Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Training for Catechism Teachers at Thuvanisa on 25-26 May 2019

Training for Catechism Teachers at Thuvanisa on 25-26 May 2019

  • May 19, 2019

വിശ്വാസപരിശീലന രംഗത്തേയ്ക്ക്  കടന്നുവന്നിരിക്കുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം 2019 മെയ് 25, 26 തീയതികളില്‍ തുവാനിസയില്‍ നടത്തപ്പെടുന്നു. 25 ആം തീയതി ശനിയാഴ്ച 3 പി എം ന് ആരംഭിച്ച് 26 ആം തീയതി 1 മണിയ്ക്ക് അവസാനിക്കുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന പരിശീലന പരിപാടിയില്‍ ആധുനിക അധ്യാപന ശൈലി പരിചയപ്പെടുത്തല്‍, വിശ്വാസപരിശീലന പുസ്തകങ്ങള്‍ പരിചയപ്പെടുത്തല്‍, സുറിയാനി ഭാഷയും പാട്ടുകളും പരിചയപ്പെടുത്തല്‍, വിശ്വാസപരിശീലന രംഗത്തെ വെല്ലുവിളികള്‍ (മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍), വിശ്വാസ പരിശീലന മേഖലയിലുപയോഗിക്കാവുന്ന ആപ്ലിക്കേഷനുകളും സൈറ്റുകളും, വിവിധ ക്ലാസ്സുകളിലെ സോദാഹരണ പാഠാവതരണം, ആധ്യാപനരീതിയില്‍ ആധുനിക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടവിധം  എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ ഉള്‍ചേര്‍ത്തിരിക്കുന്നു.

Training at Malabar

മലബാർ റീജിയനിൽ ഉള്ളവർക്കായി ക്രമീകരണങ്ങൾ കണ്ണൂർ ശ്രീപുരം പാസ്റ്ററൽ സെന്ററിൽ മെയ് 30 ന് ഒരുക്കുന്നു. രാവിലെ 9.30 മുതൽ നടത്തപ്പെടുന്ന പരിശീലന പരിപാടിയിൽ ഫാ. നോബിൾ തോമസ് പാറക്കൽ, ശ്രീ. ടോം കരിക്കുലം എന്നിവർ ക്ലാസ് നയിക്കുന്നു.

Training at Thuvanisa for all teachers

കോട്ടയം റീജിയണിലെ പ്രോഗ്രാം, അധ്യാപകരുടെ ആവശ്യപ്രകാരം എല്ലാ അധ്യാപകർക്കുമായി പുനക്രമീകരിക്കുന്നു. മലബാർ റീജിയണിലുള്ളവർക്കായി മറ്റൊരു പ്രോഗ്രാം കൂടി arrange ചെയ്ത പശ്ചാത്തലത്തിൽ, നവാദ്ധ്യാപകർക്കു പുറമെ ആദ്യം പേര് നൽകുന്ന 75 പേർക്കും കൂടി തുവാനിസയിൽ അവസരം ലഭിക്കുന്നതാണ്. അതിനാൽ,  വിശ്വാസ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന നവാധ്യാപകർക്കു മാത്രമല്ല മുതിർന്ന അധ്യാപകർക്കും വേണ്ടി കൂടി പ്രസ്തുത പ്രോഗ്രാം വിപുലീകരികരിക്കുകയാണ്.

HM മീറ്റിംഗ് –

May 26 ന് ഉച്ചകഴിഞ്ഞ് 2.15 ന് വിശ്വാസ പരിശീലക പ്രധാനാധ്യാപകരുടെ മീറ്റിംഗ് തുവാനിസയിൽ വച്ചു തന്നെ നടത്തപ്പെടുന്നു.

വിശ്വാസ പരിശീലന വാർഷികം

ജൂൺ 9 ന് തുവാനിസയിൽ ഈ വർഷത്തെ വാർഷികം നടത്തപ്പെടുന്നു.