ നിരവധിയായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാണ് പദ്ധതി