9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

കോട്ടയം മെത്രാപ്പോലീത്തയുടെ അധികാര പരിധിക്ക് പുറത്തുള്ള ക്നാനായ സമൂഹങ്ങള്‍?

  • March 6, 2021

കോട്ടയം മെത്രാപ്പോലീത്തയുടെ അധികാര പരിധിക്ക് പുറത്തുള്ള ക്നാനായ സമൂഹങ്ങള്‍?

രൂപതയുടെ അതിര്‍ത്തിക്കു വെളിയില്‍ ക്നാനായ സഭാഘടകങ്ങള്‍ രൂപം കൊള്ളേണ്ട സാഹചര്യം സംജാതമായപ്പോള്‍ ക്നാനായക്കാര്‍ക്കായി സ്ഥാപിക്കപ്പെടുന്ന സഭാഘടകങ്ങളില്‍ ക്നാനായ മാതാപിതാക്കളില്‍ നിന്നു ജനിച്ച ആര്‍ക്കും അംഗത്വം നിഷേധിക്കാന്‍ സാധ്യമല്ലെന്ന നിലപാടാണ് സഭ സ്വീകരിച്ചത്. സ്വംശവിവാഹനിഷ്ഠ പാലിക്കാത്ത ക്നാനായക്കാരെ ക്നാനായേതര ഇടവകയിലേക്ക് മാറ്റുന്ന കോട്ടയം രൂപതയുടെ അജപാലനരീതിക്കു കോട്ടയം രൂപതയുടെ അതിര്‍ത്തിക്കുവെളിയില്‍ നൈയാമിക അടിസ്ഥാനമില്ലാത്തതിനാല്‍ ക്നാനായക്കാര്‍ക്കായി തങ്ങള്‍ സ്ഥാപിക്കുനന്ന ഇടവകയില്‍ ജന്മംകൊണ്ടു ക്നാനായക്കാരായ എല്ലാവര്‍ക്കും അംഗത്വമുണ്ടെന്ന നിലപാടില്‍ ചിക്കാഗോ ലത്തീന്‍ അതിരൂപത ഉറച്ചുനില്‍ക്കുകയും ഈ നിലപാടിനെ 1986 ജനുവരി 30-ാം പരിശുദ്ധസിംഹാസനം അംഗീകരിക്കുകയും ചെയ്തു.

“This Congregation, all things considered, and for serious pastoral reasons, hereby signifies its full accord with your Eminence’s pastoral proposal, notably, that the special ministry for the Knanaya Community can be faithfully conducted only on the basis that those Knanaya Catholics who married non-Knanaya spouses enjoy equal status in the ministry. This Congregation does not accept that the customery practice followed in Kerala, of excluding from the community, those who marry non-Knanaya spouses, is extensible to the United States of America” (Prot.N.124/83)

അമേരിക്കയില്‍ സീറോമലബാര്‍ രൂപത സ്ഥാപിതമായ അവസരത്തില്‍ പരിശുദ്ധ സിംഹാസനം ക്നാനായക്കാരുടെ സ്വവംശവിവാഹനിഷ്ഠ ഉള്‍പ്പടെയുള്ള തനിമയും പൈതൃകങ്ങളും  അംഗീകരിച്ചുകൊണ്ടുതന്നെ ക്നാനായക്കാര്‍ക്ക് പ്രത്യേകസഭാസംവിധാനങ്ങള്‍ നല്‍കാന്‍ മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് പിതാവിന് നിര്‍ദ്ദേശം നല്‍കി. അതേസമയം സ്വവംശവിവാഹനിഷ്ഠ സഭാനിയമമായി അംഗീകരിക്കുവാന്‍ സാധിക്കാത്തതിനാല്‍ സ്വവംശവിവാഹനിഷ്ഠ ലംഘിച്ചതിന്‍റെ പേരില്‍ ആരെയും അവരുടെ സഭാഘടകത്തില്‍ നിന്നും പുറത്താക്കാന്‍ പാടില്ലെന്നു നിഷ്ക്കര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ സമുദായം സ്വവംശവിവാഹനിഷ്ഠ പാലിക്കുന്നതില്‍ സഭ എതിരല്ല. മാത്രമല്ല സമുദായ പാരമ്പര്യമെന്ന നിലയില്‍ അതിനെ അംഗീകരിക്കുകയും ചെയ്യുന്നു.

