Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Training for Catechism Teachers at Thuvanisa 2019

Training for Catechism Teachers at Thuvanisa 2019

  • May 3, 2019

2017 മുതല്‍ വിശ്വാസപരിശീലന രംഗത്തേയ്ക്ക് പുതുതായി കടന്നുവന്നിരിക്കുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം 2019 മെയ് 25, 26 തീയതികളില്‍ തുവാനിസയില്‍ നടത്തപ്പെടുന്നു. 25 ആം തീയതി ശനിയാഴ്ച 3 പി എം ന് ആരംഭിച്ച് 26 ആം തീയതി 1 മണിയ്ക്ക് അവസാനിക്കുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന പരിശീലന പരിപാടിയില്‍ ആധുനിക അധ്യാപന ശൈലി പരിചയപ്പെടുത്തല്‍, വിശ്വാസപരിശീലന പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, ആധ്യാപനരീതിയില്‍ ആധുനിക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടവിധം അവതരിപ്പിക്കല്‍ എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ഉള്‍ചേര്‍ത്തിരിക്കുന്നു. രണ്ടാം ദിവസം വിശ്വാസപരിശീലകര്‍ക്കള്ള ക്ലാസ് നയിക്കുന്നത് അഭി. മാര്‍ ജോസഫ് പണ്ടാരശേരി പിതാവാണ്.

സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ താഴെക്കോടുത്തിരിക്കുന്ന ലിങ്കില്‍ പൂരിപ്പിക്കുക. Form to enlist the participants to training programme. 

സെമിനാര്‍ ഫീസ് 200 രൂപയാണ്. നേരത്തേ പഠിപ്പിച്ചുകൊണ്ടിരുന്നവരും എന്നാല്‍ സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുമായ അധ്യാപകരുടെ അവസരം നല്‍കിയിതിന് ശേഷം സീറ്റിന്റെ ലഭ്യതയനുസരിച്ച് അവസരം ലഭിക്കുന്നതാണ്.

26 ആം തീയതി ഞായറാഴ്ച 1 മണിയക്ക് അവസാനിക്കുന്ന സെമിനാറിന് ശേഷം ഉച്ചകഴിഞ്ഞ് 2.15 ന് തുവാനിസയില്‍ തന്നെ പ്രധാന അധ്യാപകരുടെ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.