കോട്ടയം അതിരൂപതയ്‌ക്കെതിരെ നവീകരണസമിതി കേസില്‍ കീഴ്‌ക്കോടതിയിലുണ്ടായ വിധിയുടെ പശ്ചാത്തലത്തില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സും അതിരൂപതയും സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ ചര്‍ച്ച ചെയ്യുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതിനുമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഉഴവൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് സംഘടനകളുടെ പങ്കാളിത്തത്തോടെ വിശദീകരണയോഗം സംഘടിപ്പിച്ചു. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയും ഉഴവൂര്‍ ഫൊറോന വികാരിയുമായ ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അരീക്കര വികാരി ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍, കെ.സി.സി സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ഫൊറോന പ്രസിഡന്റ് ലില്ലി ജോസഫ്, കെ.സി.സി ഫൊറോന പ്രസിഡന്റ് അഡ്വ. ജേക്കബ് സൈമണ്‍, യൂണിറ്റ് പ്രസിഡന്റ് ഫിലിപ്പ് പി.എം, എന്നിവര്‍ പ്രസംഗിച്ചു.
നവീകരണസമിതി കേസുള്‍പ്പടെ രൂപതയ്ക്കതിരെയുള്ള വിവിധ കേസുകളെക്കുറിച്ച് ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും അഡ്വ. അജി കോയിക്കലും വിഷയാവതരണം നടത്തി. ബിജു ഉതുപ്പ് കേസുമുതലുള്ള വിവിധ കേസുകളുടെ നാള്‍വഴികളും ഓരോ കാലഘട്ടത്തിലെയും അഭിവന്ദ്യപിതാക്കന്മാരും സമുദായ സംഘടനാനേതാക്കളും സ്വീകരിച്ചിട്ടുള്ള നിലപാടുകളും യോഗത്തില്‍ വിശദമാക്കി. തുടര്‍ന്ന് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. പങ്കെടുത്ത നൂറ്റിഅന്‍പതോളം പേര്‍ക്ക് കേസുകളെക്കുറിച്ചുള്ള വസ്തുതകള്‍ മനസ്സിലാക്കുവാനും തെറ്റായ പ്രചരണങ്ങള്‍ തിരിച്ചറിയുവാനും യോഗം വഴിയൊരുക്കി. അരീക്കര വികാരി ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍, അഡ്വ. ജേക്കബ് സൈമണ്‍, ഫിലിപ്പ് പി.എം തുടങ്ങിവരുടെ നേതൃത്വത്തിലാണു യോഗം സംഘടിപ്പിച്ചത്.