Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Violence in Caritas Hospital is heinous: Vigilance Commission

Violence in Caritas Hospital is heinous: Vigilance Commission

  • June 6, 2019

കാരിത്താസ് ആശുപത്രിയ്ക്കുനേരെയുള്ള സാമൂഹിക വിരുദ്ധരുടെ അക്രമം പ്രതിഷേധാര്‍ഹം: കോട്ടയം അതിരൂപത ജാഗ്രതാ സമിതി

ഇടുക്കി സ്വദേശി ശ്രീ ജേക്കബ് തോമസിന്റെ മരണത്തില്‍ കുടുംബാംഗങ്ങളോടുള്ള അനുശോചനം അറിയിക്കുകയും ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. ജേക്കബ് തോമസിന്റെ മരണത്തിന്റെ പേരില്‍ ഏതാനും സാമൂഹിക വിരുദ്ധര്‍ കാരിത്താസ് ആശുപത്രിക്കു നേരെ നടത്തിയ അക്രമങ്ങളെ ശക്തമായ ഭാഷയില്‍ കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി അപലപിക്കുന്നു.
ജേക്കബ് തോമസ് കാരിത്താസ് ആശുപത്രി എമര്‍ജന്‍സി വിഭാഗത്തിലെത്തിയപ്പോള്‍ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ കിടക്കകള്‍ ലഭ്യമല്ലാതിരുന്നു. ജൂണ്‍ 5 ന് ഉച്ചയോടുകൂടി ഐ സി യു ബെഡ്ഡും വെന്റിലേറ്ററുകളും നിറഞ്ഞിരുന്നുവെന്ന കാര്യം സമീപ ആശുപത്രികളില്‍ വരെ അറിയിച്ചിരുന്നതാണ്. ശ്രീ ജേക്കബ് തോമസിനെ കാരിത്താസില്‍ കൊണ്ടുവന്നത് ഉച്ചകഴിഞ്ഞ് 2.50 തിനാണ്. എങ്കിലും ആശുപത്രി എമര്‍ജന്‍സി ടീം ആംബുലന്‍സില്‍ വച്ച് രോഗിയെ കാണുകയും ആശുപത്രിയുടെ നിസഹായാവസ്ഥ അവരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ ആശുപത്രി വിടുകയാണുണ്ടായത്.

വസ്തുത ഇതായിരിക്കെ, ജേക്കബ് തോമസിന്റെ മരണവുമായി കാരിത്താസ് ആശുപത്രിയെ വലിച്ചിഴയ്ക്കാന്‍ ചില തല്‍പര കക്ഷികള്‍ ശ്രമിച്ചത് ഖേദകരമാണ്. ജൂണ്‍ 6 ന് ചില സാമൂഹിക വിരുദ്ധര്‍ കാരിത്താസ് ആശുപത്രിയില്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങളുണ്ടാക്കിയ നടപടി പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ഇത്തരം ജനദ്രോഹപരമായ നടപടികളിലൂടെയും മുതലെടുപ്പുകളിലൂടെയും നേട്ടം കൊയ്യാനാഗ്രഹിക്കുന്ന ആളുകളുടെ ഉദ്ദേശം സാക്ഷരകേരളം തിരിച്ചറിയും. ജേക്കബ് തോമസിന്റെ ശുശ്രൂഷയുടെ കാര്യത്തില്‍ കാരിത്താസ് ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലയെന്ന് വസ്തുതകള്‍ വ്യക്തമാക്കുന്നുണ്ട്. എക്കാലവും രോഗികള്‍ക്ക് മികവുറ്റ ചികിത്സ നല്‍കാന്‍ ശ്രമിക്കുന്ന കാരിത്താസ് ആശുപത്രിയില്‍ സാമൂഹിക ദ്രോഹികള്‍ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മറവില്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ജാഗ്രതാ സമിതി പ്രതിഷേധം അറിയിക്കുന്നു. അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്ന് സമിതി ആവശ്യപ്പെടുന്നു.