ബറുമറിയം Bar Mariam
ക്നാനായ കത്തോലിക്കര്‍ അവരുടെ വിവാഹത്തിന്‍്റെ അവസാനത്തില്‍ പാടുന്ന സുറിയാനി ഗീതമാണ് ബറുമറിയം. പൗരസ്ത്യ സുറിയാനി ഭാഷയില്‍ രചിക്കപ്പെട്ട ഈ ഗീതം പൗരസ്ത്യ സുറിയാനി സഭയിലാണ് രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. മലയാളക്കരയില്‍ ഈ ഗീതം പാടിയിരുന്നു. ആഘോഷങ്ങളുടെയും വിശേഷാവസരങ്ങളുടെയും വേളയില്‍ ആലപിക്കപ്പെട്ടിരുന്ന ഈ ഗീതം വിവാഹത്തിന്‍്റെ അന്തിമാശീര്‍വാദത്തിന്‍്റെ ഭാഗമായി തെക്കുംഭാഗ കത്തോലിക്കര്‍ പാടിയിരുന്നു. ഇത് ഈശോയുടെ മനുഷ്യവതാരത്തെയും പരസ്യജീവിതകാലത്തെ പ്രവര്‍ത്തനങ്ങളെയും പെസഹാരഹസ്യത്തെയും പ്രതിപാദിക്കുന്ന സുറിയാനി ഗീതമാണ്. ഇത് പരി. മറിയത്തോടുള്ള സ്തോത്രഗീതമല്ല.
ഈ ഗീതം പൗരസ്ത്യസഭയില്‍ ഉപയോഗിച്ചിരുന്നുവെന്ന് കല്‍ദായ സഭയുടെ പ്രാര്‍ത്ഥനകള്‍ ശേഖരിച്ച ബഡ്ജാന്‍ എന്ന പണ്ഡിതന്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ബഡ്ജാന്‍ കുറിച്ചു വച്ചിരിക്കുന്ന പുസ്തകത്തില്‍ വളെരെകുറച്ചു വരികള്‍ മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ ക്നാനായക്കാര്‍ വിവാഹത്തോട് അനുബന്ധിച്ച് പാടിയിരുന്ന ഈ ഗീതത്തിന് 42 വരികളോളം ഉണ്ട്. 1911 ല്‍ പി. യു. ലൂക്കോസ് പ്രസിദ്ധപ്പെടുത്തിയ പുരാതനപ്പാട്ടുകള്‍ എന്ന ഗ്രനഥത്തില്‍ ഈ ഗാനത്തിന്‍്റെ മുഴുവന്‍ വരികളും കാണാം. അതിനും വളെരെ മുമ്പേ ഇവ ക്നാനായക്കാരുടെ വിവാഹവേളയുടെ അവിഭാജ്യ ഘടകമായിരുന്നുവേണം കരുതാന്‍. സുറിയാനി സംഗീതത്തിന്‍്റെ സൗന്ദര്യം നഷ്ടമാകാതെ അവ കാത്തുസൂക്ഷിക്കാന്‍ ക്നാനായക്കാര്‍ പരിശ്രമിച്ചതിന്‍്റെ കാരണം തങ്ങള്‍ സുറിയാനിക്കാരാണെന്ന ബോധ്യമായിരുന്നു. ക്നാനായക്കാരുടെ ആചാരത്തിന്‍്റെയും കര്‍മ്മങ്ങളുടെയും ഭാഗമായി മാറിയതുകൊണ്ട് ഈ സംഗീതം ഇന്നും നിലനില്‍കുന്നു.
എന്നാല്‍ അടുത്ത കാലത്തായി ഈ സംഗീതവും പ്രാര്‍ത്ഥനയും ഏറ്റെടുക്കാന്‍ മറ്റു പലരും മുമ്പിലേയ്ക്കു വന്നു. ഒരു പ്രാര്‍ത്ഥനയൊ സംഗീതമോ പല സമുദായങ്ങള്‍ പരസ്പരം മാറിമാറി ഉപയോഗിക്കുന്നത് നിഷേധിക്കാനാവില്ല. ഒരു കാര്യം വ്യക്തമാണ്. ക്നാനായ ജനതയില്ലായിരുന്നുവെങ്കില്‍ ഈ സുറിയാനി ഗീതവും അതിന്‍്റെ ഈണവും മറ്റു പല ഗീതങ്ങള്‍ പോലെ ഈ തലമുറയ്ക്ക് ലഭിക്കുമായിരുന്നില്ല.
Click here to Reply or Forward |