Skip to main content

Kottayamad

പിതൃദിനം നവ്യാനുഭവമാക്കി ബെന്‍സന്‍വില്‍ തിരുഹൃദയ ഇടവക

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിലെ പിതൃദിനാഘോഷം ജൂണ്‍ 16 ഞായറാഴ്ച ആചരിച്ചു. വിമെന്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് വിപുലമായ രീതിയില്‍ പിതൃദിനാഘോഷം ക്രമീകരിച്ചത്. ഇടവകയിലെ എല്ലാ പിതാക്കന്മാര്‍ക്കുമായി ഡാഡികൂള്‍ ഫോട്ടോ ഷൂട്ട് മത്സരവും സംഘടിപ്പിച്ചു. വി.കുര്‍ബാനയെത്തുടര്‍ന്ന് തിരികള്‍നല്‍കി പിതാക്കന്മാരെ ആദരിച്ച ശേഷം പ്രദക്ഷിണമായി എല്ലാവരും ചേര്‍ന്ന് ദേവാലയാങ്കണത്തില്‍ അമേരിക്കന്‍ പതാക ഉയര്‍ത്തി തുടര്‍ന്ന് വ്യത്യസ്തമായ മത്സരങ്ങളും പ്രത്യേകം സ്‌നേഹവിരുന്നും വിമെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ മേഴ്‌സി ചെമ്മലക്കുഴിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഒരുക്കിയിരുന്നു. മത്സരവിജയികള്‍ക്ക് ഫാ. ജെയ്‌മോന്‍ ചേത്തലില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

വികാരി ഫാ. തോമസ് മുളവനാല്‍, അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോര്‍ കണ്ണാല, ജെന്‍സണ്‍ ഐക്കരപ്പറമ്പില്‍ എന്നിവര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.