              ക്നാനായ സമുദായാംഗത്വം ആര്‍ക്കും എടുത്തുമാറ്റാന്‍ ആവാത്ത ജന്മാവകാശം ആണെന്ന അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്‍റെ നിലപാട് അംഗീകരിച്ചുകൊണ്ടും ജന്മംകൊണ്ടു ക്നാനായക്കാരല്ലാത്തവര്‍ക്ക് ക്നാനായ മിഷനില്‍ അംഗത്വം നല്‍കേണ്ടതില്ലെന്ന ധാരണയിലും 2003 ഒക്ടോബര്‍ 29-ാം തീയതി അമേരിക്കയില്‍ ആദ്യത്തെ ക്നനാനായ സീറോ മലബാര്‍ മിഷന്‍ സ്ഥാപിക്കപ്പെട്ടു. അതേതുടര്‍ന്ന് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഈ ധാരണയില്‍തന്നെ ക്നാനായ മിഷനുകള്‍ സ്ഥാപിക്കുകയുണ്ടായി.

എന്നാല്‍ ക്നാനായ മിഷനുകളില്‍ തങ്ങളുടെ ജീവിത പങ്കാളികള്‍ക്കോ മക്കള്‍ക്കോ അംഗത്വം നല്‍കേണ്ട, ജന്മം കൊണ്ടു ക്നാനായക്കാരായ തങ്ങള്‍ക്കുമാത്രം അംഗത്വം നല്‍കിയാല്‍മതി എന്നാവശ്യപ്പെട്ടിരുന്ന സ്വവംശവിവാഹനിഷ്ഠ പാലിക്കാത്ത ക്നാനായക്കാര്‍ തങ്ങളുടെ കുടുംബത്തിനും ക്നാനായ മിഷനില്‍ അംഗത്വം നല്‍കണമെന്ന ആവശ്യം ഉന്നയിക്കുകയും അതിനോട് അഭിവന്ദ്യ അങ്ങാടിയത്ത് പിതാവ് അനുകൂല മനോഭാവം സ്വീകരിക്കുകയും ചെയ്തപ്പോളാണ് ക്നാനായ മിഷനുകളില്‍ ക്നാനായക്കാര്‍ക്കു മാത്രം അംഗത്വം എന്ന നിലപാടു നിയമം മൂലം നല്‍കണമെന്ന് 2014 ല്‍ സീറോമലബാര്‍ സിനഡിന്‍റെ അവസരത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ചിക്കാഗോ രൂപതാദ്ധ്യക്ഷനോടു നിര്‍ബന്ധമായി ആവശ്യപ്പെടുകയും തത്ഫലമായി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടു പിതാവ് കല്പന പുറപ്പെടുവിക്കുകയും ചെയ്തത്. അതുവഴി ക്നാനായ മിഷനുകളുടെ തനിമ അരക്കിട്ടുറപ്പിക്കുവാന്‍ നമുക്കു സാധിച്ചു.

        “A personal parish/ mission for Knanaya Catholics will have only Knanaya Catholics as members. If a Knanaya Catholic belonging to a Knanaya parish/mission enters in to marriage with a non-Knanaya partner, that non Knanaya partner and children from that marriage will not become members of the Knanaya parish/mission but will remain members of the local non-Knanaya Syro Malabar parish/mission”.

for more details, see Kart bo0k no 2

Golden Jubilee Celebrations
Micro Website Launching Ceremony