Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Sacred Heart of Jesus is the Source of Blessings: Mar Joseph Pandarasseril

Sacred Heart of Jesus is the Source of Blessings: Mar Joseph Pandarasseril

  • June 28, 2019
തിരുഹൃദയതിരുനാൾ   ക്രിസ്തുരാജാ കത്തീഡ്രലിൽ ഭക്തിപൂർവ്വം കൊണ്ടാടി.

പരിശുദ്ധ തിരുഹൃദയത്തിനു പ്രത്യേകമായി സമർപ്പിക്കപ്പെട്ട കോട്ടയം അതിരൂപതയുടെ തിരുഹൃദയതിരുനാൾ മംഗളങ്ങൾ ഏവർക്കും നേരുന്നു.

തിരുന്നാൾ ദിനത്തിൽ (28-06-2019) രാവിലെ വിശുദ്ധ കുർബ്ബാനയർപ്പിച്ച് വചനസന്ദേശം നൽകിയത് അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവാണ്. വിശുദ്ധ കുർബ്ബാനയുടെ തിരുനാൾ കഴിഞ്ഞ് 8-ാം ദിവസം വെള്ളിയാഴ്ചയാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്. ഈ പ്രത്യേക ദിനം തെരഞ്ഞെടുത്തത് ഈശോ തന്നെയാണ് എന്നാണ് മാർഗ്ഗരീത്ത മറിയം അലക്കോക്ക് എന്ന പുണ്യവതിയുടെ വെളിപ്പെടുത്തൽ.
നമ്മുടെ ഹൃദയങ്ങൾ കൂടുതൽ ദൈവത്തിലേക്കും സഹചരിലേക്കും തിരിയണം. ശരീരത്തിലെ ഓരോ കോശത്തിനും രക്ത ഓട്ടത്തിലൂടെ ജീവൻ നിലനിർത്തുന്നതു ഹൃദയമാണല്ലോ. തിരുഹൃദയ ഭക്തി നമ്മിലെ ഹൃദയത്തെ പരിമളമാക്കുന്നു, മനുഷ്യത്വമുളളവരാക്കി മാറ്റുന്നു.

സുവിശേഷത്തിലെ ധൂർത്തപുത്രനിവെ പിതാവിന്റെ ഹൃദയം നമുക്കു സ്വന്തമാക്കണം. കാരണം, അതു തിരുഹൃദയം പോലെയാണ്. പാപിനിക്കു പൊറുതി കൊടുക്കുന്ന, യൂദാസിനോടും പത്രോസിനോടും ക്ഷമിക്കുന്ന ഈശോയുടെ വിശാലമായ ഹൃദയം നമുക്കും സ്വന്തമാക്കാം.
ശരീരം രോഗബാധിതമാകുന്നതുപോലെ നമ്മുടെ ഹൃദയത്തിനും കാഠിന്യം കൂടുന്നുണ്ടോ?  നമ്മുടെ ഹൃദയത്തിലെ ബ്ലോക്കുകൾ നീക്കേണ്ടിയിരിക്കുന്നു. എന്റെ ഹൃദയത്തിൽ ഞാൻ ഈശോയുടെ ഹൃദയത്തിനു സ്വന്തമാണ് എന്ന് മദർ തെരേസ പറഞ്ഞതുപോലെ നമ്മളും പറഞ്ഞു തുടങ്ങണം. എല്ലാവർക്കും തിരുഹൃദയതിരുനാൾ ആശംസകൾ !