അതിരൂപത സ്ഥാപനങ്ങളിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടുതലും ജോലി ചെയ്യുന്നത് അതി രൂപത അംഗങ്ങൾ തന്നെയാണ്. അത് കൂടാതെ ജനറൽ കാറ്റഗറി ഒഴിവുകളിലേക്ക് ഏറ്റവും യോഗ്യരായ മറ്റ് ഉദ്യോഗാർഥികളെ നിയമി ക്കാറുമുണ്ട്…
അത് കൊണ്ട് തന്നെ നാനാ ജാതി – മത വിഭാഗങ്ങളിലും ഉൾപെടുന്ന വ്യക്തികൾ പ്രസ്തുത ജനറൽ കാറ്റഗറി വിഭാഗത്തിൽ അതി രൂപത യിലെ പല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്
എന്നാല് സാന്ദർഭികമായി അഭയ കേസിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ ബന്ധു രൂപതയുടെ സ്കൂളിൽ ജോലി ചെയ്തിരുന്നു
പക്ഷേ ഇൗ നിയമനത്തിന് ആരോപണവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം..പ്രസ്തുത വ്യക്തി 1991 ജനുവരി മാസം അതി രൂപത സ്കൂൾ സർവ്വീസിൽ പ്രവേശിക്കുകയും പിന്നീട് സ്ഥിരപ്പെടുകയും ചെയ്തിട്ടുള്ളതാണ്.
സിസ്റ്റർ അഭയ കിണറിൽ മരിച്ച നിലയിൽ കണപ്പെടുന്നതു 1992 ൽ ആണ്.. അത് കൊണ്ട് തന്നെ 1991 ൽ നടന്ന ഒരു appointment 1992 ൽ നടന്ന മരണവുമായും അന്വേഷണവുമായും യാതൊരു ബന്ധവുമില്ല എന്ന് സുവ്യക്തമാണ് അതിനാൽ തന്നെ മറ്റു തരത്തിലുള്ള ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതവും തള്ളി കളയേണ്ടതുമാണ്.