കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ആദ്യഘട്ട പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ സംക്ഷ്പിത രൂപം പ്രസിദ്ധീകരിച്ചു.
പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരുപത്തിമൂന്ന് കോടി എണ്‍പത്തിയൊന്ന് ലക്ഷത്തി എണ്‍പത്തിനാലായിരത്തി എഴൂന്നൂറ്റി എഴുപത്തിയാറ് രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ കോട്ടയം അതിരൂപതയ്ക്ക് സാധിച്ചു. കോട്ടയം ബിഷപ്‌സ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് അതിരൂപത വികാരി ജനറാളും കെ.എസ്.എസ്.എസ് പ്രസിഡന്റുമായ വെരി. റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന് സംക്ഷ്പിത രൂപത്തിന്റെ പകര്‍പ്പ് നല്‍കികൊണ്ടാണ്് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയ പുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
2018 ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ അതിതീവ്രമായ പ്രളയത്തിന്റെയും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ദുരിതത്തിന്റെയും കഷ്ടതകള്‍ അനുഭവിച്ച ആളുകള്‍ക്ക് വിവിധങ്ങളായ സഹായങ്ങള്‍ ലഭ്യമാക്കുവാന്‍ കോട്ടയം അതിരൂപതയ്ക്ക് സാധിച്ചു. അതിരൂപതയിലെ വിവിധ ഇടവകകളുടെയും വൈദികരുടെയും വ്യക്തികളുടെയും സംഘടനകളുടെയും അല്മായ പ്രസ്ഥാനങ്ങളുടെയും സമര്‍പ്പിത സമൂഹങ്ങളുടെയും സഹകരണത്തോടെ നാല് കോടി നാല്പത്തിരണ്ടുലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ച് രൂപ സമാഹരിക്കുകയും പ്രസ്തുത തുക അതിരൂപത സാമൂഹിക സേവന വിഭാഗങ്ങളായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവ വഴി ഭവന നിര്‍മ്മാണം, കൃഷി പുനരുദ്ധാരണം, ജീവനോപാധി പുനസ്ഥാപനം അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി ചിലവഴിക്കുകയും ചെയ്തു. കെ.എസ്.എസ്.എസ് വഴി രണ്ട് കോടി നാല്പത്തിമൂന്നുലക്ഷത്തി അയ്യായിരത്തി എഴുന്നൂറ്റി അറുപത്തിയാറ് രൂപായുടെയും മാസ്സ് വഴി ഒരുകോടി പതിനെട്ട് ലക്ഷത്തി എഴായിരം രൂപയും ജിഡിഎസ് വഴി എഴുപത്തിനാല് ലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി മൂന്നൂറ്റിപതിനെട്ട് രൂപായും ബിഷപ്‌സ് ഹൗസില്‍ നിന്ന് നേരിട്ട് രണ്ട് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി എണ്ണൂറ്റിതൊണ്ണൂറ്റിയൊമ്പത് രൂപയുടെയും സഹായങ്ങളുമാണ് ലഭ്യമാക്കിയത്.
കൂടാതെ കെ.സി.ബി.സി ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് മൂന്നുലക്ഷത്തി അമ്പത്തിഅയ്യായിരത്തി അഞ്ഞൂറ്റിനാല്പത്തിരണ്ട് രൂപയും സംഭാവനയായി നല്‍കി. പ്രസ്തുത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോടൊപ്പം അതിരൂപതയിലെ സമര്‍പ്പിത സമൂഹങ്ങളും അല്മായ പ്രസ്ഥാനങ്ങളും സംഘടനകളും പ്രളയബാധിതരായ ആളുകള്‍ക്ക് ഒരു കോടി എണ്‍പത്തിരണ്ട്‌ലക്ഷത്തി എഴുപത്തിഎണ്ണായിരത്തി നാനൂറ്റിയേഴ് രൂപയുടെ നേരിട്ടുള്ള സഹായങ്ങളും ലഭ്യമാക്കി. അതിരൂപതാ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണത്തോടെ 2018 ആഗസ്റ്റ് മുതല്‍ 2019 ജൂലൈ വരെ പതിനേഴ് കോടി അമ്പത്തിയാറ്‌ലക്ഷത്തി എഴുപത്തിമൂവായിരത്തി എണ്ണൂറ്റിനാല്പത്തിനാല് രൂപയുടെ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നാനാജാതി മതസ്ഥര്‍ക്കായി നടപ്പിലാക്കി
see the flood relief intervention book in pdf format below.