Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Viswasavirunnu-Catechism Training 2019 at Chaithanya

Viswasavirunnu-Catechism Training 2019 at Chaithanya

  • March 26, 2019

കോട്ടയം അതിരൂപതയിലെ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വിശ്വാസ വിരുന്നിന്റെ പുസ്തക പരിചയപ്പെടുത്തലിനും പരിശീലനത്തിനുമായി മതാധ്യാപക സെമിനാര്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വ്വഹിച്ചു. സഭയുടെ ശുശ്രൂഷ നിര്‍വഹിക്കുന്ന മതാധ്യാപകര്‍ സുവിശേഷ പ്രഘോഷകരാണെന്നും കുഞ്ഞുങ്ങളെ വിശ്വാസത്തില്‍ വളര്‍ത്തി, കൂദാശകളില്‍ ആഭിമുഖ്യമുള്ളവരാക്കി നിത്യജീവനിലേയ്ക്ക് അവരെ നയിക്കുന്നവരാണ് മതാധ്യാപകരെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സഭയുടെ ഈ ശുശ്രൂഷ പ്രതിഫലേച്ഛ കൂടാതെ നിര്‍വഹിക്കുന്നവര്‍ അഭിനന്ദനാര്‍ഹരാണെന്നും ദൈവതിരുമുമ്പില്‍ വിലപ്പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ബോധനോപാധികള്‍ ഉപയോഗിച്ചു വിശ്വാസവിരുന്ന് ക്രമപ്പെടുത്തുവാന്‍ അധ്യാപരെ സഹായിക്കുന്നതിനായി കമ്മീഷന്‍ അംഗങ്ങളായ ടോം കരികുളം, സിസ്റ്റര്‍ പ്രകാശ് എസ് ജെ സി, സിസ്റ്റര്‍ അലക്‌സി എസ് വി എം, തോമസ് മാത്യു, ബെന്നി വട്ടംതൊട്ടിയില്‍, സിസ്റ്റര്‍ അയോണ എന്നിവരുടെ നേതൃത്വത്തില്‍ ക്ലാസ് നയിക്കപ്പെട്ടു. ഫാ. മാത്യു കൊച്ചാദംപള്ളില്‍, സി. ഇസബെല്ല എസ് ജെ സി, മറ്റു കമ്മീഷനംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 280 മതാധ്യാപകര്‍ സെമിനാറില്‍ പങ്കെടുത്തു