9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

എന്‍ഡോഗമസ് ഇടവകകളും ക്നാനായ ഇടവകകളും തമ്മിലുള്ള വ്യത്യാസം എന്താണ്?

  • October 3, 2017
ഒരു വ്യക്തി മാമ്മോദീസായിലൂടെ അംഗമാകുന്നത് വ്യക്തിയുടെ സഭയിലാണ് (ഉദാ: സീറോ മലബാര്‍ സഭ). ഈ നിലയില്‍ ക്നാനായക്കാരുടെ പ്രത്യേക സംസ്ക്കാരം പരിഗണിച്ചാണ് പരിശുദ്ധ സിംഹാസനം 1911 ല്‍ പ്രത്യേക രൂപത അനുവദിച്ച് തന്നത്. ഇപ്രകാരം ഒരു വ്യക്തിസഭയ്ക്കുള്ളില്‍ അതേസഭയില്‍പ്പെട്ട ഒരു കൂട്ടം വിശ്വാസികളുടെ പ്രത്യേകത പരിഗണിച്ച് അജപാലനാധികാരം നല്‍കിയ സംവിധാനത്തെ വിളിക്കുന്നത്  Personal Jurisdiction (വ്യക്തിപരമായ അജപാലനാധികാരം) എന്നാണ്. ഒരേ  സഭയില്‍ത്തന്നെ ചില പ്രത്യേകതകള്‍ ഉള്ളവര്‍ക്കുവേണ്ടി പ്രത്യേക ഇടവകയോ രൂപതയോ നല്‍കപ്പെടാം. ഇത്  Personal Jurisdiction ആണ്. ഇപ്രകാരം രൂപീകൃതമായ കോട്ടയം അതിരൂപതയുടെ അധികാര പരിധിയില്‍പ്പെട്ട ജനസമൂഹത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത് “”തെക്കുംഭാഗ സമുദായം” എന്നാണ്. തെക്കുംഭാഗസമുദായം ക്നാനായക്കാര്‍ എന്നും അറിയപ്പെടുന്നു. അതിരൂപത സ്ഥാപിച്ചപ്പോള്‍ ക്നാനായ കത്തോലിക്കര്‍ക്കുവേണ്ടി എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. രൂപതയും അതിരൂപതയും ഇടവകയും അനുവദിച്ചു നല്‍കിയിരിക്കുന്നത് ക്നാനായക്കാര്‍ക്കുവേണ്ടിയാണ്. അതിനാല്‍ ക്നാനായ ഇടവക എന്ന് വിശേഷിപ്പിക്കാം. ക്നാനായക്കാരനെന്നു ചോദിച്ചാല്‍ ക്നാനായക്കാരായ മാതാവിനും പിതാവിനും ജനിച്ചവന്‍ മാത്രമേ ക്നാനായക്കാരനാവുകയുള്ളൂ. ഇക്കാര്യം കോട്ടയം അതിരൂപതയുടെ നിയമസംഹിതയില്‍ കൃത്യമായി നിര്‍വ്വചിച്ചിട്ടുണ്ട്. ക്നാനായത്വം എന്നത് ഒരു സംസ്ക്കാരമാണ്. ഇത് പാലിക്കുന്നതിനെതിരെ സഭാനിയമപ്രകാരം യാതൊരു തരത്തിലുമുള്ള തടസ്സങ്ങളുമില്ല. എന്നാല്‍ സഭാനിയമത്തിലോ സഭാപരമായ മറ്റ് ഒൗദ്യോഗിക പ്രമാണങ്ങളിലോ ഒന്നുംതന്നെ Endogamous Parish  (സ്വവംശ വിവാഹ നിഷ്ഠ പാലിക്കുന്നിവര്‍ക്കായുള്ള ഇടവക) എന്നൊന്നില്ല. വിവാഹം എന്നത് ഒരു കൂദാശയും നിയമപരമായ ബലഹീനതകള്‍ ഇല്ളെങ്കില്‍ ഒരു വ്യക്തിയുടെ മൗലിക അവകാശവുമാണ്. അതിനാല്‍ സഭയ്ക്ക് വിവാഹത്തിന്‍്റെ കാര്യത്തില്‍ ഇന്നതരത്തില്‍ പെട്ടവരെയേ വിവാഹം കഴിക്കാവൂ എന്ന് നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ല. ഋിറീഴമാ്യ എന്നുപറഞ്ഞാല്‍ അതേ സമൂഹത്തില്‍ നിന്നും വിവാഹം കഴിക്കുക എന്നേ അര്‍ത്ഥമുള്ളൂ. അത് വംശീയമാകാം, ഭാഷാപരമാകാം, മതപരമാകാം; അങ്ങനെ പലതരത്തിലുള്ള    Endogamy  ആകാം. അതിനാല്‍ത്തന്നെ  Endogamous Parish  എന്ന് പറയുന്നത് കൃത്യമായി നിര്‍വ്വചിക്കാനാകാത്ത വിശാല തലമാണ്. അങ്ങനെയൊന്ന് അനുവദനീയവുമല്ല. സഭയിലെ അംഗത്വം ലഭിക്കുന്നത് വിവാഹത്തിന്‍്റെ അടിസ്ഥാനത്തിലല്ല. ഒരു വ്യക്തി മാമ്മോദീസ സ്വീകരിക്കുന്നതിനാലാണ് സഭയില്‍ അംഗമാകുന്നത്. ഒരു കത്തോലിക്കന്‍ കത്തോലിക്കനല്ലാത്ത ഒരു വ്യക്തിയെ കല്ല്യാണം കഴിച്ചാല്‍ വിവാഹത്തിലൂടെ കത്തോലിക്കനാകില്ല. വിവാഹം ചെയ്തുവരുന്ന സ്ത്രീയോ പുരുഷനോ പങ്കാളിയുടെ ഇടവകയില്‍ അംഗമാകുന്നത് ആ സഭയില്‍ മാമ്മോദീസ സ്വീകരിച്ച് അംഗമായതുകൊണ്ടും ഇടവകാതിര്‍ത്തിയില്‍  താമസക്കാരന്‍/താമസക്കാരി ആകുന്നതുകൊണ്ടാണ്.  അല്ലാതെ വിവാഹത്തിന്‍്റെ അടിസ്ഥാനത്തിലല്ല. ഇടവകയിലെ അംഗത്വം സ്ഥിരമാകണമെന്നില്ല. എന്നാല്‍ സഭയിലെ അംഗത്വം സ്ഥിരമാണ്. ഓരോ ഇടവകയുടെയും അതിര്‍ത്തി നിശ്ചയിച്ചതിന്‍ പ്രകാരം ഇടവകാതിര്‍ത്തിയില്‍ സഭാനിയമ പ്രകാരം  താമസക്കാരന്‍ ആകുമ്പോഴാണ് ഈ ഇടവകയില്‍ അംഗമാകുന്നത്. കോട്ടയം അതിരൂപതയിലെ ഇടവക പള്ളികള്‍ ക്നാനായക്കാര്‍ക്കു വേണ്ടി മാത്രമാണുള്ളത്. അതിനാല്‍ത്തന്നെ ക്നാനാക്കാരനായിട്ടുള്ള വ്യക്തികള്‍ നിശ്ചിത ഇടവകാതിര്‍ത്തിയില്‍ സ്ഥിരതാമസക്കാരാകുമ്പോള്‍ ആ ഇടവകയിലെ അംഗങ്ങളാകുക. ക്നാനായ ഇടവകയില്‍ ക്നാനായക്കാരല്ലാക്കവര്‍ക്ക് അംഗത്വം അനുവദനീയമല്ല.
ചുരുക്കത്തിൽ എൻഡോഗമസ് പാരിഷ് എന്ന സംവിധാനം നിയമയപരമായി നിലവിൽ ഇല്ല.എന്നാൽ ക്നാനായക്കാരുടെ ഇടവകകൾ ക്നാനായകർക്കുവേണ്ടി മാത്രം ഉള്ളതാണ്.(PRO GENTE SUDDISTICA). ക്നാനായക്കാർ മാത്രമേ അതിൽ അംഗങ്ങളായുള്ളു. അതിനാൽ ക്നാനായ ഇടവകകൾ ഫലത്തിൽ(IN EFFECT) എൻഡോഗമസ് ഇടവകകൾ ആണ്. പക്ഷെ നയ്യാമികമായി അങ്ങനെ വിളിക്കാൻ ആവില്ലെങ്കിലും.
PRO
Archeparchy of Kottayam
Golden Jubilee Celebrations
Micro Website Launching Ceremony